അപസ്മാരം – കുട്ടികളിൽ

അപസ്മാരം – കുട്ടികളിൽ

അപസ്മാരം കുട്ടികളില്‍ ചുരുക്കമായി മാത്രം കാണുന്ന ഒരു അസുഖമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം. കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ കുട്ടിക്കാലത്തേ ചികില്‍സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരപ്രശ്‌നങ്ങളായി വളരാനുമിടയുണ്ട്. അതിനാല്‍ കുട്ടികളിലെ അപസ്മാരങ്ങളെ വേര്‍തിരിച്ച് കൃത്യമായി ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷം, ശരിയായ ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം.

കുട്ടികളിലെ ഫിറ്റ്സ്‌ അഥവാ അപസ്മാരം

✅കുട്ടികൾക്കുണ്ടാവുന്ന അസുഖങ്ങളിൽ വെച്ച്, മാതാപിതാക്കൾക്ക് ഏറ്റവുമധികം ആശങ്കയും മാനസിക പിരിമുറുക്കവും ഉണ്ടാക്കുന്ന ഒന്നാണ് ഫിറ്റ്സ് അഥവാ സന്നി.

✅കുട്ടികളിൽ പനിയോടൊപ്പമുണ്ടാവുന്ന സന്നി അഥവാ ജ്വരസന്നിയും (Febrile Seizures) ഇതിൽ നിന്നും വ്യത്യസ്തമല്ല.

✅തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം. ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്.

✅കുട്ടികളിലാണ് അപസ്​മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിെൻറ പ്രവർത്തനത്തി​ൻറ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.

കുട്ടികളിൽ കാണുന്നത് ഒരു പ്രേത്യേക തരത്തിലുള്ള അപസ്​മാരരോഗമാണ്… പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ.

✅ അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്​മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്​മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.

✅ജ്വരസന്നി സാധാരണയായി ആറു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. പൊതുവേ പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ തുടങ്ങുകയും 15 മിനുട്ടിൽ താഴെ മാത്രം സമയം നീണ്ടു നിൽക്കുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു ഫിറ്റ്സ് കൂടി വരികയുമില്ല. ഈ ഫിറ്റ്സ് ശരീര ഭാഗങ്ങളിലെല്ലാം തന്നെ പ്രകടമാവും. ലളിതമെന്ന ഗണത്തിലുൾപ്പെടുത്താവുന്ന ഈ ജ്വര സന്നി അത്ര ഭയപ്പെടേണ്ട ഒന്നല്ല.

✅എന്നാൽ, പനി തുടങ്ങി 24 മണിക്കൂറിനു ശേഷം ഉണ്ടാകുന്നതും 15 മിനുട്ടിൽ കൂടുതൽ നീണ്ടു നിൽക്കുന്നതുമായ ഫിറ്റ്സ് സങ്കീർണ്ണ സ്വഭാവമുള്ളതാണ്. ഇത് 24 മണിക്കൂറിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ ഉണ്ടാകുകയോ, ശരീരത്തിന്റെ ഒരു വശമോ ഒരു കയ്യോ കാലോ കേന്ദ്രീകരിച്ച് ഉണ്ടാകുകയോ ചെയ്യാം.

✅കേവലം 2-5 % മാത്രമാണ് കുട്ടികളിൽ ജ്വര സന്നി വരാനുള്ള സാധ്യത. ഇത്തരത്തിലുള്ള സന്നി കുട്ടികളിൽ ഭാവിയിൽ പെരുമാറ്റ/പഠന വൈകല്യമോ ബുദ്ധിമാന്ദ്യമോ അപസ്മാര രോഗമോ ഉണ്ടാക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ജ്വര സന്നി വന്ന കുട്ടികളിൽ ഭാവിയിൽ അപസ്മാര രോഗമുണ്ടാകാനുള്ള അധിക സാധ്യത 27 % മാത്രമാണ് .

✅കുടുംബത്തിൽ അപസ്മാര രോഗമുള്ളവരുണ്ടെങ്കിലും അല്ലെങ്കിൽ നേരത്തേ പറഞ്ഞ സങ്കീർണ ഗണത്തിൽ പെട്ട ജ്വര സന്നി വന്ന കുട്ടികളിലും തുടർന്നും ഫിറ്റ്സ് വരുന്നതിനും ഭാവിയിൽ അപസ്മാര രോഗം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ് .

രോഗലക്ഷണങ്ങൾ 

✅∙ ശരീര താപനില 100.4 F(38 ℃) കൂടുതൽ

✅∙ ബോധം നഷ്ടപ്പെടുക

✅∙ ശരീരം അപസ്മാരം വന്ന് കൈകാലുകൾ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ വിറയൽ അനുഭവപ്പെടുക.

✅∙ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക

✅∙ ഛർദി

✅∙ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✅കുട്ടികൾക്ക് സന്നി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരായി മനോനില കൈവിടാതിരിക്കുക

✅വായിൽ നിന്നുള്ള നുരയും പതയും ശ്വാസകോശത്തിലേക്ക് കടന്ന് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ കുട്ടിയെ ചരിച്ചു കിടത്തുക. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും.

✅ശ്വാസോച്ഛാസത്തിന് തടസ്സം നേരിടാത്തവണ്ണം ഇറുകിയ വസ്ത്രങ്ങൾ അയച്ചിടുക.

✅ജ്വര സന്നി ഉണ്ടാകാതിരിക്കാൻ, പനി വരുമ്പോൾ നൽകാനായി നിർദ്ദേശിക്കപ്പെടുന്ന മരുന്നും പനിക്കുള്ള മരുന്നും ഏതു യാത്രയിലും കൂടെ കരുതുക .

✅പനിയുടെ മരുന്നും ,സന്നി വരാതിരിക്കാനുള്ള മരുന്നും അമ്മയുടെ ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം

✅സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്​ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്​മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

, ✅സംശയത്തിെൻറ പേരിൽ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക

✅അഞ്ചുവയസ്സിന് താഴെ പനി വരുമ്പോൾ കണ്ടുവരുന്ന അപസ്​മാരത്തിന് സ്​ഥിരമായ ചികിത്സ ആവശ്യമില്ല.

✅ഡോക്ടർ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതൽ 36 വരെ മാസം കഴിക്കേണ്ടിവരും.

