അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

അനീമിയ കുട്ടികളിൽ - ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

അനീമിയ കുട്ടികളിൽ

അനീമിയ എന്ന അവസ്ഥ ഇന്ന് മിക്ക കുട്ടികളിലും കണ്ടുവരുന്ന ഒന്നാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികൾ കൊണ്ടോ ആവശ്യമായ വിറ്റമിൻസിന്റെ അഭാവം കൊണ്ടോ ഇത് ഉണ്ടാവാം.

എന്താണ് വിളർച്ച (അനീമിയ)

അനീമിയ - ത്വക്കിന്റെ നിറത്തിൽ സ്വാഭാവികമായ ചുവപ്പ് കുറയുന്നതിനെയാണ് വിളർച്ച എന്നു പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന പ്രാണവായു അടങ്ങിയ രക്തത്തിന്റെ കുറവാണ് വിളർച്ചയായി കാണപ്പെടുന്നത്. രക്തക്കുറവ്, മറ്റു രോഗങ്ങൾ, ആധി, വികാരവിക്ഷുബ്ധാവസ്ഥകൾ, ജനിതക കാരണങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിളർച്ച കാണപ്പെടാം. വിളർച്ച എളുപ്പം തിരിച്ചറിയുന്നത് മുഖത്തും കൈവെള്ളയിലുമാണ്. കാരണങ്ങൾക്ക് അനുസൃതമായി വേഗത്തിലോ സാവധാനത്തിലോ വിളർച്ച രൂപപ്പെടാം.

നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ അഭാവമാണ് വിളർച്ച. വിളർച്ച ഉള്ളതിനാൽ നിങ്ങൾക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടും. അനീമിയയുടെ പല രൂപങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ കാരണങ്ങളുണ്ട്. വിളർച്ച താൽക്കാലികമോ ദീർഘകാലമോ ആകാം, ഇത് മിതമായതോ കഠിനമോ ആകാം.

വിളർച്ച;കുട്ടികളിലെ ലക്ഷണങ്ങള്‍

പല കാരണങ്ങളാലും കുട്ടികളില്‍ വിളർച്ച ഉണ്ടാകാം. പരുക്ക് അല്ലെങ്കില്‍ രോഗങ്ങള്‍ മൂലമുള്ള രക്തക്കുറവ്, ഇരുമ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാത്തത് എന്നിവയൊക്കെ അനീമിയക്ക് കാരണമാകാം.
രോഗത്തിന്‍റെ തീവ്രതയനുസരിച്ചാണ് അടയാളങ്ങള്‍ കാണുക. കുറഞ്ഞതും കൂടിയതുമായ വിളർച്ച ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാല്‍ വിളർച്ച അധികരിച്ചാല്‍ പഠന വൈകല്യം, പെരുമാറ്റപ്രശ്നങ്ങള്‍ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കുട്ടികളിലുണ്ടാകാന്‍ ഇടയാകും.

കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍:

1. തളര്‍ച്ചയും ക്ഷീണവും – ഓക്സിജന്‍ വഹിക്കുന്ന ചുവപ്പ് രക്തകോശങ്ങളുടെ കുറവ് മൂലം ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതാവും. ശരീരത്തിന്‍റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനത്തിന് ഓക്സിജന്‍ ആവശ്യമായതിനാല്‍ അതിന്‍റെ അപര്യാപ്തത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

2. വിളറിയ ചര്‍മ്മം – അനീമിയ ഉള്ള കുട്ടികള്‍ ചുവന്ന രക്തകോശങ്ങള്‍ കുറഞ്ഞവരോ, അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞവരോ ആണ്. ഇത് വിളര്‍ച്ചയുണ്ടാക്കും. കുട്ടികളിലെ അനീമിയയുടെ പ്രധാന ലക്ഷണമാണ് വിളര്‍ച്ച.

3. ശ്വാസതടസ്സം – കുട്ടികളുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന രക്തകോശങ്ങള്‍ കുറവായിരിക്കും. ഹൃദയത്തിലേക്കുള്ള ഓക്സിജന്‍റെ കുറവ് ശ്വാസതടസ്സത്തിന് കാരണമാകും.

അനീമിയ- ത്വക്കിന്റെ നിറത്തിൽ സ്വാഭാവികമായ ചുവപ്പ് കുറയുന്നതിനെയാണ് വിളർച്ച എന്നു പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന പ്രാണവായു അടങ്ങിയ രക്തത്തിന്റെ കുറവാണ് വിളർച്ചയായി കാണപ്പെടുന്നത്. രക്തക്കുറവ്, മറ്റു രോഗങ്ങൾ, ആധി, വികാരവിക്ഷുബ്ധാവസ്ഥകൾ, ജനിതക കാരണങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിളർച്ച കാണപ്പെടാം. വിളർച്ച എളുപ്പം തിരിച്ചറിയുന്നത് മുഖത്തും കൈവെള്ളയിലുമാണ്. കാരണങ്ങൾക്ക് അനുസൃതമായി വേഗത്തിലോ സാവധാനത്തിലോ വിളർച്ച രൂപപ്പെടാം.

4. അസാധാരണമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം(പൈക) – ചില കുട്ടികള്‍ക്ക് ഐസ്, പെയിന്‍റ്, സ്റ്റാര്‍ച്ച് തുടങ്ങിയവയോട് ആസക്തിയുണ്ടാകും. അനീമിയ ഉള്ള കുട്ടികളിലെ പെരുമാറ്റ-മാനസിക നിലയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്.

5. വിശപ്പില്ലായ്മ – അനീമിയ ഉള്ള കുട്ടികള്‍ ക്ഷീണിതരും തളര്‍ച്ചയുള്ളവരുമായിരിക്കും. സാധാരണമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ പോലും അവര്‍ക്ക് പ്രയാസമായിരിക്കും. ഇതാണ് വിശപ്പ് കുറവിന് പിന്നിലെ പ്രധാന കാരണം.

6. ഇടക്കിടെയുള്ള അണുബാധ – ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കുറവ് രോഗപ്രതിരോധ ശേഷി കുറക്കുക മാത്രമല്ല, ഇടക്കിടെ രോഗബാധയ്ക്കും കാരണമാകും. ഇത് അനീമിയയുടെ പ്രധാന ലക്ഷണമാണ്.

7. റെസ്റ്റ്‍ലെസ് ലെഗ് സിന്‍ഡ്രോം(ആര്‍എല്‍എസ്) – വിളർച്ച ഒരു അവസ്ഥ അല്ലെങ്കില്‍ തകരാറ് രൂപപ്പെടാന്‍ കാരണമാകും. റെസ്റ്റ്ലെസ്സ് ലെഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ തോന്നലാണ്. രാത്രിയിലാണ് പകല്‍ സമയത്തേക്കാള്‍ ഈ പ്രശ്നം അനുഭവപ്പെടുക.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ചില ടാഗുകൾ
രക്തം വർധിക്കാൻ
അനീമിയ കുട്ടികളിൽ
അനീമിയ ലക്ഷണങ്ങള്‍
അനീമിയ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്
കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍
രക്തം കൂടാന്‍
രക്തം ഉണ്ടാകാന്‍
ഹീമോഗ്ലോബിന്‍ കൂടാന്‍
രക്തക്കുറവിന്റെ ലക്ഷണങ്ങള്‍
രക്തക്കുറവ് പരിഹരിക്കാന്‍
രക്തം കുറഞ്ഞാൽ

 

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

അമ്മമാരുടെ ദേഷ്യം എന്നും കൂടുതലും കാണിക്കുന്നത് കുട്ടികൾക്ക് നേരെയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ മക്കളോട് ദേഷ്യപ്പെടുന്ന അമ്മമാരുണ്ട്.

നിങ്ങളൊക്കെ മക്കളോട് ദേഷ്യപ്പെടാറുണ്ടോ ???

ന്യൂ ജനറേഷൻ മമ്മിമാരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഈ കലിതുള്ളൽ. എത്ര വേണ്ടെന്നു വച്ചാലും ജോലി കഴിഞ്ഞ് മടുത്ത് കയറിവരുമ്പോൾ പൊട്ടിത്തെറികളുണ്ടാകുക സ്വാഭാവികമാണ്. ജോലിയും ജീവിതവും കുട്ടിയെ നോക്കലും എല്ലാം കൂടി ബാലൻസ് െചയ്ത് കൊണ്ടുപോകുന്നത് സൃഷ്ടിക്കുന്ന ആശങ്കകൾ, ഈ പിരിമുറുക്കം സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം…ഇതിനെല്ലാമിടയിൽ താൻ കുട്ടിയോട് നീതി പുലർത്തുന്നില്ല എന്ന കുറ്റബോധം… സ്ത്രീശരീരത്തിന്റേതായ ഹോർമോൺ താളംതെറ്റലുകൾ… ഇതെല്ലാം ചേർന്നാണ് അമ്മമാരെ മുൻകോപക്കാരാക്കുന്നത്.

കണക്കു പഠിപ്പിക്കാൻ കൂട്ടിരുന്നതാണ് അമ്മ. എത്ര പറഞ്ഞുകൊടുത്തിട്ടും കണക്കിലെ സമവാക്യം കുഞ്ഞിന്റെ തലയിൽ കയറുന്നില്ല. മൂന്നു നാലു തവണ ആയപ്പോഴേക്കും അമ്മയ്ക്കു ദേഷ്യം വന്നു. കൊടുത്തു കുഞ്ഞിത്തുടയിൽ ഒരു നുള്ള്!!!.

