തുളസി ഇലയുടെ ഗുണങ്ങൾ
തുളസി ഇലയുടെ ഗുണങ്ങൾ
ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്നാണ്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ എന്നീ അണുബാധുകളെ നേരിടാനും വിവിധ തരത്തിലുള്ള മുടി, ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സിദ്ധൗഷധമാണ്. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്.
ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന തുളസിക്ക് ഹിന്ദുമതവിശ്വാസത്തിൽ വിശുദ്ധ പദവിയുള്ളതിനപ്പുറം പുരാതന ആയൂർവേദ ചികിത്സയിലും പ്രാധാന്യമുള്ളതാണ്. പച്ച നിറത്തിലുള്ളവ ലക്ഷ്മി തുളസിയും ധൂമ നിറത്തിലുള്ളവ കൃഷ്ണ തുളസിയെന്നും രണ്ട് ഇനങ്ങളിലാണ് കാണപ്പെടുന്നത്.
തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്തുക്കളും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നു.വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്.
വീട്ടിലെ പ്രതിവിധി:
അസുഖങ്ങൾ വരുമ്പോള്‍ വീട്ടിൽ നടത്തുന്ന പ്രതിവിധികളിൽ മുന്നിലാണ് തുളസി. പതിവ് പനി മുതൽ മാരകമായ, ബാക്ടീരിയ, വൈറൽ അണുബാധകൾ വരെ ചിലപ്പോൾ – തുളസി ഉപയോഗിച്ച് ചികിത്സിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങൾക്കും തുളസിയിൽ പ്രതിവിധിയുണ്ട്.
- തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ട് ഗ്രാം കുരുമുളക് പൊടി ചേർത്തുകഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും.
- ഡെങ്കിപ്പനിയിൽ നിന്നു വേഗത്തിൽ മോചനം നേടാനും തുളസിയില സഹായിക്കുന്നു.
- ഇഞ്ചി, തുളസിയില, ചൂടുവെള്ളം, തുളസിയില, കുരുമുളക് പൊടി എന്നിവ ചൂടുവെള്ളത്തിൽ ചേർത്തുകഴിക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കും.
- പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.
- തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്.
- തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ് ചർമത്തിന് ഗുണകരമാണ്.
- വേപ്പ്, മഞ്ഞൾ, തുളസിയില എന്നിവ ചേർത്ത് മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.
തുളസിയുടെ വൈദ്യശാസ്ത്ര പ്രാധാന്യങ്ങൾ ചുവടെ:
1. ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജൻറായി തുളസിയില പ്രവർത്തിക്കുന്നു.
2. വിവിധ തരം ചൊറി ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നു.
3. ചർമത്തിന് സൗന്ദര്യം നൽകുകയും ചെയ്യുന്നു.
4. സംസ്ക്കരിച്ചും അല്ലാതെയും പൗഡർ, പേസ്റ്റ് തുടങ്ങിയ ആയൂർവേദ വസ്തുക്കളിൽ ഉപയോഗിക്കുന്നു.
5 ആന്റിബയോട്ടിക്, ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, കാർസിനോജനിക് ഏജൻറുകൾ അടങ്ങിയിരിക്കുന്നു.
6. പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
7. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.
8. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ശരിയായ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
9 ഫൈറ്റോന്യൂറിയന്റ്, അത്യാവശ്യ എണ്ണകൾ, വിറ്റാമിൻ എ, സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
10. പ്രതിദിന തുളസി ഉപഭോഗം ശാരീരിക പ്രക്രിയകൾ സന്തുലിതമാക്കുന്നതിനും ക്രമീകരിക്കുന്നതിനും സഹായിക്കും.
11. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്താൻ സഹായിക്കുന്നു.
12. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി വൃക്കയിലെ കല്ല് വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
13. മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന കോർടിസോൾ ഹോർമോണിന്റെ അളവ് നിയന്ത്രിക്കാൻ തുളസി സഹായിക്കുന്നുവെന്ന് ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു.
14. ഫ്രീ റാഡിക്കലുകളുടെ ഹാനികരമായ ഫലങ്ങളെ തടയാൻ കഴിയും.
15. ദന്ത ആരോഗ്യത്തിന് സഹായകം.
16. കീടങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനും പ്രാണികളുടെ കടിയേൽക്കുമ്പോള്‍ ചികിത്സിക്കാനും സഹായകം.
17. ഹെപ്പറ്റൈറ്റിസ്, മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ ചികിത്സയിൽ ഗുണം ചെയ്യുന്നു.
18. വിഷാംശത്തെ സ്വാംശീകരിക്കാൻ കഴിവുള്ള ചെടിയായും ഇതിനെ കരുതുന്നു.
Read : പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍
ചെറുതേൻ ഗുണങ്ങൾ എന്തൊക്കെയാണ്?
തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ
സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്