✅മരുന്ന് കഴിക്കുമ്പോൾ രണ്ടുമൂന്ന് മാസത്തിനുള്ളിൽ അപസ്​മാരം നിൽക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിർത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിർത്തിയാൽ അപകടകരമായ അപസ്​മാരം ഉണ്ടാകുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

✅അപസ്​മാരത്തിനുള്ള കുപ്പിമരുന്നാണെങ്കിൽ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കിൽ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞുകൂടി മരുന്നിെൻറ അളവ് തെറ്റിപ്പോകാം.

✅സ്​കൂളിൽ പോകുന്ന കുട്ടികൾക്ക് മരുന്ന് സമയാസമയം കൊടുക്കാൻ മറക്കരുത്.

✅ യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാൻ മറക്കരുത്.

✅ഡോക്ടർ പറയുന്നതുപോലെ രണ്ടുമൂന്ന് മാസത്തിൽ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിെൻറ അളവ് കുട്ടിയുടെ തൂക്കത്തിനനുസരിച്ച് മാറ്റം വരുത്താനും അപൂർവമായി മരുന്നുകൊണ്ടുള്ള പാർശ്വഫലങ്ങൾ നേരത്തേ മനസ്സിലാക്കാനും സഹായിക്കുന്നു.

✅അപസ്​മാരത്തിെൻറ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. അതിനാൽ, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയിൽ തടിപ്പ്, ചൊറിച്ചിൽ, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാൽ മരുന്ന് ഉടൻ നിർത്തി ഡോക്ടറെ സമീപിക്കണം.
അപസ്​മാരം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.

✅ഒരു അപസ്​മാര ഡയറി (Epilepsy Diary) എഴുതിക്കുന്നത് നല്ലതാണ്. ഇതിൽ കുട്ടികൾക്ക് അപസ്​മാരം വരുന്ന തീയതി, സമയം, അപസ്​മാരത്തിെൻറ സമയപരിധി (Duration) തുടങ്ങിയവ രേഖപ്പെടുത്താം.
ഡോക്ടറെ വേറെ അസുഖത്തിനു വേണ്ടി കാണിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടി കഴിക്കുന്ന അപസ്​മാരത്തിെൻറ മരുന്നിെൻറ കുറിപ്പും കൊണ്ടുപോകണം. മറ്റുചില മരുന്നുകൾ അപസ്​മാരത്തിനുള്ള മരുന്നിെൻറ കൂടെ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ കൂടുമെന്നതിനാലാണ് ഇത്.

✅സ്​കൂളിലെ ക്ലാസ്​ ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.

✅അപകടം ഉണ്ടാകാൻ സാധ്യതയുള്ള ചുറ്റുപാടിൽ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകൾ, നീന്തൽക്കുളം.
അപസ്​മാര രോഗത്തിെൻറ മരുന്നുകൾ അമ്മ എടുത്തുകൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാൻ പാടുള്ളതല്ല.

✅അപസ്​മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിെൻറ വളർച്ചയുടെ അപാകതകൾകൊണ്ടായിരിക്കാം.

✅അപസ്​മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.

✅കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്​മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിെൻറ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം.

✅മെച്ചപ്പെട്ട നവജാതശിശു പരിപാലനംകൊണ്ട് ഇത്തരത്തിലുള്ള അപസ്​മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്​മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.

✅ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.

പരിശോധനകൾ

✅∙ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കാം.

✅∙ തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG(Electroencephalography) എടുക്കുവാൻ ഡോക്ടർ നിർദേശിക്കാം.

✅∙ നട്ടെല്ല് കുത്തി CSF പരിശോധിക്കുവാൻ ഡോക്ടർ നിർദേശിക്കാം.

❗ പച്ചവെള്ളത്തിൽ തുണി മുക്കി ദേഹം തുടയ്ക്കുക. ചൂടു കുറയാൻ ഇത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുമ്പോൾ ചൂട് കുറയേണ്ടതാണ്. എന്നിട്ടും കുറയുന്നില്ലെങ്കിൽ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം.

❗പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.

❗കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്‌സ് വന്നാൽ 5 വയസ്സു വരെ പനി വരുമ്പോൾ ഫിറ്റ്‌സ് വീണ്ടും വരാമെന്നതിനാൽ ഫിറ്റ്‌സ് വരാതെ നോക്കുകയാണ് ഉത്തമം. കുട്ടികളിൽ ശരീര താപനില കൂടാതെ ശ്രെദ്ധിക്കുക.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

ചെറുപയർ ഗുണങ്ങൾ എന്തൊക്കെ ?

തുളസി ഇലയുടെ ഗുണങ്ങൾ

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ചെറുപയർ ഗുണങ്ങൾ എന്തൊക്കെ ?

ചെറുപയർ ഗുണങ്ങൾ




ചെറുപയർ ഗുണങ്ങൾ

ചെറുപയർ ഒരുപിടി 1 മാസം അടുപ്പിച്ച്‌  കഴിയ്ക്കൂ;

ചെറുപയർ ഗുണങ്ങൾ : ചെറുപയർ പ്രോട്ടീന്റെ നല്ലൊരു കലവറയാണ്. ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍. ഭക്ഷണം മാത്രമല്ല, വ്യായാമവും ആരോഗ്യപരമായ ശീലങ്ങളുമെല്ലാം ഇതില്‍ പെടുന്നു.

ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇതുപോലെ അനാരോഗ്യത്തിന് കാരണമായ ഭക്ഷണ ശീലങ്ങളുമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ആരോഗ്യത്തിന് മാത്രമല്ല, പല ഭക്ഷണങ്ങളും അസുഖങ്ങള്‍ തടയാനും സഹായിക്കുന്നവ തന്നെയാണ്. അസുഖങ്ങള്‍ വരുത്തുവാനും ഒഴിവാക്കാനും വര്‍ദ്ധിപ്പിയ്ക്കാനും കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഭക്ഷണങ്ങള്‍ പലതാണ്.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വർഗ്ഗങ്ങൾ. ഉണക്കപ്പയർ, ചെറുപയർ, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കൽ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

ഇത്തരം പയർ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയർ. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം.

ചെറുപയർ - ചെറുപയർ ഒരുപിടി 1 മാസം അടുപ്പിച്ച്‌  കഴിയ്ക്കൂ

പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും.

ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ:

പ്രോട്ടീന്‍

മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കു പ്രത്യേകിച്ചും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.

രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.

ചെറുപയർ ഗുണങ്ങൾ - ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്‌നം ഇല്ലാതെയാകും.

മലബന്ധം

ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്.

ശരീരത്തിലെ ടോക്‌സിനുകൽ

മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും.

