ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം.
Read MoreCategory: Kids-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips
Kids-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips
Kids-മലയാളം ആരോഗ്യ ടിപ്സ് – Malayalam Arogya Tips
Kids (കുട്ടികൾ ) – Mom And Kids – മലയാളം ആരോഗ്യ ടിപ്സ്
Kids (കുട്ടികൾ ) – കുട്ടികൾ എന്നാൽ ജീവിതയാത്രയിലെ ഒരു നാഴികക്കല്ലാണ്. കുട്ടികൾ ഓരോ കുടുംബത്തിന്റെയും അടിത്തറയും അസ്ഥിവാരവും ആണ്. ഒരു കുടുംബത്തിന്റെ കളിയും ചിരിയും സന്തോഷവുമെല്ലാം ഒരാളിലേക്ക് ഒതുങ്ങുന്നത് ഒരു കുഞ്ഞുവാവയുടെ ജനനത്തോടെയാണ്.ഒരു കുട്ടിയുടെ കൊഞ്ചലിലും പാല്പുഞ്ചിരിയിലും അലിയാത്ത മനസ്സും മറക്കാനാവാത്ത തെറ്റുകുറ്റങ്ങളും ഉണ്ടാവില്ല.
നമ്മുടെ കുട്ടികൾ നമുക്കൊപ്പം ജീവിക്കാന്‍ അതായത് നമ്മുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത് അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്ന കാര്യം മാതാപിതാക്കളെന്ന നിലയ്ക്ക് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാതെ കുട്ടികൾ ഇവിടെ എത്തിയിരിക്കുന്നത് നമ്മുടെ ലക്ഷ്യങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതിന് വേണ്ടിയല്ല. നമുക്ക് നമ്മുടെ ജീവിതം സാധൂകരിക്കപ്പെട്ടു എന്നൊരു വിചാരം ഉണ്ടാക്കിത്തരുന്നതിന് വേണ്ടിയല്ല. കുട്ടികൾ ഇവിടെയെത്തിരിക്കുന്നത് നമ്മുടെ കുടുംബപേരോ ബിസിനസോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ നമ്മുടെ സഫലമാകാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കുന്നതിനോ, നമ്മുടെ വാര്ദ്ധക്യകാലത്തിന് ഒരു ഇന്‍ഷ്വറന്‍സ് പോളിസി ആയിത്തീരുന്നതിനോ നമുക്ക് മഹത്വം കൊണ്ടുവരുന്നതിനോ ഒന്നുമല്ല. അവര്‍ ഇവിടെയുള്ളത് നമ്മുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനോ നമ്മുടെ ചിന്തകള്‍ ചിന്തിക്കുന്നതിനോ നമ്മള് ചിന്തിക്കുന്നതുപോലെ ആരെങ്കിലും ആകുന്നതിനോ അല്ല. അവര്‍ നമ്മുടെ കുടുംബപ്പേരിന് മഹത്വവും പ്രശസ്തിയും കൊണ്ടുവരുന്നതിനുള്ള വിജയമുദ്രകളോ കീര്‍ത്തിസ്തംഭങ്ങളോ ഒന്നുമല്ല.അവര്‍ ഇവിടെയുള്ളത് അവരുടെ സ്വന്തം വഴികളിലൂടെ നടക്കുന്നതിനും അവരുടേതായ ജീവിതം മെനഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അവര്‍ ആ പ്രക്രിയയുടെ നാഴികക്കല്ലുകള്‍ മറികടക്കുമ്പോള്‍ അവരെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ നമ്മള് അനുവദിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ കുട്ടികളെ മിടുക്കൻ നിനക്ക് നല്ല കഴിവുണ്ട് കീപ് ഇറ്റ് അപ്പ് എന്നൊക്കെ പറഞ്ഞു മറ്റുള്ളവർ പ്രശംസിക്കുന്നത് കേൾക്കാൻ ഏത് മാതാപിതാക്കൾക്കാണ് താല്പര്യമില്ലാത്തത്.കുട്ടികൾ നല്ല വ്യക്തികളെയും കഴിവുള്ളവരാണ് വളരുന്നതിന് മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. അവരെ ജീവിതമൂലങ്ങളും നല്ല ശീലങ്ങളും മനസ്സിലാക്കി വളർത്തണം. മുതിർന്നവരോടുള്ള ബഹുമാന പൂർണ്ണമായ നല്ല പെരുമാറ്റ രീതികളും സമപ്രായക്കാരോടും മറ്റുള്ളവരോടും എങ്ങനെ നല്ല രീതിയിൽ ഇടപഴുകണം എന്ന് ചൊല്ലി വളർത്തണം. ചെറിയ പ്രായം മുതൽ ഉത്തരവാദിത്വങ്ങൾ അറിഞ്ഞും അവ നല്ല രീതിയിൽ നടപ്പിലാക്കിയും വീട്ടിലെ ചുറ്റുപാടുകൾ കണ്ടറിഞ്ഞു അതുമായിഇണങ്ങി ചേർന്ന് വേണം നമ്മുടെ കുട്ടികൾ വളരാൻ. ”ചൊട്ടയിലെ ശീലം ചുടലവരെ” എന്നാണല്ലോ ചൊല്ല്. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ശീലിക്കുന്നതൊന്നും കുട്ടികൾ മറന്നു പോവില്ല.
