8.36 ലക്ഷം മുതല്‍ 25 ലക്ഷം വരെ പേര്‍ക്ക് സിഎഫ്എസ് ഉണ്ടാകുന്നതായി അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നു. എന്നാല്‍ ഭൂരിപക്ഷം കേസുകളിലും രോഗനിര്‍ണയം നടക്കുന്നില്ല. ഇത് മൂലം അമേരിക്കയ്ക്ക് ഓരോ വര്‍ഷവും ഉണ്ടാകുന്ന ഉത്പാദനനഷ്ടവും മെഡിക്കല്‍ ചെലവുകളും ഒന്‍പത് മുതല്‍ 25 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ലഭ്യമല്ല. #Also Read: സെർവിക്കൽ കാൻസർ : Cervical Cancer Symptoms
കുറഞ്ഞത് ആറ് മാസമെങ്കിലും നീണ്ടു നില്ക്കുന്ന അത്യധികമായ ക്ഷീണത്തെയാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന് വിളിക്കുക. എന്തെങ്കിലും ശാരീരിക, മാനസിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന പക്ഷം ഈ ക്ഷീണം അധികരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരവേദനയും ഇതിന്റെ ഭാഗമായി വരാം. ഉറങ്ങിയാലോ വിശ്രമിച്ചാലോ ഒന്നും ഈ ക്ഷീണം മാറില്ല എന്നതാണ് സിഎഫ്എസിന്റെ പ്രത്യേകത. അടുത്തിടെ ഈ രോഗാവസ്ഥയ്ക്ക് സിസ്റ്റമിക് എക്സേര്‍ഷണല്‍ ഇന്‍ടോളറന്‍സ് ഡിസീസ് എന്ന് കൂടി പേരിട്ട് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രോഗനിര്‍ണയം എളുപ്പമല്ല
സിഎഫ്എസ് കണ്ടെത്താന്‍ ഒരു പരിശോധന കൊണ്ട് സാധിക്കില്ലെന്നതാണ് പ്രധാന പ്രശ്നം. നിരവധി പരിശോധനകള്‍ നടത്തി മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമല്ല ഈ ക്ഷീണമെന്ന് തിരിച്ചറിയേണ്ടതുണ്ട്. മുന്‍പൊക്കെ ഇതൊരു മനശാസ്ത്ര പ്രശ്നമായി തള്ളികളയാറുണ്ടായിരുന്നു. എന്നാല്‍ ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന ഈ രോഗാവസ്ഥയുടെ ഗൗരവത്തെ കുറിച്ച് ഇന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ബോധവാന്മാരാണ്.
കാരണങ്ങള്‍
സിഎഫ്എസിന്റെ കൃത്യമായ കാരണങ്ങള്‍ ഇതേ വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് നോയ്ഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് ഡയറക്ടര്‍ ഡോ. അജയ് അഗര്‍വാള്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഹെര്‍പസ് സോസ്റ്റര്‍, എപ്സിറ്റീന് ബാര്‍ വൈറസ്, സമ്മര്‍ദം എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് അനുമാനിക്കുന്നതായി ഡോ. അജയക് കൂട്ടിച്ചേര്‍ത്തു. പല സിഎഫ്എസ് കേസുകളുടെയും ചരിത്രം തിരഞ്ഞു പോയാല്‍ ഒരു വൈറല്‍ അണുബാധ കണ്ടെത്താന്‍ സാധിച്ചേക്കാം. # Also Read: ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍
കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരില്‍ സിഎഫ്എസ് കാണപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിരോധ സംവിധാനത്തിലെ താളപ്പിഴകള്‍, മോശം പ്രതിരോധശേഷി, ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ എന്നിവയും സിഎഫ്എസിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2009ല്‍ ജാമ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കുട്ടിക്കാലത്തെ മാനസിക ആഘാതം സിഎഫ്എസിലേക്ക് നയിക്കാമെന്ന് കണ്ടെത്തിയിരുന്നു.

ക്ഷീണത്തിന് പുറമേ ഓര്‍മത്തകരാര്‍, ബ്രെയ്ന്‍ ഫോഗ്, തലവേദന, തൊണ്ട വേദന, കഴുത്തിലും കക്ഷത്തിലും ലിംഫ് നോഡുകള്‍ക്ക് നീര്‍ക്കെട്ട്, പേശീ, സന്ധി വേദന, തലകറക്കം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും സിഎഫ്എസ് രോഗികളില്‍ കാണപ്പെടുന്നു. തീവ്രമായ സ്വപ്നങ്ങള്‍, കാലുകള്‍ക്ക് വിശ്രമമില്ലായ്മ, രാത്രിയിലെ പേശി വലിവ്, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ മൂലം ഉറക്കത്തിന്റെ ഗുണനിലവാരവും സിഎഫ്എസ് തടസ്സപ്പെടുത്താം.
സിഎഫ്എസിന് പ്രത്യേകമായ പരിചരണ പദ്ധതികളൊന്നും നിലവില്‍ ഇല്ല എന്നുള്ളതാണ് ദൗര്‍ഭാഗ്യകരമായ മറ്റൊരു കാര്യം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്കാന് സാധിക്കും. മാനസിക കൗണ്‍സിലിങ്ങ്, വൈറ്റമിന്‍ സപ്ലിമെന്റുകള്‍ എന്നിവ സിഎഫ്എസ് രോഗികള്‍ക്ക് നല്‍കാറുണ്ടെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്‍സല്‍റ്റന്റ് ഡോ. അങ്കിത് ബൈദ്യ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം, നിത്യവുമുള്ള വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയിലൂടെ രോഗികളെ ഈ രോഗാവസ്ഥയില്‍ നിന്ന് പതിയെ പുറത്ത് കടത്താനാവും. #Read Also: മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്രദ്ധിക്കാം