നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയുംകരുതലോടെയും ചെയ്യേണ്ടുന്ന ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായകമാകുന്ന എല്ലാ കാര്യങ്ങളും അവരുടെ ജനനത്തോടൊപ്പം കരുതൽ നൽകേണ്ടുന്നതാണ്.

നവജാതശിശു പരിചരണം ; അറിയാൻ ഓർമ്മിക്കാൻ 

റെം സ്ലീപ്

ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കൾ  ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാൽ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌ .
ഇത്രയുംനാള്‍ അമ്മയുടെ ഉദരത്തില്‍ അനുഭവിച്ചറിഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പുതിയ ഒരു അന്തരീക്ഷത്തിലേക്കാണ്‌ ഓരോ ശിശുക്കളും ജനിച്ചു വീഴുന്നത്‌. അതുകൊണ്ടു തന്നെ കുഞ്ഞിന്‌ ആദ്യനാളുകളില്‍ രാത്രിയും പകലും തിരിച്ചറിയില്ല. പകല്‍ ഉണര്‍ന്നു കളിക്കാനുള്ളതാണെന്നും, രാത്രി ഉറങ്ങാനുള്ളതാണെന്നും നമ്മള്‍ അവരെ പരിശീലിപ്പിച്ചെടുക്കണം.

ഉറക്കേണ്ട രീതി

ആദ്യത്തെ ഒരു വര്‍ഷത്തോളം കുഞ്ഞ്‌ മലര്‍ന്നു കിടന്നുറങ്ങുന്നതാണ്‌ നല്ലത്‌. സാമാന്യം കട്ടിയുള്ള മെത്തയില്‍ മാര്‍ദവമുള്ള തുണി വിരിച്ച്‌ അതില്‍ കുഞ്ഞിനെ കിടത്തുന്നതായിരിക്കും ഉത്തമം. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്കൂറിലധികം ഉറങ്ങാന്‍ അനുവദിക്കരുത്‌. ഉറങ്ങുന്നുവെങ്കില്‍ ഉണര്‍ത്തി കളിപ്പിക്കണം. രാത്രി അമ്മ ഉറങ്ങുന്ന നേരം പാല്‍ കൊടുക്കാതെ ശീലിപ്പിക്കുന്നതാണ്‌ നല്ലത്‌. മൂന്നു മാസം പ്രായമായ കുഞ്ഞ്‌ രാത്രി ആറോ, എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങണം.
പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കള്‍ ഒരു ദിവസം ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാല്‍ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌.

റെം സ്ലീപ്

കുഞ്ഞ്‌ ഉറങ്ങുന്ന സമയം കണ്ണ്‌ അടഞ്ഞിരിക്കുക യാണെങ്കിലും കണ്‍പോളകള്‍ക്കുതാഴെ കണ്ണ്‌ ചലിച്ചു കൊണ്ടിരിക്കും. ഈ സയം കുഞ്ഞ്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ പുഞ്ചിരിക്കുകയോ, കൈകാലുകള്‍ അനക്കുകയോ, മുഖം ചലിപ്പിക്കുകയോ ചെയ്യാറുണ്ട്‌. ഇതിനെ റെം സ്ലീപ്പ്‌ എന്നു പറയുന്നു.

നോണ്‍ റെം സ്ലീപ് 

മയക്കം, നേരിയ ഉറക്കം, നല്ല ഉറക്കം, വളരെ ഗാഢമായ ഉറക്കം എന്നിങ്ങനെ നോണ്‍ റെം സ്ലീപ്പിന്‌ നാല്‌ ഭാഗങ്ങളാണുള്ളത്‌. കുഞ്ഞു വളരുന്നതിന്‌ അനുസരിച്ച്‌ റെം സ്ലീപ്പ്‌ കുറയുകയും, നോണ്‍ റെം സ്ലീപ്പ്‌ കൂടുകയും ചെയ്യും.

തൊട്ടിൽ 

പണ്ട്‌ വീടുകളില്‍ അമ്മമാര്‍തന്നെ തുണി ഉപയോഗിച്ച്‌ തൊട്ടിൽ  കെട്ടി കുഞ്ഞിനെ ഉറക്കിയിരുന്നു. എന്നാല്‍ ഈ ആധുനിക യുഗത്തിൽ വ്യത്യസ്‌ത തരത്തിലും, വിവിധ വർണങ്ങളിലും വിലകളിലും തൊട്ടിലുകള്‍ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ കുഞ്ഞിനെ തൊട്ടിലിൽ തനിച്ചാക്കാതെ കഴിയുന്നതും അമ്മയോടു ചേർത്തു വേണം കിടത്താൻ. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. കൂടാതെ അമ്മയുടെ ചൂട്‌ കുഞ്ഞിന്‌ ഗുണം ചെയ്യുകയും ചെയ്യും.

