മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ 100% തടയാന്‍, മുടി  തഴച്ച് വളരാനും പേരയ്ക്കയിലകൾ 

മുടികൊഴിച്ചിൽ തടയാനുള്ള പതിനെട്ടടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഇവിടെയതാ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു പേരയ്ക്ക ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് ഈ റിപ്പോര്‍ട്ട്. പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകും. ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്ന് ലെറ്റ്‌സ്‌ഗോഹെല്‍ത്തി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുടികൊഴിച്ചിൽ

എങ്ങിനെയാണ് പേരയ്ക്കയിലകള്‍ മുടിക്ക് ഗുണകരമാകുന്നത് ?

പേരയ്ക്കയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ്. അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം, മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ് .

എന്താണ് ചെയ്യേണ്ടത് ?

ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

Read : പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പനികൂർക്ക

പനികൂർക്ക

പനികൂർക്ക

പനികൂർക്ക; ഇതിന്റെ  ഉപയോഗം എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാലും എനിക്ക് അറിയാവുന്നത് പറഞ്ഞു തരട്ടെ. എല്ലാവരും ഈ ചെടി വീട്ടില്‍ നട്ടു വളര്‍ത്തുക. ചട്ടിയില്‍ നട്ടാലും പെട്ടെന്ന് തഴച്ചു വളരും. ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി അത്യാവശ്യമാണ്. പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങള്ക്കുള്ള മരുന്നാണ് പനിക്കൂര്ക്ക.

പനികൂർക്ക

  • രണ്ടുമൂന്നു ഇല പറിച്ചു കൈവെള്ളയില്‍ ഞെരടി നീരെടുത്ത് പനിയുള്ള കുഞ്ഞിന്റെ നെറ്റിയില്‍ പുരട്ടുക. ആ കൈ ഒന്ന് നാക്കിലും തേച്ചു കൊടുക്കുക. പനി വേഗത്തില്‍ ശമിക്കും.
  • പനി കൂർക്ക ഇല ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാല്‍ ജലദോഷം ശമിക്കും.
  • പനി കൂർക്ക ഇല, ചുവന്നുള്ളി, കുരുമുളക്, കാട്ടു ത്രിത്താലയുടെ ഇല, ശർക്കര (കരിപ്പെട്ടി) ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിക്കുകയും, (inhale the steam) ചൂടോടെ രണ്ടു നേരം കുടിക്കുകയും ചെയ്താല്‍ ഏതു ജലദോഷവും പനിയും പമ്പ കടക്കും.

പനികൂര്‍ക്ക ഇല കൊണ്ട് ഒരു പലഹാരവും ഉണ്ടാക്കാം. വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ഇത് കൊടുക്കൂ. കടലമാവില്‍ ഉപ്പു ചേര്‍ത്ത് കലക്കി പനികൂര്‍ക്ക ഇല മുക്കി എടുത്തു വെളിച്ചെണ്ണയില്‍ വറുത്ത് ഉണ്ടാക്കിയ ബജ്ജി കുട്ടികള്‍ ഇഷ്ടത്തോടെ കഴിക്കും. ജലദോഷത്തെയും അകറ്റി നിര്‍ത്താം. പനികൂർക്ക എന്ന് കേൾക്കുമ്പോൾ തന്നെ പനിക്ക് ഉപയോഗിക്കുന്ന പച്ച മരുന്ന് എന്ന് അറിയാം എന്നാൽ പനിക്ക് അപ്പുറം ധാരാളം അസുഖങ്ങൾക്ക് പനി കൂർക്ക ഔഷധമാണ് . സന്ധിവാതത്തിനും, സന്ധിവാതം മൂലം ഉണ്ടാകുന്ന ശരീരവേദനയ്ക്കും.

പനി കൂർക്ക ചമ്മന്തി

പനികൂര്‍ക്കയില ഒരുപിടി എടുത്തു ഒരു സ്പൂണ്‍ എണ്ണയില്‍ വഴറ്റി (അല്ലെങ്കില്‍ ഒരു മിനിട്ട് ആവി കയറ്റി) അല്പം തേങ്ങയും 2 ചെറിയ ഉള്ളിയും പച്ച /ചുവന്ന മുളകും പുളിയും ഉപ്പും ചേര്‍ത്തരച്ചാല്‍ ഒന്നാന്തരം ചമ്മന്തി റെഡി.