കുട്ടി ആർത്തലച്ച് കരയാൻ തുടങ്ങി. അതോടെ കോപാവേശിതയായി അമ്മ അലറി. “തിരുമണ്ടി… കാറാതെ എഴുന്നേറ്റു പോകുന്നുണ്ടോ?”. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് തിരിച്ചലറി. “നീയാ മണ്ടി… നീ ഇനി എന്നെ പഠിപ്പിക്കേണ്ട”.  ഇതൊക്കെ കാണുമ്പോൾ വീട്ടിലെ മുതിർന്നവർ പറയും. നീ കുട്ടിയോട് ചാടിക്കടിക്കല്ലേ…അതിനോട് ഇത്തിരി സമാധാനമായി സംസാരിക്കൂ എന്ന്.

ഇതിൽ അൽപം സത്യമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. മാതാപിതാക്കളുടെ വൈകാരികാവസ്ഥ കുട്ടികളുടെ വൈകാരികമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്.

ഇതിനായി മാതാപിതാക്കളെയും കുട്ടികളെയും കൂട്ടി ഒരു പസിൽ പൂർത്തിയാക്കാൻ ഏൽപിച്ചു. അവസാന അഞ്ചു മിനിറ്റിൽ മാത്രം മാതാപിതാക്കൾക്ക് കുട്ടിയെ സഹായിക്കാം എന്നായിരുന്നു നിർദേശം. ശാന്തതയോടെ അതു ചെയ്യാൻ ശ്രമിച്ച മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ പിരിമുറുക്കമില്ലാതെ സ്വയം നിയന്ത്രിക്കാൻ പരിശീലിപ്പിക്കാനായി.

ഇസിജി മോണിറ്ററിങ് വഴി രണ്ടുകൂട്ടരുടേയും വൈകാരിക അവസ്ഥ സൂക്‌ഷ്മമായി അപഗ്രഥിച്ചപ്പോൾ മാതാപിതാക്കളുടെ വൈകാരിക വിക്ഷോഭങ്ങൾ അബോധമായി കുട്ടികളിലേക്കും പടരുന്നതായി കണ്ടെത്തി. കോ–റെഗുലേഷൻ എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.
മാതാപിതാക്കളുടെ നാഡീസംവിധാനത്തിന്റെ പ്രവർത്തനം കുട്ടികളുടെ നാഡീവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അപ്പോൾ എന്താണ് പരിഹാരം? 

✅ആദ്യം ചെയ്യേണ്ടത് കുട്ടിയോട് പ്രതികരിക്കുന്നതിന് മുൻപ് ഈ പോസ്റ്റിനെ പറ്റി ഒന്നാലോചിക്കുക .എന്നിട്ട് 10 മിനിറ്റുനേരം ഒരു ബ്രേക്കെടുക്കുക. ഈ സമയം കൊണ്ട് തിളച്ചുമറിയുന്ന കോപം ഒന്നടങ്ങും. ശാന്തമായി പ്രതികരിക്കാനുള്ള മനസാന്നിധ്യമുണ്ടാകും.

✅ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്.

✅കുട്ടിയെ കുറ്റപ്പെടുത്താനാകും ആദ്യം തോന്നുക. പക്ഷേ നിങ്ങളിലെ നെഗറ്റിവിറ്റി കുട്ടിയിലേക്ക് കൂടി പകരാം എന്നതല്ലാതെ യാതൊരു കാര്യവുമില്ല. കൂർത്തവാക്കുകൾ കുട്ടിയെ മുറിവേൽപിക്കുകയും ചെയ്യും., ‘തറയിൽ ഇങ്ങനെ കുത്തിവരച്ച് വൃത്തികേടാക്കിയത് ശരിയായില്ല, അമ്മയുടെ മൊബൈൽ പൊട്ടിച്ചതും തെറ്റായിപ്പോയി ’ എന്നു കുട്ടിയോട് പറയാം.

✅എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത മാറ്റിവച്ചേക്കൂ. ഭിത്തികളിൽ കുറച്ച് കോറിവരയലുകൾ ഉണ്ടായാലോ പുസ്തകങ്ങളും കളിക്കോപ്പുകളും സ്ഥാനം തെറ്റി ഇരുന്നാലോ ലോകം കീഴ്മേൽ മറിയില്ല. കുട്ടികളുള്ള വീട്ടിൽ ഇതൊക്കെ സാധാരണം തന്നെയാണ്.

✅ഏതു കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ചിന്തിച്ചുറപ്പിക്കുക. അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക.

✅പങ്കാളിയേക്കൂടി വീട്ടുചുമതലകളിൽ പങ്കെടുപ്പിക്കുക. ചെറിയ സഹായങ്ങളെ പോലും അംഗീകരിക്കുക, അഭിനന്ദിച്ചു പറയുക. ചെറിയ സഹായം പോലും വലിയ ആശ്വാസമാകുന്നുവെന്ന് അറിയിക്കുക.

✅മറ്റ് അമ്മമാരോട് സംസാരിക്കുക. അവർ കാര്യങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് ചോദിച്ചറിയുക.

♥അമ്മമാർ സ്വന്തമായി അൽപസമയം മാറ്റിവയ്ക്കുക. ഒരു 10 മിനിറ്റായാലും മതി. നഖങ്ങളിലെ പഴയ പോളിഷ് മാറ്റി പുതിയതിടാം. എണ്ണ തേച്ചുള്ള കുളിയാകാം. അല്ലെങ്കിൽ പ്രിയപ്പെട്ട പാട്ടു കേട്ടുകൊണ്ട് നല്ലൊരു കാപ്പി കുടിക്കുന്നതാകാം. കുറച്ചുകൂടി സമയം കിട്ടുമെങ്കിൽ ജിം ക്ലാസ്സിനോ യോഗയ്ക്കോ ചേരാം. ചെറിയൊരു കാര്യം പോലും വലിയ സന്തോഷം തരും. ♥

മലയാളം ആരോഗ്യ ടിപ്സ്

Read More:

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

നവജാതശിശു പരിചരണം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് ചുരുക്കമാണ്. പേന മുതൽ വെള്ളം കുടിക്കുന്ന കുപ്പികൾ വരെ ഇന്ന് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിതമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം.

ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക്

നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം. ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.

1 –PET (Poly Ethylene Terephathalate)

2 – HDPE (High Density poly Ethylene)

3 – V (vinyl or PVC)

4 – LDPE (Low Density polyethylene)

5 – PP (Poly Propylene)

6 – PS (Polystyrene)

7 – others

ഇതിൽ 2,4,5 നമ്പറുകൾ ഉള്ള കുപ്പികൾ പാത്രങ്ങൾ എന്നിവ മാത്രമാണ് സുരക്ഷിതം. ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകൾ നമ്മുടെ ശരീരത്തിലെത്തിക്കുന്നു.ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല.

PET (Poly Ethylene Terephathalate)

ഇത് പെറ്റ് ആണ് (PET – Poly Ethylene Terephthalate). സാധാരണയായി കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും PET ബോട്ടിലിൽ ആണ് എത്തുന്നത്. ഒട്ടും ചൂടാവാത്ത സാധനം ഒരേയൊരു പ്രാവശ്യം നിറക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ചൂട് വെള്ളം നിറച്ചാൽ ഇതിലുള്ള Bisphinol A, Antimony Trioxide തുടങ്ങിയ കെമിക്കലുകൾ ശരീരത്തിൽ കടന്ന് ക്യാൻസറിനും വന്ധ്യതയ്ക്കും വഴി തെളിക്കുന്നു.

നിർഭാഗ്യവശാൽ ഇന്ന് ചെറിയ കടകളിലും സൂപ്പർമാർക്കറ്റുകളിലും വരെ കുട്ടികളെ കാത്തിരിക്കുന്നത് PET ബോട്ടിലുകളും ഫുഡ് കണ്ടയനിറകളും ആണ്. അല്ലങ്കിൽ എത് കാറ്റഗറിയിലാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത ഇവയിലാണ് അമ്മമാർ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്. ഒരു പ്രാവശ്യം ഉപയോഗിക്കേണ്ട ഈ പാത്രമാണ് ചൂടാറാത്ത ഭക്ഷണവും വെള്ളവും നമ്മുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങൾക്ക് വർഷം മുഴുവൻ കൊടുത്തു വിടുന്നത്

മറ്റ് വസ്തുക്കൾ വാങ്ങുമ്പോൾ ഫ്രീയായി കിട്ടുന്നവയും പരിശോധിക്കുക. നിലവാരമില്ലാത്തവ ഉപേക്ഷിക്കുക. നമ്മൾ അറിയാതെ തന്നെ ശരീരം ആഹാരസാധനങ്ങളിലൂടെയും മറ്റും പലതരത്തിൽ കെമിക്കലുകളാൽ അപകടത്തിലാകുന്നുണ്ട്. എന്നാൽ ഇതുപോലെ ഒഴിവാക്കാനാകുന്ന അപകടങ്ങളെ നമുക്ക് തിരിച്ചറിയാം. ഒഴിവാക്കാം.

