Malayalam Health Care Tips For Mom

Malayalam Health Care Tips For Kids

Malayalam Arogya Tips For Babies

Malayalam Arogya Tips For You

Kids-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips

Kids-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips

Kids (കുട്ടികൾ ) – Mom And Kids – മലയാളം ആരോഗ്യ ടിപ്സ്
Kids (കുട്ടികൾ ) – കുട്ടികൾ എന്നാൽ ജീവിതയാത്രയിലെ ഒരു നാഴികക്കല്ലാണ്. കുട്ടികൾ ഓരോ കുടുംബത്തിന്റെയും അടിത്തറയും അസ്ഥിവാരവും ആണ്. ഒരു കുടുംബത്തിന്റെ കളിയും ചിരിയും സന്തോഷവുമെല്ലാം ഒരാളിലേക്ക് ഒതുങ്ങുന്നത് ഒരു കുഞ്ഞുവാവയുടെ ജനനത്തോടെയാണ്.ഒരു കുട്ടിയുടെ കൊഞ്ചലിലും പാല്പുഞ്ചിരിയിലും അലിയാത്ത മനസ്സും മറക്കാനാവാത്ത തെറ്റുകുറ്റങ്ങളും ഉണ്ടാവില്ല.Kids-മലയാളം ആരോഗ്യ ടിപ്സ്

നമ്മുടെ കുട്ടികൾ നമുക്കൊപ്പം ജീവിക്കാന്‍ അതായത് നമ്മുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത് അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്ന കാര്യം മാതാപിതാക്കളെന്ന നിലയ്ക്ക് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാതെ കുട്ടികൾ ഇവിടെ എത്തിയിരിക്കുന്നത് നമ്മുടെ ലക്ഷ്യങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതിന് വേണ്ടിയല്ല. നമുക്ക് നമ്മുടെ ജീവിതം സാധൂകരിക്കപ്പെട്ടു എന്നൊരു വിചാരം ഉണ്ടാക്കിത്തരുന്നതിന് വേണ്ടിയല്ല. കുട്ടികൾ ഇവിടെയെത്തിരിക്കുന്നത് നമ്മുടെ കുടുംബപേരോ ബിസിനസോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ നമ്മുടെ സഫലമാകാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കുന്നതിനോ, നമ്മുടെ വാര്‍ദ്ധക്യകാലത്തിന് ഒരു ഇന്‍ഷ്വറന്‍സ് പോളിസി ആയിത്തീരുന്നതിനോ നമുക്ക് മഹത്വം കൊണ്ടുവരുന്നതിനോ ഒന്നുമല്ല. അവര്‍ ഇവിടെയുള്ളത് നമ്മുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനോ നമ്മുടെ ചിന്തകള്‍ ചിന്തിക്കുന്നതിനോ നമ്മള്‍ ചിന്തിക്കുന്നതുപോലെ ആരെങ്കിലും ആകുന്നതിനോ അല്ല. അവര്‍ നമ്മുടെ കുടുംബപ്പേരിന് മഹത്വവും പ്രശസ്തിയും കൊണ്ടുവരുന്നതിനുള്ള വിജയമുദ്രകളോ കീര്‍ത്തിസ്തംഭങ്ങളോ ഒന്നുമല്ല.അവര്‍ ഇവിടെയുള്ളത് അവരുടെ സ്വന്തം വഴികളിലൂടെ നടക്കുന്നതിനും അവരുടേതായ ജീവിതം മെനഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അവര്‍ ആ പ്രക്രിയയുടെ നാഴികക്കല്ലുകള്‍ മറികടക്കുമ്പോള്‍ അവരെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ നമ്മള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ കുട്ടികളെ മിടുക്കൻ നിനക്ക് നല്ല കഴിവുണ്ട് കീപ് ഇറ്റ് അപ്പ് എന്നൊക്കെ പറഞ്ഞു മറ്റുള്ളവർ പ്രശംസിക്കുന്നത് കേൾക്കാൻ ഏത് മാതാപിതാക്കൾക്കാണ് താല്പര്യമില്ലാത്തത്.കുട്ടികൾ നല്ല വ്യക്തികളെയും കഴിവുള്ളവരാണ് വളരുന്നതിന് മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. അവരെ ജീവിതമൂലങ്ങളും നല്ല ശീലങ്ങളും മനസ്സിലാക്കി വളർത്തണം. മുതിർന്നവരോടുള്ള ബഹുമാന പൂർണ്ണമായ നല്ല പെരുമാറ്റ രീതികളും സമപ്രായക്കാരോടും മറ്റുള്ളവരോടും എങ്ങനെ നല്ല രീതിയിൽ ഇടപഴുകണം എന്ന് ചൊല്ലി വളർത്തണം. ചെറിയ പ്രായം മുതൽ ഉത്തരവാദിത്വങ്ങൾ അറിഞ്ഞും അവ നല്ല രീതിയിൽ നടപ്പിലാക്കിയും വീട്ടിലെ ചുറ്റുപാടുകൾ കണ്ടറിഞ്ഞു അതുമായിഇണങ്ങി ചേർന്ന് വേണം നമ്മുടെ കുട്ടികൾ വളരാൻ. ”ചൊട്ടയിലെ ശീലം ചുടലവരെ” എന്നാണല്ലോ ചൊല്ല്. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ശീലിക്കുന്നതൊന്നും കുട്ടികൾ മറന്നു പോവില്ല.