നല്ല ശീലങ്ങൾക്ക് ഒപ്പം തന്നെ നല്ല ആരോഗ്യമുള്ളവരായിക്കൂടി നമ്മുടെ കുട്ടികൾ വളരണം. അതിനു വേണ്ടത് അവരുടെ ഭക്ഷണ ക്രമങ്ങളിലും ഭക്ഷണ രീതികളിലും ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുക എന്നതാണ്. ഇതിനായി ജങ്ക് ഫുഡ്സ് കുട്ടികൾക്ക് നൽകാതെ നല്ല ഭക്ഷണം വീട്ടിൽ തന്നെ വെച്ചുണ്ടാക്കി കുട്ടികൾക്ക് നൽകുക. ഇത് അവരുടെ ആരോഗ്യത്തെയും ബുദ്ധിയെയും പരിപോഷിപ്പുക മാത്രമേ ചെയ്യൂ. നമ്മുക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താൻ ശ്രമിക്കുക. ഈ പച്ചക്കറികൾ കൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്തു കുട്ടികൾക്ക് നൽകൂ.
ജനിക്കു വീണ് മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളുടെ കൈകളിൽ പോലും ഇന്ന് ഇപ്പോൾ ടാബും സ്മാർട്ട് ഫോണുകളും ആണ്. ഇതിന്ന് ഇനിയും അനുവദിച്ചുകൂടാ. കുട്ടികൾ കളിച്ചുവളരട്ടേ. അവരുടേതായ രീതിയിലും കാഴ്ചപ്പാടുകളിലും അവർ വളരട്ടെ. വിഡ്ഢിപ്പെട്ടിട്ടികൾക്കു മുൻപിൽ സമയം കൊല്ലാതെ അവരുടേതായ കഴിവുകൾ അവർ കണ്ടെത്തട്ടെ. അവർ അവരായി വളരട്ടെ…
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്
കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ
കുഞ്ഞുങ്ങളുടെ ആഹാരക്രമം മാതാപിതാക്കൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്.കുഞ്ഞിന് ആവശ്യമുള്ളപ്പോള്‍ ആഹാരം നല്‍കുകയാണ് ഏറ്റവും നല്ലരീതി.
Read Moreഅനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
അനീമിയ എന്നാൽ നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ആരോഗ്യകരമായ ചുവന്നരക്താണുക്കളുടെ അഭാവം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്.
Read Moreഅമ്മമാരുടെ ദേഷ്യം കുട്ടികളോട്
അമ്മമാരുടെ ദേഷ്യം എന്നും കൂടുതലും കാണിക്കുന്നത് കുട്ടികൾക്ക് നേരെയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ മക്കളോട് ദേഷ്യപ്പെടുന്ന അമ്മമാരുണ്ട്.
Read Moreപ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് ചുരുക്കമാണ്. പേന മുതൽ വെള്ളം കുടിക്കുന്ന കുപ്പികൾ വരെ ഇന്ന് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിതമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന
Read Moreകഞ്ഞിവെള്ളം കുട്ടികൾക്ക്
കഞ്ഞിവെള്ളം ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
Read Moreഅലർജി – കുട്ടികളിലെ അലർജി
അലർജി ഉണ്ടാക്കുന്നവയെ പൊതുവായി അലർജനുകൾ എന്നു പറയുന്നു.ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്.
Read Moreകുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !
കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം ! കുട്ടികളിലെ പനി വരുമ്പോഴെക്ക് രക്ഷിതാക്കള്‍ നെഞ്ചിടിപ്പ് കൂട്ടുന്നതിനു പകരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പനി ഒരു പണിയായി മാറാതെ സൂക്ഷിക്കാം.
Read Moreകുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും
കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാർ അറിയേണ്ടതെല്ലാം
Read Moreകുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ
കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ
Read More