നമുക്ക് വലുത് നമ്മുടെ ആരോഗ്യം, വരും തലമുറയുടെ ആരോഗ്യം.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ എല്ലാവരും ഇന്ന് മാർഗ്ഗങ്ങൾ തേടുകയാണ്. അതുപോലെ തന്നെ മുടി കൊഴിച്ചിലും എല്ലാവർക്കുമുള്ള ഒരുവലിയ പ്രശനം തന്നെ!
കേശസംരക്ഷണകാര്യത്തില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിൽ പലതരത്തിലും ഉണ്ടാവാം. സമ്മർദ്ദങ്ങൾ മൂലവും ആഹാരത്തിന്റെ പ്രശ്നങ്ങൾ മൂലവും വിറ്റമിന്സിന്റെ കുറവു കൊണ്ടുമൊക്കെ ഇന്ന് മുടികൊഴിച്ചിൽ കൂടി വരുന്നു. മുടികൊഴിച്ചില്‍ അകറ്റി തലമുടി തഴച്ചു വളരാൻ സഹായിക്കുന്ന പാര്‍ശ്വ ഫലമൊന്നുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ അറിയൂ…

ആര്യവേപ്പില:

ആര്യവേപ്പില തലമുടി തഴച്ചു വളരാൻ

ആര്യവേപ്പില ഒരു പിടി വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം, കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക. പിന്നെ വേറെ വെള്ളം ഒഴിക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച്‌ തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില.

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി:

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി തലമുടി തഴച്ചു വളരാൻ

അശ്വഗന്ധയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്.
ഇതിലൊന്നാണ് തലമുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നത്. തുല്യ അളവില്‍ അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവയെടുത്ത് വെള്ളത്തില്‍ കലക്കി തലയില്‍ തേയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകി കളയുക. ഇത് മുടികൊഴിച്ചില്‍ അകറ്റി, തലമുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ഉലുവ:

ഉലുവ തലമുടി തഴച്ചു വളരാൻ

ഉലുവ വറുത്ത് പൊടിക്കുക. ഇത് വെള്ളത്തില്‍ കലക്കി മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. മുടി വളരാന്‍ ഇത് ഏറെ നല്ലതാണ്. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി തേയ്ക്കുന്നതും തൈരില്‍ കലക്കി തേയ്ക്കുന്നതുമെല്ലാം തലമുടിയുടെ വളര്‍ച്ചയെ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍:

കറ്റാര്‍വാഴ ജെല്‍ തലമുടി തഴച്ചു വളരാൻ

അരകപ്പ് കറ്റാര്‍വാഴ ജെല്‍, മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച്‌ അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകി കളയുക. ഇത് മുടി വളരാന്‍ ഏറെ ഫലപ്രദമാണ്

തലമുടിയുടെ വളര്‍ച്ച ഇരട്ടിയാക്കാന്‍…

ആരോഗ്യവും തിളക്കുമാര്‍ന്ന തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍, ഇത് പലര്‍ക്കും പലപ്പോഴും വെറും സ്വപ്‌നം മാത്രമായി മാറാറുണ്ട്. കാരണം മുടി വളര്‍ച്ച പാരമ്പര്യം തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. എന്ന് കരുതി വിഷമിക്കാന്‍ വരട്ടെ, ചില നാടന്‍ പ്രയോഗങ്ങളുണ്ട്, തലമുടി വളര്‍ച്ച ഇരട്ടിയാക്കുന്നത്.

ഉലുവ ഇത്തരത്തിലൊന്നാണ്. ഉലുവ കൊണ്ടുള്ള ചില കൂട്ടുകളെക്കുറിച്ചറിയൂ… തലമുടി ഇരട്ടിയായി വളരാന്‍ ഇവയൊന്ന് പരീക്ഷിച്ച്‌ നോക്കൂ….

  • ഉലുവ കുതിര്‍ത്തിയരച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് തലമുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഉണങ്ങുമ്ബോള്‍ കഴുകിക്കാളയാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് മതിയാകും. മുടി വളരാന്‍ മാത്രമല്ല, താരനും പരിഹാരമാണ്.
  • ഉലുവ കുതിര്‍ത്തിയരച്ച്‌ തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ച്‌ പിടിപ്പിക്കാം. ഉണങ്ങുമ്പോൾ കഴുകാം. തലമുടി തഴച്ചു വളരാൻ ഇത് സഹായിക്കും.മാത്രവുമല്ല മുടിക്ക് തിളക്കവും ലഭിക്കും.
  • ഉലുവ അരച്ചതില്‍ നെല്ലിക്കപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുടിയില്‍ തേയ്ക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിക്കു തിളക്കവും കറുപ്പും ലഭിക്കും.
  • ഉലുവ അരച്ചതും പാലും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും മുടി നല്ല ഉള്ളില്‍ വളരാന്‍ സഹായിക്കും.
  • ഉലുവ അരച്ചതില്‍ മുട്ടവെള്ള ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് ഏറെ നല്‌ളതാണ്. മുടിക്ക് ചേര്‍ന്ന നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്.

കടപ്പാട് : കലാകൗമദി

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

താരൻ ഇല്ലാതാക്കാൻ

മുടികൊഴിച്ചിൽ

ചെറുപയർ ഒരുപിടി

പാഷൻ ഫ്രൂട്ട് – ഗുണങ്ങൾ 

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

സപ്പോട്ട - ഇതിനു ഇത്രയേറെ ഗുണങ്ങളോ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

സപ്പോട്ട അഥവാ ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഫലം മിക്കവരുടെയും വീടുകളിൽ ഉണ്ടാവും. എന്നാൽ ഇതിന്റെ ഗുണഗണങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കവും ആയിരിക്കും.

സപ്പോട്ടയ്ക്കയുടെ ഗുണങ്ങൾ 

1. ഊര്‍ജ്ജദായകം. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് ഇത്.

2. അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ടയ്ക്ക. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സഹായിക്കുന്നു.

3. കാന്‍സറിനെ തടയാം. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പോഷകങ്ങളുമെല്ലാം കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്. ശ്വസകോശത്തിലേയും മോണയിലേയും കാന്‍സറിനെ തടുക്കാന്‍ വൈറ്റമിന്‍ എയ്ക്ക് കഴിയും . വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി എന്നിവ ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്.

സപ്പോട്ട - ഇതിനു ഇത്രയേറെ ഗുണങ്ങളോ

4. ആരോഗ്യമുള്ള എല്ലുകള്‍ക്ക്. കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. സപ്പോട്ടയില്‍ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ

5. മലബന്ധം ഇല്ലാതാക്കും. സപ്പോട്ടയില്‍ വളരെ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കാരണം സപ്പോട്ട നല്ലൊരു വളറിളക്ക മരുന്ന് കൂടിയാണ്. ഇത് വന്‍കുടലിന്‍റെ ആവരണത്തിന് ബലം നല്‍കുകയും അതുവഴി അണുബാധ തടയുകയും ചെയ്യുന്നു.

6. ഗര്‍ഭിണികള്‍ക്ക് നല്ലത്. കാര്‍ബോ ഹൈഡ്രേറ്റുകളും,പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ടയ്ക്ക നല്ല ഭക്ഷണമാണ്. ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കാൻ സഹായിക്കുന്നു.

7. മൂലക്കുരു, വലിയ മുറിവുകള്‍ തുടങ്ങിയവ വഴി നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിച്ചാല്‍ മതി. ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ച് രക്തപ്രവാഹം നിയന്ത്രിക്കും. പ്രാണികളുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്ത് സപ്പോട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതാണ്.

സപ്പോട്ട - ഇതിനു ഇത്രയേറെ ഗുണങ്ങളോ

8. വൈറസനേയും ബാക്ടീരിയയേയും തുരത്തുന്നു. പോളിഫീനോളിക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുള്ളതിനാല്‍ വൈറസിനേയും ബാകടീരിയകളേയും പാരസൈറ്റുകളേയും തുരത്താന്‍ സപ്പോട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്. ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു. ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ വൈറ്റമിന്‍ സി നശിപ്പിക്കുന്നു.

9. വയറിളക്കത്തിനുള്ള മരുന്ന്. സപ്പോട്ടയ്ക്ക വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപൈല്‍സ് ,വയറുകടി തുടങ്ങീ രോഗങ്ങള്‍ക്കും ഇത്.

10. മാനസികാരോഗ്യത്തിന്. ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ടയ്ക്ക ഗുണം ചെയ്യും. ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.

11. ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു. നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്.

12. ശരീരഭാരം കുറയ്ക്കാം. വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു.

13. വിഷാംശം കളയുന്നു. ശരീരത്തില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുക വഴി ശരീരത്തിലെ വിഷാംശങ്ങള്‍ മൂത്രം വഴി പുറന്തള്ളാനും സപ്പോട്ട സഹായിക്കുന്നു. അതേസമയം ശരീരത്തില്‍ വെള്ളത്തിന്‍റെ തോത് നിലനിര്‍ത്തുക വഴി നീര്‍ക്കെട്ടുകള്‍ തടയാനും സപ്പോട്ട നല്ലതാണ്.

14. മൂത്രക്കല്ല്‌. മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം.

സപ്പോട്ട - ഇതിനു ഇത്രയേറെ ഗുണങ്ങളോ

15. പല്ലുരോഗങ്ങള്‍ക്ക്. കേടുപാടുകള്‍ പറ്റിയ പല്ലടയ്ക്കാന്‍ സപ്പോട്ടയിലെ ലാറ്റെക്സ് ഘടകം ഉപയോഗിക്കാം.

16. തിളക്കമുള്ള ചര്‍മ്മത്തിന് സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്. സപ്പോട്ട കഴിച്ചാല്‍ ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.