Read : കഞ്ഞിവെള്ളം കുട്ടികൾക്ക്

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ – കുഞ്ഞുങ്ങൾക്ക് 

“പൊടിപ്പാൽ ഞാൻ എന്റെ കൊടുത്തിട്ട് ഇല്ല”. “ഞാനൊക്കേ കുഞ്ഞിന് നാലു വയസ്സ് വരെ പാല് കൊടുത്തതാ”. ഇതൊക്കെ പറയാനും കേൾക്കാനും ഒക്കെ നല്ല രസമാ. പക്ഷെ ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയുള്ളു.
എന്നാൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ട് കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ പൊടിപ്പാലിനെ ആശ്രയിക്കേണ്ടി വരുന്ന അമ്മമാർ ഉണ്ടല്ലോ.. ഈ പോസ്റ്റ്‌ അവർക്കുള്ളതാണ്.

✅ഫസ്റ്റ് പോയിന്റ്, കുഞ്ഞിന് പൊടിപ്പാൽ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത് ഒരിക്കലും നിങ്ങളല്ല, ഡോക്ടറാണ്.

✅മുലപ്പാൽ കുറവ് പോലെയുള്ള പ്രശ്നങ്ങൾ തോന്നുന്നെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടുക. അതു പോലെ, കുഞ്ഞിന് മുലപ്പാലിതര ആഹാരങ്ങൾ കൊടുക്കാൻ ആരെങ്കിലും ആവശ്യപ്പെടുന്നെങ്കിൽ, അതു ആശുപത്രി ജീവനക്കാർ ആണെങ്കിൽ പോലും, അതിനുള്ള കാരണം വ്യക്തമായി ചോദിച്ചു മനസിലാക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്.

എന്താണ് മുലപ്പാലിതര പൊടികൾ?

കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരമായി കൊടുക്കാൻ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏതാണ്ട് അതേ അളവിൽ ക്രമീകരിച്ചു നിർമിച്ചിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ ആണിവ.

✅നമ്മുടെ നാട്ടിൽ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന പൊടികൾ (dry powder) ആയിട്ടാണ് മിക്കവാറും ലഭിക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിൽ ദ്രാവക രൂപത്തിലും (liquid formula) ഇവ ലഭ്യമാണ്. ഇവയിലെ അടിസ്ഥാന പ്രോട്ടീൻ ഘടകം ഏതാണ് എന്നത് അനുസരിച്ചു മൂന്നു തരത്തിലുള്ള പൊടികൾ ഉണ്ട്

1) പശുവിൻ പാലിൽ നിന്നുണ്ടാക്കുന്നവ

നമ്മൾ വിപണിയിൽ കാണുന്ന സാധാരണ പൊടികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. പശുവിൻ പാൽ സംസ്‌കരിച്ചു, മുലപ്പാലിലെ പോഷകഘടങ്ങൾക്കു ഏതാണ്ട് തുല്യമായ അവസ്ഥയിലേക്ക് അതിനെ മാറ്റിയാണ് പൊടി രൂപത്തിൽ ലഭ്യമാക്കുന്നത്. (പശുവിൻ പാലിൽ മുലപ്പാലിൽ ഉള്ളതിനേക്കാൾ 3 മടങ്ങു പ്രോട്ടീൻ അധികമുണ്ട്, അതു എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലും അല്ല. Lactose, കൊഴുപ്പു , മറ്റു മൂലകങ്ങൾ എന്നിവയിലെല്ലാം സമാനമായ മാറ്റങ്ങളുണ്ട്).

2) സോയ പ്രോട്ടീൻ അടങ്ങിയ പൊടികൾ

പാലിന് പകരം സോയാബീൻ എന്ന എണ്ണക്കുരുവിൽ അടങ്ങിയ പ്രോട്ടീൻ സംസ്കരിച്ചാണ് ഇതിൽ ഉപയോഗിക്കുന്നത്. പശുവിൻ പാലിൽ അടങ്ങിയ പ്രോട്ടീനോടുള്ള അലർജി,പാലിനു മധുരം നൽകുന്ന ഘടകമായ lactose ദഹിപ്പിക്കാനാവാത്ത അവസ്ഥകൾ (lactose intolerance) ഇവയിലൊക്കെ പകരമായി സോയ ഫോർമുലകൾ നിര്ദേശിക്കാറുണ്ട്. മേൽപറഞ്ഞ അവസ്ഥകളിൽ അല്ലാതെ സോയ ഫോർമുലകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല, രുചിയിലും ഗുണത്തിലും അതിനു പാലിന്റെ താഴെയാണ് സ്ഥാനം.