മല മൂത്ര വിസർജ്ജനം 

കുഞ്ഞ്‌ മൂന്നു മണിക്കൂ ര്‍ ഇടവിട്ട്‌ മൂത്രമൊഴിക്കും. ചില സമയങ്ങളില്‍ ഇത്‌ നാലോ, ആറോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലാകാം. പനിയുള്ളപ്പോഴും ഉഷ്‌ണകാലത്തും മൂത്ര വിസര്‍ജ്‌ജനം കുറവായിരിക്കും. കുഞ്ഞുങ്ങളുടെ മൂത്രത്തിന്‌ ഇളം മഞ്ഞ നിറമായിരിക്കും.സാധാരണ കുഞ്ഞിന്റെ ആദ്യത്തെ മലത്തിന്‌ കറുപ്പോ, കടും പച്ചയോ നിറമായിരിക്കും. കാലക്രമേണ ഇത്‌ മഞ്ഞയും പച്ചയും കലര്‍ന്ന നിറമാകും.

ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പശുവിന്‍ പാല്‍ നല്ലതല്ല. എന്നാലും മിക്ക കുഞ്ഞുങ്ങളും പാല്‍കുടിച്ചു കഴിയുമ്പോള്‍ മലവിസര്‍ജ്‌ജനം ചെയ്യും. മുലയുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ചില സമയം മുന്നു നാലു ദിവസത്തിലൊരിക്കലായിരിക്കും മല വിസര്‍ജ്‌ജനം. ഇതില്‍ പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ ആവശ്യത്തിനു ജലാംശം ഇല്ലെങ്കില്‍ മലം മുറുകി കട്ടിയായി പോകാന്‍ സാധ്യതയുണ്ട്‌.

 

Read Related Topic :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പ്രസവം

ശിശു സംരക്ഷണം

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുട്ടികളിലെ മലബന്ധം – അമ്മമാർ അറിയേണ്ടതെല്ലാം

കുട്ടികളിലെ മലബന്ധം

കുട്ടികളിലെ മലബന്ധം – അമ്മമാർ അറിയേണ്ടതെല്ലാം

കുട്ടികളിലെ മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അമിതമായ പാല്‍ കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക, മലശോചനം നീട്ടി കൊണ്ടുപോവുക എന്നിവയാണ്. കുട്ടി മലം പോകുന്നതിനായി വല്ലാതെ വിഷമിക്കുകയോ ദിവസം മുഴുവന്‍ മലം പോകാതിരിക്കുകയോ ചെയ്യുന്നത് മലബന്ധത്തിന്റെ സൂചനയാണ്. കുഞ്ഞിന് മലബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ താഴെ പറയുുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

ഇന്ന് കുട്ടികളിലെ ഒ.പി.കളിൽ കേട്ടു വരുന്ന സർവസാധാരണമായ പരാതിയാണ് ശരിയായി മലം പോകുന്നില്ല എന്നത്. പ്രസവിച്ച കുട്ടികൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഇത് ഒരു ചെറിയ ശതമാനമെങ്കിലും നമ്മെ വലയ്ക്കാറുണ്ട്. ഓരോ പ്രായമനുസരിച്ചും പലതാകാം കാരണങ്ങൾ. ഒന്നൊന്നായി നമുക്ക് നോക്കാം.

കുട്ടികളിലെ മലബന്ധം

ആറുമാസം വരെ

ജനിച്ച് ആദ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യത്തെ മലമായിട്ടുള്ള മഷി അഥവാ മെക്കോണിയം പോകേണ്ടതാണ്. കറുത്ത നിറത്തിൽ ഒരു കൊഴുത്ത ദ്രവകമായാണ് ഇത് പോകുക. ആദ്യത്തെ കുറച്ചുദിനങ്ങൾ ഇങ്ങനെത്തന്നെ ആയിരിക്കും മലം പോകുന്നത്. ക്രമേണ നിറംമങ്ങി കറുപ്പിൽനിന്ന് പച്ചയായി, പിന്നീട് മഞ്ഞയായി മാറുന്നു. ഇതിനു ഒരാഴ്ച മുതൽ പത്തുദിവസം വരെ എടുത്തേക്കാം. ആദ്യത്തെ ദിവസങ്ങളിൽ കുഞ്ഞു പലതവണ മലം വിസർജനം നടത്തിയേക്കാം. ക്രമേണ അത് കുറഞ്ഞു വരാം.

ആദ്യത്തെ ആറുമാസം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രമാണല്ലോ നൽകുന്നത്. ഈ സമയത്ത് കുഞ്ഞുങ്ങൾ ചില സന്ദർഭങ്ങളിൽ പല ദിവസങ്ങൾ കഴിഞ്ഞായിരിക്കും മല വിസർജനം നടത്തുന്നത്. ഇത് അച്ഛനമ്മമാരിൽ അനാവശ്യ ടെൻഷൻ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വേറൊരു തരത്തിലും കുഴപ്പമില്ലാത്ത, ഉഷാറായി ഇരിക്കുന്ന കുഞ്ഞു മൂന്നോ നാലോ ദിവസം മലം പോയില്ല എന്ന് പറഞ്ഞു ഭയപ്പെടേണ്ടതായി ഒന്നുമില്ല. ചിലപ്പോൾ ഈ കുഞ്ഞുങ്ങൾ ഒരാഴ്ച വരെ മലം വിസർജനം നടത്താതെ കാണാറുണ്ട്. അത് നോർമൽ ആണ്. എന്ന ചില സംഗതികൾ നാം ശ്രദ്ധിക്കണം.