17. മിനുസമുള്ള മുടിയ്ക്ക്. സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും കൂട്ടാന്‍ നല്ലതാണ്. ചുരുണ്ടമുടിയിഴകള്‍ക്ക് തിളക്കം കൂട്ടാന്‍ ഈ എണ്ണ വളരെ നല്ലതാണ്. ഒട്ടിപ്പടിക്കുന്ന അവശിഷ്ടം ഇല്ലാതെ മുടിയ്ക്ക ഇത് മുഴുവനായി ആഗിരണം ചെയ്യാന്‍ കഴിയും.

18. മുടി കൊഴിച്ചില്‍ തടയുന്നു. മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്‍കാന്‍ സപ്പോട്ടയ്ക്ക് കഴിവുണ്ട. സപ്പോട്ട പഴത്തിന്‍റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്‍റെ വരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു. തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.

19. താരന്‍ കുറയും. സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേര്‍ത്തരച്ച് തലയോട്ടിയില്‍ തേച്ച് ഒരു രാത്രി മുഴുവന്‍ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാല്‍ താരന്‍ കുറയും. ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും.

20. ചുളിവുകളില്ലാതാക്കാം. പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാന്‍ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ പ്രായം കൂടുംതോറും തൊലിയില്‍ ചുളിവുകളുണ്ടാക്കുന്നു. സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്നു.

സപ്പോട്ട - ഇതിനു ഇത്രയേറെ ഗുണങ്ങളോ

21. ചര്‍മ്മലേപനം. സപ്പോട്ടയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ചര്‍മ്മലേപനമായും ഉപയോഗിക്കാം. എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിന്‍റെ അവശിഷ്ടം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്.

22. ഫംഗസ് ബാധ തടയുന്നു. സപ്പോട്ടമരത്തിലുള്ള പാല്‍പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

പാഷൻ ഫ്രൂട്ട്

അലർജി – കുട്ടികളിലെ അലർജി

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

 

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം - ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം എല്ലാവര്ക്കും വേണ്ടുന്ന ഒരു അവശ്യ ഘടകം തന്നെയാണ്. എന്നാൽ അധികം ആരും ആ കാര്യത്തിൽ ശ്രദ്ധ നൽകാറില്ല എന്ന് മാത്രം. അതുപോലെ തന്നെയാണ് ഗര്ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കാര്യം. എന്താണെന്നാൽ അവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. ഗർഭിണികളുടെ ഉള്ളിലുള്ള കുഞ്ഞുവാവയ്ക്കും മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കും വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് അമ്മമാർ വഴിയാണ്.

കഴിക്കാം പോഷകസമൃദ്ധമായ ഭക്ഷണം

ഗര്‍ഭിണികള്‍ നന്നായി ആഹാരം കഴിക്കണം. പക്ഷേ, എന്തു കഴിക്കണമെന്നുംഎങ്ങനെ കഴിക്കണമെന്നും വ്യക്‌തമായ ധാരണയുണ്ടാവില്ല. ഭക്ഷണകാര്യത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടാണ്.

ഗര്‍ഭിണി ഭക്ഷണം കഴിക്കുന്നത്‌ ഒരാള്‍ക്കു വേണ്ടിയല്ല. രണ്ടു പേര്‍ക്കു വേണ്ടിയാണ്‌. അതിനാല്‍ ഗര്‍ഭകാല ആഹാരക്രമം പോഷകസമ്പുഷ്‌ടമായിരിക്കണം. എന്നാൽ കണ്ണില്‍ കണ്ടെതെല്ലാം വാരിവലിച്ച്‌ കഴിക്കണമെന്ന്‌ അതിന്‌ അർഥമില്ല. ശരീരം ക്രമാതീതമായി വണ്ണവയ്‌ക്കുന്നതരത്തിലുള്ള അമിത കൊഴുപ്പടങ്ങിയ വിഭവങ്ങള്‍, നെയ്യ്‌ ഇവ ചേര്‍ത്തു തയാറാക്കിയ വിഭവങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭിണി ആഹാരം കഴിക്കുന്നത്‌ ഉദരത്തില്‍ വളരുന്ന പൊന്നോമനയ്‌ക്കു കൂടി വേണ്ടിയാണെന്ന തോന്നല്‍ ഉള്ളിലുണ്ടാകുമ്പോള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. ഗര്‍ഭസ്‌ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്‌ അമ്മ കഴിക്കുന്ന ആഹാരത്തിലൂടെയാണെന്ന്‌ മറക്കാതിരിക്കുക.

ഗര്‍ഭധാരണത്തിനുമുമ്പേ ശ്രദ്ധ

ഒരു സ്‌ത്രീ ഗര്‍ഭിണിയാകുന്നതിനുമുമ്പ്‌ തന്നെ ശാരീരികമായും മാനസികമായും തയാറെടുത്തു തുടങ്ങണം. നല്ല ആരോഗ്യവും ബുദ്ധിശക്‌തിയുമുള്ള കുഞ്ഞ്‌ പിറക്കാൻ ഈ തയാറെടുപ്പ്‌ സഹായിക്കും.

അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്‌ക്കണം. ഇത്‌ പ്രസവം സുഖകരമാക്കാനും ഗര്‍ഭകാല അസ്വസ്‌ഥതകള്‍ കുറച്ചു നിര്‍ത്താനും സഹായിക്കും. എന്നാല്‍ ശരീരം വളരെ മെലിഞ്ഞിരിക്കുന്നതും നന്നല്ല. അങ്ങനെയുള്ളവര്‍ ഭക്ഷണരീതി ക്രമീകരിച്ച്‌ ശരീരഭാരം വര്‍ധിപ്പിക്കണം. ബി.എം.ഐ 20 – 26 നും ഇടയിലാകുന്നതാണ്‌ ഉത്തമം.

പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം

പോഷക ഗുണമേറയുള്ള ആഹാരങ്ങള്‍ വേണം ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ ശീലമാക്കാന്‍. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരമാണ്‌ ഈ സമയത്ത്‌ ഏറ്റവും പ്രധാനം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഏതുതരം ഭക്ഷണവും കഴിക്കാവുന്നതാണ്‌. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവക്ക്‌ കൂടുതല്‍ മുന്‍ഗണന നല്‍കണം. ഗര്‍ഭകാലത്ത്‌ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണല്ലോ മലബന്ധം. ഇത്‌ ഒഴിവാക്കാന്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം (പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവ).

നാലാംമാസം മുതൽ:

ഗര്‍ഭിണിക്ക്‌ നാലാം മാസമാകുന്നതോടെ ഛര്‍ദി കുറയുന്നു. അതോടെ വിശപ്പ്‌ കൂടാം. ആ സമയത്ത്‌ കൂടുതല്‍ വിറ്റാമിനടങ്ങിയ ഭക്ഷണം വേണം കഴിക്കാന്‍. സാധാരണ സ്‌ത്രീകള്‍ക്ക്‌ ആവശ്യമുള്ളതിലും അധികം വിറ്റമിനുകള്‍ ഗര്‍ഭിണിക്ക്‌ ആവശ്യമുണ്ട്‌.

  • മാംസ്യം, കാത്സ്യം ഇവ കൂടുതലുള്ള ആഹാരങ്ങളാണ്‌ ഈ സമയത്ത്‌ പ്രാധാന്യം നല്‍കേണ്ടത്‌.
  • ഇലക്കറികള്‍, കാബേജ്‌, കോളിഫ്‌ളവര്‍, തക്കാളി, നെല്ലിക്ക തുടങ്ങിയ പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
  • ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ എന്ന രീതിയില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  • ദിവസവും 8-10 ഗ്ലാസ്‌ വെള്ളമെങ്കിലും ഗര്‍ഭിണി കുടിക്കണം.
  • ഗര്‍ഭകാലത്ത്‌ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ആഹാരം കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി കഴിക്കുന്നതാണ്‌ നല്ലത്‌.കൂടുതല്‍ സമയം വിശപ്പ്‌ പിടിച്ചുവച്ചശേഷം അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത്‌ ആരോഗ്യകരമല്ല.
  • ഭക്ഷണം കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ധൃതി പിടിക്കാതെ സാവകാശം ചവച്ചരച്ചു വേണം കഴിക്കാന്‍.
  • കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്ന ശീലവും നല്ലതല്ല. ഇത്‌ ദഹനക്കുറവിന്‌ കാരണമാകാം.
  • രാത്രി കിടക്കുന്നതിന്മുമ്പ്‌ ഒരു ഗ്ലാസ്‌ ചെറു ചൂടുള്ള പാല്‍ കുടിക്കുന്നത്‌ സുഖകരമായ ഉറക്കം പ്രദാനം ചെയ്യും.
  • അച്ചാറുകള്‍, ഉണക്കമീന്‍ തുടങ്ങിയവ അധികം ഉപയോഗിക്കാതിരിക്കുക.
  • സോഫ്‌റ്റ് ഡ്രിങ്ക്‌സ്, ചായ, കാപ്പി, ഫ്രിഡ്‌ജില്‍വച്ച ആഹാരങ്ങള്‍, സവാള, വെളുത്തുള്ളി, അധികം എരിവടങ്ങിയ ആഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.

