Category: Mom – Malayalam Arogya Tips – മലയാളം ആരോഗ്യ ടിപ്സ്
Mom (അമ്മ) – Mom And Kids – മലയാളം ആരോഗ്യ ടിപ്സ്
Mom (അമ്മ) – അമ്മ എന്നാൽ മാതാവ്, ജനനി. അമ്മ എന്ന വാക്കു എത്ര മഹത്തരമാണെന്ന് കവിഹൃദയങ്ങളിലൂടെയും കലാകാരന്മാരിലൂടെയും നാം അറിഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞുജീവൻ്റെ തുടിപ്പുകൾ ഉള്ളിൽ തുടങ്ങുന്നത് മുതൽ ആ ഒരു ജീവന് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞു വെയ്ക്കുന്നവരാണ് ഓരോ മാതാവും. കുഞ്ഞിനുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ ആസ്വദിച്ചും അവരുടെ ഓരോ വിഷമഘട്ടത്തിലും ഒരു കൈത്താങ്ങായി കൂടെ നിന്നും അവരുടെ ഉയർച്ചകളിൽ സന്തോഷിച്ചും വീഴ്ചകളിൽ കൂടെ നിന്നും എന്നും ഒരു ആത്മാർത്ഥ സുഹൃത്തിനുപരി ദൈവത്തിൻ്റെ പ്രതിരൂപമായി അവർ വർത്തിക്കുന്നു.
Amniotic Fluid leakage: പ്രസവമടുക്കുമ്പോള്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കാകുന്നതിനെയാണ് വാട്ടര്‍ ബ്രേക്കിംഗ് എന്നു പറയുന്നത്. ഇത് തിരിച്ചറിയാന്‍ ചില വഴികളുമുണ്ട്.
വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിലാണ് കുഞ്ഞ് സുരക്ഷിതമായി കിടക്കുന്നത്. ഈ ഫ്‌ലൂയിഡ് പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല. കുഞ്ഞ് പുറത്തേയ്ക്ക് വരും. ഇതിനാല്‍ തന്നെയാണ് വാട്ടര്‍ ബ്രേക്കിംഗ് അഥവാ വെള്ളം പോകുന്നത് പ്രസവത്തിന്റെ ലക്ഷണമായി കാണുന്നതും.
പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിയ്ക്കില്ലെന്നതാണ് സത്യം. ഇതിനാല്‍ തന്നെ ശരിയായ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കേജല്ലെങ്കില്‍ പോലും പ്രസവമടത്തുവെന്ന ഭയത്താല്‍ ഹോസ്പിറ്റലിലേക്ക് ഓടുന്നവരുണ്ട്. ചിലര്‍ക്ക് വജൈനല്‍ ഫ്‌ളൂയിഡും യൂറിന്‍ ലീക്കേജും അംമ്‌നിയോട്ടിക് ലീക്കേജും തമ്മില്‍ വേര്‍തിരിച്ച് അറിയാനും സാധിയ്ക്കില്ല. അംമ്‌നിയോട്ടിക് ലീക്കേജാണെങ്കില്‍ ഇത് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇത് കൃത്യമായി മനസിലായാല്‍ പിന്നെ അനാവശ്യ ഭയമോ ധൃതിയോ കാണിയ്‌ക്കേണ്ടി വരില്ല.# മുലപ്പാൽ – Breast Milk എന്ന ഔഷധം
ദ്രാവകം
യൂട്രസിലെ അംമ്‌നിയോട്ടിക് സഞ്ചിയിലാണ് കുഞ്ഞ് വളരുന്നത്. ഇതിലുള്ളതാണ് ഈ ദ്രാവകം. ഇത് കുഞ്ഞിന് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്നു, ടെംപറേച്ചര്‍ കൃത്യമായി നില നിര്‍ത്തുന്നു. അംമ്‌നിയോട്ടിക് സഞ്ചിയുടെ പൊട്ടി ഈ ഫ്‌ളൂയിഡ് പുറത്ത് വരുന്ന പ്രക്രിയ വാസ്തവത്തില്‍ 15-20 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ അനുഭവവേദ്യമാകുന്നുള്ളൂവെന്നതാണ് വാസ്തവം. പ്രസവ സമയത്ത് ഇത് പൊട്ടുന്നു, എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇത് പൊട്ടില്ല, കുഞ്ഞ് ഈ സഞ്ചിയ്ക്കുള്ളിലേയ്ക്ക് തന്നെ പിറന്നു വീഴും.
അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്
അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പുറത്ത് വരുന്നുവെങ്കില്‍ ഇതിന്റെ നനവ് ഗര്‍ഭിണിയ്ക്ക് അറിയാന്‍ സാധിയ്ക്കും. ഇത് എത്രത്തോളം പൊട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും ഇതിന്റെ അളവും. കുഞ്ഞിന്റെ തലയ്ക്ക് താഴെയായാണ് ഇത പൊട്ടിയിരിയ്ക്കുന്നതെങ്കില്‍ ഫ്‌ളൂയിഡ് നല്ലതു പോലെ പുറത്തേയ്ക്ക് ചീറ്റി വരും. എന്നാല്‍ കൂടുതലും ഇത് സംഭവിയ്ക്കുന്നത് വയറ്റില്‍ തന്നെയാണ്. ഇതിനാല്‍ ഈ ഫ്‌ളൂയിഡ് അംമ്‌നിയോട്ടിക് സഞ്ചിയ്ക്കും യൂട്രസ് ലൈനിംഗിനും ഇടയില്‍ പെട്ടു പോകുന്നതിനാല്‍ തന്നെ സാവധാനമേ പുറത്തേയ്ക്ക് വരൂ. അംമ്‌നിയോട്ടിക് സ്രവം രണ്ടര, മൂന്ന് കപ്പിന് അടുത്തുണ്ടാകും. ഇത് സാനിറ്ററി പാഡ് പോലുള്ളവ വച്ച് നനവു പറ്റുന്നത് തടയാനാകും.
ഈ ഫ്‌ളൂയിഡ്
ഈ ഫ്‌ളൂയിഡ് നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായിരിയ്ക്കും. ചിലരില്‍ ഇത് ലൈറ്റ് പിങ്ക് നിറമുണ്ടാകും. രക്തത്തിന്റെ ചെറിയ അംശമുണ്ടാകുന്നതിനാലാണ് ഈ നിറം. ഇതിനാല്‍ തന്നെയും പല സ്ത്രീകളും ഇത് ബ്ലീഡിംഗ് എന്ന് തെറ്റിദ്ധരിയ്ക്കാനും ഇടയുണ്ട്. എന്നാല്‍ ഇത് രക്തത്തെപ്പോലെയാകില്ല. കട്ടി കുറഞ്ഞ ദ്രാവകമായിരിയ്ക്കും. ചിലര്‍ക്ക് വേദനയില്ലാത്ത മര്‍ദം വയറ്റില്‍ അനുഭവപ്പെടാം. അപൂര്‍വം ചിലര്‍ക്ക് ചെറിയ ശബ്ദവും അംമ്‌നിയോട്ടിക് സഞ്ചി പൊട്ടുമ്പോള്‍ അനുഭവപ്പെടാം. ഈ ഫ്‌ളൂയിഡ് ധാരാളമായി പോകുന്നുവെങ്കില്‍, പ്രസവം അടുത്തുവെങ്കില്‍ ഗര്‍ഭപാത്ര സങ്കോച, വികാസങ്ങളും അനുഭവപ്പെടാം.#കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?
