ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ
ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ പലതാണ്. ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം മറികടന്നാണ് ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഗര്‍ഭം ധരിക്കുന്ന സമയത്ത് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടതായി വരും. ഭക്ഷണ കാര്യത്തിലും മറ്റും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിരവധിയാണ്.
അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം അമ്മക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. എങ്ങനെയെന്ന് നോക്കാം.
ഗർഭിണികളും ഈത്തപ്പഴവും
ഗർഭിണികൾ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് അമ്മയ്ക്കുമാത്രമല്ല അത് വഴി കുഞ്ഞിനും ആവശ്യമായ പ്രോടീനുകൾ നൽകുന്നുണ്ട്. ഗർഭകാലത്തെ ഈത്തപ്പഴത്തിന്റെ പ്രാധാന്യത്തെ കുറിച് ആണ് താഴെ പറയുന്നത്.
ആദ്യമായി ഗർഭകാലത്ത് ഈത്തപ്പഴം കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ പരിശോധിക്കാം :
1. ഗർഭിണികൾക് ഡോക്റ്റർ മാർ ഫോളിക് ആകിഡ് (Folic acid) ഗുളികകൾ നിർദ്ദേശിക്കാറുണ്ട്. ഈത്തപ്പഴത്തിൽ ധാരാളം ഇത് അടങ്ങിയിട്ടുണ്ട്.
2. ഗർഭിണികൾക് ശരീരത്തിൽ കുടുതൽ രക്തം ഉൽപാദിപ്പിക്കേണ്ടത് / ഉണ്ടാകേണ്ടത് ആവശ്യമാണു. ( കാരണം ഗർഭകാലത് കുട്ടിക്കും രക്തം വേണമല്ലോ ). കൂടുതൽ രക്തം ഉണ്ടാകാൻ ഡോക്റ്റർ മാർ ഇരുമ്പ് സത്ത് (Fe) കൂടുതൽ ഉള്ള ടോണിക്ക് നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇതും ഈത്തപ്പഴത്തിൽ സമൃദ്ധമാണ്.
3. നമ്മുടെ ശരീരത്തിൽ പല വിധത്തിൽ അടിഞ്ഞു കുടുന്ന വിഷ പദാർത്ഥങ്ങളാണു ഫ്രീ റാഡികൽസ് ” . ഇവയിൽ നിന്നു ശരീരത്തെ ശുദ്ധീകരിക്കുന്ന വസ്തുക്കളാണു അന്റി ഓക്സിഡന്റുകൾ. ഈത്തപ്പഴമാകട്ടെ ആന്റി ഓക്സിഡന്റുകളുടെ ഒരു കേദാരമാണ്.
4. പ്രസവ സമയത് ഗർഭാശയം ചുരുങ്ങി കുഞ്ഞിനെ പുറം തള്ളുവാൻ സഹായിക്കുന്ന ഒരു ഹോർമ്മോൺ ആണു ” ഓക്സിറ്റോസിൻ (oxytosin ). ഈ ഹോർമ്മോൺ പ്രസവസമയത്ത് ശരീരത്തിൽ കുറവാണെങ്കിൽ കുഞ്ഞിനെ പുറത്തേക് തള്ളാൻ മാതാവ് കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല, ഇതേ ഹോർമ്മോൺ തന്നെയാണു പ്രസവശേഷം മുലപ്പാൽ ഉണ്ടാകുവാനും സഹായിക്കുന്നത്. ഈത്തപ്പഴത്തിലാകത്തെ ഈ വസ്തു ധാരാളം ഉണ്ട്.
Related Topic ;
>> ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ
>> പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്