മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം 

മലബന്ധം

മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം

മലബന്ധം മുതിര്‍ന്നവരൈ മാത്രമല്ല, കുഞ്ഞുങ്ങളേയും അലട്ടുന്ന പ്രശ്‌നമാണ്. നവജാത ശിശുക്കള്‍ക്കു വരെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് ഏറെ അസ്വസ്ഥതകള്‍ നല്‍കുന്ന ഒന്നുമാണിത്. കുഞ്ഞുങ്ങളിലെ ഇത്തരം മലബന്ധം മാതാപിതാക്കള്‍ക്കും ഏറെ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും ഇത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളുടെ കുടല്‍ ആരോഗ്യം പൊതുവേ ദുര്‍ബലമായതാണ് കാരണം. എങ്കില്‍പ്പോലും, ഇത് കുഞ്ഞുങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കാം. കുടിയ്ക്കുന്ന പാല്‍ മുതല്‍ ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കട്ടി ഭക്ഷണം വരെ ഇതിനു കാരണമാകുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് നല്ലതുപോലെ മുലപ്പാലും വെള്ളവും നല്‍കുകയുമാകാം. തിളപ്പിച്ചാറ്റിയ വെളളം എന്നതു പ്രധാനം. കുഞ്ഞുങ്ങളുടെ ഇത്തരം പ്രശ്‌നത്തിന് പ്രകൃതിദത്തമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇതിനെക്കുറിച്ചറിയാൻ താഴേയ്ക്ക് വായിച്ചു നോക്കൂ .

മലബന്ധം എന്നാൽ എന്ത് ?

ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്നുദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത്. കൂടാതെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നാനും മലം പൂർണമായും പുറത്തുപോയില്ലെന്ന് തോന്നാനുമിടയുണ്ട്.

 

ഉണക്ക മുന്തിരി

മലബന്ധം

ഉണക്ക മുന്തിരി കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് കുഞ്ഞുങ്ങളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്തി കൈ കൊണ്ടു നല്ലതു പോലെ പിഴിഞ്ഞു ചേര്‍ത്ത് ഈ വെള്ളം കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലെ മലബന്ധം മാറ്റാനുളള നല്ലൊരു പരിഹാരമാണിത്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെങ്കില്‍ ഈ വെള്ളം നല്‍കാം. ഒരു വയസിന് മീതേ പ്രായമെങ്കില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയും ചെയ്യാം.

also read : മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

 

​വെളിച്ചെണ്ണ

മലബന്ധം

വെളിച്ചെണ്ണ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നാച്വറല്‍ ലാക്‌സേറ്റീവാണ്. 2 മില്ലി വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, അതായത് നല്ല ശുദ്ധമായ കോക്കനട്ട് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കാം. ഇത് ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങളിലാണ്. ഇതിലും താഴെയുള്ള കുഞ്ഞുങ്ങളുടെ മലദ്വാരത്തിന് സമീപമായി വെളിച്ചെണ്ണ ലേശം പുരട്ടിക്കൊടുക്കുന്നത് നല്ലതാണ്. നല്ല വൃത്തിയായി ചെയ്യുകയെന്നത് പ്രധാനം.

 

തക്കാളി ജ്യൂസ്

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തക്കാളി ജ്യൂസ് നല്‍കാം. ഇത് നല്ല ശോധനയ്ക്കു സഹായിക്കും. മലബന്ധം നീക്കാന്‍ സഹായിക്കും. തക്കാളി ജ്യൂസ് നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ലേശം ശര്‍ക്കരയും വേണമെങ്കില്‍ ചേര്‍ക്കാം. ശര്‍ക്കരയും നല്ല ശോധനയ്ക്കു നല്ലതാണ്. കുഞ്ഞിന് അയേണ്‍ സമ്പുഷ്ടമായ കോമ്പോ കൂടിയാണിത്. കൂടുതല്‍ നല്‍കരുത്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ നല്‍കിയാല്‍ മതിയാകും. കുഞ്ഞാവയുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

 

പപ്പായ

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്ല പഴുത്ത പപ്പായ നല്‍കുന്നതും നല്ലതാണ്. പപ്പായ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് നല്ലൊരു ലാക്‌സേറ്റീവാണ്. ഇതിലെ പാപ്പെയ്ന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇത് കഴിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ജ്യൂസായി നല്‍കാം. ശരീരത്തിന് ഏറെ പോഷണം നല്‍കുന്ന ഒന്നു കൂടിയാണിത്. പപ്പായയില്‍ പല തരത്തിലെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

​also read : ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം

മലബന്ധം

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം നിറച്ച് കുട്ടിയെ ഇതില്‍ 15 മിനിറ്റ് ഇരുത്തുന്നത് നല്ലതാണ്. വെള്ളത്തിന്റെ ചൂട് മലവിസര്‍ജനത്തിന് സഹായിക്കുന്ന മസിലുകളുടെ റിലാക്‌സേഷന് സഹായിക്കുന്നു. ഇതിലൂടെ ശോധന ലഭിയ്ക്കുന്നു. ഇതു പോലെ ചെറിയ ചൂടുളള കടുകെണ്ണയോ വെളിച്ചെണ്ണയോ കൊണ്ട് കുഞ്ഞിന്റെ വയര്‍ ഭാഗത്ത് അല്‍പനേരം ക്ലോക്ക് വൈസ്, അതായത് ഒരേ ദിശയില്‍ റൗണ്ട് ആയി മസാജ് ചെയ്യാം. ഇതും ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നാണ്.

 

 

 

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. ഒരു നല്ല സാമൂഹികജീവിയെ വാർത്തെടുക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കണം. നീണ്ട കോവിഡ് കാലം കഴിഞ്ഞാണ് കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തിയത്. ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും ആഹാരശീലങ്ങളെയും എല്ലാ ചിട്ടവട്ടങ്ങളെയും അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം ബാധിച്ചത് ആഹാരശീലങ്ങളെത്തന്നെയാണ്.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കോവിഡ് കാലം പാചകപരീക്ഷണങ്ങളുടെ കാലംകൂടിയായിരുന്നു. ഇതിന്റെ ദോഷവശങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെത്തന്നെയാണ്. ഒരുപാട് ഭക്ഷണം കഴിക്കുകയും കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുകയും കായികവിനോദങ്ങൾ ഇല്ലാതായതും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അമിതവണ്ണവും പ്രതിരോധശേഷിക്കുറവുമാണ് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. അമിതവണ്ണമുള്ള കുട്ടികൾക്ക് വളരെ നേരത്തേതന്നെ ജീവിതശൈലീ രോഗങ്ങൾ നേരിടേണ്ടിവരുന്നു.

# കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

പ്രതിരോധശേഷി കുറയുന്നതോടെ മഴക്കാലത്ത് വെള്ളത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗങ്ങൾ അവരെ പെട്ടെന്ന് പിടികൂടും. കുട്ടികളുടെ അനാരോഗ്യം കുടുംബ പുരോഗതിയെ മാത്രമല്ല രാഷ്ട്രപുരോഗതിയെയും ബാധിക്കും. ഇന്നത്തെ കുട്ടികൾ നാളയുടെ പൗരന്മാരാണ്. ഒരു വ്യക്തിയുടെ ജീവിതവുമായി ബാല്യകാല ഭക്ഷണത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. യഥാർഥത്തിൽ നമ്മുടെ നാട്ടിൽ കുട്ടികൾ പോഷണക്കുറവ് നേരിടുന്നത് ഭക്ഷണദൗർബല്യം മൂലമല്ല, അവബോധത്തിന്റെ കുറവുകൊണ്ടാണ്.

ഏതുപ്രായത്തിലും കാലത്തിലും കുട്ടികളുടെ ഇഷ്ട ഭക്ഷണമൊരുക്കലും കഴിപ്പിക്കലും രക്ഷിതാക്കൾക്ക് എന്നും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സ്കൂൾ തുറക്കുന്നതോടെ സമയക്രമമില്ലാതെ എന്തും കഴിക്കുന്നത് മാറി. ഭക്ഷണസമയങ്ങളുടെ എണ്ണം കുറയുന്നു. ഇടവേള കൂടുന്നു. ഭക്ഷണം 3-4 നേരങ്ങളായി ചുരുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണം പരമാവധി പോഷകപ്രദമാവണം.

ഭക്ഷണ ക്രമീകരണം എങ്ങനെ?

ഒരു ദിവസത്തെ ഭക്ഷണം പ്രധാനമായി മൂന്നായി വിഭജിക്കാം. ഇതിൽ മൂന്നിൽ ഒരു ഭാഗം പ്രാതൽ, മൂന്നിൽ ഒരു ഭാഗം ഉച്ചഭക്ഷണം, ബാക്കി ഭാഗം വൈകുന്നേരം അഥവാ രാത്രി ഭക്ഷണവുമായിരിക്കണം. മൊത്തം ഊർജത്തെയും ഈ രീതിയിൽ വിഭജിക്കാം. പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ദിവസവും വേണ്ട കലോറീസ് ഇങ്ങനെയാണ്.