കൃത്രിമ ആഹാരം ഒഴിവാക്കുക

ഗര്‍ഭകാലത്ത്‌ ഹോട്ടല്‍ ഭക്ഷണത്തോട്‌ അമിത താല്‌പര്യം തോന്നിയേക്കാം. എന്നാല്‍ ഫാസ്‌റ്റ് ഫുഡ്‌ ഭക്ഷണം പതിവായി കഴിക്കുന്ന ശീലം ഒഴിവാക്കണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ ക്രമാതീതമായി വര്‍ധിക്കാനും അമിതവണ്ണത്തിനും ഇത്‌ കാരണമാകാം. ഇത്‌ കുഞ്ഞിന്റെ ആരോഗ്യത്തിനുതന്നെ ഭീക്ഷണിയാകാം.
രാവിലെയും വൈകുന്നേരങ്ങളിലും പഴങ്ങളും, പച്ചക്കറികളും, പഴച്ചാറുകളും കഴിക്കുന്നത്‌ വിശപ്പ്‌ അമിതമാകുന്നത്‌ തടയും. മാത്രമല്ല അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യരക്ഷയയ്‌കാവശ്യമായ വിറ്റാമിന്‍, ഫോളിക്‌ ആസിഡ്‌ എന്നിവയും ഇതില്‍നിന്നു ലഭിക്കുന്നു.

പോഷകസത്തുള്ള ആഹാരങ്ങള്‍

  1. ഇരുമ്പ്‌ : ഇലക്കറികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, ശര്‍ക്കര, മാംസം, പയര്‍വര്‍ഗങ്ങള്‍
  2. കാത്സ്യം : പാല്‍, തൈര്‌, മോരുവെള്ളം, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, റാഗി, ചീസ്‌
  3. മാംസ്യം : പാല്‍, മുട്ട, മാംസം, മത്സ്യം, പരിപ്പ്‌, പയര്‍വര്‍ഗങ്ങള്‍,
    സോയാബീന്‍, ചീസ്‌, പനീര്‍
ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണം
ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ
ഗർഭിണികൾ കഴിക്കേണ്ട പഴങ്ങൾ
ഗർഭകാല ഭക്ഷണം
ഗർഭിണികൾ ആപ്പിള്‍ കഴിച്ചാൽ
ഗർഭിണികൾ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം

Related Topic ;

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

പ്രസവം

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

 

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കഞ്ഞിവെള്ളം കുട്ടികൾക്ക്

കഞ്ഞിവെള്ളം കുട്ടികൾക്ക്

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.

കുട്ടികൾക്ക്  ദിവസവും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം

കഞ്ഞി വെള്ളം ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തിൽ  അടങ്ങിയിട്ടുണ്ട്.

കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. പണ്ട് കാലത്തുള്ളവരുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യം ഇതാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട. അതുകൊണ്ട് തന്നെയാണ് കഞ്ഞി വെള്ളം കുട്ടികള്‍ക്കും കൊടുക്കാന്‍ പലരും നിര്‍ബന്ധിക്കുന്നത്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തിൽ  അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

നിങ്ങളെ ചെറുപ്പക്കാരാക്കി നിലനിർത്താൻ വരെ ഇത് സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും കഞ്ഞി വെള്ളം കഴിക്കുന്നത് കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്തുകൊണ്ട് കഞ്ഞിവെള്ളം കൊടുക്കണം എന്ന് നോക്കാം. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്നും നോക്കാം.

കഞ്ഞിവെള്ളം കുട്ടികൾക്ക്

പനി മാറാന്‍ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ്ഇത്. പ്രത്യേകിച്ച് കുട്ടികളില്‍ പനി വന്നാല്‍ നല്ല ഇളം ചൂടായ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കൊടുക്കുന്നത് പനി മാറാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. മാത്രമല്ല കുട്ടികളില്‍ പനിയുടെ എല്ലാ തരത്തിലുള്ള ക്ഷീണവും ഇല്ലാതാവാന്‍ സഹായിക്കുന്നു.

കുഞ്ഞുങ്ങളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് ഡയറിയ. ഡയറിയ കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കഞ്ഞി വെള്ളം ഉത്തമ പരിഹാരമാണ്. ഉപ്പിട്ട കഞ്ഞി വെള്ളം കുട്ടികളില്‍ നിര്‍ജ്ജലീകരണം തടയുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

കുട്ടികളില്‍ എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞി വെള്ളം. കുട്ടികള്‍ കുളിക്കുന്ന വെള്ളത്തില്‍ രണ്ട് കപ്പ് കഞ്ഞി വെള്ളം മിക്‌സ് ചെയ്ത് ആ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിച്ചാല്‍ മതി. ഇത് എക്‌സിമയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് കഞ്ഞി വെള്ളം. കുട്ടികളിലാണ് സാധാരണയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് കഞ്ഞിയുടെ വെള്ളം കുടിക്കാന്‍ കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചില കുട്ടികളില്‍ ശരീരത്തിന്റെ താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ കൃത്യമായി കൊണ്ട് വരാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വെറും കഞ്ഞി വെള്ളം മതി.

Read : പനികൂർക്ക

മുടികൊഴിച്ചിൽ

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടോ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം, എങ്ങനെ സൂക്ഷിക്കാം, എങ്ങനെ കുഞ്ഞിന് കൊടുക്കാം?

ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുക. ചിലപ്പോൾ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ NICU വിൽ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കിൽ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാം വണ്ണം മുലയൂട്ടാൻ കഴിയാത്തതുകൊണ്ടുമാകാം.

എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉൽക്കടമായ ആഗ്രഹം ഒരു വശത്ത്.പോരാത്തേന് പാലുകെട്ടി വീർത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദർഭങ്ങളിൽ മുലപ്പാൽ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോൾ മുലപ്പാൽ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തിൽ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും.

മുലപ്പാൽ പിഴിഞ്ഞെടുക്കുന്നത് ഏറ്റവും ആവശ്യമായി വരുന്നത് അമ്മമാർ ജോലിക്ക് പോയിത്തുടങ്ങുമ്പോഴാണ്. പലരും പാൽപ്പൊടികൾ കൊടുത്തു തുടങ്ങുമെങ്കിലും ഒന്നു മനസ്സുവെച്ചാൽ കുഞ്ഞിനെ പരമാവധി മുലയൂട്ടാൻ സാധിക്കും.വീട്ടിൽ നിന്നിറങ്ങും മുമ്പ് മുലപ്പാൽ പിഴിഞ്ഞു വെക്കാം. തൊഴിലിടങ്ങളിലെ ഇടവേളകളിലും ഇതു ചെയ്യാം.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

 

    • മുലപ്പാൽ പിഴിയുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. ശേഖരിക്കേണ്ട പാത്രം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ഉണക്കണം. അടപ്പുള്ള ചെറിയ സ്റ്റീൽ പാത്രങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം.
    • സമ്മർദ്ദമേതുമില്ലാതെ, സമാധാനത്തോടെ വേണം പാൽ  എക്സ്പ്രസ് ചെയ്യാനിരിക്കാൻ. കുഞ്ഞാവയെക്കുറിച്ച് ഓർക്കുകയോ മൊബൈലിൽ കുഞ്ഞാവയുടെ പടം കാണുകയോ ചെയ്യുന്നത് പാൽ നന്നായി ചുരത്താൻ സഹായകമാകും. ആദ്യം മൃദുവായി മാറിടം മസാജ് ചെയ്യണം.തുടർന്ന് C ആകൃതിയിൽ തള്ളവിരലും ചൂണ്ടുവിരലും ഏരിയോളയ്ക്ക് (മുലക്കണ്ണിന് പുറകിൽ വൃത്താകൃതിയിൽ ഇരുണ്ടു കാണുന്ന ഭാഗം) പുറകിലായി പിടിക്കുക.
    • ആദ്യം പുറകിലോട്ട് നെഞ്ചോട് ചേർന്നും തുടർന്ന് മേൽപ്പറഞ്ഞ രണ്ട് വിരലുകൾ ചേർത്തും അമർത്തുക. മുലപ്പാൽ തുള്ളി തുള്ളിയായി വരുന്നത് കാണാം. മുലപ്പാലിന്റെ അളവനുസരിച്ച് ധാരയായി ഒഴുകിയും ശക്തിയോടെ ചീറ്റിയും പാൽ ലഭ്യമാവും. അത് ശ്രദ്ധയോടെ പാത്രത്തിൽ ശേഖരിക്കണം.
  • പാൽ  കിട്ടുന്നത് കുറഞ്ഞു തുടങ്ങുമ്പോൾ നാം വിരലുകൾ പിടിക്കുന്ന ദിശ മാറ്റി വീണ്ടും അമർത്തുക.
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുലക്കണ്ണിലോ അതിനോട് തൊട്ട് ചേർന്നോ അമർത്തിപ്പിഴിയരുത് എന്നതാണ്.വേണ്ടത്ര മേൽനോട്ടത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ കാര്യക്ഷമമായി മുലപ്പാൽ പിഴിഞ്ഞെടുക്കുവാനുള്ള ടെക്നിക് സ്വായത്തമാക്കാൻ കഴിയൂ.
  • പാൽ പിഴിഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ശാരീരികമായും മാനസികമായും ഏറെ ക്ലേശങ്ങൾ തരുന്ന ഒന്നാണത്.
  • കൂടുതൽ എളുപ്പത്തിൽ മുലപ്പാൽ പിഴിഞ്ഞെടുക്കാൻ ബ്രെസ്റ്റ് പമ്പുകളും ലഭ്യമാണ്. നമുക്ക് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മാന്വൽ ബ്രെസ്റ്റ് പമ്പുകൾക്ക് പുറമേ ഇലക്ട്രിക് ബ്രെസ്റ്റ് പമ്പുകളും വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് പോലെ ലളിതമായി ചാർജ് ചെയ്യാവുന്ന ഇവയിൽ ബാറ്ററിയും ഉപയോഗിക്കാം. മസേജ് ചെയ്യാനും സക്ഷൻ പ്രഷർ നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങളും ഇവയിലുണ്ട്.താരതമ്യേന വില കൂടുതലാണ് എന്നതാണ് ഒരു പോരായ്മ. എന്നാൽ ബ്രെസ്റ്റ് പമ്പുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണ് എന്നത് പ്രധാന മേന്മയാണ്. ഓരോ തവണ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കും മുമ്പും അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഒരാൾ ഉപയോഗിച്ചു കഴിഞ്ഞാലും അണുവിമുക്തമാക്കിയതിന് ശേഷം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയും ചെയ്യാം.
  • മാന്വൽ ബ്രെസ്റ്റ് പമ്പിന് ശരാശരി 600 – 1000 രൂപയും ഇലക്ട്രിക് ബ്രെസ്റ്റ് പമ്പിന് 1500-3000 രൂപയും ഒക്കെ ചിലവ് വരും. അവയുടെ സ്പെസിഫിക്കേഷൻ അനുസരിച്ച് വിലയിൽ വലിയ വ്യത്യാസം വരാം. വിവിധ മോഡലുകൾ ഓൺലൈനിലും ലഭ്യമാണ്.