നല്ല ശീലങ്ങൾക്ക് ഒപ്പം തന്നെ നല്ല ആരോഗ്യമുള്ളവരായിക്കൂടി നമ്മുടെ കുട്ടികൾ വളരണം. അതിനു വേണ്ടത് അവരുടെ ഭക്ഷണ ക്രമങ്ങളിലും ഭക്ഷണ രീതികളിലും ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുക എന്നതാണ്. ഇതിനായി ജങ്ക് ഫുഡ്സ് കുട്ടികൾക്ക് നൽകാതെ നല്ല ഭക്ഷണം വീട്ടിൽ തന്നെ വെച്ചുണ്ടാക്കി കുട്ടികൾക്ക് നൽകുക. ഇത് അവരുടെ ആരോഗ്യത്തെയും ബുദ്ധിയെയും പരിപോഷിപ്പുക മാത്രമേ ചെയ്യൂ. നമ്മുക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താൻ ശ്രമിക്കുക. ഈ പച്ചക്കറികൾ കൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്തു കുട്ടികൾക്ക് നൽകൂ.

ജനിക്കു വീണ് മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളുടെ കൈകളിൽ പോലും ഇന്ന് ഇപ്പോൾ ടാബും സ്മാർട്ട് ഫോണുകളും ആണ്. ഇതിന്ന് ഇനിയും അനുവദിച്ചുകൂടാ. കുട്ടികൾ കളിച്ചുവളരട്ടേ. അവരുടേതായ രീതിയിലും കാഴ്ചപ്പാടുകളിലും അവർ വളരട്ടെ. വിഡ്ഢിപ്പെട്ടിട്ടികൾക്കു മുൻപിൽ സമയം കൊല്ലാതെ അവരുടേതായ കഴിവുകൾ അവർ കണ്ടെത്തട്ടെ. അവർ അവരായി വളരട്ടെ…

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ് for Kids

Baby-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips

Baby- Malayalam Arogya Tips

Baby-മലയാളം ആരോഗ്യ ടിപ്സ് – Mom And Kids; കുഞ്ഞുവാവകളെ ഇഷ്ടമല്ലാത്തവരായി ആരാണ് ഉണ്ടാവുക. കുഞ്ഞിനെ വാരിയെടുത്തു ആ പൂങ്കവിളിൽ ഒരു പൊന്നുമ്മ നല്കാൻ കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത്രകണ്ട് മനോഹരമാണ് വാവകളുടെ ഓമന മുഖം.ഒരു ചെറിയ പുഞ്ചിരിയോടെ എല്ലാവരെയും കോരിത്തരിപ്പിച്ച ദൈവത്തിന്റെ പ്രതിരൂപമായ കുഞ്ഞുങ്ങൾക്ക് മാത്രമേ കഴിയു. ഏതൊരു കഠിന ഹൃദയന്റെയും മനസ്സലിയിക്കാൻ ആ കുരുന്നു ചിരിക്കുമാത്രമേ സാധിക്കൂ.