  • ഊർജം -2000 മുതൽ 2100 കലോറി
  • പ്രോട്ടീൻ – 41 ഗ്രാം മുതൽ 63 ഗ്രാം
  • കൊഴുപ്പ് 25-22 ഗ്രാം

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കൂടാതെ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ-എ,സി, ബി 12 , തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ, ഫോളിക് ആസിഡ് തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും ആവശ്യത്തിന് കിട്ടത്തക്കരീതിയിൽ എല്ലാ ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടുന്ന വിധത്തിൽ ഭക്ഷണം ക്രമീകരിക്കണം. കൗമാരക്കാരിൽ പെട്ടെന്നുണ്ടാകുന്ന വളർച്ചയ്ക്കും വികസനത്തിനും ഊർജം, മാംസ്യം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ തോത് വർധിപ്പിക്കേണ്ടതുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ആവശ്യമുള്ള പോഷകങ്ങൾ ഒന്നുതന്നെയാണെങ്കിലും വിവിധ പ്രായങ്ങളിൽ അവയുടെ ആവശ്യകതയിൽ വ്യത്യാസമുണ്ടാകുന്നു.

പ്രഭാതഭക്ഷണം: ബ്രെയിൻ ഫുഡ്

“ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ്” എന്നാണ് പറയപ്പെടുന്നത്. രാത്രിയിലെ ഉറക്കത്തിനും നീണ്ടനേരത്തെ ഭക്ഷണ ഇടവേളയ്ക്കും ശേഷമുള്ള ഭക്ഷണമായതുകൊണ്ടും, ഒരു ദിവസത്തേക്കാവശ്യമായ ഊർജത്തിന്റെയും ഉന്മേഷത്തിന്റെയും പ്രധാന പങ്ക് വഹിക്കുന്നതുകൊണ്ടും പ്രഭാതഭക്ഷണത്തിനു ഏറെ പ്രാധാന്യമുണ്ട്. എന്നാൽ സ്കൂളിൽ പോകുന്ന തിരക്കിൽ കുട്ടികൾ ഏറ്റവും ഒഴിവാക്കാനിടയുള്ള ഭക്ഷണവും പ്രാതലാണ്.

# അപസ്മാരം – കുട്ടികളിൽ

പ്രാതൽ കഴിക്കാതെ സ്കൂളിൽ പോവുന്ന കുട്ടികൾക്ക് ക്ഷീണവും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം. എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ. അതിനായി ധാന്യവും പയറും ഉൾപ്പെട്ട വിഭവങ്ങളായ ഇഡലി, ദോശ, പുട്ട്, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പം സാമ്പാർ, കടല, ചെറുപയർ (ഏതെങ്കിലും ഒരു പയർ ഇനം) കറിയോ മത്സ്യമോ ആകാം. അല്ലെങ്കിൽ കഞ്ഞിയും പയറും, കപ്പയും മീനും എല്ലാം പരീക്ഷിക്കാവുന്നതാണ്. ഇവയൊക്കെത്തന്നെ രൂപത്തിലും നിറത്തിലും മാറ്റം വരുത്താൻ പച്ചക്കറികൾ ചേർക്കുമ്പോൾ പരമാവധി പോഷകപ്രദമാവും.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കുട്ടികൾ എഴുന്നേറ്റ ഉടനെ അല്പം നട്‌സ്/ മുട്ട, സ്കൂളിൽ പോകുന്നതിന് തൊട്ടുമുൻപ് ഒരു പഴം എന്നിങ്ങനെകൂടി ഉൾപ്പെടുത്താവുന്നതാണ്. കാരണം മുതിർന്ന കുട്ടികൾക്ക് ലഘുഭക്ഷണത്തിനുള്ള ഇടവേളയുണ്ടാവണമെന്നില്ല. ചെറിയ കുട്ടികൾക്കാണെങ്കിൽ ഇടവേള ഭക്ഷണമായി പഴങ്ങൾ, നട്‌സ്, പച്ചക്കറി സാലഡ് തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ കൊടുത്തയയ്ക്കാം. വളരെയധികം ഊർജമുള്ള ഭക്ഷണങ്ങൾ, ബേക്കറിസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. ഇത് ഉച്ചഭക്ഷണത്തിനുള്ള വിശപ്പ് കുറയ്ക്കും. മാത്രവുമല്ല ഊർജമല്ലാതെ മറ്റ് പോഷകങ്ങൾ ലഭിക്കുകയുമില്ല.

ഉച്ചഭക്ഷണം

പ്രഭാതഭക്ഷണംപോലെ എല്ലാ ഭക്ഷ്യവിഭാഗങ്ങളിൽനിന്നുമുള്ള വിഭവങ്ങൾ ഉൾപ്പെട്ടതായിരിക്കണം ഉച്ചഭക്ഷനാവും. വിഭവങ്ങളുടെ എണ്ണം കുറച്ചു ഒരു വിഭവംതന്നെ ഒന്നിലധികം ആഹാരസാധനങ്ങൾ ചേർത്ത് തയ്യാറാക്കണം.

ചോറ്, ചപ്പാത്തി, ഓട്‌സ് തുടങ്ങി ഏതെങ്കിലും ഒരു ധാന്യവിഭവം. പയറിനങ്ങൾ, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലുമൊന്ന്. ഇലക്കറികൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്തി ഒറ്റവിഭവമായി തയ്യാറാക്കിയാൽ ഏറെ നല്ലത്.

ദിവസവും ഒരേ വിഭവംതന്നെയായിരിക്കരുത്. നിറം, രുചി, മണം ഇവയെല്ലാം ആകർഷകമായിരിക്കണം. തണുത്താലും രുചി നഷ്ടപ്പെടാത്തവയായിരിക്കണം. അതേസമയം മസാലകളുടെ അളവ് കുറയ്ക്കുകയുംവേണം. ഉച്ചഭക്ഷണം പായ്ക്ക്ചെയ്യുമ്പോൾ കുട്ടികളെക്കൂടി കൂടെക്കൂട്ടുക. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ആഹാരം തയ്യാറാക്കി നൽകുക.

വെകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ 

കുട്ടി ഏറ്റവുമധികം വിശപ്പോടെ ഭക്ഷണം കഴിക്കുന്നത് സ്‌കൂൾ വിട്ടുവരുന്ന സമയത്താണ്. അവധിക്കാലത്ത് ബേക്കറിപദാർഥങ്ങളും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും ആയിരിക്കും കഴിച്ചിട്ടുണ്ടാവുക. മുൻകാലങ്ങളിലെപ്പോലെ കുട്ടികൾ സ്‌കൂൾ വിട്ടുവരുമ്പോഴേക്കും നാലുമണിപ്പലഹാരങ്ങളൊരുക്കി കാത്തിരിക്കാൻ ഇന്നത്തെ അമ്മമാർക്ക് സാധിക്കണമെന്നില്ല.

# ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

ഉദ്യോഗസ്ഥരായ അമ്മമാർ മിക്കവാറും കുട്ടികൾ സ്‌കൂൾ വിട്ട്‌ എത്തിയശേഷമായിരിക്കും എത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ വൈകുന്നേര ഭക്ഷണം മിക്കപ്പോഴും ബ്രെഡോ മറ്റ് ബേക്കറി സാധനങ്ങളോ ആയിരിക്കും. കൂടാതെ മാതാപിതാക്കൾ ജോലികഴിഞ്ഞ് വരുമ്പോൾ കൊണ്ടുവരുന്ന സ്‌നാക്‌സ്‌ കൂടിയാവുമ്പോൾ കുട്ടികൾക്ക് രാത്രിഭക്ഷണത്തിൽനിന്ന്‌ കിട്ടേണ്ട ഊർജം കിട്ടിയിരിക്കും. വൈകുന്നേരത്തെ കളികളോ വ്യായാമമോ ഇല്ലാതിരിക്കുകകൂടി ചെയ്യുമ്പോൾ കുട്ടികളിൽ പൊണ്ണത്തടിയും കുടവയറും സ്വാഭാവികമായിത്തീരുന്നു.

കുട്ടികൾ സ്‌കൂൾ വിട്ടുവരുന്ന സമയം നേന്ത്രപ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവ പുഴുങ്ങിയതോ ശർക്കരയും തേങ്ങയും ചേർത്ത അടയോ നട്‌സ്, ഈത്തപ്പഴം തുടങ്ങിയവയോ വീട്ടിലുണ്ടാക്കുന്ന ആവിയിൽ വേവിക്കുന്ന മറ്റ് എന്തെങ്കിലും വിഭവങ്ങളോ ആണ് ഉത്തമം.

രാത്രി ഭക്ഷണം

ഏകദേശം ഉച്ചഭക്ഷണത്തിന് സമാനമായതും എന്നാൽ അളവിൽ അല്പം കുറച്ചും ആയിരിക്കണം രാത്രിയിലെ ഭക്ഷണം. നേരത്തേ കഴിക്കാൻ പ്രേരിപ്പിക്കുകയും വേണം. കഴിവതും മത്സ്യ-മാംസ വിഭവങ്ങൾ രാത്രിയിൽ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ആവാം. നല്ല രീതിയിലുള്ള ദഹനത്തിനുവേണ്ടിയാണ് മത്സ്യ-മാംസ വിഭവങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നത്. രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഒരു കപ്പ് പഞ്ചസാര ചേർക്കാത്ത പാലോ നട്‌സോ ആവാം.

ഓരോ ഭക്ഷണപദാർഥത്തിന്റെയും പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കണം. എങ്കിലേ അവർക്ക് എല്ലാ ഭക്ഷ്യവിഭവങ്ങളും ഭക്ഷണത്തിലുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാവുകയും ഇഷ്ടാനിഷ്ടങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് തോന്നുകയു
മുള്ളൂ.