ക്ലിയര്‍ നിറമാണ്
ചിലര്‍ ഇത് മൂത്രം നിയന്ത്രണമില്ലാതെ പോകുന്നതായും തെറ്റിദ്ധരിച്ചേക്കാം. പ്രത്യേകിച്ചും യൂട്രസിനുണ്ടാകുന്ന സമ്മര്‍ദം കാരണം അവസാന മൂന്നു മാസം മൂത്രവിസര്‍ജനം കൂടുന്നതും നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതും കാരണം പലരും ഇത് മൂത്ര വിസര്‍ജനമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ മൂത്രത്തിന്റെ നിറവും ഈ സ്രവത്തിന്റെ നിറവും വ്യത്യസ്തമാണ്. മൂത്ര നിറം ഇളം മഞ്ഞ നിറത്തിലുള്ളതാകും. ക്ലിയര്‍ നിറമാണ് അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റേത്. ഇതല്ലെങ്കില്‍ പിങ്ക് നിറം.
വജൈനല്‍ ഡിസ്ചാര്‍ജ്
വജൈനല്‍ ഡിസ്ചാര്‍ജില്‍ നിന്നും ഇത് വേര്‍തിരിച്ചറിയാന്‍ സാധിയ്ക്കും. വജൈനല്‍ ഡിസ്ചാര്‍ജ് കട്ടിയുളളതും പശിമയുളളതുമായിരിയ്ക്കും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കട്ടി തീരെ കുറഞ്ഞതായിരിയ്ക്കും. മാത്രമല്ല, ക്ലിയര്‍ നിറവുമാും. വജൈനല്‍ സ്രവത്തിന് പൊതുവേ കലങ്ങിയ നിറമാകും ഉണ്ടാകുക. അംമ്‌നിയോട്ടിക് സ്രവത്തിനൊപ്പം മ്യൂസക് പ്ലഗ് കൂടി പുറത്തു വരുന്നത് പ്രസവത്തോട് അനുബന്ധിച്ചാണ്. ഇതില്‍ ചിലപ്പോള്‍ രക്തവുമുണ്ടായേക്കാം. മ്യൂസക് കൂടി പുറത്തു വരുമ്പോള്‍ ഇത് ചിലപ്പോള്‍ വജൈനല്‍ സ്രവത്തിന്റെ തോന്നലുണ്ടാക്കും.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി
ഗര്‍ഭകാലത്ത് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടും പല കുഞ്ഞുങ്ങളും മാസം തികയാതെ ജനിക്കുന്നു. അത്തരം കുഞ്ഞുങ്ങള്‍ 36ാം ആഴ്ചയില്‍ ജനിക്കുന്നു, അവരെ പ്രിമെച്വര്‍ ബേബീസ് എന്ന് വിളിക്കുന്നു. സാധാരണ ജനിക്കുന്ന കുട്ടികളേക്കാള്‍ ഇത്തരക്കാരെ കൂടുതല്‍ ശ്രദ്ധിക്കണം. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചതെങ്കില്‍ ആവശ്യാനുസരണം അവരെ കുറച്ച് ദിവസത്തേക്ക് നഴ്‌സറിയിലോ ഐസിയുവിലോ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ശരിയായി വികസിക്കുന്നില്ലെന്ന് പറയപ്പെടുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വളരെ ദുര്‍ബലമായിരിക്കും. ഇത്തരം കുട്ടികളില്‍ ആന്റിബോഡികള്‍ കുറവാണെന്നും അതിനാലാണ് അവര്‍ നേരത്തെ തന്നെ അണുബാധയ്ക്ക് ഇരയാകുന്നത് എന്നും പറയപ്പെടുന്നു. അത്തരം കുട്ടികളുടെ രോഗപ്രതിരോധ ശേഷി സാവധാനത്തില്‍ വികസിക്കുന്നു, ഈ സമയത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, അവര്‍ വളര്‍ന്നുവരുമ്പോള്‍ വിട്ടുമാറാത്ത രോഗികളാകാം. അത്തരമൊരു സാഹചര്യത്തില്‍, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പല തരത്തിലുള്ള നുറുങ്ങുകള്‍ സ്വീകരിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ചില ലളിതമായ വഴികള്‍.
പോഷകാഹാരം
നവജാതശിശുവിന് ഭക്ഷണവും പാനീയവും നേരിട്ട് നല്‍കാനാവില്ല. ഇതിനായി അമ്മമാര്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പോഷകാഹാരം നിറഞ്ഞ വസ്തുക്കള്‍ കഴിക്കണം. എന്നിരുന്നാലും, 6 മാസത്തിന് ശേഷം, ചില ഭക്ഷണം കുഞ്ഞിന് നല്‍കാം. അമ്മയുടെ ഭാഗത്ത് നിന്ന് മുലയൂട്ടല്‍ കൂടാതെ, കുട്ടിക്ക് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം നല്‍കണം.
അണുബാധയില്‍ നിന്ന് സംരക്ഷിക്കുക
മാസം തികയാതെ വരുന്ന കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലമാണ്, ഇതുമൂലം അണുബാധ വളരെ വേഗത്തില്‍ അവരെ പിടികൂടുന്നു. നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം, ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. മാസം തികയാതെയുള്ള കുഞ്ഞിനെ കുറച്ചു കാലത്തേക്ക് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കരുത് എന്നാണ് പറയുന്നത്.
മസാജ്
മാസം തികയാതെ വരുന്ന കുഞ്ഞിനെ ദിവസവും ശരിയായി മസാജ് ചെയ്യുകയാണെങ്കില്‍, കുഞ്ഞിന്റെ പ്രതിരോധശേഷി മെച്ചപ്പെടാന്‍ തുടങ്ങും. വിദഗ്ധരുടെ അഭിപ്രായത്തില്‍, കുഞ്ഞിനെ ശരിയായി മസാജ് ചെയ്യുന്നതിലൂടെ, കുട്ടിയുടെ എല്ലാ അവയവങ്ങളും ശരിയായും വേഗത്തിലും വികസിക്കാന്‍ തുടങ്ങുന്നു. ഇതിനായി അവശ്യ എണ്ണ ഉപയോഗിക്കാം. ജനിച്ച് ഏകദേശം ഒരു വര്‍ഷത്തേക്ക് കുഞ്ഞിനെ പതിവായി മസാജ് ചെയ്യുന്നത് അവരുടെ ആരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു.
മുലപ്പാല്‍
പ്രസവിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ കൂടുതല്‍ പ്രോട്ടീന്‍, കൊഴുപ്പ്, സോഡിയം ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മാസം തികയാത്ത ശിശുവിന്റെ പോഷക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്. കുഞ്ഞിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഇത് സഹായിക്കും . കൂടാതെ, പാലിലെ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളായ ആന്റിബോഡികളും ലൈവ് സെല്ലുകളും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വിനാശകരമായ കുടല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രോബയോട്ടിക്‌സ്
കുഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ജീവനുള്ള ജീവികളാണ് പ്രോബയോട്ടിക്‌സ്. കുഞ്ഞിന്റെ കുടല്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു, അതിന്റെ ഫലമായി ‘ഡിസ്ബയോസിസ്’ ഉണ്ടാകുന്നു. ഇത് കുടലിന് പരിക്കേല്‍ക്കുകയും പിന്നീട് ജീവിതത്തില്‍ അലര്‍ജിക്ക് വിധേയനാകുകയും ചെയ്യുന്നു. കുഞ്ഞിന് പ്രോബയോട്ടിക്‌സ് നല്‍കുന്നത് നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുന്നു.