3) പ്രോട്ടീനിനെ അമിനോ ആസിഡുകളായി വിഘടിപ്പിച്ചു ഉപയോഗിക്കുന്ന ഫോർമുലകൾ

പാൽ, സോയ തുടങ്ങിയവയിലുള്ള എല്ലാത്തരം പ്രോട്ടീനുകളോടും അലർജിയുള്ള കുട്ടികൾക്ക് കൊടുക്കാവുന്നത്. വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്നതും പൊതു വിപണിയിൽ വ്യാപകമല്ലാത്തതുമായ ഈ പൊടികൾക്കു കനത്ത വിലയുമാണ്.

✅അടിസ്ഥാനപരമായി പൊടികളിൽ ഈ വ്യതാസമേ ഉള്ളുവെങ്കിലും, കുട്ടികളുടെ വളർച്ചക്ക് സഹായകമാണ് എന്നു കണ്ടെത്തിട്ടിട്ടുള്ള ചില പോഷകഘടകങ്ങൾ (DHA, Probiotics) അധികമായി ചേർത്തിരിക്കുന്നു എന്നവകാശപ്പെടുന്ന പൊടികൾ വിപണിയിലുണ്ട്, ഇവക്കു വില കൂടുതലുമാണ്.

ഏതാണ് നല്ലതു എന്നു പലരും ചോദിക്കാറുണ്ട്. ഉത്തരം ഒന്നുമാത്രം- ഉപ്പോളം ഇല്ലല്ലോ ഉപ്പിലിട്ടത്, ‼

✅ഇതൊന്നും മുലപ്പാലിനോളം പോന്നവയല്ല. ഒന്നൊന്നിനെക്കാൾ വളരെ മെച്ചം എന്നു പറയാനുമില്ല, നിങ്ങളുടെ കീശക്കൊതുങ്ങുന്ന, കുഞ്ഞിന്റെ ഇഷ്ടത്തിനിങ്ങുന്ന (ചില കുറുമ്പന്മാർക്കു ചില ബ്രാൻഡുകൾ പിടിക്കില്ല, തുപ്പി കളയും) ഒന്നു വാങ്ങുക. ഒരു കാര്യം മനസിൽ വക്കുക, നല്ല വണ്ണം പാൽ കുടിക്കുന്ന ആരോഗ്യവാനായ കുഞ്ഞിന് ഒരു പാക്കറ്റ് പൊടി കഷ്ടിച്ചു ഒരാഴ്ചകാലത്തേക്കെ കാണുകയുള്ളൂ. വലിയ വിലയുള്ള പൊടികൾ വാങ്ങി നിങ്ങളുടെ കീശ കീറാതെ നോക്കുക.

പൊടിപ്പാൽ കൊടുക്കുകയാണെങ്കിൽ എപ്രകാരമാണ് അതു കൊടുക്കേണ്ടത്?

✅തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ പൊടി കലക്കാൻ ഉപയോഗിക്കാവൂ. വെളളം തിളപ്പിക്കുമ്പോൾ 5 മിനിട്ടു വെട്ടി തിളക്കുന്നു എന്ന് ഉറപ്പിക്കുക, വളരെ ‘തൊലിക്കട്ടിയുള്ള’ hepatitis A പോലെയുള്ള ചില അണുജീവികൾ നശിക്കാൻ ഇതാവശ്യമാണ്. നേരിയ ചൂടുള്ള വെള്ളത്തിലെ കട്ടയില്ലാതെ പൊടി കലങ്ങുകയുള്ളൂ. മുലപ്പാൽ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് ശരീരോഷ്മാവിലാണ്(37℃) അതുകൊണ്ടു തീരെ തണുത്ത പാൽ കുട്ടികൾക്ക് ഇഷ്ടമാവുകയുമില്ല.

✅പാൽപ്പൊടിയും വെള്ളവും ഏതു അനുപാതത്തിലാണ് കൂട്ടിയോജിപ്പിക്കേണ്ടത് എന്നു പൊടിയുടെ കവറിൽ കൊടുത്തിട്ടുണ്ടാവും, നമ്മുടെ നാട്ടിൽ സാധാരണ ലഭ്യമായതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പൊടികളെല്ലാം 30 മില്ലി വെള്ളത്തിനു ഒരു നികരെ സ്കൂപ് (level scoop) എന്ന കണക്കിനാണ് കലക്കേണ്ടത്.

✅ ‘ഏകദേശ’ കണക്കുകൾ ഒഴിവാക്കുക, 30 മില്ലി വെള്ളം കടകളിൽ കിട്ടുന്ന നിലവാരമുള്ള അളവ് പാത്രങ്ങളിൽ(ounce glass പോലുള്ളവ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും) തന്നെ അളന്നെടുക്കുക.