കരുത്തരാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വിറ്റാമിനുകളുെട കലവറയാണ് പഴങ്ങൾ. അതത് കാലങ്ങളിൽ ധാരാളമായി കിട്ടുന്ന പഴങ്ങൾ കഴിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. പച്ചക്കറികൾ കഴിക്കാൻ പൊതുവേ വിമുഖരാണ് പലകുട്ടികളും. ഇലക്കറികളും പച്ചക്കറികളും പോഷകം നഷ്ടപ്പെടാത്തരീതിയിൽ വ്യത്യസ്തമായി പാചകംചെയ്ത് കുട്ടികൾക്ക് കൊടുക്കാം. എന്ത് വിഭവമുണ്ടാക്കുമ്പോഴും അല്പം പച്ചക്കറികളും ഇലക്കറികളും ചേർക്കുന്നത് പതിവാക്കുക (ഉദാ: വെജിറ്റബിൾ ഓംലറ്റ്, വെജിറ്റബിൾ ഉപ്പുമാവ്‌ തുടങ്ങിയവ). പച്ചക്കറികൾ വറുത്ത് കൊടുക്കുന്ന പതിവ് ഒഴിവാക്കണം. പച്ചക്കറികൾ വറുത്ത് നൽകിയാൽ അവയിൽ അടങ്ങിയിട്ടുള്ള യാതൊരു പോഷകങ്ങളും കിട്ടുന്നില്ലെന്നുമാത്രമല്ല ദോഷമുണ്ടാവുകയുംചെയ്യും.

വെള്ളം കുടിക്കാൻ ഏറ്റവും മടിയുള്ളവരാണ് മിക്ക കുട്ടികളും. സ്കൂളിൽ പോകുമ്പോൾ വെള്ളം കൊടുത്തുവിടുകയും അത് സ്കൂളിൽവെച്ച് കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുംവേണം. ഇക്കാര്യത്തിൽ അധ്യാപകർക്കാണ് ശ്രദ്ധ ചെലുത്താനാവുക. വെള്ളത്തിനുപകരം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിക്കരുത്.

സോഷ്യൽ മീഡിയയുടെ സ്വാധീനഫലമായി പലതരം ഡയറ്റിങ് സ്വയം തിരഞ്ഞെടുക്കുന്ന കുട്ടികളുണ്ട്. കൗമാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റത്തിന്റെ കാലമാണ്. ആൺകുട്ടികൾ മെലിയുകയും ഉയരം വെക്കുകയും എല്ലിന് ബലംവെക്കുകയും ചെയ്യുന്നു. അതേസമയം പെൺകുട്ടികൾക്ക് ഉയരവും തൂക്കവും കൂടുന്നു. ഈ പ്രായത്തിലെ അശാസ്ത്രീയ ഡയറ്റിങ് അപകടമുണ്ടാക്കും.

കുട്ടികളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഇത് ഒഴിവാക്കുന്നതിന് നാരുകൾ ധാരാളമടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയറിനങ്ങൾ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി കാൻസർവരെ തടയുന്നതിന് നാരുകൾ സഹായിക്കും.

എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന ന്യൂഡിൽസ്, മറ്റ് റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. ഇവയും ജങ്ക് ഫുഡ് വിഭാഗത്തിൽ വരുന്നു. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക. പകരം മോരുവെള്ളം കരിക്കിൻവെള്ളം, പച്ചക്കറി സൂപ്പുകൾ തുടങ്ങിയവ നൽകാവുന്നതാണ്.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാം 

കുട്ടികൾക്ക് മാതാപിതാക്കളാണ് ഭക്ഷണം പരിചയപ്പെടുത്തുന്നത്. അവർ ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകിയാൽ കുട്ടികൾ അത് പിന്തുടരും.  അതിനാൽ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുത്ത് അവരെ ആരോഗ്യകരമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

നവജാതശിശു പരിചരണം

  • പുതിയ തരം ഭക്ഷണം എന്താണെങ്കിലും അത് സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വിളമ്പുക.
  • കുട്ടിക്ക് ഒട്ടും താത്പര്യമില്ലാത്ത ഭക്ഷണം അവരിൽ അടിച്ചേൽപ്പിക്കരുത്.
  • കഴുകി വൃത്തിയാക്കിയ പഴങ്ങൾ വൃത്തിയുള്ള പാത്രങ്ങളിലാക്കി കുട്ടികളുടെ കൈയെത്തും ദൂരത്ത് കാണുന്ന രീതിയിൽ വയ്ക്കുക. ഇടയ്ക്കിടെ കാണുമ്പോൾ അവർ അത് എടുത്ത് കഴിക്കും.
  • ഇത് നല്ല ഭക്ഷണം, ഇത് ചീത്ത ഭക്ഷണം എന്ന് കുട്ടികളോട് പറയുന്നതിന് പകരം, പാലും മുട്ടയും കഴിച്ചാൽ മസിൽ മാൻ ആകാം, പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നല്ല മുടി വളരും, ചർമം തിളങ്ങും എന്നൊക്കെ പറഞ്ഞുനോക്കൂ. അവർ നല്ലത് നോക്കി കഴിക്കും.
  • കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണസമയത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാകാൻ ഇത് സഹായിക്കും.
  • ഭക്ഷണമുണ്ടാക്കുമ്പോൾ കുട്ടിയുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കണം. കുട്ടിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ഭക്ഷണം എന്നും ഉണ്ടാക്കരുത്.
  • അനാരോഗ്യകരമായ ആഹാരം കഴിച്ചാലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയെന്നും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും കുട്ടിക്ക് ഉദാഹരണങ്ങളിലൂടെ പറഞ്ഞുകൊടുക്കാം.
  • കുട്ടികളെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നിഷേധിക്കരുത്.
  • ഭക്ഷണം കഴിക്കുന്നതിനൊപ്പം ശുദ്ധമായ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുക.
  • ഭക്ഷണസമയത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെ ജ്യൂസും മറ്റ് മധുര പാനീയങ്ങളും കുട്ടിക്ക് നൽകിയാൽ അവർക്ക് വിശപ്പില്ലാതാകും. അതിനാൽ അത് ഒഴിവാക്കുക.
  • ടി.വി., കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. തീൻമേശയിൽ വെച്ചുതന്നെ ഭക്ഷണം കഴിപ്പിക്കണം. മറ്റ് സ്ഥലങ്ങളിൽ പോയിരുന്ന് സിനിമ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നല്ലതല്ല.
  • ഭക്ഷണം കഴിക്കുമ്പോൾ ആസ്വദിച്ചിരുന്ന് കഴിക്കാൻ അനുവദിക്കുക. അപ്പോൾ സ്‌കൂൾ പരീക്ഷയിലെ മാർക്കിനെക്കുറിച്ചോ പഠനത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോൾ അതുമാത്രം ചെയ്താൽ മതി.
  • ഭക്ഷണം സമ്മാനമായി നൽകരുത്. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തരാമെന്ന തരത്തിൽ ഭക്ഷണ സമ്മാനങ്ങൾ കുട്ടികൾക്ക് വാഗ്ദാനം ചെയ്യരുത്. പകരം കുട്ടിക്ക് ഉല്ലാസ യാത്രയോ സ്‌പോർട്‌സിൽ പങ്കെടുക്കാനുള്ള കിറ്റോ വാങ്ങി നൽകാം.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

പേരുപോലെത്തന്നെ ധാരാളം ഊർജവും പഞ്ചസാരയും കൊഴുപ്പും അഡിറ്റീവ് കളറുകൾ എന്നിവ അടങ്ങിയതും കാര്യമായ പോഷകഗുണമില്ലാത്തതുമായ ജങ്ക് ഫുഡ്‌സ് (കോള ഡ്രിങ്ക്‌സ്, പാക്കേജ്ഡ് ജ്യൂസുകൾ, ബർഗർ, പിസ്സ, സമോസ, പഫ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ബട്ടൂര, ഗുലാബ് ജാമൂൻ, പഞ്ചസാര ചേർത്ത- കാർബൊണൈറ്റഡും അല്ലാത്തതുമായ പാനീയങ്ങൾ ഇവ ജങ്ക് ഫുഡ്‌സ് വിഭാഗത്തിൽപ്പെടുന്നു). ഇവയൊക്കെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക.

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പൗഡര്‍

കുട്ടികളുടെ ബ്രെയിന്‍

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പൗഡര്‍

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയൂ.

കുട്ടികളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുവേ ആളുകള്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കും. ശരീരവും മനസും ഒപ്പം തലച്ചോറുമെല്ലാം വളരുന്ന പ്രായമാണിത്. ഇതു കൊണ്ട് തന്നെ ഭക്ഷണവും പ്രധാനമാണ്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് പറഞ്ഞ് പരസ്യത്തില്‍ കാണുന്ന പൗഡറുകള്‍ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇത്തരം പല പ്രോട്ടീന്‍ പൗഡറുകളും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കൂട്ടികൾക്ക് നല്‍കാം. തികച്ചും പ്രകൃതിദത്ത ചേരുവകളുടെ സഹായത്തോടെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഒരു പ്രോട്ടീന്‍ പൗഡറിനെ കുറിച്ചറിയൂ. നമ്മുടെ കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് ആരോഗ്യത്തിനും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരമാണ്. #വിട്ടുമാറാത്ത ക്ഷീണം നിസ്സാരമാക്കരുത്

ബദാം

കുട്ടികളുടെ ബ്രെയിന്‍

ഇതിനായി വേണ്ടത് ബദാം, കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, വാള്‍നട്‌സ്, നിലക്കടല, പിസ്ത എന്നിവയാണ്.ബദാമില്‍ ധാരാാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്.കുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ കഴിയ്ക്കാവുന്ന അത്യുത്തമമായ ഭക്ഷണമാണിത്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, ,പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ക്യാഷ്യൂനട്‌സ്

കുട്ടികളുടെ ബ്രെയിന്‍

ക്യാഷ്യൂനട്‌സ് ഏറെ പോഷങ്ങള്‍ അടങ്ങിയതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരം. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി.