a. കുട്ടിക്ക് കീഴ്ശ്വാസം പോകുന്നുണ്ടോ?

b. കുഞ്ഞ് പാല് കുടിക്കുന്നുണ്ടോ?

c. മഞ്ഞ/പച്ച നിറത്തിൽ ചർദിക്കുന്നുണ്ടോ?

d. കളിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടോ?

e. വയർ വളരെ കൂടുതലായി വീർത്തിട്ടുണ്ടോ? മുഴ അത്പോലെ എന്തെങ്കിലും കാണുന്നുണ്ടോ?

f. തൈറോയ്ഡ് ഹോർമോൺ ടെസ്റ്റ് ചെയ്തിട്ടുണ്ടോ?

ഈ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ കൂടുതലായി ഒന്നും ഭയപ്പെടാനില്ല.

കുഞ്ഞിന് കുടലിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മേല്പറഞ്ഞ പല ലക്ഷണങ്ങളും കാണിക്കാം. അപ്പോൾ ഉടൻ തന്നെ ഒരു ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

കുഞ്ഞുങ്ങളിൽ കാണുന്ന തൈറോയ്ഡ് പ്രശ്നങ്ങളിലും മലബന്ധം കാണാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ നവജാതശിശുക്കളുടെയും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പൊടിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിലും അനാവശ്യമായി ആറ് മാസത്തിനുമുമ്പ് കുറുക്ക് കൊടുത്തു തുടങ്ങുന്ന കുഞ്ഞുങ്ങളിലും ദഹനപ്രശ്നങ്ങൾ കാരണം ചില സമയത്ത് മലബന്ധം കാണാറുണ്ട്. ഇത് കൊണ്ട് കൂടിയാണ് ആറുമാസം വരെ മുലപ്പാൽ മാത്രം കൊടുക്കാൻ പറയുന്നത്. അമ്മമാർ കൂടുതലായി പച്ചമരുന്നുകളും ലേഹ്യങ്ങളുമൊക്കെ കഴിക്കുമ്പോഴും ഈ പ്രശ്നം കാണാറുണ്ട്. ഇത് കൂടാതെ ചില ജനിതക തകരാറുകളിലും ( അപൂർവമാണെങ്കിൽക്കൂടി ) നവജാതശിശുക്കളിൽ മലബന്ധം കാണാറുണ്ട്. മാറാതെ നിൽക്കുന്ന മലബന്ധത്തിൽ കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.

കുട്ടികളിലെ മലബന്ധം

ഒരിക്കലും സോപ്പ് മലദ്വാരത്തിൽ വെക്കുകയോ അല്ലെങ്കിൽ വേറെന്തെങ്കിലും വസ്തുക്കൾ മലദ്വാരത്തിൽ ഇട്ടു മലം പുറത്തേക്കു വരുത്താൻ ശ്രമിക്കുകയോ ചെയ്യരുത്. ഇതെല്ലം മുറിവുണ്ടാക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ്. ഇത് ഈ പ്രശ്നം സങ്കീർണമാക്കും. അതുപോലെ കുട്ടികൾക്ക് ആവണക്കെണ്ണ കൊടുക്കരുത്. ഇത് ശ്വാസകോശത്തിൽ കയറി ന്യുമോണിയ വരെ ആകാൻ ഇടയുണ്ട്.

 

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

  1. കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിപ്പിക്കുക. കുറച്ച് വെള്ളം വീതമെ കുടിക്കുന്നുള്ളു എങ്കിലും ഇത് ഫലപ്രദമാണ്.
  2. മൂത്രത്തിന്റെ നിറം പരിശോധിക്കുക. ഇരുണ്ട നിറമാണെങ്കില്‍ , കുട്ടിക്ക് കൂടുതല്‍ വെള്ളം വേണമെന്നാണ് അര്‍ത്ഥം.
  3. കുഞ്ഞിന് കൂടുതല്‍ ഫൈബര്‍ വേണ്ടതിനാല്‍ പഴങ്ങള്‍ നല്‍കുക. പഴങ്ങള്‍ക്ക് പുറമെ സമ്പൂര്‍ണ ധാന്യ ബ്രഡ്, വേവിച്ച പച്ചക്കറികള്‍ എന്നിവയും നല്‍കാം.
  4. മലബന്ധം ഉള്ളപ്പോള്‍ കുട്ടിക്ക് തൈര്, വെണ്ണ, പഴം, കാരറ്റ്, ചോറ് എന്നിവ നല്‍കാതിരിക്കുക.
  5. ചാടിയും ഓടിയും മറ്റും കുട്ടിയുടെ ശരീരം എപ്പോഴും പ്രവര്‍ത്തന ക്ഷമമായിരിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുകയും ചെയ്യും.
  6. അമിതമായി പാല്‍ കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും. ദിവസം മൂന്ന് ഔണ്‍സ് പാല്‍ മാത്രം നല്‍കുക.
  7. കുട്ടിയുടൈ മലശോചന സമയം ക്രമീകരിക്കുക. മലബന്ധം ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.