മുലപ്പാൽ ആദ്യ രുചി അമൃതം കൊഴുത്തു തുടുത്ത് ഒാമനത്തമുള്ള കുഞ്ഞ്. എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. കുഞ്ഞു ജനിക്കുമ്പോൾ മുതൽ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാൽ കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷി ച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാൽ കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാലും , വിപണിയിൽ കിട്ടുന്ന ടിൻഫുഡുകളും , ബിസ്ക്കറ്റുകളും മറ്റു പലഹാരങ്ങളും തുടങ്ങിയ ഒരു നീണ്ട മെനു ഉണ്ടാക്കിയെടുക്കും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു കൊച്ചുതടിയൻ ആകുകയും ചെയ്യും. അതിനു ശേഷമോ, കുഞ്ഞിനെപ്പോഴും അസുഖം തന്നെ!. പനി, കഫക്കെട്ട്, ശ്വാസംമുട്ടൽ , ചെവിവേദന തുടങ്ങി എന്നും ഒാരോരോ …