വാൾനട്ട്

കുട്ടികളുടെ ബ്രെയിന്‍

വാൾനട്ട് വിറ്റാമിൻ ബി 5 ൻറെ ഗണ്യമായ അളവിനാൽ സമ്പുഷ്ടമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു. കൂടാതെ ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്. , കൂടാതെ വിറ്റാമിൻ ഇ യുടെ വലിയ ശേഖരം ഇവയിൽ അടങ്ങിയിട്ടുണ്ട്. എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നീ വിലയേറിയ ആന്റിഓക്‌സിഡന്റുകളുടെ ഗുണവും അവയിൽ അടങ്ങിയിട്ടുണ്ട്.
#സെർവിക്കൽ കാൻസർ : Cervical Cancer Symptoms

പിസ്ത

കുട്ടികളുടെ ബ്രെയിന്‍

ഡ്രൈ നട്‌സില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. പച്ച നിറത്തിലെ കട്ടിയുള്ള തോടോടു കൂടിയ ഇത്‌ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്.തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പിസ്ത. രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്‌ വിറ്റാമിന്‍ ബി6 ആണ്‌. ദിവസവും പിസ്‌ത കഴിക്കുന്നത്‌ രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കും. ഇത്‌ രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത്‌ ഉയര്‍ത്തും. ഓക്‌സിജന്‍ തലച്ചോറില്‍ എല്ലായിടത്തും എത്തും.

കപ്പലണ്ടി

കുട്ടികളുടെ ബ്രെയിന്‍

ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ്കപ്പലണ്ടി .കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകൾക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാകുന്നു. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

​മത്തങ്ങയുടെ കുരു

കുട്ടികളുടെ ബ്രെയിന്‍

മത്തങ്ങയുടെ കുരു ഇത്തരത്തിൽ വളരെ ആരോഗ്യപ്രദമായ ഒന്നാണ്. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, ചെമ്പ്, പ്രോട്ടീൻ, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ കുരുവിൽ നല്ല അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത് എല്ലിന്റെ ദൃഢത വർദ്ധിപ്പിക്കുന്നു.

കുട്ടിയ്ക്കു നല്‍കാം

ഇവ എങ്ങനെ കുട്ടികൾക്ക് നൽകാം എന്ന് നോക്കാം.

  1. ബദാം ഒരു കപ്പ്, കശുവണ്ടിപ്പരിപ്പ് അര കപ്പ്, പിസ്ത കാല്‍ കപ്പ്, മത്തങ്ങാക്കുരു കാല്‍ കപ്പ്, വാള്‍നട്‌സ് കാല്‍ കപ്പ്, നിലക്കടല അഥവാ കപ്പലണ്ടി കാല്‍ കപ്പ് എന്നിവയാണ് ഇതിനായി വേണ്ടത്.
  2. എണ്ണ ചേര്‍ക്കാതെ ഇതെല്ലാം വെവ്വേറെ നല്ലതു പോലെ വറുത്തെടുക്കുക.
  3. കപ്പലണ്ടി തണുത്തു കഴിയുമ്പോള്‍ തൊലി കളയാം. ഇതെല്ലാം ചേര്‍ത്തെടുത്ത് നല്ലതു പോലെ പൊടിച്ച് അരിച്ചെടുക്കാം.
  4. ഇത് ഗ്ലാസ് ജാറില്‍ അടച്ച് സൂക്ഷിയ്ക്കാം.
  5. ഇത് ഒരു ഗ്ലാസ് പാല്‍ തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കുട്ടിയ്ക്കു നല്‍കാം.
  6. ഇതല്ലാതെ കുട്ടികള്‍ക്ക് നല്‍കുന്ന ഷേക്കുകളിലോ പാന്‍ കേക്കിലോ ഇതു പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് നല്‍കാം.

മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌

മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌ അണുബാധ ഇന്ന് കുട്ടികളിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന കുരങ്ങ് പനിയുടെ (മങ്കിപോക്സ്‌) ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് മുതിര്‍ന്നവരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതി രോഗത്തെ ആരും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മങ്കിപോക്സ്‌

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

മങ്കിപോക്സ്‌

 

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

മങ്കിപോക്സ്‌

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.

മങ്കിപോക്‌സ് വ്യാപിക്കുന്ന കാലഘട്ടത്തിൽ കുട്ടികളെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും വേണം. മിതമായതും ഉയർന്നതുമായ പനി, തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.

മങ്കിപോക്സ്‌

മങ്കിപോക്‌സ് അണുബാധ ബാധിക്കുന്നവർക്ക് തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

മങ്കിപോക്‌സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 എ മുതൽ 102 എ അല്ലെങ്കിൽ താപനില അതിലും കൂടാൻ സാധ്യതയുണ്ട്.

കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കൈ ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കണം.
  • മാംസം നന്നായി വേവിക്കുക.
  • ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കണം.
  • രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം.

 

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌

കൃമി ശല്യം മാറാൻ

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌

കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പെട്ടെന്നു മാറ്റി എടുക്കാൻ വേണ്ടി കുട്ടികൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന നാട്ടുമരുന്നുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയുർവേദത്തിൽ നിന്നുള്ള നാട്ടുമരുന്നുകളാണ് ഇത്. വളരെയേറെ ആശ്വാസം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിലും മുതിർന്നവരിലും ഈ പ്രശ്നം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃമി ശല്യം മാറാൻ

വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ കളിക്കുന്നത്, പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്, കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്നിവ വഴി ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃമി ശല്യം ശരീരത്തിൽ ഉണ്ടാകുന്നത് മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അമിതമായ ക്ഷീണം രക്ത കുറവ് വിളർച്ച എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ശരീരത്തിലെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. അതിനു സഹായകമാകുന്നത് നമുക്ക് അറിയാവുന്ന വെറ്റില ആണ്. നമ്മുടെ ശരീരത്തിനു വേണ്ട ധാരാളം ഔഷധഗുണങ്ങൾ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ വളർത്തുന്നുണ്ട്. കൂടാതെ കടയിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന ഒന്നു കൂടിയാണ് ഇത്.

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌:

പച്ചപ്പപ്പായ

കൃമി ശല്യം മാറാൻ

പച്ചപ്പപ്പായ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതു കറി വച്ചു കഴിയ്ക്കാം. ഇതുപോലെ പപ്പായയുടെ കുരു കഴിയ്ക്കുന്നതും വിര ശല്യത്തിന് ഉത്തമമാണ്. ഇതുപോലെ പച്ചപ്പപ്പായയുടെ കറ നല്ലതാണ്. ഇത് പപ്പടത്തിലോ മറ്റോ ആക്കി വറുത്തെടുത്ത് കുട്ടിയ്ക്കു ചോറിനൊപ്പമോ മറ്റോ നല്‍കാം.

തുമ്പ

നമ്മുടെ തുമ്പച്ചെടി, അതായത് ഓണത്തുമ്പ വിരശല്യത്തിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതിന്റെ സമൂലം അരച്ചു നീരെടുത്ത് ഇതില്‍ ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കാം. കൃമി ശല്യം മാറാൻ ഇതും വിരശല്യത്തില്‍ നിന്നും കുട്ടിയ്ക്കു മോചനം നല്‍കുന്ന ഒന്നാണ്. ഇത് രണ്ടു മൂന്നു ദിവസം കഴിയ്ക്കുന്നതു നല്ലതാണ്.

 

മലദ്വാരത്തിനു സമീപം ഓണത്തുമ്പയുടെ ഇലയും തണ്ടും കൂടി കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ വയ്ക്കുക. കൃമികള്‍ ഇറങ്ങി വരുന്ന ഈ രീതി പണ്ട് കൃമി ശല്യത്തിനു പരിഹാരമായി ഉപയോഗിച്ചിരുന്നു. ഈ വഴിയും കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും വിരശല്യത്തിന് പരിഹാരമായി ചെയ്യാം.

ആര്യവേപ്പില

കൃമി ശല്യം മാറാൻ

കുട്ടികളെ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് വിരലശ്യത്തില്‍ നിന്നും മോചനം നല്‍കുന്നു. ഇതു ദിവസവും ചെയ്യാവുന്നതാണ്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇതു ചെയ്യാം. ഇത് നല്ലൊരു അണുനാശിനിയാണ്

തേങ്ങാവെള്ളവും ചെറുതേനും 

കൃമി ശല്യം മാറാൻ

 

അര ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇതും വിരശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. തേങ്ങാവെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

മഞ്ഞൾ 

കൃമി ശല്യം മാറാൻ

മഞ്ഞളും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതിന് അണുനാശിനി സ്വഭാവമുള്ളതാണ് ഗുണകരമാകുന്നത്. രാവിലെയും വൈകീട്ടും ഇളംചൂടുവെള്ളത്തില്‍ ഒരു നുള്ളു വീതം മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ന്ല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍. ഒരു നുള്ളു മഞ്ഞള്‍പ്പൊടിയുടെ ആവശ്യമേയുള്ളൂ. മുതിര്‍ന്നവര്‍ക്കെങ്കില്‍ കാല്‍ ടീസ്പൂണ്‍ ഉപയോഗിയ്ക്കാം. ഇതു ശരീരത്തിനു പ്രതിരോധ ശേഷിയും നല്‍കുന്നു. വിര ശല്യം ഇല്ലെങ്കിലും കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം മരുന്നാണിത്

തുമ്പയില, തുളസി ഇല

തുമ്പയില, തുളസി ഇല എന്നിവയും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇവ രണ്ടിന്റെയും നീര് തുല്യമായി എടുക്കുക. ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. തുളസിയില നല്ലൊരു അണുനാശിനിയാണ്.