ആയുർവേദ പ്രകാരം

ആയുർവേദ പ്രകാരം കഥ, പിത്ത, വായു ദോഷങ്ങളാണ് അസുഖ കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത്. ആയുര്‍വേദ പ്രകാരം ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള നല്ലൊരു ഭക്ഷണമാണിത്.

കാൽസ്യം

ധാരാളം കാല്‍സ്യം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. ഇതു കൊണ്ടു തന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമവും. കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന മികച്ചൊരു ഭക്ഷണമാണിത്.

ചെറുപയർ ഗുണങ്ങൾ - ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്

ശരീരത്തിന് പോഷകക്കുറവ്

ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്. ഇതിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കി നടക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ആർത്തവ സമയത്ത്

സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ചെറുപയര്‍. ആര്‍ത്തവ സമയത്ത് ഇത് ശീലമാക്കി നോക്കൂ. ഇതിലെ വൈറ്റമിന്‍ ബി , വൈറ്റമിന്‍ ബി 6 എന്നിവ ഇതിനുള്ള പരിഹാരമാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്. ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്ബ കടക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ധൈര്യമായി പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒന്ന്.

കൊളസ്‌ട്രോൾ 

കൊളസ്‌ട്രോൾ  നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ചെരുപയര്‍. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയും ദഹനപ്രക്രിയയും വര്‍ദ്ധിപ്പിച്ച്‌ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. ഇതുവഴി കൊളസ്‌ട്രോള്‍ കുറയ്ക്കും.

ചെറുപയര്‍ സലാഡ്

ഒരു പ്രത്യേക രീതിയില്‍ മുളപ്പിച്ച ചെറുപയര്‍ സലാഡ് ഉണ്ടാക്കാന്‍ സാധിയ്ക്കും. മുളപ്പിച്ച ചെറുപയറില്‍ ചെറുതായി തക്കാളി, സവാള എന്നിവ അരിഞ്ഞിടുക. വേണമെങ്കില്‍ ചെറുപയര്‍ വേവിയ്ക്കുകയും ചെയ്യാം. ഇതില്‍ കുരുമുളകുപൊടി, ലേശം ഉപ്പ്, ചെറുനാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്തിളക്കി കഴിയ്ക്കാം. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്.

Related Topic ;

കൊതുകു കടിച്ചാൽ – എന്ത് ചെയ്യണം? കൊതുകിനെ എങ്ങനെ തുരത്താം?

തുളസി

താരൻ ഇല്ലാതാക്കാൻ

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ എല്ലാ അമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ്. പ്രസവത്തിനു മുൻപ് ഇടതൂർന്ന കട്ടിയുള്ള മുടിയായിരിക്കും. എന്നാൽ പ്രസവശേഷം മുടിയുടെ ഭംഗിയും പോയി മുടികൊഴിച്ചിൽ സഹിക്കാനാവാതെ വരും. അങ്ങനെ ഉള്ളവർക്കായി ഇതൊന്നു വായിച്ചു നോക്കു.

പ്രസവ ശേഷമുള്ള മുടി കൊഴിച്ചിൽ മാറാൻ വിദ്യകൾ

90% സ്ത്രീകളും പ്രസവം കഴിഞ്ഞാൽ നേരിടുന്ന പ്രധാന പ്രശ്നം ആണ് മുടി കൊഴിച്ചിൽ. പ്രസവ കാലത്ത് കഴിക്കുന്ന മരുന്നുകളും പ്രസവശേഷം കഴിക്കുന്ന മരുന്നുകളും എല്ലാമാണ് പലപ്പോഴും ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിന് കാരണം. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പരിഹാരങ്ങള്‍ വീട്ടിൽ തന്നെ നമുക്ക് ചെയ്യാം.. 100% ഫലപ്രദം…

ഉലുവ

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ

ഉലുവ വെള്ളത്തിൽ ഇട്ട്  നന്നായി കുതിർത്തെടുത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചു മസ്സാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ 3 പ്രാവശ്യം ചെയ്യാം.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാരമാർഗം. മുട്ടയുടെ വെള്ളയും നാരങ്ങാനീരും നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

തേങ്ങാപ്പാൽ

തേങ്ങാപ്പാൽ

തേങ്ങാപ്പാലാണ് മറ്റൊരു പരിഹാരമാർഗം. തേങ്ങാപ്പാൽ തലയിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ആര്യവേപ്പ്

ആര്യവേപ്പില തലമുടി തഴച്ചു വളരാൻ

ആര്യവേപ്പിലയുടെ നീര് ഇടിച്ചു പിഴിഞ്ഞെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചു അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടികൊഴിച്ചിൽ അകറ്റുന്നതോടൊപ്പം ഇത് തലയോട്ടിയിൽ ഉണ്ടാകുന്ന ചർമ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുകയും ഒരു ആന്റിബാക്റ്റീരിയൽ ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.

നെല്ലിക്ക

നെല്ലിക്ക

മുടിവളർച്ചയെ സഹായിക്കുന്നതിൽ മുൻ നിരയിലാണ് നെല്ലിക്ക. നെല്ലിക്ക ഇട്ട്  ചൂടാക്കിയ  എണ്ണ  തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു കുളിക്കുക. ഇത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നു.

കറ്റാർവാഴ

കറ്റാർവാഴ

കറ്റാർവാഴയുടെ ജെല്ലാണ് മറ്റൊരു പരിഹാരമാർഗ്ഗം. ഇത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും തലയോട്ടിയിലെ  നിലനിർത്താനും സഹായിക്കുന്നു. ഇൻഫെക്ഷൻ ഒഴിവാക്കുന്നു.

ഓയിൽ മസ്സാജ്

ഓയിൽ മസ്സാജ്

ഓയിൽ മസ്സാജ്  മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും മുടി വളരാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

Related Topic ;

തുളസി ഇലയുടെ ഗുണങ്ങൾ

മഞ്ഞൾ ഗുണങ്ങൾ ഏറേ!