മുലപ്പാൽ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ?

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

  • പിഴിഞ്ഞെടുത്ത പാൽ സാധാരണ ഊഷ്മാവിൽ ആറു മണിക്കൂർ നേരം സൂക്ഷിക്കാം. വീട്ടിലെ താരതമ്യേന ചൂട് കുറവുള്ള ഇടം പാൽ നിറച്ച പാത്രം സൂക്ഷിക്കാനായി തിരഞ്ഞെടുക്കണം.
  • പിഴിഞ്ഞെടുത്ത പാൽ റഫ്രിജറേറ്ററിൽ 24 മണിക്കൂറും ഫ്രീസറിൽ രണ്ടാഴ്ചയും സുരക്ഷിതമായി സൂക്ഷിക്കാം.
  • പാൽ ശേഖരിക്കുന്ന തിയതിയും സമയവും അതത് പാത്രങ്ങളിൽ എഴുതി ഒട്ടിക്കാൻ മറക്കരുത്. ആദ്യം ശേഖരിച്ച പാൽ ആദ്യമേ തന്നെ കുഞ്ഞിന് നൽകാൻ ഇത് സഹായകമാകും.
  • ഓഫീസിൽ വെച്ച് പാൽ ശേഖരിച്ച് ആറ് മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെങ്കിൽ പാൽ ശേഖരിച്ച പാത്രം അധികം ചൂട് തട്ടാത്തയിടത്ത്‌ സൂക്ഷിച്ചാൽ മതിയാവും. അല്ലെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതുണ്ട്.
  • ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽ കുഞ്ഞിന് നൽകും മുമ്പ് തണുപ്പ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി ചൂടുവെള്ളം നിറച്ച പാത്രത്തിൽ പാൽ പാത്രം മുക്കി വെക്കാം. അല്ലാതെ പാൽ തിളപ്പിക്കാനൊന്നും നിൽക്കരുത് കേട്ടോ.
  • തൊഴിലിടങ്ങളിൽ വെച്ച് ശേഖരിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിച്ച പാൽ വീട്ടിലെത്തി സ്റ്റോർ ചെയ്യാം. അമ്മ ജോലിക്കിറങ്ങിയാൽ ആദ്യം ശേഖരിച്ച പാൽ ആദ്യം എന്ന കണക്കിന് കുഞ്ഞിന് നൽകാം. ഗോകർണം, സ്പൂൺ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് പാലു കൊടുക്കുന്നതാണ് നല്ലത്.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

അലർജി – കുട്ടികളിലെ അലർജി

കുട്ടികളിലെ അലർജി

അലർജി – കുട്ടികളിലെ അലർജി

“മൂപ്പർ ഒരു ചൊറിയനാ ,കേട്ടോ …”, “അയാളെ കാണുന്നത് പോലും എനിക്കലർജിയാണ് …” , “എനിക്കു ചൊറിഞ്ഞു വരുന്നുണ്ട്…” അലർജി !! മലയാളിയുടെ സംസാരഭാഷയിൽ ഇതുപോലെ അലിഞ്ഞു ചേർന്ന മറ്റൊരു രോഗമുണ്ടോ ?

വെറുപ്പ് ,വിദ്വേഷം ,അസഹിഷ്ണുത ഇത്യാദി വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇത്രമേൽ നാം ഈ രോഗത്തെയും രോഗലക്ഷണങ്ങളെയും ഉപയോഗിക്കുന്നതു എന്തു കൊണ്ടാവും ?അതറിയണമെങ്കിൽ അലർജി എന്തെന്നറിയണം ,അതിന്റെ രോഗലക്ഷണങ്ങൾ എന്തന്നറിയണം.

ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി നിരുപദ്രവകാരികളായ ചില പദാർത്ഥങ്ങളെ ആക്രമണകാരികളായി കണ്ട് അവർക്കെതിരെ ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. നിർത്താതെയുള്ള മൂക്കൊലിപ്പ്, തുടർച്ചയായ തുമ്മൽ , കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ ,ചുമ ,വലിവ് , തൊലിപ്പുറത്ത് ദീർഘകാലം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ ,ഇവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാവാം. അലർജിയുണ്ടാക്കുന്ന വസ്തുക്കളെ പൊതുവായി അലർജനുകൾ എന്നു പറയുന്നു.

■വിവിധതരം അലർജികൾ:

1.അന്തരീക്ഷത്തിലുള്ള അലർജൻസ് കാരണം:

വീട്ടിലുള്ള പൊടി പൊടിച്ചെള്ള്, പാറ്റ, പൂപ്പൽ, പൂച്ച, പട്ടി എന്നിവയുടെ രോമങ്ങൾ പൂമ്പൊടി, തുടങ്ങിയ അന്തരീക്ഷ അലർജനുകൾ കൊണ്ടുണ്ടാകുന്നവയാണിത്.

2.ത്വക്ക് അലർജികൽ :

തൊലിപ്പുറമേയുള്ള അലർജി മൂന്ന് തരത്തിൽ കാണുന്നു.

★എക്സിമ:
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ മുഖം, കൈകാലുകൾ, എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. പിൽക്കാലത്ത് ആസ്ത്മ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.

★കോൺടാക്ട് ഡെർമറ്റൈറ്റിസ്:
അലർജനുകളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലമുണ്ടാകുന്നത്.

★അർട്ടിക്കേരിയ: തൊലിപ്പുറമേ ചൊറിച്ചിലോടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവ.

3.ഭക്ഷണപദാർഥങ്ങളോട് ഉള്ള അലർജികൽ:

പാൽ, മുട്ട, ചെമ്മീൻ ഞണ്ട് ,കടല ,ഗോതമ്പ് എന്നിവയാണ് സാധാരണ അലർജി ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണവസ്തുക്കൾ. ശരീരം ചൊറിഞ്ഞ് തടിക്കുക, വായിലും നാവിലും ചൊറിച്ചിൽ, ഛർദി, വയറുവേദന, വയറിളക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

4. മരുന്നുകളോടുള്ള അലർജികൽ:

പെൻസിലിൻ, സൾഫാ, ചില വേദനസംഹാരികൾ തുടങ്ങിയവയാണ് സാധാരണയായി അലർജിയുണ്ടാക്കുന്നത്.

5. വിഷം അലർജി:

കടന്നൽ ,തേനീച്ച , ചില തരം ഉറുമ്പുകൾ, എന്നിവയുടെ വിഷം ചിലരിൽ ഗുരുതരമായ അലർജി ഉണ്ടാക്കാറുണ്ട്.

കരുതിയിരിക്കാം അലർജനുകളെ…


💢 ലോകമെമ്പാടും അലർജിരോഗങ്ങൾക്ക് കാരണമാകുന്ന വസ്തുക്കളാണ് വീട്ടുപൊടിയും, പൊടിയിൽ വളരുന്ന പൊടിച്ചെള്ളും . നമ്മുടെ തൊലിയിൽനിന്നും അടർന്നുവീഴുന്ന ശൽക്കങ്ങൾ , ഭക്ഷണ അവശിഷ്ടങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, തുടങ്ങിയവയുടെ മിശ്രിതമാണ് വീട്ടുപൊടി. പൊടിയിൽ വളരുന്ന, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ ആവാത്ത ചെറുജീവികൾ ആണ് പൊടിച്ചെള്ള്. അന്തരീക്ഷത്തിലെ ഈർപ്പം ആണ് ഈ പൊടിച്ചെള്ളുകളുടെ വളർച്ചയ്ക്ക് ഏറ്റവും അനുകൂലമായ ഘടകം.

💢 തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ നമുക്ക് മാനസിക ഉല്ലാസം നൽകുന്നവയാണ് വളർത്തുമൃഗങ്ങൾ. പക്ഷേ അലർജി രോഗങ്ങളിൽ പൂച്ച, പട്ടി എന്നിവയുമായുള്ള അടുത്ത് ഇടപഴകൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇവയുടെ തൊലി പുറത്തുള്ള ശൽക്കങ്ങൾ, മൂത്രം, തുപ്പൽ എന്നിവയിൽ അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്.