വെളുത്തുള്ളി

കൃമി ശല്യം മാറാൻ

വെളുത്തുള്ളി വിര ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലപോലെ ചതച്ച് ഇതില്‍ തേന്‍,അതും ചെറുതേന്‍ ചേര്‍ത്തു കൊടുക്കാം. ചെറിയ തേനീച്ചയുടെ തേനാണ് ചെറുതേന്‍. പൊതുവേ ചെറുതേനാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുള്ളത്.

മുരിങ്ങത്തൊലി

മുരിങ്ങത്തൊലിയുടെ നീര് 1 ടീസ്പൂണ്‍, വെളുത്തുളളി നീര് അര ടീസ്പൂണ്‍, ഇഞ്ചി നീര് ഒരു ടീസ്പൂണ്‍, നാരങ്ങാനീര് 1 ടീസ്പൂണ്‍, നാട്ടുമാങ്ങയുടെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍, കച്ചോല നീര് ഒരു ടീസ്പൂണ്‍ എന്നിവ ഒരു നുളളു കായപ്പൊടിയും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.

 

Read : രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

ഗര്‍ഭനിരോധനം വന്ധ്യതയുണ്ടാക്കുമോ? അറിയൂ വാസ്തവം

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്?

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതും അവർക്കു പറഞ്ഞു കൊടുക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

  • അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകൾ, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കുക.
  • വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തുക.
  • കുട്ടികൾ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
  • തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ആത്മവിശ്വാസം വളർത്തുക. അൽപം വലിയ കുട്ടികളാണെങ്കിൽ, അവരെ വ്യാജവാർത്തകൾ തിരിച്ചറിയുവാൻ പഠിപ്പിക്കുക.
  • കുട്ടികൾക്കും ഭീതിയുണ്ടാകാം. മാനസികമായ പിന്തുണ നൽകുക.
  • മുതിർന്ന കുട്ടികളെ കൊണ്ട് ചെറിയ കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക. ഇത് ഭയം കുറയ്ക്കുവാനും ഉത്തരവാദിത്തം കൂട്ടുവാനും സഹായിക്കും.
  • സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടത്തിൽ ചാടിക്കാതിരിക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
  • കൈ കഴുകുവാൻ (വെള്ളവും സോപ്പും ഉപയോഗിച്ച്, എല്ലാ ക്രമങ്ങളും പാലിച്ച്, 20 സെക്കന്റ് എങ്കിലും നീണ്ടു നിൽക്കുന്ന രീതിയിൽ) പഠിപ്പിക്കുക.
  • വെള്ളവും സോപ്പും ഇല്ലാത്ത അവസരങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുവാനും പറഞ്ഞ് കൊടുക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായക്കയ്യിലേക്കോ ചെയ്യുവാനോ തൂവാല ഉപയോഗിക്കുവാനോ നിഷ്കർഷിക്കുക.
  • മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കുവാൻ പഠിപ്പിക്കുക.
  • തൂവാലകൾ, പാത്രങ്ങൾ, കുപ്പികൾ, ഗ്ലാസ്സുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുവാൻ പറഞ്ഞു കൊടുക്കുക.
  • സ്നേഹവും കരുതലും അൽപം കൂടുതലായി പങ്കിടേണ്ട സമയം കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുക.
  • അസുഖം തോന്നിയാൽ തുറന്ന് പറയുവാൻ പ്രോത്സാഹിപ്പിക്കുക.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

read : കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ

കൊറോണ വൈറസ് രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയിലേക്ക് 

അവധി നൽകിയത് കറങ്ങി നടക്കുവാനല്ല, വീട്ടിൽ ഇരിക്കുവാനാണ്. കഴിയുന്നത്ര വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. ആരോഗ്യകരമായ ചിട്ട നിശ്ചയിക്കുക, നടപ്പിൽ വരുത്തുക. പൊതു സ്ഥലങ്ങൾ ഒഴിവാക്കി സുരക്ഷിതമായ കളികളിൽ ഏർപ്പെടാം. പുതിയ ഹോബികൾ കണ്ടെത്താം.

വീട്ടിലെ ജോലികളിൽ പങ്കെടുപ്പിക്കുക, കൃത്യമായ ഇടവേളകളിൽ കൈകൾ… സോപ്പുപയോഗിച്ചു ശരിയായ രീതിയിൽ കഴുകാൻ നിഷ്കർഷിക്കുക…. വേനൽക്കാലത്ത് സാധാരണ കണ്ടുവരാറുള്ള മറ്റു രോഗങ്ങൾക്കെതിരെയും കരുതൽ വേണം. മുതിർന്നവർ വീട്ടിലുണ്ടെങ്കിൽ കുട്ടികളുടെ കൂടെ സമയം ചെലവിടുക, അവരുടെ കളികളിലും കാര്യങ്ങളിലും പങ്കാളികളാവുക.

കുട്ടികളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും, അവർ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മൂമ്മക്കും പകർന്ന് കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അതിനാൽ അത്തരം ഒരു സാഹചര്യം ഒഴിവാക്കുക. അനാവശ്യ യാത്രകൾ എന്തായാലും ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

നൂതന ആശയവിനിമയ മാർഗങ്ങൾ പരമാവധി ഉപയോഗിക്കുക.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

എല്ലാ ജലദോഷപ്പനികളും ഭയപ്പെടേണ്ടവയല്ല. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവ ഒരുമിച്ച് വന്നാൽ എന്തായാലും ആശുപത്രിയിൽ പോവുക. പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രത്യേകിച്ച് ഒരു വയസ്സ് വരെ നൽകുന്നവ, നിഷ്കർഷിച്ചിരിക്കുന്ന സമയത്തുതന്നെ നൽകുക.

ലോക്ക് ഡൗൺ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്ത അവസരത്തിൽ നൽകുക. ക്വാറന്റീനിൽ കഴിയുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ക്വാറന്റീൻ പരിധി കഴിയും വരെ നീട്ടി വയ്ക്കുന്നതാണ് ഉചിതം. കുത്തിവയ്പ്പിനായി കാത്തിരിക്കുന്ന സ്ഥലത്തും, എടുക്കുന്ന സ്ഥലത്തും, അതിനു ശേഷം ഒബ്സർവേഷൻ ആയി ഇരിക്കുന്ന സ്ഥലത്തും വ്യക്തി ശുചിത്വം പാലിക്കുവാനും തിരക്ക് ഒഴിവാക്കുവാനും സുരക്ഷിതമായ അകലം പാലിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ഇതിനായി വേണ്ട സജ്ജീകരണങ്ങൾ ചെയ്യണം. പ്രതിരോധ കുത്തിവയ്പ്പുകൾക്കായി വരുന്ന കുട്ടികൾക്ക് അസുഖമുള്ള കുട്ടികളുമായി സമ്പർക്കം ഇല്ലാത്ത സ്ഥലം, തിരക്ക് കുറയ്ക്കുവാനായി ടോക്കൺ സംവിധാനം മുതലായവ ഒരുക്കാൻ ശ്രമിക്കുക.

Read : കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

സ്കൂളുകൾ തുറന്നാലും കരുതൽ തുടരണം. സ്കൂളുകളും ചില കാര്യങ്ങളൾ ശ്രദ്ധിക്കണം.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

  • ആവശ്യത്തിന് ശുചിമുറികളും കൈ കഴുകുവനുള്ള സൗകര്യങ്ങളും ഉറപ്പാക്കണം.
  • സുഖമില്ലാത്ത കുട്ടികളെയും അധ്യാപകരെയും വീട്ടിലിക്കുവാൻ പ്രോത്സാഹിപ്പിക്കണം. (Full attendance award ഒഴിവാക്കാം).
  • സ്കൂളുകൾ വൃത്തിയാക്കുവാൻ നയം രൂപീകരിക്കണം.
  • ഒരു ആരോഗ്യനയം എഴുതി തയാറാക്കാണം. പിന്തുടരണം.
  • അസുഖങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൾ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാകണം. അതുപോലെ തന്നെ മഹാമാരികളും ലോകം അവയെ നേരിട്ട ചരിത്രവും.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം.

  • അവരുടെ മുഖത്ത് സ്പർശിക്കാതിരിക്കുക.
  • ഉമ്മ വയ്ക്കുന്നത് ഒഴിവാക്കുക.
  • കാണുന്നവരെല്ലാം കൈമാറി എടുക്കുന്നത് വാവകളെ പ്രശ്നത്തിലാക്കും.
  • ശിശുക്കളെ പരിചരിക്കുന്നവർ കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകണം.
  • മുലയൂട്ടുന്ന അമ്മയ്ക്കു കോവിഡ്– 19 സ്ഥിരീകരിച്ചാൽ തന്നെയും കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റേണ്ട ആവശ്യമില്ല. മുലയൂട്ടൽ തുടരുകയും ആവാം. മാസ്ക് ഉപയോഗിക്കുവാനും കൈകൾ ഇടയ്ക്കിടെ കഴുകുവാനും ശ്രദ്ധിക്കുക.

കടപ്പാട് ;
@manoramaonline

Read :

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

 

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന വളരെയധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. അലര്‍ജി, അണുബാധ മുതലായ പല പ്രശ്നങ്ങൾ കൊണ്ടും കുട്ടികളിൽ ചെവിവേദന ഉണ്ടാവാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരംഭിക്കുന്ന് വേദന ചിലസമയങ്ങളില്‍ ശ്ക്തി പ്രാപിക്കുകയും ചെയ്യും. നവജാതശിശുക്കള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് ചെവിവേദനയുടെ ലക്ഷണങ്ങള്‍ കാരണമാകാം. പലപ്പോഴും ഇതിന് വഴിവയ്ക്കുന്നത് ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവം കാരണമാണ്.