അവശ്യ എണ്ണകള്‍
NICU-ല്‍ ആയിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി പലതരം മരുന്നുകളും പരിശോധനകളും ലഭിക്കും. ചര്‍മ്മത്തിന്റെ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിന് എണ്ണകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലൂടെ പ്രവേശിക്കുന്ന അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയുമാണ് കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച എണ്ണകള്‍. മൃദുവായ ഒരു ഓയില്‍ മസാജ് ചര്‍മ്മത്തെ സുഖപ്പെടുത്താനും ശാന്തമാക്കാനും സഹായിക്കുന്നു. ഓയില്‍ മസാജുകള്‍ കുഞ്ഞിന്റെ ഭാരം വര്‍ദ്ധിപ്പിക്കും. എല്ലാ രാത്രിയും കുളി കഴിഞ്ഞ്, കുട്ടിക്ക് മസാജ് ചെയ്യുക. നിങ്ങള്‍ക്ക് നന്നായി മസാജ് ചെയ്യാന്‍ സമയമില്ലെങ്കില്‍, അവശ്യ എണ്ണകള്‍ കുഞ്ഞിന്റെ പാദങ്ങളുടെ അടിയില്‍ തടവുക.
മുലപ്പാൽ – Breast Milk കൃത്യമായി കുടിച്ച് വളരുന്ന കുഞ്ഞിന് രോഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. അസുഖങ്ങളിൽ നിന്നും അലർജികളിൽ നിന്നും അണുബാധയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കും ഒരു ഔഷധമാണിത്.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് ഓഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറുമാസം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. #മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുൻകാലതലമുറകൾ മുലപ്പാൽ മാത്രമാണ് ഊട്ടിയിരുന്നത്, എന്നാൽ ജോലിത്തിരക്കുകളും മറ്റും മൂലം പലർക്കും ഫോർമുല ഫുഡുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കൃത്യമായ അളവുകളിൽ പോഷകമൂല്യമുള്ള മുലപ്പാലിനോളം ഫോർമുല ഫുഡുകൾ വരില്ലെന്നും കുഞ്ഞിന്റെ ആദ്യആറുമാസത്തിൽ മുലപ്പാൽ മാത്രമേ നൽകാവൂ എന്നും ഗൈനക്കോളജിസ്റ്റായ ഡോ. സുവർണ റായ് പറയുന്നു.
ദിവസത്തിൽ ഓരോ സമയത്തിന് അനുസരിച്ചും കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ചും പരിചരണത്തിന് അനുസരിച്ചും മുലപ്പാലിന്റെ അളവും ഘടനയും മാറുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അത് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയെ ഉറപ്പുവരുത്തുമെന്നും ഡോക്ടർ പറയുന്നു.
എല്ലാവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും അലർജികളിൽ നിന്നും അണുബാധയിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതാണ് മുലപ്പാലെന്ന് ഡോ.ചന്ദ്രശേഖർ മഞ്ചാലയും പറയുന്നു. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും എന്നത് മാത്രമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഡയബറ്റിസ്, ചെവിയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോർമുല ഫുഡിനെ ആശ്രയിച്ച് വളരുന്ന കുട്ടികൾക്ക് മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികളേക്കാൾ ആരോഗ്യവും വളർച്ചയും കൂടുതലായിരിക്കുമെന്നും ഡോ.ചന്ദ്രശേഖർ പറയുന്നു. #ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍
എങ്ങനെ മുലയൂട്ടണം?
പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല.
ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്. #മുലപ്പാൽ – ആദ്യ രുചി അമൃതം
സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.
മാനസികാവസ്ഥ പ്രധാനം
അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാൽ, മുലപ്പാലിന്റെ ലഭ്യതക്കുറവുകൊണ്ടാണെന്നു തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിൻപാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.
ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ – Breast Milk മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.
ഗർഭകാല ബ്ലീഡിംഗ് അബോര്‍ഷന്‍ മാത്രമല്ല. ഗര്‍ഭകാലത്തെ ബ്ലീഡിംഗിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇതെക്കുറിച്ചറിയൂ.
ഗര്‍ഭകാലത്തുണ്ടാകുന്ന ബ്ലീഡിംഗ്, പ്രത്യേകിച്ചും തുടക്കത്തിലുണ്ടാകുന്ന ബ്ലീഡിംഗ് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അബോര്‍ഷന്‍ എന്നതാണ് ഇത്തരം ഭയത്തിന് പുറകിലുളളത്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കാണപ്പെടുന്ന അബോര്‍ഷന്‍. കാരണം ആദ്യ മൂന്നു മാസങ്ങളിലാണ് അബോര്‍ഷന്‍ സാധ്യത ഏറെ കൂടുതലാകുന്നതും. എന്നു കരുതി ഗര്‍ഭകാലത്തുണ്ടാകുന്ന എല്ലാ രക്തസ്രാവവും അബോര്‍ഷനാകണമെന്നില്ല. ചിലത് രക്തസ്രാവം പോലുമാകില്ല. ഗര്‍ഭകാലത്ത് രക്തസ്രാവത്തിന് കാരണമാകുന്ന അബോര്‍ഷനല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ.
ഗര്‍ഭകാല ബ്ലീഡിംഗ് അബോര്‍ഷനോ?
ട്യൂബല്‍ ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം അറിയപ്പെടുന്ന ഗര്‍ഭത്തിലും ഇത്തരം രക്തസ്രാവമുണ്ടാകാറുണ്ട്. ഇത്തരം സമയത്ത് കഠിനമായ വയറുവേദനയും അനുഭവപ്പെടും. ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ല.
ഗര്‍ഭത്തുടക്കത്തില്‍
ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാകും. ആര്‍ത്തവം പോലെ വജൈനല്‍ ബ്ലീഡിംഗ് തന്നെയാണ് ഇതിലൂടെ സംഭവിയ്ക്കുന്നത്. ഇതു ചിലപ്പോള്‍ ചെറിയ കുത്തുകളായാണ് കാണപ്പെടുക. ഇതിൽ ഭയപ്പെടാനൊന്നും തന്നെയില്ലെന്നു പറയാം. കാരണം, സ്‌പോട്ടിംഗ് എന്നാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. ഗര്‍ഭധാരണ ലക്ഷണമായും ഇതുണ്ടാകാം. ഗര്‍ഭത്തുടക്കത്തില്‍ വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാകാം.ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്. അതായത് ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നത്. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്.