Baby-മലയാളം ആരോഗ്യ ടിപ്സ്

വിവാഹം കഴിച്ചു ഭർതൃമതിയായ ഏതൊരു സുമംഗലിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു കുഞ്ഞുവാവയെ ജീവിതത്തിൽ ഉണ്ടാവണം എന്നത്. 10 മാസം തന്റെ ഗർഭപാത്രത്തിൽ സുരക്ഷിതമായി കാത്തു സൂക്ഷിച്ചും ആ കുഞ്ഞിന് വേണ്ടതായ എല്ലാ വിറ്റമിൻസ് കഴിച്ചും വാവയെ ഈ ലോകം കാണിക്കുന്ന അമ്മമാർ ദൈവതുല്യർ തന്നെ.

ഗർഭകാലത്തും അതിനു ശേഷവും കുഞ്ഞുങ്ങളെ നന്നായി പരിചരിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഭക്ഷണ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ഇപ്പോഴും അമ്മമാർ ഒരു ശ്രദ്ധ വെയ്ക്കണം.

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ് For Babies

Mom – Malayalam Arogya Tips – മലയാളം ആരോഗ്യ ടിപ്സ്

Mom (അമ്മ) – Mom And Kids – മലയാളം ആരോഗ്യ ടിപ്സ്

Mom (അമ്മ) – അമ്മ എന്നാൽ മാതാവ്, ജനനി. അമ്മ എന്ന വാക്കു എത്ര മഹത്തരമാണെന്ന് കവിഹൃദയങ്ങളിലൂടെയും കലാകാരന്മാരിലൂടെയും നാം അറിഞ്ഞിട്ടുണ്ട്. Mom and Kids - മലയാളം ആരോഗ്യ ടിപ്സ് - Malayalam Arogya Tipsഒരു കുഞ്ഞുജീവൻ്റെ തുടിപ്പുകൾ ഉള്ളിൽ തുടങ്ങുന്നത് മുതൽ ആ ഒരു ജീവന് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞു വെയ്ക്കുന്നവരാണ് ഓരോ മാതാവും. കുഞ്ഞിനുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ ആസ്വദിച്ചും അവരുടെ ഓരോ വിഷമഘട്ടത്തിലും ഒരു കൈത്താങ്ങായി കൂടെ നിന്നും അവരുടെ ഉയർച്ചകളിൽ സന്തോഷിച്ചും വീഴ്ചകളിൽ കൂടെ നിന്നും എന്നും ഒരു ആത്മാർത്ഥ സുഹൃത്തിനുപരി ദൈവത്തിൻ്റെ പ്രതിരൂപമായി അവർ വർത്തിക്കുന്നു.

Read : മലയാളം ആരോഗ്യ ടിപ്സ് For Moms

ForYou (നിങ്ങൾക്കായി) – Mom And KIds

ForYou (നിങ്ങൾക്കായി) – ആരോഗ്യ ടിപ്സുകളുടെ ഒരു മലയാളം വെബ്സൈറ്റ്. എല്ലാവർക്കുമായി ഒരു പൊതു അറിവ് കേന്ദ്രം. ForYou-മലയാളം ആരോഗ്യ ടിപ്സ്പൊതുവായ അസുഖങ്ങളെ കുറിച്ചും അവയുടെ മരുന്നുകളെ കുറിച്ചും എടുക്കേണ്ട കരുതലുകളെക്കുറിച്ചും ഉള്ള അറിവുകളുടെ കലവറ.

ForYou-മലയാളം ആരോഗ്യ ടിപ്സ്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ് For You