സിസേറിയൻ ശേഷവും ആലില വയർ
സിസേറിയൻ ശേഷവും ആലില വയർ കൊതിക്കാത്തവരായി ഏതു സ്ത്രീയാണ് ഉണ്ടാവുക? ഗർഭകാലവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു സിസേറിയൻ വയർ കൂടാൻ കാരണവുമാകും. വയറിന് അടിഭാഗത്തു കൂടി സ്റ്റിച്ചിടുകയാണെങ്കിൽ പ്രത്യേകിച്ചും! സിസേറിയൻ ശേഷം വയർ കുറയ്ക്കുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ…
- പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. പ്രസവശേഷമുള്ള വയർ കുറയില്ല, എന്തു ചെയ്താലും കാര്യമില്ല തുടങ്ങിയ ചിന്തകൾ മാറ്റി വയ്ക്കുക. പൊസറ്റീവ് ചിന്തകൾ മനസിലുണ്ടാകണം.
- ഡോക്ടറുടെ ഉപദേശപ്രകാരം എത്രത്തോളം നേരത്തെ വ്യായാമങ്ങൾ ചെയ്യാൻ സാധിയ്ക്കുമോ അത്രത്തോളം വേഗം ചെയ്തു തുടങ്ങുക.
- പാലൂട്ടുന്ന അമ്മമാർക്ക് കാർബോഹൈഡ്രേറ്റുകൾ ഏറെ പ്രധാനമാണ്. ഇവ കഴിയ്ക്കാം.
- പ്രോട്ടീനുകൾ, മറ്റു വൈറ്റമിനുകൾ എന്നിവയുമാകാം. എന്നാൽ കൊഴുപ്പുള്ള ബട്ടർ, നെയ്യ്, മധുരം തുടങ്ങിയവ വേണ്ട.
- ധാരാളം വെള്ളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പകറ്റാൻ ഇത് പ്രധാനം.
- പ്രാണായാമം പോലുള്ള യോഗാസന മുറകൾ പരീക്ഷിയ്ക്കുക. ഇത് വയർ കുറയാൻ നല്ലതാണ്. മസിലുകളെ ശക്തിപെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.
- യോഗ ചെയ്യാൻ പ്രയാസമെങ്കിൽ കൊഴുപ്പു കളയുന്ന വിധത്തിലുള്ള ആയുർവേദ മസാജുകൾ പരീക്ഷിയ്ക്കാം.
- വയറ്റിലിടുന്ന തരം ബെൽറ്റ് ധരിയ്ക്കാം. ഇത് ഭക്ഷണം കഴിയ്ക്കുമ്പോഴും ബാത്റൂമിൽ പോകുമ്പോഴും കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രം ഒഴിവാക്കുക.
- ശരീരത്തിലെ കൊഴുപ്പു കുറയാൻ കുഞ്ഞിനെ മുലയൂട്ടുന്നതു സഹായിക്കും.
Read More:
പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്
മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്