ഇതല്ലാതെയും
ഇതല്ലാതെയും ആദ്യ മൂന്നു മാസങ്ങളില്‍ ചില പ്രത്യേക കാരണങ്ങള്‍ വജൈനല്‍ ബ്ലീഡിംഗിനുണ്ട്. ഇതില്‍ പ്രധാനം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തു ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ചിലപ്പോള്‍ ഇത്തരത്തിലെ ബ്ലീഡിംഗുണ്ടാക്കും.ബ്ലീഡിംഗില്‍ രക്തത്തിനൊപ്പം മറ്റെന്തെങ്കിലും ഡിസ്ചാര്‍ജുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം ഘട്ടത്തില്‍ പെട്ടെന്നു തന്നെ ഡോക്ടറുടെ ഉപദേശം തേടുകയും വേണം. കാരണം ഇത് അടിയന്തിരമായി ചികിത്സ വേണ്ട ഘട്ടമാണ്. അബോര്‍ഷന്‍ പോലുള്ളവയാകുമാകാം.ഇത് കൂടാതെ മോളാര്‍ പ്രഗ്‌നന്‍സി, എക്ടോപ്പിക് പ്രഗ്നന്‍സി എന്നിവയും ഗര്‍ഭകാല ബ്ലീഡിംഗിന് കാരണമാകാറുണ്ട്.
എക്ടോപിക് പ്രഗ്നന്‍സി യൂട്രസിലല്ലാതെ യൂട്രസിനു പുറത്തു ഗര്‍ഭധാരണം നടക്കുന്നതാണ്.
മോളാര്‍ പ്രഗ്നന്‍സിയില്‍ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമെങ്കിലും ഇതു കുഞ്ഞായി മാറുന്നില്ല.
ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗുണ്ടാകാം. എന്നാൽ അബോര്‍ഷന്‍ കാരണവും ഗര്‍ഭത്തുടക്കത്തില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ ബ്ലീഡിംഗുണ്ടാകാം. ബ്ലീഡിംഗ് അബോര്‍ഷനുള്ള ലക്ഷണം കൂടിയാണ്. ഇത്തരം ഘട്ടത്തില്‍ ശരീരം പുറന്തള്ളുന്ന രക്തത്തിന്റെ അളവും കൂടുതലായിരിയ്ക്കും.
സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍
ഗര്‍ഭത്തിന്റെ സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍, അതായത് നാലാം മാസം മുതലുണ്ടാകുന്ന ബ്ലീഡിംഗിന് മറ്റു പല കാരണങ്ങളുമുണ്ടാകാം.
സെര്‍വിക്‌സിനുണ്ടാകുന്ന അണുബാധകള്‍, യൂട്രൈന്‍ റപ്‌ച്ചെര്‍ എന്നിവ ഇതിന് കാരണമാകാം.
ഇതല്ലാതെ പ്ലാസന്റയ്ക്കുണ്ടാകുന്ന പ്ലാസന്റ പെര്‍വിയ പോലുള്ള പ്രശ്‌നങ്ങള്‍ ഇതിന് കാരണമാകും.
മാസം തികയാതെ പ്രസവം നടക്കുന്നതു പോലുളള സന്ദര്‍ഭങ്ങളിലും ഇതുണ്ടാകാം.
ഇന്‍കോംപെറ്റന്റ് സെര്‍വിക്‌സ് മറ്റൊരു ബ്ലീഡിംഗ് കാരണമാകാം. സെര്‍വിക്‌സില്‍ ഉണ്ടാകുന്ന ഒരു ദ്വാരമാണിത്. ഇതിനാല്‍ മാസം തികയാത്ത പ്രസവത്തിന് കാരണമാകും.
ഗര്‍ഭകാലത്തിന്റെ അവസാനത്തില്‍ മ്യൂകസ് കലര്‍ന്ന ബ്ലീഡിംഗ് വരുന്നത് പ്രസവ ലക്ഷണം കൂടിയാണ്.
മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുലപ്പാല്‍ നല്‍കുമ്പോള്‍ പല സ്ത്രീകള്‍ക്കും നിപ്പിള്‍ മുറിഞ്ഞ് കഠിനമായ വേദനയുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്നത്.
ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്. കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. മുലക്കണ്ണ് പൊട്ടി കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ചിലപ്പോള്‍ രക്തം വരെ ഈ മുറിവിലൂടെയുണ്ടാകാം
ഇതിന്
ഇതിന് പല കാരണങ്ങളുണ്ട്. ഇംപ്രോപ്പര്‍ ലാച്ചിംഗ് എന്നത് ഒരു കാരണം, അതായത് കുഞ്ഞിന് മാറിടത്തില്‍ നിന്നും കൃത്യമായ രീതിയില്‍ പാല്‍ വലിച്ചു കുടിയ്ക്കാന്‍ സാധിയ്ക്കാത്തത്, രണ്ടാമത്തേത് ഇംപ്രോപര്‍ പൊസിഷനിംഗ്, അതായത് പാല്‍ കൊടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ കുഞ്ഞിനെ പിടിയ്ക്കാത്തതാണ് കാരണം. ഇതില്‍ മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് പ്രധാനപ്പെട്ട കാരണം രണ്ടാമത്തേതാണ്. കുഞ്ഞിനെ ശരിയായി പിടിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. കുഞ്ഞിനെ കൃത്യമായ പൊസിഷനില്‍ പിടിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.
ഇതൊഴിവാക്കാന്‍
ഇതൊഴിവാക്കാന്‍ വേണ്ടത് കൃത്യമായ രീതിയില്‍ കുട്ടിയെ പിടിയ്ക്കുകയെന്നതാണ്. ഇതിനായി പല പൊസിഷനുകളുമുണ്ട്. ശരീരത്തോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായില്‍ എത്തുന്ന വിധത്തില്‍ പിടിയ്ക്കണം. ഇത് കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ സൗകര്യമാകും. അമ്മയ്ക്ക് നിപ്പിള്‍ ക്രാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇല്ല. നിപ്പിള്‍ മാത്രമല്ല, അതിന് ചുറ്റുമുള്ള ഏരിയോള അടക്കം വായ്ക്കുള്ളിലേയ്ക്ക് കടക്കണം. അതല്ലെങ്കില്‍ നിപ്പിള്‍ മാത്രമായാല്‍ നിപ്പിള്‍ ക്രാക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്.
മുലക്കണ്ണുകള്‍
ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിയ്ക്കും. ഇത്തരക്കാര്‍ക്കും ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് ഗര്‍ഭ കാലത്ത് തന്നെ എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഒരു പരിധി വരെ നിപ്പിള്‍ ക്രാക്കൊഴിവാക്കാന്‍ സഹായിക്കും. ചിലപ്പോള്‍ കുഞ്ഞ് നിപ്പിള്‍ പിടിയ്ക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസരത്തില്‍ കുഞ്ഞിന്റെ ചുണ്ടില്‍ പതുക്കെ മാറിടം തട്ടിക്കൊടുക്കുക. ഇതേ രീതിയില്‍ കുഞ്ഞ് വായ തുറന്ന് പാല്‍ കുടിയ്ക്കാന്‍ ആരംഭിയ്ക്കും.