💢 ആസ്മ, നാസിക അലർജി തുടങ്ങിയ അസുഖങ്ങളിൽ പ്രധാനപ്പെട്ട ഒരു വില്ലനാണ് ചിലതരം പൂമ്പൊടികൾ. പൂമ്പൊടികൾ പ്രധാനമായും രണ്ടുതരമുണ്ട്. കാറ്റിലൂടെ സ്വയം പറന്ന് പരാഗണം സംഭവിക്കുന്നവയും, ചിത്രശലഭം, വണ്ടുകൾ തുടങ്ങിയവയാൽ പരാഗണം നടക്കുന്നവയും . ചില മരങ്ങൾ, പുല്ലുകൾ, കളകൾ, തുടങ്ങിയവയുടെ പൂമ്പൊടികൾ, കാറ്റിലൂടെ പറന്ന് പരാഗണം നടക്കുന്നവയാണ്. ഇത്തരം പൂമ്പൊടികൾ ഭാരം കുറഞ്ഞവയും, എണ്ണത്തിൽ വളരെ കൂടുതലുള്ളവയുമാണ്. ഇവയാണ് സാധാരണ അലർജി , ആസ്മ രോഗങ്ങൾക്ക് കാരണമാകുന്നത് . അതേസമയം നമ്മുടെ പൂന്തോട്ടങ്ങളിൽ കാണുന്ന ആകർഷകമായ സൗരഭ്യം പരത്തുന്ന, ഭൂരിഭാഗം പൂക്കളും വലിയതോതിൽ അലർജി ആസ്ത്മ രോഗങ്ങൾക്ക് കാരണമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കാറ്റാടിമരം, മഞ്ഞ വാക, കുങ്കുമപ്പൂമരം, ശീമക്കരിവേലം, തുടങ്ങിയവ ആസ്ത്മ, നാസിക അലർജി എന്നിവയ്ക്ക് കാരണമായേക്കാം.
അന്തരീക്ഷത്തിലുള്ള മറ്റു മാലിന്യങ്ങളുടെയും പുകപടലങ്ങളുടെയും സാന്നിധ്യം, പൂമ്പൊടി അലർജിയുടെ കാഠിന്യം വർദ്ധിപ്പിക്കും. നഗരങ്ങളിൽ പൂമ്പൊടികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം ഇതാണ്.

💢 പാശ്ചാത്യ രാജ്യങ്ങളിൽ ഓരോ മാസവും അതാത് സ്ഥലങ്ങളിലെ പൂമ്പൊടിയുടെ അളവുകൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാനുള്ള സംവിധാനമുണ്ട്. പോളൻ കലണ്ടർ എന്നറിയപ്പെടുന്ന ഈ സംവിധാനം അലർജിമൂലം ഉണ്ടാകുന്ന  രോഗങ്ങൾക്ക് മുൻകരുതലുകൾ എടുക്കാൻ സഹായകമാണ്.

💢 അന്തരീക്ഷത്തിലുള്ള അലർജിക്ക് പുറമേ തൊലിപ്പുറത്തുണ്ടാകുന്ന കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന പലയിനം ചെടികൾ നമ്മുടെ ചുറ്റുപാടുമുണ്ട്. അരളി, പൂച്ചെടി, മുള്ളിച്ചീര, ചൊറിയണം, എരുക്ക്, പാർത്തീനിയം തുടങ്ങിയ ചെടികൾ നേരിട്ട് ശരീരത്തിൽ തൊട്ടാൽ ചൊറിച്ചിൽ, തൊലി ചുവന്നു തടിക്കുക, എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാകാം.

💢 ഇതിനൊക്കെ പുറമേ സിഗരറ്റുപുക, വാഹന പുക, സാമ്പ്രാണിത്തിരി കത്തിക്കുമ്പോഴുണ്ടാകുന്ന പുക, കൊതുകുതിരി/കൊതുക് മാറ്റ് സുഗന്ധലേപനങ്ങൾ തുടങ്ങി, പല വിധം വസ്തുക്കളും അലർജി, ആസ്ത്മ രോഗങ്ങൾ മൂർച്ഛിക്കാൻ കാരണമാകുന്നു.

■അലർജി രോഗനിർണ്ണയം

◆ തൊലിപ്പുറമെയുള്ള അലർജി ടെസ്റ്റിംഗ്(Allergy Skin testing):

സംശയിക്കുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ തൊലിപ്പുറമേ കുത്തി വയ്ക്കുകയും അതിനോടുള്ള റിയാക്ഷൻ നോക്കി രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഒരു നിശ്ചിത അളവിനേക്കാൾ കൂടുതൽ തൊലിയിൽ ചുവന്നുതടിച്ച് പാടുണ്ടാകുന്നുവെങ്കില്‍ ആ വസ്തുവിനോട് അലർജിയുണ്ടെന്നു സംശയിക്കാം.

◆സ്പെസിഫിക് ഐജിഈ ടെസ്റ്റിംഗ്(Specific IgE Testing):

അലർജനുകൾക്ക് എതിരെ രക്തത്തിലുണ്ടാകുന്ന IgE വിഭാഗം ആന്‍റിബോഡികളുടെ അളവ് നിർണ്ണയിക്കുന്ന ടെസ്റ്റ്. ഇതിന് താരതമ്യേന ചിലവ് വളരെ കൂടുതലാണ്.

◆ഫുഡ് ചാലഞ്ച് ടെസ്റ്റ്(Food Challenge Test):

അലർജി ഉണ്ടാക്കുന്നതായി സംശയിക്കുന്ന ഭക്ഷ്യവസ്തു ചെറിയ അളവിൽ തുടങ്ങി ഒരു നിശ്ചിത അളവു വരെ കൊടുത്തു രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അവശ്യ ജീവൻരക്ഷാ സൗകര്യമുള്ള ആശുപത്രികളിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ.

■ മുൻകരുതലുകൾ/ പ്രതിവിധികൾ:

  • ഏതുതരം അലർജിയുടെയും ചികിത്സയുടെ ആദ്യപടി അലർജനുകൾ ഒഴിവാക്കുക എന്നുള്ളതാണ്. കുട്ടികളിൽ ഇത് അത്ര പ്രായോഗികമല്ല. എങ്കിലും അലർജി രോഗങ്ങളിൽ ഒരു പ്രധാനവില്ലനായ വീട്ടു പൊടിയെയും ചെള്ളിനേയും നേരിടുന്നതിന് നിരവധി കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്.
  • അലർജിയുള്ള കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും പുസ്തകങ്ങൾ, കട്ടിയുള്ള കർട്ടനുകൾ , കാർപ്പറ്റുകൾ അലമാര എന്നിവ ഒഴിവാക്കുക. കിടക്ക , തലയിണ എന്നിവയ്ക്ക് നേർത്ത റെക്സിൻ കൊണ്ടുള്ള കവർ തയ്പ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത് പ്ലാസ്റ്റർ ഒട്ടിച്ച് ഭദ്രമാക്കുക. കഴിവതും വളർത്തുമൃഗങ്ങളെ വീടിന്റെ ഉള്ളിൽ നിന്നും ഒഴിവാക്കുക . ഏറ്റവും ചുരുങ്ങിയത് രണ്ട് വയസ്സു വരെയെങ്കിലും മുലയൂട്ടുക. പിൽക്കാലത്ത് അലർജി രോഗങ്ങളെ തടയാൻ ഇത് ഏറെ സഹായകമാകും.
  • പൂമ്പൊടി അലർജിയും ഒരു പരിധിവരെ നമുക്ക് തടയാനാകും. ആവശ്യമില്ലാത്ത കളകൾ, പുല്ലുകൾ എന്നിവ ചുറ്റുപാടുകളിൽനിന്ന് പിഴുതുമാറ്റുക. കുട്ടികൾ പുറത്ത് കളി കഴിഞ്ഞു വരുമ്പോൾ നിർബന്ധമായും കയ്യും മുഖവും വൃത്തിയായി കഴുകണം. അലർജിയുണ്ടാക്കുന്നവ എന്ന് തോന്നുന്ന മരങ്ങളുടെ തൊട്ടടുത്ത് കളിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷത്തിൽ പൂമ്പൊടിയും മറ്റ് പൊടിപടലങ്ങളും കൂടുതലുള്ളപ്പോൾ ഒരു ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നതും നല്ലതാണ്.
  • ഇതിനൊക്കെപ്പുറമേ കൊതുകുതിരി
    /മാറ്റ് ചന്ദനത്തിരി സുഗന്ധലേപനങ്ങൾ എന്നിവയും പരമാവധി ഉപയോഗിക്കാതിരിക്കുക. പുക പരമാവധി കുറയ്ക്കുക. കഴിയുമെങ്കിൽ ഗ്യാസ് സ്റ്റൗ അല്ലെങ്കിൽ ഇൻഡക്ഷൻ കുക്കർ മാത്രം ഉപയോഗിക്കുക.

■ ചികിത്സയിലെ വെല്ലുവിളികൾ:

മണ്ണിലും പൊടിയിലും കളിക്കുകയും, പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്ന പ്രായമായതിനാൽ ,അലർജിൻ നിയന്ത്രണം താരതമ്യേന ബുദ്ധിമുട്ടാണ്.