കുട്ടികളിലെ ചെവിവേദന

ചെവിവേദന സ്ഥിരമായോ, കുറഞ്ഞും കൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചില്‍ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം. ചെവിവേദന മാറ്റാനായി വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. നിങ്ങള്‍ ഒരു ഡോക്ടറെ മരുന്നിനായി സമീപിക്കുകയാണെങ്കില്‍ പോലും മരുന്ന് കഴിച്ചുതുടങ്ങുന്നത് വരെ വേദന തടഞ്ഞ് നിര്‍‌ത്താന്‍ സഹായിക്കുന്ന വീട്ടുചികിത്സകള്‍ ചെയ്യാനാവും. അണുബാധയോ, വേദനയോ ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ചെവിവേദന

ചെറിയ മൂക്കൊലിപ്പും തുടര്‍ന്ന് രാത്രി കാതില്‍ പിടിച്ച് കരച്ചിലും ഉണ്ടെങ്കില്‍ കുഞ്ഞിനെ ചെവിവേദന അലട്ടുന്നുണ്ടാവാം.

ചെവിവേദന തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കണം. അല്ലെങ്കില്‍ ചെവിയില്‍നിന്ന് പഴുപ്പ് ഒഴുകുവാന്‍ ഇടയുണ്ട്. ചെവിവേദനയുടെ മരുന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയാല്‍ വേദന തീര്‍ന്നാലും മരുന്ന് നിര്‍ത്തരുത്. ആ കോഴ്സ് തീരുന്നതുവരെ തുടരണം.

കാരണങ്ങൾ 

അലര്‍ജി പോളിപ്പുകള്‍

അലര്‍ജി ഉണ്ടാകുന്ന സമയങ്ങളില്‍ മൂക്കില്‍ ദശ അഥവാ പോളിപ്പ് ഉണ്ടാകുന്നു. പോളിപ്പുകള്‍ മൂക്കിലുണ്ടാകുന്ന കഫത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ കഫം ചെവിയിലെത്തുന്നത് കാരണം ചെവിവേദന ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.

അണുബാധ സൂക്ഷിക്കുക

ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ട്യൂബായ യൂസ്ട്രേച്ചിന്‍ ട്യൂബില്‍ ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്ന് വേളയില്‍ കഫം ട്യൂബിലൂടെ ചെവിയിലെത്തുകയും അണുബാധ ഉണ്ടാക്കാനും ഇടയുണ്ട്. ഇത് കാരണവും ചെവിവേദന രൂക്ഷമാകാം.

ചെവിക്കായം നീക്കുമ്പോള്‍

ചെവിക്കായം നീക്കം ചെയ്യാനായി നാം പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്്. അങ്ങനെ കിട്ടുന്നതെന്തും ചെവിയിലിടുന്നതോടുകൂടി മുറിവ്് ഉണ്ടാകാനും സാധ്യതയേറെയാണ്. ചെവിയുടെ പുറത്തെ കനാലിലുള്ള ബാക്ടീരിയകള്‍ ഈ മുറിവിലൂടെ അകത്തു കടക്കാനും ഇടയാകുന്നു. അതിലുടെ അണുബാധ ഉണ്ടാകുന്നതോടെ ചെവിവേദന രൂക്ഷമാകാനും ഇടയുണ്ട്.

എല്ലിന് അകല്‍ച്ച

കീഴ്ത്താടിയും മേല്‍ത്താടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലിന് അകല്‍ച്ച ഉണ്ടാകുന്ന സാഹചര്യത്തിലും ചെവിവേദന ഉണ്ടാകാന്‍ ഇടയുണ്ട്.

പ്രാണികള്‍ ചെവിയില്‍ പോകുക, മൂക്കിന്റെ പാലത്തിനു വളവ്, മുച്ചുണ്ട് തുടങ്ങിയവ കുട്ടികളിലെ ചെവിവേദന വരുവാന്‍ കാരണമാകാം.

പരിഹാരങ്ങൾ 

ചൂട് നല്കല്‍

ചെവിയിലെ വേദന കുറയ്ക്കാന്‍‌ ചൂട് വെയ്ക്കുന്നത് ഫലപ്രദമാണ്. ചൂട് വേദനയുള്ള ഭാഗത്തിന് ആശ്വാസം നല്കുകയും, നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. ജലദോഷം മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഫലപ്രദമാണ്.

വീട്ടിലുള്ള വേദനാ സംഹാരമാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ക്ക് പെട്ടന്ന് ഡോക്ടറെ കാണാന്‍ സാധിക്കില്ലെങ്കില്‍ വേദന കുറയ്ക്കാന്‍ ഇനി പറയുന്നവ പ്രയോഗിക്കാം. ആസ്പിരിനോ അല്ലെങ്കില്‍ അസെറ്റാമിനോഫെനോ കഴിക്കുക. എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കരുത്. കുട്ടികള്‍ക്ക് മരുന്ന് നല്കുന്നതിന് മുമ്പ് ഒരു പീഡിയാട്രീഷ്യനെ സമീപിക്കുന്നതാണ് ഉചിതം.

ഒലിവ് ഓയില്‍

ചെവി വേദനയ്ക്ക് മികച്ച പ്രതിവിധിയാകുന്നതാണ് ചുടുള്ള ഒലിവ് ഓയില്‍. ഏതാനും തുള്ളി ഒലിവ് ഓയില്‍ ചൂടാക്കുക. ചുരുങ്ങിയ അഗ്രഭാഗമുള്ള ഒരു ബോട്ടിലില്‍ ഇത് ഒഴിച്ച് വേദനയുള്ള ചെവിയില്‍ ഏതാനും തുള്ളികള്‍ വീഴ്ത്തുക. ചെവിയില്‍ നിന്ന് എണ്ണ പുറത്തേക്ക് വരാതെ നോക്കണം.

മൂക്ക് വൃത്തിയാക്കുക

ചെവി വേദനയ്ക്കൊപ്പം മൂക്ക് അടയുന്നുമുണ്ടെങ്കില്‍ ജലദോഷം മൂലമാകാം. മൂക്ക് വൃത്തിയാക്കുന്നത് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. വായുവിന്‍റെ ശ്വസന മാര്‍ഗ്ഗങ്ങള്‍ വൃത്തിയായാല്‍ ചെവിയിലേക്കുള്ള പാതയിലുള്ള സമ്മര്‍ദ്ദം കുറയും. ഇത് വേദന കുറയാന്‍ സഹായിക്കും.

കര്‍പ്പൂര ഓയില്‍

ചെവിക്ക് പുറത്തുള്ള അസ്വസ്ഥതതകള്‍ക്ക് ഇത് ഉപയോഗിക്കാം. ചെവിക്ക് പുറമേ കര്‍പ്പൂര ഓയില്‍ പുരട്ടി തിരുമ്മുക. ഇടക്കിടെ ഇത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്കും.

ചെവി ചലിപ്പിക്കുക 

പ്രത്യേക വിധത്തില്‍ ചെവികള്‍ ചലിപ്പിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്കും. കുട്ടികളിലും ഇത് ഫലപ്രമാകും. കോട്ടുവായ ഇടുക, അല്ലെങ്കില്‍ ചെവി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് യൂസ്റ്റാചിയന്‍ ട്യൂബിനെ ഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം ഒഴിവാക്കുകയും കെട്ടിക്കിടക്കുന്ന ദ്രവങ്ങള്‍ പുറത്തേക്ക് പോവുകയും ചെയ്യും.

ആവിയും യൂക്കാലിപ്റ്റസ് ഓയിലും 

മൂക്കിലേക്കുള്ള ദ്വാരങ്ങളില്‍ നിന്ന് ദ്രവങ്ങള്‍ മാറ്റി വൃത്തിയാക്കിയാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് തിളച്ച വെള്ളത്തില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത് നാസാദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കും.

വൈറ്റമിനുകള്

ചെവിവേദന ജലദോഷം മൂലമാണെങ്കില്‍ ആഹാരത്തിലെ വൈറ്റമിനുകളുടെ കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണം. വൈറ്റമിന്‍ എ, സി, ഇ എന്നിവ കൂടുതലായി ഉപയോഗിക്കുക. നേരിട്ടുള്ള രോഗശമനമാര്‍ഗ്ഗമല്ലെങ്കിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

താടിയുടെ വ്യായാമങ്ങള്‍

ചെവിയിലേക്കുള്ള പാതകള്‍ തുറക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ചെയ്യാം. താടിയെല്ല് വേഗത്തില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. എല്ലാ ദിവസവും ഇതുപോലെ ചെയ്യുന്നത് ചെവിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ തുറന്നിരിക്കാന്‍ സഹായിക്കും.

ചെവിക്കുള്ളിലേക്ക് സാധനങ്ങള്‍ കടത്താതിരിക്കുക

ചെവിക്കുള്ളിലേക്ക് സാധനങ്ങളൊന്നും കടത്താതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മൂര്‍ച്ചയുള്ളവ, കോട്ടണ്‍ തുണി, അഴുക്ക് എന്നിവ ചെവിയില്‍ കടക്കാതെ ശ്രദ്ധിക്കുക.