പാല്‍ കുടിച്ച് കഴിഞ്ഞാല്‍
കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുലക്കണ്ണില്‍ നിന്ന് വായെടുത്തു കഴിഞ്ഞാലും പാല്‍ വരും. ഹൈന്റ് മില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ആദ്യത്തെ പാല്‍ കൊഴുപ്പ് കുറഞ്ഞ പാലാണ്. ഇത് ഫോര്‍ മില്‍ക്കാണ്. ഇതിന് ശേഷം വരുന്നത് ഹൈന്റ് മില്‍ക്കാണ്. ഈ പാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ആ പാല്‍ അല്‍പം മുലക്കണ്ണില്‍ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിയ്ക്കുക. കുഞ്ഞിന്റെ വായില്‍ ഫംഗസോ മറ്റോ ഉണ്ടെങ്കില്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഫംഗല്‍ ക്രീമുകള്‍ പുരട്ടാം. ഡോക്ടറോട് ചോദിച്ച ശേഷം ഇത്തരം ക്രീമുകള്‍ പുരട്ടുന്നതാണ് നല്ലത്. നിപ്‌കെയര്‍ പോലുള്ള ഓയിന്റ്‌മെന്റുകള്‍ ഇത്തരം പ്രശ്‌നത്തിനായുണ്ട്.
കുഞ്ഞിന് അടുത്ത തവണ പാല്‍ കൊടുക്കുന്നതിന് മുന്‍പായി ഇത് നല്ലതു പോലെ നീക്കം ചെയ്യുകയും വേണം. ഇത് അല്‍പം പഞ്ഞിയില്‍ ചൂടുവെള്ളം മുക്കി നല്ലതു പോലെ തുടച്ചാല്‍ മതിയാകും. സോപ്പിട്ട് കഴുകുന്നത് നല്ലതല്ല. ഇതു പോലെ രണ്ടു മാറിടത്തില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കുന്നതാണ് സാധാരണ വേണ്ടതെങ്കിലും നിപ്പിള്‍ ക്രാക്കെങ്കില്‍ ഒരു തവണ ഓയിന്റ്‌മെന്റ് പുരട്ടിയ മാറില്‍ നിന്നും പാല്‍ കൊടുക്കാതെ അടുത്ത മാറില്‍ നിന്നും നല്‍കുക. ഇതു പോലെ ഇത് ഉടന്‍ മാറുന്നില്ലെങ്കില്‍ നിപ്പിള്‍ ഷീല്‍ഡ് പോലുള്ളവ ഉപയോഗിയ്ക്കാം.
നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം
അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്. പ്രപഞ്ചം മുഴുവൻ അമ്മ എന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു. പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!. വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ.
നിങ്ങള്‍ക്കുമാകാം നല്ല അമ്മ
കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.
കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.
എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.
നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.
കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.
കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.
കുഞ്ഞുങ്ങളോട് കരുതൽ വേണം!!
കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.
ആദ്യ ആറുമാസം:
ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.
കുഞ്ഞിന്റെ ആഹാരരീതികൾ:
കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.
ഉറക്കം:
കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.
വസ്ത്രധാരണം:
കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
കുഞ്ഞിന്റെ ചുറ്റുപാടുകൾ:
കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.
കളിപ്പാട്ടങ്ങൾ:
രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.
വേണം ശ്രദ്ധ ഈ കാര്യങ്ങളിൽ കൂടി:
കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.
കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല.
ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക.
കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.
ആയുര്‍വേദ ചായ: തടിയേക്കാള്‍ വയറാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പെട്ടെന്ന് കൊഴുപ്പടിഞ്ഞ് കൂടുന്ന, അതേ സമയം പോകാന്‍ ബുദ്ധിമുട്ടുള്ള ഇടമാണ് വയര്‍. ഏറ്റവും അപകടകരമായ കൊഴുപ്പും ഇവിടുത്തെ തന്നെയാണ്. ഭക്ഷണവും വ്യായാമ, ജീവിത ശൈലികളുമെല്ലാം വയര്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ പ്രധാനം. ഒപ്പം ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നത് ഒരു പരിധി വരെ ഗുണം നല്‍കും. വയര്‍ കുറയ്ക്കാനും പല ആരോഗ്യ ഗുണങ്ങള്‍ക്കുമായി തയ്യാറാക്കാവുന്ന ഒന്നാണ് ആയുര്‍വേദ ചായ. ഇവിടെ മൂന്നു കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ചായ പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.
ചാടുന്ന വയര്‍ വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. പലര്‍ക്കുമിത് സൗന്ദര്യ പ്രശ്‌നമെങ്കില്‍ പോലും ഇത് ആരോഗ്യത്തിന് വരുത്തുന്ന പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. പല രോഗങ്ങളുടേയും പ്രധാനപ്പെട്ട കാരണമാണ് ചാടിയ വയര്‍. ഇതിന് കാരണങ്ങള്‍ വ്യായാമക്കുറവ് മുതല്‍ ചില രോഗങ്ങള്‍ വരെയുണ്ട്. ക്രമമില്ലാത്ത ഭക്ഷണമാണ് മറ്റൊന്ന്. ചാടുന്ന വയറിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങള്‍ പലതാണ്. ഇതില്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമല്ലൊം പെടും. ഇതല്ലാതെ വയറിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ഗുണം നല്‍കുന്ന, വലിയ ചെലവുകളില്ലാത്ത, ആര്‍ക്കും അല്‍പം സമയമെടുത്ത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. ഇതിനെ അടുക്കള വൈദ്യം എന്നു തന്നെ പറയാം. കാരണം അടുക്കളയിലെ കൂട്ടുകളാണ് ഈ പ്രത്യേക വൈദ്യത്തില്‍ ഉപയോഗിയ്ക്കുന്നത്.
മഞ്ഞൾപ്പൊടി
ഇതിനായി വേണ്ടത് മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട, തേന്‍ എന്നിവയാണ്. ഇവയെല്ലാം നല്ല ശുദ്ധമായതാണെങ്കില്‍ മാത്രമേ ഗുണം ലഭിയ്ക്കൂവെന്ന് കൂടി ഓര്‍ക്കുക. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്.
കറുവാപ്പട്ട
കറുവാപ്പട്ട രണ്ടു തരമുണ്ട്. കാസിയ സിന്നമണ്‍, സിലോണ്‍ സിന്നമണ്‍. ഇതില്‍ സിലോണ്‍ സിന്നമണ്‍ ആണ് കൂടുതല്‍ നല്ലത്. കാസിയ സിന്നമണ്‍ ആണ് കൂടുതല്‍ ലഭ്യമാകുന്നത്. ഇതിന് വേണ്ടത്ര ഗുണം ലഭിയ്ക്കില്ല. സിലോണ്‍ സിന്നമണിന് വില കൂടുതലാണ്. കറുവപ്പട്ട ചേർത്തു തയ്യാറാക്കുന്ന ചായ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഇതുമൂലം ഉണ്ടാവുന്ന വയർ ചാടുന്നത് അടക്കമുള്ള പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അധിക കലോറി നഷ്ടപ്പെടാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽപ്പെട്ട ഇത് ദഹനത്തെ സഹായിക്കാനും പേരുകേട്ടതാണ്. കറുവാപ്പട്ടയ്ക്ക് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.