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

ജീരകവെള്ളം കുടിക്കുന്നതു കൊണ്ടുള്ള 7 ഗുണങ്ങള്‍

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

താരനും മുടികൊഴിച്ചിലും മാറാന്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

തുളസി ഇലയുടെ ഗുണങ്ങൾ

തുളസി ഇലയുടെ ഗുണങ്ങൾ

 

തുളസി ഇലയുടെ ഗുണങ്ങൾ

തുളസി ഇലയുടെ ഗുണങ്ങൾ

ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്നാണ്​. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ എന്നീ അണുബാധുകളെ നേരിടാനും വിവിധ  തരത്തിലുള്ള മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും ഇത് സിദ്ധൗഷധമാണ്​. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​.കൃഷ്ണ തുളസി ഇലയുടെ ഗുണങ്ങൾ

ഇന്ത്യയിൽ വ്യാപകമായി  കാണപ്പെടുന്ന തുളസിക്ക്​ ഹിന്ദുമതവിശ്വാസത്തിൽ വിശുദ്ധ പദവിയുള്ളതിനപ്പുറം പുരാതന ആയൂർവേദ ചികിത്സയിലും പ്രാധാന്യമുള്ളതാണ്​. പച്ച നിറത്തിലുള്ളവ ലക്ഷ്​മി തുളസിയും ധൂമ നിറത്തിലുള്ളവ കൃഷ്ണ തുളസിയെന്നും രണ്ട് ഇനങ്ങളിലാണ്​ കാണപ്പെടുന്നത്.

തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്​തുക്കളും ഇത്​ ഉപയോഗിച്ച്​ ഉണ്ടാക്കുന്നു.വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒ​ട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്​. 

വീട്ടിലെ പ്രതിവിധി:

അസുഖങ്ങൾ വരു​മ്പോള്‍ വീട്ടിൽ നടത്തുന്ന പ്രതിവിധികളിൽ മുന്നിലാണ്​ തുളസി.  പതിവ് പനി മുതൽ മാരകമായ, ബാക്ടീരിയ, വൈറൽ അണുബാധകൾ വരെ ചിലപ്പോൾ – തുളസി ഉപയോഗിച്ച്​ ചികിത്സിക്കാൻ  ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങൾക്കും തുളസിയിൽ പ്രതിവിധിയുണ്ട്​.

  1. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ട്​ ​ഗ്രാം കുരുമുളക്​ പൊടി ചേർത്തുകഴിക്കുന്നത്​ പ്രതിരോധ ശേഷി വർധിപ്പിക്കും.
  2. ഡെങ്കിപ്പനിയിൽ നിന്നു വേഗത്തിൽ മോചനം നേടാനും തുളസിയില സഹായിക്കുന്നു.
  3. ഇഞ്ചി, തുളസിയില, ചൂടുവെള്ളം, തുളസിയില, കുരുമുളക്​ പൊടി എന്നിവ ചൂടു​വെള്ളത്തിൽ ചേർത്തുകഴിക്കുന്നതും രോഗപ്രതിരോധത്തിന്​ സഹായിക്കും.
  4. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും,  ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.
  5. തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്​ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്​.
  6. തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ്​ ചർമത്തിന്​ ഗുണകരമാണ്​.
  7.  വേപ്പ്,  മഞ്ഞൾ, തുളസിയില എന്നിവ ചേർത്ത്​  മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.

 ധൂമ തുളസി ഇലയുടെ ഗുണങ്ങൾ

തുളസിയുടെ വൈദ്യശാസ്​ത്ര പ്രാധാന്യങ്ങൾ ചുവടെ:

1. ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജൻറായി തുളസിയില പ്രവർത്തിക്കുന്നു.
2. വിവിധ തരം ചൊറി ഉൾപ്പെടെയുള്ള ത്വക്ക്​ രോഗങ്ങളെ പ്രതിരോധിക്കുന്നു.
3. ചർമത്തിന്​ സൗന്ദര്യം നൽകുകയും ചെയ്യുന്നു.
4. സംസ്​ക്കരിച്ചും അല്ലാതെയും പൗഡർ, പേസ്​റ്റ്​ തുടങ്ങിയ ആയൂർവേദ വസ്​തുക്കളിൽ ഉപയോഗിക്കുന്നു.
5  ആന്‍റിബയോട്ടിക്, ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, കാർസിനോജനിക് ഏജൻറുകൾ അടങ്ങിയിരിക്കുന്നു.
6. പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
7. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.
8. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ശരിയായ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
9 ഫൈറ്റോന്യൂറിയന്‍റ്, അത്യാവശ്യ എണ്ണകൾ, വിറ്റാമിൻ എ, സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
10. പ്രതിദിന തുളസി ഉപഭോഗം ശാരീരിക പ്രക്രിയകൾ സന്തുലിതമാക്കുന്നതിനും ക്രമീകരിക്കുന്നതിനും സഹായിക്കും.
11. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്താൻ സഹായിക്കുന്നു.
12. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി വൃക്കയിലെ കല്ല് വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
13. മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന കോർടിസോൾ ഹോർമോണി​ന്‍റെ അളവ്​ നിയന്ത്രിക്കാൻ തുളസി സഹായിക്കുന്നുവെന്ന്​ ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ടി​ന്‍റെ പഠനത്തിൽ പറയുന്നു.
14. ഫ്രീ റാഡിക്കലുകളുടെ ഹാനികരമായ ഫലങ്ങളെ തടയാൻ കഴിയും.
15. ദന്ത ആരോഗ്യത്തിന്​ സഹായകം.
16. കീടങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനും  പ്രാണികളുടെ കടിയേൽക്കു​മ്പോള്‍ ചികിത്സിക്കാനും സഹായകം.
17. ഹെപ്പറ്റൈറ്റിസ്, മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ  ചികിത്സയിൽ ഗുണം ചെയ്യുന്നു.
18. വിഷാംശത്തെ സ്വാംശീകരിക്കാൻ ക​ഴിവുള്ള ചെടിയായും ഇതിനെ കരുതുന്നു.

 

Read : പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

മുടികൊഴിച്ചിൽ

ചെറുതേൻ ഗുണങ്ങൾ എന്തൊക്കെയാണ്?

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയുംകരുതലോടെയും ചെയ്യേണ്ടുന്ന ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായകമാകുന്ന എല്ലാ കാര്യങ്ങളും അവരുടെ ജനനത്തോടൊപ്പം കരുതൽ നൽകേണ്ടുന്നതാണ്.

നവജാതശിശു പരിചരണം ; അറിയാൻ ഓർമ്മിക്കാൻ 

റെം സ്ലീപ്

ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കൾ  ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാൽ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌ .
ഇത്രയുംനാള്‍ അമ്മയുടെ ഉദരത്തില്‍ അനുഭവിച്ചറിഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പുതിയ ഒരു അന്തരീക്ഷത്തിലേക്കാണ്‌ ഓരോ ശിശുക്കളും ജനിച്ചു വീഴുന്നത്‌. അതുകൊണ്ടു തന്നെ കുഞ്ഞിന്‌ ആദ്യനാളുകളില്‍ രാത്രിയും പകലും തിരിച്ചറിയില്ല. പകല്‍ ഉണര്‍ന്നു കളിക്കാനുള്ളതാണെന്നും, രാത്രി ഉറങ്ങാനുള്ളതാണെന്നും നമ്മള്‍ അവരെ പരിശീലിപ്പിച്ചെടുക്കണം.