💢സ്വന്തം രോഗലക്ഷണങ്ങൾ കൃത്യമായി പറയുക എന്നത്‌ ചെറിയ കുട്ടികളിൽ സാധ്യമായെന്നു വരില്ല. അതിനാൽ രോഗനിർണയവും തുടർചികിത്സയും ദുർഘടമാകുന്നു .

💢ഇൻഹേലർ ,മൂക്കിലടിക്കുന്ന സ്‌പ്രേ എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം യഥാസമയത്തു കൃത്യമായ ചികിത്സ കിട്ടാതെ പോകുന്നു.

💢കുട്ടികളിലെ അലർജിയിൽ തുടക്കത്തിലേയുള്ള രോഗനിർണ്ണയവും, ചികിത്സയും ഏറെ പ്രധാനമാണ്‌ .അനാവശ്യമായ നിഷ്കർഷകളും നിബന്ധനകളും ഇതിനാവശ്യമില്ല. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇതു ചെയ്യുക. പ്രകൃതിയിലെ നിറങ്ങളും ,മണങ്ങളും ,രുചികളും എല്ലാ കുട്ടികളുടെയും അവകാശമാണ്. ബാല്യകാലത്തിന്റെ നിറം മങ്ങാതിരിക്കാൻ എറ്റവും മെച്ചപ്പെട്ട ചികിത്സ എറ്റവും നേരത്തെ നൽകണം. അലർജിക്ക് എതിരെയുള്ള പോരാട്ടത്തിൽ നമുക്കൊറ്റക്കെട്ടായി മുന്നേറാം ..

 

Read : പേരയ്ക്ക

മുടികൊഴിച്ചിൽ

കഞ്ഞിവെള്ളം കുട്ടികൾക്ക്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

 

വിറ്റാമിൻ

വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ

വിറ്റാമിൻ (Vitamins)

കുട്ടികളുടെ വളർച്ചക്ക്‌ ‌ അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവർക്കും അറിയാം. മാതാപിതാക്കൾക്ക് എന്നും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ആകുലരാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ എന്തും കുട്ടികൾക്ക് കൊടുക്കാൻ ശ്രദ്ധിക്കും. നല്ല ആരോഗ്യം കുട്ടികൾക്ക് ഉണ്ടാകണമെങ്കിൽവിറ്റാമിൻസ് അടങ്ങിയ ഭക്ഷണം ധാരാളമായി കൊടുക്കണം. വിറ്റാമിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും.

ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനത്തിന് വെവ്വേറെ വിറ്റാമിനുകളാണ് വേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ കുട്ടികളുടെ ഉള്ളിൽ എത്തുന്നത്. ആരോഗ്യം കാത്തു സൂക്ഷിക്കാൻ നമുക്കു വേണ്ട 8 വിറ്റാമിനുകൾ ഇതാ.

1. വിറ്റാമിൻഎ

ഏതു പ്രായത്തിലുള്ള വിറ്റാമിൻഎ ആവശ്യമാണ്. എല്ലുകളുടെ ഉറപ്പിനും പല്ലിന്റെയും കോശങ്ങളുടെയും വളർച്ചയ്ക്കും ചർമ്മത്തിനും വിറ്റാമിൻഎ അടങ്ങിയ ഭക്ഷണം പതിവായി കൊടുക്കണം. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കാഴ്ചശക്തി കൂട്ടുകയും ചെയ്യും.

ഭക്ഷണങ്ങൾ:

വിറ്റാമിൻഎ അടങ്ങിയ ഭക്ഷണങ്ങൾ
കാരറ്റ്, തക്കാളി, മത്തങ്ങ, പേരയ്ക്ക, തണ്ണിമത്തൻ, ചീര, മുട്ട, പാല്, ധാന്യങ്ങൾ എന്നിവ.

2. വിറ്റാമിൻബി 2

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാഗങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, വിറയൽ എന്നിവ ഒഴിവാക്കാനും ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയകറ്റാനും വിറ്റാമിൻബി2 സഹായിക്കും. ബി2 വിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് വായ്പുണ്ണ്, കണ്ണിനും നാവിനുമുണ്ടാകുന്ന മഞ്ഞനിറം, ചുണ്ടു വിണ്ടുകീറൽ, വരണ്ട തലമുടി, വരണ്ട ചർമം എന്നിവ.

ഭക്ഷണങ്ങൾ:

വിറ്റാമിൻബി 2 അടങ്ങിയ ഭക്ഷണങ്ങൾ

വെണ്ണ, പാല്, തൈര്, യീസ്റ്റ്, സോയാബീൻ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, ബദാം, കൂൺ എന്നിവ.

3. വിറ്റാമിൻബി6

തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ രാസവസ്തുക്കളും ഹോർമോണുകളും ഉൽപാദിപ്പിക്കാൻ വിറ്റാമിൻ ബി6 അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഇതിനു കഴിയും. കൂടാതെ  ബി6 ന്റെ അഭാവം ശരീര വിളർച്ചയ്ക്കു കാരണമാകും.

അടങ്ങിയ ഭക്ഷണങ്ങൾ:

വിറ്റാമിൻബി6 അടങ്ങിയ ഭക്ഷണങ്ങൾ

വാഴപ്പഴം, കശുവണ്ടി, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മൽസ്യം, മാംസം, ഓട്സ്, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയിൽ ധാരാളമായി വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്.

4. വിറ്റാമിൻബി7

ബയോട്ടിൻ എന്നറിയപ്പെടുന്ന വിറ്റാമിൻബി7 കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ആരോഗ്യമുള്ള ചർമവും ഇടതൂർന്ന മുടിയും സ്വന്തമാക്കാനും എല്ലുകളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ നിയന്ത്രിക്കാനും ബി7 നു കഴിയും. തലമുടി വിണ്ടുകീറൽ, വിളർച്ച, ചിരങ്ങ് , ചെറിയ തോതിലുള്ള വിഷാദരോഗം എന്നിവയാണ് വിറ്റാമിൻബി7 ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ.

ഭക്ഷണങ്ങൾ:

വിറ്റാമിൻ ബി7 അടങ്ങിയ ഭക്ഷണങ്ങൾ

മധുരക്കിഴങ്ങ്, കാരറ്റ്, ബദാം, തവിടുള്ള അരി, ചീര, സൊയാബീൻ, പാൽ, വെണ്ണ, തൈര് എന്നിവയിൽ വിറ്റാമിൻ ബി7 ധാരാണമായി അടങ്ങിയിരിക്കുന്നു.

5. വിറ്റാമിൻബി9

വിറ്റാമിൻ ബി9 എന്നറിയപ്പെടുന്ന ഫോളിക് ആസിഡ് ഹൃദ്രോഗം, ഓർമക്കുറവ്, രക്തസമ്മർദം, കാൻസർ, വിഷാദരോഗം എന്നിവ തടയാൻ കഴിയും.

ഭക്ഷണങ്ങൾ:

വിറ്റാമിൻബി9 അടങ്ങിയ ഭക്ഷണങ്ങൾ

ഓറഞ്ച്, തണ്ണിമത്തൻ, പയർ, ബീൻസ്, യീസ്റ്റ്, മുട്ട എന്നിവയിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

6. വിറ്റാമിൻസി

രോഗപ്രതിരോധ ശേഷി കൂട്ടാൻ വിറ്റാമിൻസി യെ കൂട്ടു പിടിക്കാം. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഇതിന്റെ പങ്ക് വലുതാണ്. ഇത് ശരിരകോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്നും വിവിധതരം കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു.

ഭക്ഷണങ്ങൾ:

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

മുന്തിരി, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, തക്കാളി, സ്ട്രോബറി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

7. വിറ്റാമിൻഡി

എല്ലുകളുടെ ആരോഗ്യത്തിനും ബലമുള്ള എല്ലുകൽ സ്വന്തമാക്കാനും  വിറ്റാമിൻഡി യെ കൂട്ടുപിടിക്കാം. വിവിധതരം കാൻസർ, സന്ധിവാതം എന്നിവയെ ചെറുക്കാൻ വിറ്റാമിൻഡിക്കു കഴിയും. വിറ്റാമിൻഡിയുടെ അഭാവം അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ദിവസവും 10-15 മിനിട്ടു സൂര്യപ്രകാശമേറ്റാൽ വിറ്റാമിൻഡി ശരീരം ആഗീരണം ചെയ്തോളും.

ഭക്ഷണങ്ങൾ:

വിറ്റാമിൻഡി അടങ്ങിയ ഭക്ഷണങ്ങൾ

മൽസ്യം, കരൾ, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

8. വിറ്റാമിൻഇ

ഹൃദ്രോഗം, ചിലതരം കാൻസർ, ഓർമക്കുറവ് എന്നിവ പരിഹരിക്കാൻ ഇതിനു കഴിയും. ചർമാരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും വിറ്റാമിൻഇ അത്യാവശ്യമാണ്.

ഭക്ഷണങ്ങൾ:

വിറ്റാമിൻഇ അടങ്ങിയ ഭക്ഷണങ്ങൾ

ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, സൂര്യകാന്തിക്കുരു എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ശരീരത്തിനാവശ്യമായ എല്ലാ വിറ്റാമിനുകളും ലഭിക്കുമെന്ന് മനസിലായല്ലോ. നല്ല ആരോഗ്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുതന്നെ ആഹാരത്തിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രധമസ്ഥാനം നൽകണം.

 

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

പൊടിപ്പാൽ

മറ്റ് അറിവുകൾക്കായി :

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്