ചെറുതേന്‍
ചെറുതേന്‍ തടി കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. കൊഴുപ്പ് കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലാണ് ഉള്ളത്. ഈ തേന്‍ ഉണ്ടാക്കുന്ന തേനീച്ച പുഷ്പങ്ങളില്‍ നിന്നുള്ള തേന്‍ മാത്രമേ ശേഖരിക്കൂ. പൂക്കളില്‍ ധാരാളം അമോമാറ്റിക് മെഡിസിനല്‍ ഘടകങ്ങളുണ്ട്. തേനീച്ച തേനിനൊപ്പം ഇതും വലിച്ചെടുക്കും. ഇതേ രീതിയില്‍ ഇത് ചെറുതേനില്‍ അലിയുന്നു ഈ തേന്‍ ഗ്ലൂക്കോസ് ഉല്‍പാദനത്തിന് ലിവറിനെ സഹായിക്കുന്നു. ഇത് തലച്ചോറിലെ ഷുഗർ തോത് ഉയര്‍ന്ന അളവിലാക്കി കൊഴുപ്പ് ദഹിപ്പിയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതേ രീതിയില്‍ തടി കുറയുന്നു. തേനിലെ ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നവയാണ്. ഇതേ രീതിയിലാണ് ഇത് തടി കുറയ്ക്കുന്നത്.
ഇതിനായി;
ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ ചെറുതീയില്‍ തിളപ്പിച്ചെടുക്കുക. ഇത് ഊറ്റിയെടുത്ത് ഇളം ചൂടാകുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കാം. തേന്‍ ഒഴിവാക്കണമെങ്കില്‍ അതാകാം. അതല്ലെങ്കില്‍ നാരങ്ങാനീരും പകരം ചേര്‍ക്കാം. ഇത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഗുണകരമാണ്. ഇതിനൊപ്പം ഭക്ഷണ നിയന്ത്രണവും വ്യായാമവും പ്രധാനമാണ്.
മറ്റു മാർഗങ്ങൾ;
ആയുര്‍വേദ ചായ ഉണ്ടാക്കുന്നതിനായി താഴെ പറയുന്നവയും ഉൾപ്പെടുത്താവുന്നതാണ്.
കുരുമുളക്
ഇതിനായി വേണ്ടത് മഞ്ഞള്‍പ്പൊടി, ചുക്കുപൊടി, കുരുമുളക് പൊടി, കറുവാപ്പട്ടപ്പൊടി, ജീരകപ്പൊടി എന്നിവയാണ്. ഇവയെല്ലാം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം ആലില വയര്‍ കൂടി നല്‍കുന്നു. കുരുമുളക് പൊടിയിലെ പെപ്പറൈന്‍ എന്ന വസ്തുവാണ് ഗുണകരമാകുന്നത്. ഇത് ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. കൂടാതെ കറുത്ത കുരുമുളകിൽ വിറ്റാമിൻ സി, എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ, മറ്റ് ആന്റി ഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് ഉപാപചയം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ജീരകം
ജീരകം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഭക്ഷണ ചേരുവകളില്‍ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.
ചുക്ക്
ഉണക്കിയ ഇഞ്ചിയാണ് ചുക്ക്. ഇതിനും ഇഞ്ചിയുടേയും ഇതിനേക്കാളേറെയും ഗുണമുണ്ട്. ഇത് ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ശരീരത്തിലെ കൊഴുപ്പു കളയാന്‍, ചൂടു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പല അസുഖങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് ഏറെ ഗുണം നല്‍കുന്നത്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് ഉപാപചയം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്. വയറിന് ഏറെ നല്ലൊരു മരുന്നാണ് ഇഞ്ചി.
പ്രെഗ്നൻസി എന്നതിനെക്കുറിച്ചും അറിവ് ഇല്ലാത്ത സ്ത്രീകൾ കുറവാണ്. എങ്കിലും ചിലർക്കെങ്കിലും ഇപ്പോഴും സംശയങ്ങൾ ഉണ്ടാവും. പ്രേഗ്നെൻസി ടെസ്റ്റ് എപ്പോൾ ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ ഒരു 100 ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാവും. അതിനൊക്കെ ഉള്ള അറിവാണ് ഇതിൽ.
പ്രെഗ്നൻസി ടെസ്റ്റ് ചെയ്യേണ്ടത് എപ്പോൾ? എന്തൊക്കെയാണ് ടെസ്റ്റുകൾ? പ്രഗനൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?
സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് വലിയൊരു സ്വപ്നമാണ്. ഗർഭധാരണം സംഭവിക്കുന്നതോടെ സ്ത്രീശരീരത്തിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഗർഭിണികൾക്കുണ്ടാവുന്ന ആരംഭ ലക്ഷണങ്ങൾ ക്ഷീണം, ഓക്കാനം, ഛർദി, ചില പ്രത്യേക ആഹാരത്തോട് താല്പര്യം, സ്തനങ്ങൾക്ക് വേദന, അടിവയറ്റിൽ ചെറിയ അസ്വസ്ഥത, കൂടെക്കൂടെ മൂത്രം പോക്ക് എന്നിവയാണ്. എല്ലാവർക്കും ഒരേപോലെ ഈ ലക്ഷണങ്ങൾ ഉണ്ടാകണം എന്നില്ല.
എപ്പോഴാണ് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യേണ്ടത്?
ക്രമമായി ആർത്തവം ഉണ്ടാകുന്ന ഒരാൾക്ക് മാസമുറ തെറ്റി രണ്ടുദിവസത്തിനകംതന്നെ താൻ പ്രെഗ്നന്റ് ആണോ എന്ന് മൂത്രം പരിശോധിച്ച് അറിയാം. ഈ ടെസ്റ്റ് വീട്ടിൽവെച്ചുതന്നെ ചെയ്യാവുന്നതാണ്. ഇപ്പോൾ മാസമുറ തെറ്റുന്നതിന് മുൻപു തന്നെ മൂത്രം പരിശോധിച്ച് ഗർഭിണിയാണോ എന്നറിയാനും ടെസ്റ്റുകൾ ഉണ്ട്.
യൂറിൻ ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന് ഒരാഴ്ച മുൻപുതന്നെ രക്തപരിശോധനയിലൂടെയും ഗർഭിണിയാണോ എന്ന് അറിയാൻപറ്റും. പക്ഷേ, ഇത് താരതമ്യേന ചെലവേറിയതാണ്.
എന്തൊക്കെയാണ് ടെസ്റ്റുകൾ?
മൂത്രം /രക്ത പരിശോധനയിലൂടെയും, ട്രാൻസ് വെർജിനൽ അൾട്രാസൗണ്ട് സ്കാനിംഗ്, പ്രഗ്നൻസി ടെസ്റ്റ്കാർഡ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ചുമാണ് ഗർഭധാരണം ഉറപ്പിക്കുന്നത്.
പ്രെഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?
ഒരു സ്ത്രീ ഗർഭിണിയാണോ എന്നറിയാനുള്ള ഏറ്റവും ചിലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ചുള്ള പരിശോധന. 99 ശതമാനത്തിന് മുകളിലാണ് ഇതിന്റെ കൃത്യത.
ആർത്തവചക്രം തെറ്റുമ്പോഴാണ് സാധാരണയായി ഗർഭിണിയാണോ എന്ന സംശയം ഉടലെടുക്കുന്നത്. എന്നാൽ ആർത്തവചക്രം തെറ്റുന്നതിന് മൂന്നു ദിവസം മുന്നേ പ്രഗ്നൻസി ടെസ്റ്റ്കാർഡ് ഉപയോഗിച്ച് ഫലമറിയാവുന്നതാണ്. എങ്കിലും ആർത്തവചക്രത്തിലെ മാറ്റം സംഭവിച്ചതിന് ശേഷം ഇതുപയോഗിക്കുന്നതാണ് നല്ലത്.