ഉറക്കേണ്ട രീതി

ആദ്യത്തെ ഒരു വര്‍ഷത്തോളം കുഞ്ഞ്‌ മലര്‍ന്നു കിടന്നുറങ്ങുന്നതാണ്‌ നല്ലത്‌. സാമാന്യം കട്ടിയുള്ള മെത്തയില്‍ മാര്‍ദവമുള്ള തുണി വിരിച്ച്‌ അതില്‍ കുഞ്ഞിനെ കിടത്തുന്നതായിരിക്കും ഉത്തമം. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്കൂറിലധികം ഉറങ്ങാന്‍ അനുവദിക്കരുത്‌. ഉറങ്ങുന്നുവെങ്കില്‍ ഉണര്‍ത്തി കളിപ്പിക്കണം. രാത്രി അമ്മ ഉറങ്ങുന്ന നേരം പാല്‍ കൊടുക്കാതെ ശീലിപ്പിക്കുന്നതാണ്‌ നല്ലത്‌. മൂന്നു മാസം പ്രായമായ കുഞ്ഞ്‌ രാത്രി ആറോ, എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങണം.
പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കള്‍ ഒരു ദിവസം ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാല്‍ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌.

റെം സ്ലീപ്

കുഞ്ഞ്‌ ഉറങ്ങുന്ന സമയം കണ്ണ്‌ അടഞ്ഞിരിക്കുക യാണെങ്കിലും കണ്‍പോളകള്‍ക്കുതാഴെ കണ്ണ്‌ ചലിച്ചു കൊണ്ടിരിക്കും. ഈ സയം കുഞ്ഞ്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ പുഞ്ചിരിക്കുകയോ, കൈകാലുകള്‍ അനക്കുകയോ, മുഖം ചലിപ്പിക്കുകയോ ചെയ്യാറുണ്ട്‌. ഇതിനെ റെം സ്ലീപ്പ്‌ എന്നു പറയുന്നു.

നോണ്‍ റെം സ്ലീപ് 

മയക്കം, നേരിയ ഉറക്കം, നല്ല ഉറക്കം, വളരെ ഗാഢമായ ഉറക്കം എന്നിങ്ങനെ നോണ്‍ റെം സ്ലീപ്പിന്‌ നാല്‌ ഭാഗങ്ങളാണുള്ളത്‌. കുഞ്ഞു വളരുന്നതിന്‌ അനുസരിച്ച്‌ റെം സ്ലീപ്പ്‌ കുറയുകയും, നോണ്‍ റെം സ്ലീപ്പ്‌ കൂടുകയും ചെയ്യും.

തൊട്ടിൽ 

പണ്ട്‌ വീടുകളില്‍ അമ്മമാര്‍തന്നെ തുണി ഉപയോഗിച്ച്‌ തൊട്ടിൽ  കെട്ടി കുഞ്ഞിനെ ഉറക്കിയിരുന്നു. എന്നാല്‍ ഈ ആധുനിക യുഗത്തിൽ വ്യത്യസ്‌ത തരത്തിലും, വിവിധ വർണങ്ങളിലും വിലകളിലും തൊട്ടിലുകള്‍ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ കുഞ്ഞിനെ തൊട്ടിലിൽ തനിച്ചാക്കാതെ കഴിയുന്നതും അമ്മയോടു ചേർത്തു വേണം കിടത്താൻ. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. കൂടാതെ അമ്മയുടെ ചൂട്‌ കുഞ്ഞിന്‌ ഗുണം ചെയ്യുകയും ചെയ്യും.

മല മൂത്ര വിസർജ്ജനം 

കുഞ്ഞ്‌ മൂന്നു മണിക്കൂ ര്‍ ഇടവിട്ട്‌ മൂത്രമൊഴിക്കും. ചില സമയങ്ങളില്‍ ഇത്‌ നാലോ, ആറോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലാകാം. പനിയുള്ളപ്പോഴും ഉഷ്‌ണകാലത്തും മൂത്ര വിസര്‍ജ്‌ജനം കുറവായിരിക്കും. കുഞ്ഞുങ്ങളുടെ മൂത്രത്തിന്‌ ഇളം മഞ്ഞ നിറമായിരിക്കും.സാധാരണ കുഞ്ഞിന്റെ ആദ്യത്തെ മലത്തിന്‌ കറുപ്പോ, കടും പച്ചയോ നിറമായിരിക്കും. കാലക്രമേണ ഇത്‌ മഞ്ഞയും പച്ചയും കലര്‍ന്ന നിറമാകും.

ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പശുവിന്‍ പാല്‍ നല്ലതല്ല. എന്നാലും മിക്ക കുഞ്ഞുങ്ങളും പാല്‍കുടിച്ചു കഴിയുമ്പോള്‍ മലവിസര്‍ജ്‌ജനം ചെയ്യും. മുലയുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ചില സമയം മുന്നു നാലു ദിവസത്തിലൊരിക്കലായിരിക്കും മല വിസര്‍ജ്‌ജനം. ഇതില്‍ പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ ആവശ്യത്തിനു ജലാംശം ഇല്ലെങ്കില്‍ മലം മുറുകി കട്ടിയായി പോകാന്‍ സാധ്യതയുണ്ട്‌.

 

Read Related Topic :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പ്രസവം

ശിശു സംരക്ഷണം

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

തേൻ ഉപയോഗം – ചെറുതേൻ ഗുണങ്ങൾ

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ

തേൻ ഉപയോഗം – ചെറുതേൻ ഗുണങ്ങൾ

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

തേൻ ഉപയോഗം: തേൻ ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ്. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേൻ തേനീച്ചകളുടെ രാസാഗ്നികളുടെ പ്രവർ ത്തനഫലമായി തേനായി മാറുന്നു.

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

ജലാംശം കഴിഞ്ഞാൽ വിവിധയിനം പഞ്ചസാരകളാണ് തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്. ചില വിറ്റാമിനുകൾ, മൂലകങ്ങൾ, രാസഗ്നികൾ എന്നിവയും തേനിലടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ തേനുപയോഗിക്കാം. ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധമായും  ഉപയോഗിച്ചു വരുന്നു.