Related searches:

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും  നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കുട്ടിയ്ക്ക് ആരോഗ്യം,ബുദ്ധി,തൂക്കം കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും തലവേദനയാണ്. മിക്കാവറും കുട്ടികള്‍ക്കു ഭക്ഷണം കഴിയ്ക്കുവാന്‍ ഏറെ മടിയുള്ളവരുമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളല്ലാതെ ജങ്ക് ഫുഡുകളോടായിരിയ്ക്കും പല കുട്ടികള്‍ക്കും താല്‍പര്യക്കൂടുതലും.

പാലിനൊപ്പം ഈ പൊടികളും 

കുട്ടികള്‍ക്കു നിര്‍ബന്ധമായും കൊടുത്തിരിയ്‌ക്കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യവും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം നിറഞ്ഞ ഒന്നാണിത്. കുട്ടികള്‍ക്കു വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നെന്നു പറയാം. പാലില്‍ പലപ്പോഴും പലതരം പൊടികളും,അതായത് ഹെല്‍ത് ഡ്രിങ്ക്‌സ് കലക്കിക്കൊടുക്കുന്നതു പതിവാണ്.

 

പരസ്യങ്ങള്‍ കണ്ട് തങ്ങളുടെ കുട്ടികള്‍ക്കും ഇതുപോലെ ഗുണമുണ്ടാകട്ടെയെന്ന ചിന്തയാണ് ഇതിനു മാതാപിതാക്കളെ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ കുറേ മധുരവും കൃത്രിമരുചിക്കൂട്ടുമല്ലാതെ ഇവയില്‍ കാര്യമായി എന്തെങ്കിലുമുണ്ടോയെന്നു സംശയമാണ്. കുട്ടികളുടെ പല്ലുകള്‍ കേടാകുകയും പോക്കറ്റ് കാലിയാകുകയും ചെയ്യുമെന്നല്ലാതെ ഇതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ലെന്നു ചുരുക്കും. ഇതിനുള്ള ഒരു പരിഹാരമാണ് വീട്ടില്‍ തന്നെ നമുക്കു തന്നെ തയ്യാറാക്കി നല്‍കാവുന്ന ഒരു പ്രത്യേക പൗഡര്‍.

 

വീട്ടില്‍ തന്നെ നല്ല ശുദ്ധമായ രീതിയില്‍ തയ്യാറാക്കി കുട്ടികള്‍ക്കു പാലില്‍ കലക്കി ഊ പൊടി നല്‍കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം എന്നിവയാണ് ഈ പ്രത്യേക പൗഡര്‍ തയ്യാറാക്കാന്‍ വേണ്ടത്. ബദാം ബദാം ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത് പലതരത്തിലും ആരോഗ്യപരമായി സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, മിനറലുകള്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കൊഴുപ്പാകട്ടെ, തീരെയില്ലതാനും. കുട്ടികളിലെ ഓര്‍മ, ബുദ്ധിശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.

പാലിനൊപ്പം ഈ പൊടികളും 

പിസ്ത : പാലിനൊപ്പം ഈ പൊടികളും 

പിസ്ത കുട്ടികള്‍ക്ക് ഏറെ നല്ലതുതന്നെ. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇത് ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും കുട്ടികളിലെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണിത്. കണ്ണിന്റെ ആരോഗ്യത്തിനും പിസ്ത ഏറെ ആരോഗ്യകരമാണ്.

കശുവണ്ടിപ്പരിപ്പ് : 

പാലിനൊപ്പം ഈ പൊടികളും 

കശുവണ്ടിപ്പരിപ്പും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിശക്തിയ്ക്കും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ മഗ്നീഷ്യം ധാരാളമുണ്ട്. കുട്ടികളിലെ എല്ലുകളുടെ ബലത്തിന് ഇത് ഏറെ സഹായകമാണ്. കുട്ടികളിലെ വളര്‍ച്ചയ്ക്ക അത്യാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ മഗ്നീഷ്യം സഹായിക്കും.

വാള്‍നട്‌സ് : പാലിനൊപ്പം ഈ പൊടികളും 

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ ഒന്നാണ് വാള്‍നട്‌സ്. കുട്ടികള്‍ക്കുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ സഹായകമാണ്.

കല്‍ക്കണ്ടം : 

പാലിനൊപ്പം ഈ പൊടികളും 

കല്‍ക്കണ്ടം കുട്ടികള്‍ക്കു നല്‍കാവുന്ന ആരോഗ്യകരമായ മധുരമാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്ന്. പല ആരോഗ്യഗുണങ്ങളുമൊത്തിണങ്ങിയ ഇത് പഞ്ചസാരയ്ക്കു പകരം കുട്ടികള്‍ക്കു നല്‍കാം.

പൊടികൾ എങ്ങനെ തയ്യാറാക്കാം 

  • പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് എന്നിവയെടുക്കുക. ഇതില്‍ പിസ്ത അല്‍പം കുറവെടുത്താന്‍ മതിയാകും. കാരണം ഇത് പൊടിയ്ക്കുമ്പോള്‍ എണ്ണമയം വന്നു പൊടി കട്ടയാകാന്‍ സാധ്യതയുണ്ട്.
  • ഡ്രൈ നട്‌സിന്റെ തൊലി കളയുക. ഇത് മിക്‌സിയിലിട്ടു നല്ലപോലെ പൊടിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി പല തവണയായി അടിച്ചു വേണം, എടുക്കാന്‍.
  • അല്‍പം ഓട്‌സ് കൂടി ചേര്‍ത്താല്‍ കട്ടി പിടിയ്ക്കാതെ പൊടിയ്ക്കാന്‍ സാധിയ്ക്കും.
  • ഈ പൊടി മാറ്റി ചീനച്ചട്ടിയിലെടുത്ത് ചൂടാക്കാം. ഇതിലെ എണ്ണമയമുണ്ടെങ്കില്‍ മാറ്റിക്കളയാന്‍ ഇത് സഹായിക്കും. നല്ലപോലെ ഇളക്കി ചൂടാക്കി വാങ്ങി വയ്ക്കാം.
  • കല്‍ക്കണ്ടം വേറെ നല്ലപോലെ പൊടിച്ചെടുക്കാം. ഇതും വറുത്തുവാങ്ങിയ പൊടിയുടെ ചൂടാറുമ്പോള്‍ കൂടെച്ചേര്‍ത്തിളക്കാം. ചൂടാറുമ്പോള്‍ ഇത് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം.

പാൽ നൽകേണ്ട വിധം 

പാലിനൊപ്പം ഈ പൊടികളും 

 

കുട്ടിയ്ക്ക് പാല്‍ ലേശം മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിയ്ക്കുക. ശേഷം ഇതില്‍ നിന്നും ഒന്നോ രണ്ടോ സ്പൂണ്‍ ചേര്‍ത്തിളക്കി കൊടുക്കാം. വേണമെങ്കില്‍ ലേശം തേനുമാകാം. മഞ്ഞള്‍പ്പൊടി കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒന്നാണിത്. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍ ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ മിശ്രിതമാണിത്.

പാലിനൊപ്പം ഈ പൊടികളും 

കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കാനും ഊര്‍ജവും ശക്തിയുമെല്ലാം നല്‍കാനും ഏറെ നല്ലത്. കുട്ടികളുടെ തൂക്കം കുട്ടികളുടെ തൂക്കം ആരോഗ്യകരമായ രീതിയില്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വിദ്യകൂടിയാണിത്.

Related searches:

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

അപസ്മാരം – കുട്ടികളിൽ

അപസ്മാരം – കുട്ടികളിൽ

അപസ്മാരം കുട്ടികളില്‍ ചുരുക്കമായി മാത്രം കാണുന്ന ഒരു അസുഖമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം. കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ കുട്ടിക്കാലത്തേ ചികില്‍സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരപ്രശ്‌നങ്ങളായി വളരാനുമിടയുണ്ട്. അതിനാല്‍ കുട്ടികളിലെ അപസ്മാരങ്ങളെ വേര്‍തിരിച്ച് കൃത്യമായി ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷം, ശരിയായ ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം.

കുട്ടികളിലെ ഫിറ്റ്സ്‌ അഥവാ അപസ്മാരം

✅കുട്ടികൾക്കുണ്ടാവുന്ന അസുഖങ്ങളിൽ വെച്ച്, മാതാപിതാക്കൾക്ക് ഏറ്റവുമധികം ആശങ്കയും മാനസിക പിരിമുറുക്കവും ഉണ്ടാക്കുന്ന ഒന്നാണ് ഫിറ്റ്സ് അഥവാ സന്നി.

✅കുട്ടികളിൽ പനിയോടൊപ്പമുണ്ടാവുന്ന സന്നി അഥവാ ജ്വരസന്നിയും (Febrile Seizures) ഇതിൽ നിന്നും വ്യത്യസ്തമല്ല.

✅തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം. ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്.

✅കുട്ടികളിലാണ് അപസ്​മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിെൻറ പ്രവർത്തനത്തി​ൻറ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.

കുട്ടികളിൽ കാണുന്നത് ഒരു പ്രേത്യേക തരത്തിലുള്ള അപസ്​മാരരോഗമാണ്… പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ.

✅ അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്​മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്​മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.

✅ജ്വരസന്നി സാധാരണയായി ആറു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. പൊതുവേ പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ തുടങ്ങുകയും 15 മിനുട്ടിൽ താഴെ മാത്രം സമയം നീണ്ടു നിൽക്കുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു ഫിറ്റ്സ് കൂടി വരികയുമില്ല. ഈ ഫിറ്റ്സ് ശരീര ഭാഗങ്ങളിലെല്ലാം തന്നെ പ്രകടമാവും. ലളിതമെന്ന ഗണത്തിലുൾപ്പെടുത്താവുന്ന ഈ ജ്വര സന്നി അത്ര ഭയപ്പെടേണ്ട ഒന്നല്ല.