ഐ-കാൻ, വെലോസിറ്റി തുടങ്ങി വെറും 50 രൂപ മുതൽ 100 രൂപ വരെയുള്ള പ്രഗ്നൻസി ടെസ്റ്റ്കാർഡുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.
✅1. കണ്ടെയ്നറിൽ കുറച്ച് മൂത്രം ശേഖരിക്കുക. (ഏത് സമയത്തെ മൂത്രവും ഉപയോഗിക്കാമെങ്കിലും, രാവിലെ ഉണർന്നയുടനെ മൂത്രം ശേഖരിക്കുന്നതാണ് നല്ലത്.)
✅2.ആദ്യം കുറച്ച് മൂത്രം ഒഴിച്ചുകളഞ്ഞതിന് ശേഷമുള്ള മൂത്രം പരിശോധനയ്ക്കായി എടുക്കുക.
✅3. കൈ വൃത്തിയായി കഴുകിയതിന് ശേഷം പ്രഗ്നൻസി ടെസ്റ്റ്കാർഡ് കിറ്റ് തുറക്കുക. (സ്ട്രിപ്പിന്റെ ഹോൾഡ് ചെയ്യാനുള്ള ഭാഗത്ത് മാത്രം സ്പർശിക്കുക.)
✅4.യൂറിൻ സ്ട്രിപ്പിലെ ടെസ്റ്റ് വിൻഡോയിൽ ഡ്രോപ്പർ ഉപയോഗിച്ച് മൂന്നുനാലു തുള്ളി മൂത്രം വീഴ്ത്തുക. (മൂത്രം സാംപിൾ റിസൽട്ട് വിൻഡോയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.)
Woman dropping urine pregnancy test
✅5. 10-15 സെക്കൻഡ് കാത്തിരിക്കുക. (ഓരോ ബ്രാൻഡിലേയും സമയം വ്യത്യസ്തമായിരിക്കും. കവറിന് പുറത്തെ നിർദേശം കൃത്യമായി വായിക്കുക.)
✅റിസൽട്ട് വിൻഡോയിൽ C (control line), T (result line) എന്നിങ്ങനെ രണ്ട് മാർക്കിംഗുകൾ കാണാൻ സാധിക്കും. 10 മുതൽ 15 സെക്കന്റിന് ശേഷം തെളിയുന്ന പർപ്പിൾ നിറത്തെ നോക്കി റിസൽട്ട് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്താം.
✅✅• C, T എന്നിവയിൽ പർപ്പിൾ നിറം കണ്ടാൽ ഫലം പോസിറ്റീവാണ്. ഗർഭിണിയാണെന്നർത്ഥം.
❌• C യിൽ മാത്രമാണ് നിറം തെളിയുന്നതെങ്കിൽ ഫലം നെഗറ്റീവ് ആണ്. ഗർഭിണിയല്ല എന്നർത്ഥം.
💥• C, T എന്നിവയിൽ മാർക്ക് വരാതിരിക്കുകയോ, Tയിൽ മാത്രം മാർക്ക് വരികയോ ചെയ്താൽ ടെസ്റ്റ് അസാധുവാണെന്നർത്ഥം. വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിവരും.
ഭക്ഷണം പോഷകസമൃദ്ധവും സമീകൃതവും ആയിരിക്കണം. ഈ സമയത്ത് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ദിവസം രണ്ടുഗ്ലാസ് പാലെങ്കിലും കഴിക്കണം. മീൻ, മുട്ട, പയറുവർഗങ്ങൾ, ഇലക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ ധാരാളം കഴിക്കണം. വെള്ളം ധാരാളം കുടിക്കുക.
ഗർഭമലസാൻ സാധ്യതയുള്ള ചില എൻസൈമുകൾ അടങ്ങിയ പപ്പായ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
കുട്ടികളിലെ മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അമിതമായ പാല്‍ കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക, മലശോചനം നീട്ടി കൊണ്ടുപോവുക എന്നിവയാണ്. കുട്ടി മലം പോകുന്നതിനായി വല്ലാതെ വിഷമിക്കുകയോ ദിവസം മുഴുവന്‍ മലം പോകാതിരിക്കുകയോ ചെയ്യുന്നത് മലബന്ധത്തിന്റെ സൂചനയാണ്. കുഞ്ഞിന് മലബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ താഴെ പറയുുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
ഇന്ന് കുട്ടികളിലെ ഒ.പി.കളിൽ കേട്ടു വരുന്ന സർവസാധാരണമായ പരാതിയാണ് ശരിയായി മലം പോകുന്നില്ല എന്നത്. പ്രസവിച്ച കുട്ടികൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഇത് ഒരു ചെറിയ ശതമാനമെങ്കിലും നമ്മെ വലയ്ക്കാറുണ്ട്. ഓരോ പ്രായമനുസരിച്ചും പലതാകാം കാരണങ്ങൾ. ഒന്നൊന്നായി നമുക്ക് നോക്കാം.
ആറുമാസം വരെ
ജനിച്ച് ആദ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യത്തെ മലമായിട്ടുള്ള മഷി അഥവാ മെക്കോണിയം പോകേണ്ടതാണ്. കറുത്ത നിറത്തിൽ ഒരു കൊഴുത്ത ദ്രവകമായാണ് ഇത് പോകുക. ആദ്യത്തെ കുറച്ചുദിനങ്ങൾ ഇങ്ങനെത്തന്നെ ആയിരിക്കും മലം പോകുന്നത്. ക്രമേണ നിറംമങ്ങി കറുപ്പിൽനിന്ന് പച്ചയായി, പിന്നീട് മഞ്ഞയായി മാറുന്നു. ഇതിനു ഒരാഴ്ച മുതൽ പത്തുദിവസം വരെ എടുത്തേക്കാം. ആദ്യത്തെ ദിവസങ്ങളിൽ കുഞ്ഞു പലതവണ മലം വിസർജനം നടത്തിയേക്കാം. ക്രമേണ അത് കുറഞ്ഞു വരാം.
ആദ്യത്തെ ആറുമാസം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രമാണല്ലോ നൽകുന്നത്. ഈ സമയത്ത് കുഞ്ഞുങ്ങൾ ചില സന്ദർഭങ്ങളിൽ പല ദിവസങ്ങൾ കഴിഞ്ഞായിരിക്കും മല വിസർജനം നടത്തുന്നത്. ഇത് അച്ഛനമ്മമാരിൽ അനാവശ്യ ടെൻഷൻ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വേറൊരു തരത്തിലും കുഴപ്പമില്ലാത്ത, ഉഷാറായി ഇരിക്കുന്ന കുഞ്ഞു മൂന്നോ നാലോ ദിവസം മലം പോയില്ല എന്ന് പറഞ്ഞു ഭയപ്പെടേണ്ടതായി ഒന്നുമില്ല. ചിലപ്പോൾ ഈ കുഞ്ഞുങ്ങൾ ഒരാഴ്ച വരെ മലം വിസർജനം നടത്താതെ കാണാറുണ്ട്. അത് നോർമൽ ആണ്. എന്ന ചില സംഗതികൾ നാം ശ്രദ്ധിക്കണം.
a. കുട്ടിക്ക് കീഴ്ശ്വാസം പോകുന്നുണ്ടോ?
b. കുഞ്ഞ് പാല് കുടിക്കുന്നുണ്ടോ?
c. മഞ്ഞ/പച്ച നിറത്തിൽ ചർദിക്കുന്നുണ്ടോ?
d. കളിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടോ?
e. വയർ വളരെ കൂടുതലായി വീർത്തിട്ടുണ്ടോ? മുഴ അത്പോലെ എന്തെങ്കിലും കാണുന്നുണ്ടോ?
f. തൈറോയ്ഡ് ഹോർമോൺ ടെസ്റ്റ് ചെയ്തിട്ടുണ്ടോ?
