മുടികൊഴിച്ചിൽ 100% തടയാന്‍, മുടി തഴച്ച് വളരാനും പേരയ്ക്കയിലകൾ
മുടികൊഴിച്ചിൽ തടയാനുള്ള പതിനെട്ടടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഇവിടെയതാ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു പേരയ്ക്ക ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് ഈ റിപ്പോര്‍ട്ട്. പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകും. ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്ന് ലെറ്റ്‌സ്‌ഗോഹെല്‍ത്തി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എങ്ങിനെയാണ് പേരയ്ക്കയിലകള്‍ മുടിക്ക് ഗുണകരമാകുന്നത് ?
പേരയ്ക്കയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ്. അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം, മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ് .
എന്താണ് ചെയ്യേണ്ടത് ?
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
Read : പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍
കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്