✅എന്നാൽ, പനി തുടങ്ങി 24 മണിക്കൂറിനു ശേഷം ഉണ്ടാകുന്നതും 15 മിനുട്ടിൽ കൂടുതൽ നീണ്ടു നിൽക്കുന്നതുമായ ഫിറ്റ്സ് സങ്കീർണ്ണ സ്വഭാവമുള്ളതാണ്. ഇത് 24 മണിക്കൂറിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ ഉണ്ടാകുകയോ, ശരീരത്തിന്റെ ഒരു വശമോ ഒരു കയ്യോ കാലോ കേന്ദ്രീകരിച്ച് ഉണ്ടാകുകയോ ചെയ്യാം.

✅കേവലം 2-5 % മാത്രമാണ് കുട്ടികളിൽ ജ്വര സന്നി വരാനുള്ള സാധ്യത. ഇത്തരത്തിലുള്ള സന്നി കുട്ടികളിൽ ഭാവിയിൽ പെരുമാറ്റ/പഠന വൈകല്യമോ ബുദ്ധിമാന്ദ്യമോ അപസ്മാര രോഗമോ ഉണ്ടാക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ജ്വര സന്നി വന്ന കുട്ടികളിൽ ഭാവിയിൽ അപസ്മാര രോഗമുണ്ടാകാനുള്ള അധിക സാധ്യത 27 % മാത്രമാണ് .

✅കുടുംബത്തിൽ അപസ്മാര രോഗമുള്ളവരുണ്ടെങ്കിലും അല്ലെങ്കിൽ നേരത്തേ പറഞ്ഞ സങ്കീർണ ഗണത്തിൽ പെട്ട ജ്വര സന്നി വന്ന കുട്ടികളിലും തുടർന്നും ഫിറ്റ്സ് വരുന്നതിനും ഭാവിയിൽ അപസ്മാര രോഗം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ് .

രോഗലക്ഷണങ്ങൾ 

✅∙ ശരീര താപനില 100.4 F(38 ℃) കൂടുതൽ

✅∙ ബോധം നഷ്ടപ്പെടുക

✅∙ ശരീരം അപസ്മാരം വന്ന് കൈകാലുകൾ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ വിറയൽ അനുഭവപ്പെടുക.

✅∙ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക

✅∙ ഛർദി

✅∙ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✅കുട്ടികൾക്ക് സന്നി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരായി മനോനില കൈവിടാതിരിക്കുക

✅വായിൽ നിന്നുള്ള നുരയും പതയും ശ്വാസകോശത്തിലേക്ക് കടന്ന് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ കുട്ടിയെ ചരിച്ചു കിടത്തുക. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും.

✅ശ്വാസോച്ഛാസത്തിന് തടസ്സം നേരിടാത്തവണ്ണം ഇറുകിയ വസ്ത്രങ്ങൾ അയച്ചിടുക.

✅ജ്വര സന്നി ഉണ്ടാകാതിരിക്കാൻ, പനി വരുമ്പോൾ നൽകാനായി നിർദ്ദേശിക്കപ്പെടുന്ന മരുന്നും പനിക്കുള്ള മരുന്നും ഏതു യാത്രയിലും കൂടെ കരുതുക .

✅പനിയുടെ മരുന്നും ,സന്നി വരാതിരിക്കാനുള്ള മരുന്നും അമ്മയുടെ ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം

✅സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്​ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്​മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

, ✅സംശയത്തിെൻറ പേരിൽ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക

✅അഞ്ചുവയസ്സിന് താഴെ പനി വരുമ്പോൾ കണ്ടുവരുന്ന അപസ്​മാരത്തിന് സ്​ഥിരമായ ചികിത്സ ആവശ്യമില്ല.

✅ഡോക്ടർ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതൽ 36 വരെ മാസം കഴിക്കേണ്ടിവരും.

✅മരുന്ന് കഴിക്കുമ്പോൾ രണ്ടുമൂന്ന് മാസത്തിനുള്ളിൽ അപസ്​മാരം നിൽക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിർത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിർത്തിയാൽ അപകടകരമായ അപസ്​മാരം ഉണ്ടാകുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

✅അപസ്​മാരത്തിനുള്ള കുപ്പിമരുന്നാണെങ്കിൽ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കിൽ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞുകൂടി മരുന്നിെൻറ അളവ് തെറ്റിപ്പോകാം.

✅സ്​കൂളിൽ പോകുന്ന കുട്ടികൾക്ക് മരുന്ന് സമയാസമയം കൊടുക്കാൻ മറക്കരുത്.

✅ യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാൻ മറക്കരുത്.

✅ഡോക്ടർ പറയുന്നതുപോലെ രണ്ടുമൂന്ന് മാസത്തിൽ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിെൻറ അളവ് കുട്ടിയുടെ തൂക്കത്തിനനുസരിച്ച് മാറ്റം വരുത്താനും അപൂർവമായി മരുന്നുകൊണ്ടുള്ള പാർശ്വഫലങ്ങൾ നേരത്തേ മനസ്സിലാക്കാനും സഹായിക്കുന്നു.

✅അപസ്​മാരത്തിെൻറ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. അതിനാൽ, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയിൽ തടിപ്പ്, ചൊറിച്ചിൽ, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാൽ മരുന്ന് ഉടൻ നിർത്തി ഡോക്ടറെ സമീപിക്കണം.
അപസ്​മാരം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.

✅ഒരു അപസ്​മാര ഡയറി (Epilepsy Diary) എഴുതിക്കുന്നത് നല്ലതാണ്. ഇതിൽ കുട്ടികൾക്ക് അപസ്​മാരം വരുന്ന തീയതി, സമയം, അപസ്​മാരത്തിെൻറ സമയപരിധി (Duration) തുടങ്ങിയവ രേഖപ്പെടുത്താം.
ഡോക്ടറെ വേറെ അസുഖത്തിനു വേണ്ടി കാണിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടി കഴിക്കുന്ന അപസ്​മാരത്തിെൻറ മരുന്നിെൻറ കുറിപ്പും കൊണ്ടുപോകണം. മറ്റുചില മരുന്നുകൾ അപസ്​മാരത്തിനുള്ള മരുന്നിെൻറ കൂടെ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ കൂടുമെന്നതിനാലാണ് ഇത്.

✅സ്​കൂളിലെ ക്ലാസ്​ ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.

✅അപകടം ഉണ്ടാകാൻ സാധ്യതയുള്ള ചുറ്റുപാടിൽ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകൾ, നീന്തൽക്കുളം.
അപസ്​മാര രോഗത്തിെൻറ മരുന്നുകൾ അമ്മ എടുത്തുകൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാൻ പാടുള്ളതല്ല.

✅അപസ്​മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിെൻറ വളർച്ചയുടെ അപാകതകൾകൊണ്ടായിരിക്കാം.

✅അപസ്​മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.

✅കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്​മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിെൻറ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം.

✅മെച്ചപ്പെട്ട നവജാതശിശു പരിപാലനംകൊണ്ട് ഇത്തരത്തിലുള്ള അപസ്​മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്​മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.

✅ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.

പരിശോധനകൾ

✅∙ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കാം.

✅∙ തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG(Electroencephalography) എടുക്കുവാൻ ഡോക്ടർ നിർദേശിക്കാം.

✅∙ നട്ടെല്ല് കുത്തി CSF പരിശോധിക്കുവാൻ ഡോക്ടർ നിർദേശിക്കാം.

❗ പച്ചവെള്ളത്തിൽ തുണി മുക്കി ദേഹം തുടയ്ക്കുക. ചൂടു കുറയാൻ ഇത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുമ്പോൾ ചൂട് കുറയേണ്ടതാണ്. എന്നിട്ടും കുറയുന്നില്ലെങ്കിൽ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം.

❗പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.

❗കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്‌സ് വന്നാൽ 5 വയസ്സു വരെ പനി വരുമ്പോൾ ഫിറ്റ്‌സ് വീണ്ടും വരാമെന്നതിനാൽ ഫിറ്റ്‌സ് വരാതെ നോക്കുകയാണ് ഉത്തമം. കുട്ടികളിൽ ശരീര താപനില കൂടാതെ ശ്രെദ്ധിക്കുക.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

ചെറുപയർ ഗുണങ്ങൾ എന്തൊക്കെ ?

തുളസി ഇലയുടെ ഗുണങ്ങൾ

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ?

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും ചില ലക്ഷണങ്ങള്‍ അവരിലെ രോഗാവസ്ഥ അറിയിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക.

ശക്തി കുറഞ്ഞ നീണ്ടുനില്‍ക്കുന്ന പനി, ആലസ്യവും ക്ഷീണവും, തലവേദന, ചില കുട്ടികളില്‍ മണവും രൂചിയും നഷ്ടപ്പെടുക എന്നിവയാണ് കുട്ടികളിലെ പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപ്പെടും.

ലണ്ടനിലെ കിംഗ്‌സ് കോളജ്, ഗയ്‌സ്, സെന്റ് തോമസ് ആശുപത്രികള്‍, ഡാറ്റ സയന്‍സ് കമ്ബനിയായ സോയ് എന്നിവ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം മനസ്സിലായത്.

കൊവിഡ് പോസിറ്റീവായ 200 കുട്ടികളിലാണ് പഠനം നടത്തിയത്.

ഇവരില്‍ മൂന്നിലൊരു കുട്ടിക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികളില്‍ മൂന്നാഴ്ച വരെ കൊറോണ വൈറസ് നിലനിന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read :

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കടപ്പാട് ;

@ Real News Kerala