ഈ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ കൂടുതലായി ഒന്നും ഭയപ്പെടാനില്ല.
കുഞ്ഞിന് കുടലിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മേല്പറഞ്ഞ പല ലക്ഷണങ്ങളും കാണിക്കാം. അപ്പോൾ ഉടൻ തന്നെ ഒരു ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
കുഞ്ഞുങ്ങളിൽ കാണുന്ന തൈറോയ്ഡ് പ്രശ്നങ്ങളിലും മലബന്ധം കാണാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ നവജാതശിശുക്കളുടെയും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പൊടിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിലും അനാവശ്യമായി ആറ് മാസത്തിനുമുമ്പ് കുറുക്ക് കൊടുത്തു തുടങ്ങുന്ന കുഞ്ഞുങ്ങളിലും ദഹനപ്രശ്നങ്ങൾ കാരണം ചില സമയത്ത് മലബന്ധം കാണാറുണ്ട്. ഇത് കൊണ്ട് കൂടിയാണ് ആറുമാസം വരെ മുലപ്പാൽ മാത്രം കൊടുക്കാൻ പറയുന്നത്. അമ്മമാർ കൂടുതലായി പച്ചമരുന്നുകളും ലേഹ്യങ്ങളുമൊക്കെ കഴിക്കുമ്പോഴും ഈ പ്രശ്നം കാണാറുണ്ട്. ഇത് കൂടാതെ ചില ജനിതക തകരാറുകളിലും ( അപൂർവമാണെങ്കിൽക്കൂടി ) നവജാതശിശുക്കളിൽ മലബന്ധം കാണാറുണ്ട്. മാറാതെ നിൽക്കുന്ന മലബന്ധത്തിൽ കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.
ഒരിക്കലും സോപ്പ് മലദ്വാരത്തിൽ വെക്കുകയോ അല്ലെങ്കിൽ വേറെന്തെങ്കിലും വസ്തുക്കൾ മലദ്വാരത്തിൽ ഇട്ടു മലം പുറത്തേക്കു വരുത്താൻ ശ്രമിക്കുകയോ ചെയ്യരുത്. ഇതെല്ലം മുറിവുണ്ടാക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ്. ഇത് ഈ പ്രശ്നം സങ്കീർണമാക്കും. അതുപോലെ കുട്ടികൾക്ക് ആവണക്കെണ്ണ കൊടുക്കരുത്. ഇത് ശ്വാസകോശത്തിൽ കയറി ന്യുമോണിയ വരെ ആകാൻ ഇടയുണ്ട്.
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം
കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിപ്പിക്കുക. കുറച്ച് വെള്ളം വീതമെ കുടിക്കുന്നുള്ളു എങ്കിലും ഇത് ഫലപ്രദമാണ്.
മൂത്രത്തിന്റെ നിറം പരിശോധിക്കുക. ഇരുണ്ട നിറമാണെങ്കില്‍ , കുട്ടിക്ക് കൂടുതല്‍ വെള്ളം വേണമെന്നാണ് അര്‍ത്ഥം.
കുഞ്ഞിന് കൂടുതല്‍ ഫൈബര്‍ വേണ്ടതിനാല്‍ പഴങ്ങള്‍ നല്‍കുക. പഴങ്ങള്‍ക്ക് പുറമെ സമ്പൂര്‍ണ ധാന്യ ബ്രഡ്, വേവിച്ച പച്ചക്കറികള്‍ എന്നിവയും നല്‍കാം.
മലബന്ധം ഉള്ളപ്പോള്‍ കുട്ടിക്ക് തൈര്, വെണ്ണ, പഴം, കാരറ്റ്, ചോറ് എന്നിവ നല്‍കാതിരിക്കുക.
ചാടിയും ഓടിയും മറ്റും കുട്ടിയുടെ ശരീരം എപ്പോഴും പ്രവര്‍ത്തന ക്ഷമമായിരിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുകയും ചെയ്യും.
അമിതമായി പാല്‍ കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും. ദിവസം മൂന്ന് ഔണ്‍സ് പാല്‍ മാത്രം നല്‍കുക.
കുട്ടിയുടൈ മലശോചന സമയം ക്രമീകരിക്കുക. മലബന്ധം ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.
സിസേറിയൻ ശേഷവും ആലില വയർ കൊതിക്കാത്തവരായി ഏതു സ്ത്രീയാണ് ഉണ്ടാവുക? ഗർഭകാലവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു സിസേറിയൻ വയർ കൂടാൻ കാരണവുമാകും. വയറിന് അടിഭാഗത്തു കൂടി സ്റ്റിച്ചിടുകയാണെങ്കിൽ പ്രത്യേകിച്ചും! സിസേറിയൻ ശേഷം വയർ കുറയ്ക്കുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ…
പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. പ്രസവശേഷമുള്ള വയർ കുറയില്ല, എന്തു ചെയ്താലും കാര്യമില്ല തുടങ്ങിയ ചിന്തകൾ മാറ്റി വയ്ക്കുക. പൊസറ്റീവ് ചിന്തകൾ മനസിലുണ്ടാകണം.
ഡോക്ടറുടെ ഉപദേശപ്രകാരം എത്രത്തോളം നേരത്തെ വ്യായാമങ്ങൾ ചെയ്യാൻ സാധിയ്ക്കുമോ അത്രത്തോളം വേഗം ചെയ്തു തുടങ്ങുക.
പാലൂട്ടുന്ന അമ്മമാർക്ക് കാർബോഹൈഡ്രേറ്റുകൾ ഏറെ പ്രധാനമാണ്. ഇവ കഴിയ്ക്കാം.
പ്രോട്ടീനുകൾ, മറ്റു വൈറ്റമിനുകൾ എന്നിവയുമാകാം. എന്നാൽ കൊഴുപ്പുള്ള ബട്ടർ, നെയ്യ്, മധുരം തുടങ്ങിയവ വേണ്ട.
ധാരാളം വെള്ളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പകറ്റാൻ ഇത് പ്രധാനം.
പ്രാണായാമം പോലുള്ള യോഗാസന മുറകൾ പരീക്ഷിയ്ക്കുക. ഇത് വയർ കുറയാൻ നല്ലതാണ്. മസിലുകളെ ശക്തിപെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.
യോഗ ചെയ്യാൻ പ്രയാസമെങ്കിൽ കൊഴുപ്പു കളയുന്ന വിധത്തിലുള്ള ആയുർവേദ മസാജുകൾ പരീക്ഷിയ്ക്കാം.
വയറ്റിലിടുന്ന തരം ബെൽറ്റ് ധരിയ്ക്കാം. ഇത് ഭക്ഷണം കഴിയ്ക്കുമ്പോഴും ബാത്റൂമിൽ പോകുമ്പോഴും കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രം ഒഴിവാക്കുക.
ശരീരത്തിലെ കൊഴുപ്പു കുറയാൻ കുഞ്ഞിനെ മുലയൂട്ടുന്നതു സഹായിക്കും.