ചെറുതേൻ, വൻതേൻ

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ
ചെറുതേൻ

ഇന്ത്യയിൽ വിവിധയിനം തേനീച്ചകളുണ്ട്. ഈ തേനീച്ചകളിൽ നിന്നു ശേഖരിക്കുന്ന തേനുകൾ വ്യത്യാസമുള്ളതായിരിക്കും. കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്നവ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു. ഞൊടിയൽ, ഇറ്റാലിയൻ എന്നീ തേനിച്ച ഇനങ്ങളെ വളർത്തിയും തേൻ ശേഖരിക്കാറുണ്ട്. ഈ തേനുകളെല്ലാംതന്നെ അതാതു ഇനം തേനീച്ചകളുടെ പേരു ചേർത്താണ് സാധാരണയായി അറിയപ്പെടുന്നത്. ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും. ഒട്ടനവധി ഔഷധ സസ്യങ്ങളുടെ പൂക്കളിൽ നിന്നും തേൻ ശേഖരിക്കുന്നതിനാൽ ചെറുതേനിന് ഔഷധഗുണമുണ്ട്.

തേൻ ഉപയോഗം - വൻതേൻ ഗുണങ്ങൾ
വൻതേൻ

 

തേനും ചൂടുള്ള പദാർഥങ്ങളും

തേൻ ചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വയറു കുറയാനും വണ്ണം കുറയാനും ഒക്കെ നല്ലതാണെന്നു നമ്മൾ കേട്ടിട്ടുണ്ട്..എന്നാൽ
ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചൂടാക്കുന്നതും ഒക്കെ അപകടകരമാണെന്നാണ് ആയുർവേദം പറയുന്നത്! .

മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് പലരുടെയും ശീലമാണ്. പഞ്ചസാരയെക്കാള്‍ ഗുണമുള്ള വസ്തു എന്ന നിലയ്ക്കും ഇതു ചേര്‍ക്കാറുണ്ട്. ചൂടുപാലിലും വെള്ളത്തിലും തേന്‍ ചേര്‍ത്തു കുടിക്കുന്നത് പലർക്കുമൊരു ശീലമാണ്. അതിരാവിലെ ചൂടു വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നവരാണ്‌ നല്ലൊരു ശതമാനം ആളുകളും.

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ

ചൂടു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് നല്ലതാണെന്നാണ് വിശ്വാസം. ഇതു തെറ്റാണ്. കാരണം തേനിനെ പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ല‍. ഇതു ചൂടായാല്‍ ശരീരത്തിലെത്തുമ്പോള്‍  വിഷമാകും.

തേന്‍ എങ്ങനെയാണോ നമുക്ക് ലഭിക്കുന്നത് അതുപോലെ തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി പാലില്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. ഷുഗറിന്റെ അംശമുള്ള എന്തും ചൂടാക്കിയാല്‍ അത് 5-hydroxymethylfurfural ( HMF ) എന്ന രാസവസ്തുവുണ്ടാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ദീർഘകാലം സൂക്ഷിക്കാൻ

ചില സ്രോതസുകളിൽ നിന്നും ലഭിക്കുന്ന തേനുകൾ ദീർഘകാലം സൂക്ഷിക്കുകയോ ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്താൽ അടിയിൽ പഞ്ചസാര പരലുകൾ രൂപപ്പെടുന്നതായി കാണാം. ഇതു തേനിനു ഗുണനിലവാരമില്ലാത്തതിനാലല്ല. തേനിലുള്ള പഞ്ചസാരകൾ അടിഞ്ഞുകൂടി പരലുകളായി മാറുന്നതാണ്. ഇത്തരം തേനുകൾ പാത്രത്തോടെ ചെറുചൂട് വെള്ളത്തിൽ കുറച്ചു സമയം വച്ചിരുന്നാൽ പലരുകൾ അലിഞ്ഞ് പഴയ രീതിയിലായി കിട്ടും. സുക്രോസിന്റെ അംശം കൂടിയ സ്രോതസിൽ നിന്നുള്ള തേനിലാണ് ഈ പരൽ രൂപീകരണം കൂടുതലായി കാണുന്നത്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

പാഷൻ ഫ്രൂട്ട്

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കുട്ടികളിലെ കഫക്കെട്ട്

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കുട്ടികളിലെ കഫക്കെട്ട് ഇന്ന് അമ്മമാരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ്. കുട്ടികളില്‍ പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന കഫക്കെട്ട് മാതാപിതാക്കളില്‍ കടുത്ത ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.

കുട്ടികളിലെ കഫക്കെട്ട്

തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്റെ  സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് കടുത്ത രോഗമെന്ന് കരുതി മാതാപിതാക്കള്‍ ഭയപ്പെട്ട് ചികില്‍സ തേടുകയാണ് പതിവ്. സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്‍സക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്. അതേസമയം, കഫക്കെട്ടിന്റെ കൂടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.

കുട്ടികളിലെ കഫക്കെട്ട് രണ്ടു തരം 

രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്.

A. രോഗാണുബാധമൂലവും

B. അലര്‍ജിമൂലവും.

ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്റെ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്റെ ചെറുത്തുനില്‍പിന്റെ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്. രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്‍സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.

അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്റെയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം.

മുലപ്പാലിന് പകരം പശുവിൻ പാൽ 

മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്‍കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടതില്ല.

കുട്ടികളിലെ കഫക്കെട്ട്

കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന്  മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.

പാരമ്പര്യ രോഗങ്ങൾ 

പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.

എണ്ണതേച്ചു ദിവസേന ഉള്ള കുളി 

ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്റെ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്റെ വ്യതിയാനം ശരീരത്തിന്റെ  പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.

ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക് ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.

തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാവാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് സങ്കോചിച്ച് കൗമാരത്തോടെ പ്രവര്‍ത്തനം നിലക്കുന്ന ഈ ഗ്രന്ഥി ചുരുങ്ങാതിരിക്കുകയോ വലുതാവുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാവുന്നത്. ശസ്ത്രക്രിയ കൂടാതെ മരുന്ന് ഉപയോഗിച്ചുതന്നെ ഈ അസുഖം ഭേദമാക്കാം.

കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതും ഹോമിയോ മരുന്നുകളുടെ ഒരു ഗുണമാണ്. കൃത്യമായ അളവില്‍ ആവശ്യമുള്ള കാലയളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നല്‍കിയാല്‍ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരിടാവുന്നതാണ്.

കുട്ടികളിലെ മലബന്ധം – അമ്മമാർ അറിയേണ്ടതെല്ലാം

കുട്ടികളിലെ മലബന്ധം

കുട്ടികളിലെ മലബന്ധം – അമ്മമാർ അറിയേണ്ടതെല്ലാം

കുട്ടികളിലെ മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അമിതമായ പാല്‍ കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക, മലശോചനം നീട്ടി കൊണ്ടുപോവുക എന്നിവയാണ്. കുട്ടി മലം പോകുന്നതിനായി വല്ലാതെ വിഷമിക്കുകയോ ദിവസം മുഴുവന്‍ മലം പോകാതിരിക്കുകയോ ചെയ്യുന്നത് മലബന്ധത്തിന്റെ സൂചനയാണ്. കുഞ്ഞിന് മലബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ താഴെ പറയുുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

ഇന്ന് കുട്ടികളിലെ ഒ.പി.കളിൽ കേട്ടു വരുന്ന സർവസാധാരണമായ പരാതിയാണ് ശരിയായി മലം പോകുന്നില്ല എന്നത്. പ്രസവിച്ച കുട്ടികൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഇത് ഒരു ചെറിയ ശതമാനമെങ്കിലും നമ്മെ വലയ്ക്കാറുണ്ട്. ഓരോ പ്രായമനുസരിച്ചും പലതാകാം കാരണങ്ങൾ. ഒന്നൊന്നായി നമുക്ക് നോക്കാം.

കുട്ടികളിലെ മലബന്ധം

ആറുമാസം വരെ

ജനിച്ച് ആദ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യത്തെ മലമായിട്ടുള്ള മഷി അഥവാ മെക്കോണിയം പോകേണ്ടതാണ്. കറുത്ത നിറത്തിൽ ഒരു കൊഴുത്ത ദ്രവകമായാണ് ഇത് പോകുക. ആദ്യത്തെ കുറച്ചുദിനങ്ങൾ ഇങ്ങനെത്തന്നെ ആയിരിക്കും മലം പോകുന്നത്. ക്രമേണ നിറംമങ്ങി കറുപ്പിൽനിന്ന് പച്ചയായി, പിന്നീട് മഞ്ഞയായി മാറുന്നു. ഇതിനു ഒരാഴ്ച മുതൽ പത്തുദിവസം വരെ എടുത്തേക്കാം. ആദ്യത്തെ ദിവസങ്ങളിൽ കുഞ്ഞു പലതവണ മലം വിസർജനം നടത്തിയേക്കാം. ക്രമേണ അത് കുറഞ്ഞു വരാം.

ആദ്യത്തെ ആറുമാസം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രമാണല്ലോ നൽകുന്നത്. ഈ സമയത്ത് കുഞ്ഞുങ്ങൾ ചില സന്ദർഭങ്ങളിൽ പല ദിവസങ്ങൾ കഴിഞ്ഞായിരിക്കും മല വിസർജനം നടത്തുന്നത്. ഇത് അച്ഛനമ്മമാരിൽ അനാവശ്യ ടെൻഷൻ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വേറൊരു തരത്തിലും കുഴപ്പമില്ലാത്ത, ഉഷാറായി ഇരിക്കുന്ന കുഞ്ഞു മൂന്നോ നാലോ ദിവസം മലം പോയില്ല എന്ന് പറഞ്ഞു ഭയപ്പെടേണ്ടതായി ഒന്നുമില്ല. ചിലപ്പോൾ ഈ കുഞ്ഞുങ്ങൾ ഒരാഴ്ച വരെ മലം വിസർജനം നടത്താതെ കാണാറുണ്ട്. അത് നോർമൽ ആണ്. എന്ന ചില സംഗതികൾ നാം ശ്രദ്ധിക്കണം.

a. കുട്ടിക്ക് കീഴ്ശ്വാസം പോകുന്നുണ്ടോ?

b. കുഞ്ഞ് പാല് കുടിക്കുന്നുണ്ടോ?

c. മഞ്ഞ/പച്ച നിറത്തിൽ ചർദിക്കുന്നുണ്ടോ?

d. കളിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടോ?

e. വയർ വളരെ കൂടുതലായി വീർത്തിട്ടുണ്ടോ? മുഴ അത്പോലെ എന്തെങ്കിലും കാണുന്നുണ്ടോ?

f. തൈറോയ്ഡ് ഹോർമോൺ ടെസ്റ്റ് ചെയ്തിട്ടുണ്ടോ?

ഈ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ കൂടുതലായി ഒന്നും ഭയപ്പെടാനില്ല.

കുഞ്ഞിന് കുടലിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മേല്പറഞ്ഞ പല ലക്ഷണങ്ങളും കാണിക്കാം. അപ്പോൾ ഉടൻ തന്നെ ഒരു ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

കുഞ്ഞുങ്ങളിൽ കാണുന്ന തൈറോയ്ഡ് പ്രശ്നങ്ങളിലും മലബന്ധം കാണാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ നവജാതശിശുക്കളുടെയും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പൊടിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിലും അനാവശ്യമായി ആറ് മാസത്തിനുമുമ്പ് കുറുക്ക് കൊടുത്തു തുടങ്ങുന്ന കുഞ്ഞുങ്ങളിലും ദഹനപ്രശ്നങ്ങൾ കാരണം ചില സമയത്ത് മലബന്ധം കാണാറുണ്ട്. ഇത് കൊണ്ട് കൂടിയാണ് ആറുമാസം വരെ മുലപ്പാൽ മാത്രം കൊടുക്കാൻ പറയുന്നത്. അമ്മമാർ കൂടുതലായി പച്ചമരുന്നുകളും ലേഹ്യങ്ങളുമൊക്കെ കഴിക്കുമ്പോഴും ഈ പ്രശ്നം കാണാറുണ്ട്. ഇത് കൂടാതെ ചില ജനിതക തകരാറുകളിലും ( അപൂർവമാണെങ്കിൽക്കൂടി ) നവജാതശിശുക്കളിൽ മലബന്ധം കാണാറുണ്ട്. മാറാതെ നിൽക്കുന്ന മലബന്ധത്തിൽ കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.

കുട്ടികളിലെ മലബന്ധം

ഒരിക്കലും സോപ്പ് മലദ്വാരത്തിൽ വെക്കുകയോ അല്ലെങ്കിൽ വേറെന്തെങ്കിലും വസ്തുക്കൾ മലദ്വാരത്തിൽ ഇട്ടു മലം പുറത്തേക്കു വരുത്താൻ ശ്രമിക്കുകയോ ചെയ്യരുത്. ഇതെല്ലം മുറിവുണ്ടാക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ്. ഇത് ഈ പ്രശ്നം സങ്കീർണമാക്കും. അതുപോലെ കുട്ടികൾക്ക് ആവണക്കെണ്ണ കൊടുക്കരുത്. ഇത് ശ്വാസകോശത്തിൽ കയറി ന്യുമോണിയ വരെ ആകാൻ ഇടയുണ്ട്.

 

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

  1. കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിപ്പിക്കുക. കുറച്ച് വെള്ളം വീതമെ കുടിക്കുന്നുള്ളു എങ്കിലും ഇത് ഫലപ്രദമാണ്.
  2. മൂത്രത്തിന്റെ നിറം പരിശോധിക്കുക. ഇരുണ്ട നിറമാണെങ്കില്‍ , കുട്ടിക്ക് കൂടുതല്‍ വെള്ളം വേണമെന്നാണ് അര്‍ത്ഥം.
  3. കുഞ്ഞിന് കൂടുതല്‍ ഫൈബര്‍ വേണ്ടതിനാല്‍ പഴങ്ങള്‍ നല്‍കുക. പഴങ്ങള്‍ക്ക് പുറമെ സമ്പൂര്‍ണ ധാന്യ ബ്രഡ്, വേവിച്ച പച്ചക്കറികള്‍ എന്നിവയും നല്‍കാം.
  4. മലബന്ധം ഉള്ളപ്പോള്‍ കുട്ടിക്ക് തൈര്, വെണ്ണ, പഴം, കാരറ്റ്, ചോറ് എന്നിവ നല്‍കാതിരിക്കുക.
  5. ചാടിയും ഓടിയും മറ്റും കുട്ടിയുടെ ശരീരം എപ്പോഴും പ്രവര്‍ത്തന ക്ഷമമായിരിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുകയും ചെയ്യും.
  6. അമിതമായി പാല്‍ കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും. ദിവസം മൂന്ന് ഔണ്‍സ് പാല്‍ മാത്രം നല്‍കുക.
  7. കുട്ടിയുടൈ മലശോചന സമയം ക്രമീകരിക്കുക. മലബന്ധം ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.

സിസേറിയൻ ശേഷവും ആലില വയർ

സിസേറിയനുശേഷവും ആലിലവയർ കൊതിക്കാത്തവരുണ്ടോ_സിസേറിയൻ ശേഷവും ആലില വയർ

സിസേറിയൻ ശേഷവും ആലില വയർ

സിസേറിയൻ ശേഷവും ആലില വയർ കൊതിക്കാത്തവരായി ഏതു സ്ത്രീയാണ് ഉണ്ടാവുക? ഗർഭകാലവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു സിസേറിയൻ വയർ കൂടാൻ കാരണവുമാകും. വയറിന് അടിഭാഗത്തു കൂടി സ്റ്റിച്ചിടുകയാണെങ്കിൽ പ്രത്യേകിച്ചും! സിസേറിയൻ ശേഷം വയർ കുറയ്ക്കുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ…

സിസേറിയൻ ശേഷവും ആലില വയർ

  • പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. പ്രസവശേഷമുള്ള വയർ കുറയില്ല, എന്തു ചെയ്താലും കാര്യമില്ല തുടങ്ങിയ ചിന്തകൾ മാറ്റി വയ്ക്കുക. പൊസറ്റീവ് ചിന്തകൾ മനസിലുണ്ടാകണം.
  • ഡോക്ടറുടെ ഉപദേശപ്രകാരം എത്രത്തോളം നേരത്തെ വ്യായാമങ്ങൾ ചെയ്യാൻ സാധിയ്ക്കുമോ അത്രത്തോളം വേഗം ചെയ്തു തുടങ്ങുക.
  • പാലൂട്ടുന്ന അമ്മമാർക്ക് കാർബോഹൈഡ്രേറ്റുകൾ ഏറെ പ്രധാനമാണ്. ഇവ കഴിയ്ക്കാം.

സിസേറിയൻ ശേഷവും ആലില വയർ

  • പ്രോട്ടീനുകൾ, മറ്റു വൈറ്റമിനുകൾ എന്നിവയുമാകാം. എന്നാൽ കൊഴുപ്പുള്ള ബട്ടർ, നെയ്യ്, മധുരം തുടങ്ങിയവ വേണ്ട.
  • ധാരാളം വെള്ളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പകറ്റാൻ ഇത് പ്രധാനം.
  • പ്രാണായാമം പോലുള്ള യോഗാസന മുറകൾ പരീക്ഷിയ്ക്കുക. ഇത് വയർ കുറയാൻ നല്ലതാണ്. മസിലുകളെ ശക്തിപെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.
  • യോഗ ചെയ്യാൻ പ്രയാസമെങ്കിൽ കൊഴുപ്പു കളയുന്ന വിധത്തിലുള്ള ആയുർവേദ മസാജുകൾ പരീക്ഷിയ്ക്കാം.
  • വയറ്റിലിടുന്ന തരം ബെൽറ്റ് ധരിയ്ക്കാം. ഇത് ഭക്ഷണം കഴിയ്ക്കുമ്പോഴും ബാത്റൂമിൽ പോകുമ്പോഴും കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രം ഒഴിവാക്കുക.
  • ശരീരത്തിലെ കൊഴുപ്പു കുറയാൻ കുഞ്ഞിനെ മുലയൂട്ടുന്നതു സഹായിക്കും.

Read More:

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കുഞ്ഞുവാവയുടെ സംരക്ഷണം

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

 

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ?

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും ചില ലക്ഷണങ്ങള്‍ അവരിലെ രോഗാവസ്ഥ അറിയിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക.

ശക്തി കുറഞ്ഞ നീണ്ടുനില്‍ക്കുന്ന പനി, ആലസ്യവും ക്ഷീണവും, തലവേദന, ചില കുട്ടികളില്‍ മണവും രൂചിയും നഷ്ടപ്പെടുക എന്നിവയാണ് കുട്ടികളിലെ പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപ്പെടും.

ലണ്ടനിലെ കിംഗ്‌സ് കോളജ്, ഗയ്‌സ്, സെന്റ് തോമസ് ആശുപത്രികള്‍, ഡാറ്റ സയന്‍സ് കമ്ബനിയായ സോയ് എന്നിവ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം മനസ്സിലായത്.

കൊവിഡ് പോസിറ്റീവായ 200 കുട്ടികളിലാണ് പഠനം നടത്തിയത്.

ഇവരില്‍ മൂന്നിലൊരു കുട്ടിക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികളില്‍ മൂന്നാഴ്ച വരെ കൊറോണ വൈറസ് നിലനിന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read :

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കടപ്പാട് ;

@ Real News Kerala