✅ പൊടിയളക്കാൻ, അതിന്റെ കവറിനുള്ളിൽ തന്നെ ലഭ്യമായ സ്കൂപ് ഉപയോഗിക്കുക. ഇങ്ങനെ കലക്കുന്ന പാലിന് ‘കട്ടി’ കൂടുതലാണെന്നും, കുഞ്ഞിന് ദഹിക്കില്ലെന്നും ഉപദേശവുമായി വരുന്നവരോട് ഒന്നു മാത്രം ചോദിക്കുക- മുലപ്പാലിൽ വെള്ളം ചേർത്താണോ നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്, അതേ ‘കട്ടി’ തന്നെയാണ് മേൽപറഞ്ഞ രീതിയിൽ കൃത്യമായി കലക്കുന്ന പൊടിപ്പാലിനും.

✅അതു നേർപ്പിച്ചു ഉപയോഗിച്ചാൽ കടുത്ത പോഷകാഹാരക്കുറവായിരിക്കും പരിണിത ഫലം. കട്ടി കൂടിയാലോ കുഞ്ഞിന് ലഭിക്കുന്ന ജലാംശം കുറയുകയും മലബന്ധവും മറ്റും ഉണ്ടാവുകയും ചെയ്യും. അതു കൊണ്ടു തോന്നിയ രീതിയിലുള്ള പാൽ കലക്കൽ ഒരു കാരണവശാലും നഹി നഹി.

 

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

പേരയ്ക്ക അനേകം പോഷക ഗുണമുള്ള ഒരു പഴവർഗ്ഗമാണ്

 

പേരയ്ക്ക; വേനല്‍ക്കാല ഭക്ഷണങ്ങളില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന പഴമാണിത്. നാട്ടിന്‍ പുറങ്ങളില്‍ ഇതിനെ അടയ്ക്കാപഴം എന്നും പറയാറുണ്ട്. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് പേരയ്ക്കയുടെ ഹൈലൈറ്റ് എന്ന് തീര്‍ത്തു പറയാം. ഓരോ ദിവസം കഴിയുന്തോറും സൂര്യന്റെ ശക്തി കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഈ സമയത്ത് തന്നെയാണ് ഭക്ഷണത്തിനും ആരോഗ്യത്തിനും നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും. അങ്ങനെ യാതൊരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്നതാണ് പേരയ്ക്കാ.

പേരയ്ക്ക - പേരക്കയുടെ ഗുണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതു കൊണ്ടുള്ള നേട്ടങ്ങള്‍:

  1. മഞ്ഞപ്പിത്തവും അതുപോലുള്ള ഗുരുതരമായ രോഗങ്ങളും ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിയ്ക്കുന്ന കാലമാണ് ഇത്. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും ചെയയ്ുന്ന കാലം. എന്നാല്‍ ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിച്ചു നോക്കൂ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
  2. വേനല്‍ക്കാലമായതു കൊണ്ടു തന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. മരണത്തിനു വരെ കാരണമാകുന്ന രീതിയില്‍ നിര്‍ജ്ജലീകരണം പ്രശ്‌നമാണ്. ഇതൊഴിവാക്കാന്‍ പേരയ്ക്കജ്യൂസ് സഹായിക്കുന്നു.
  3. തടി കുറയ്ക്കുന്നതിനും പേരയ്ക്ക നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഉയര്‍ത്തുന്നു.
  4. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കാ മുന്നില്‍ തന്നെയാണ്. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.
  5. കുട്ടികള്‍ക്ക് പേര കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.
  6. രക്തസമ്മര്‍ദ്ദം ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇതിനെ കുറയ്ക്കാനുും നിയന്ത്രിക്കാനും പേര കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.
  7. പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഗ്ലൈസാമിക് ആണ് പ്രമേഹത്തെ തടയുന്നത്.
  8. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേര തന്നെ മുന്നില്‍. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ഇത് ഹൈപ്പര്‍ടെന്‍ഷനെ കുറയ്ക്കുന്നു.
  9. ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്കാ തന്നെ മുന്നില്‍. വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു.
  10. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേര സഹായിക്കുന്നു. മസിലിന്റേയും ഞരമ്പുകളുടേയും സമ്മര്‍ദ്ദം പേര കുറയ്ക്കുന്നു.
  11. പല്ലുവേദനയ്ക്ക് ആശ്വാസം നല്‍കുന്നതിനും പേര സഹായിക്കുന്നു. നിരവധി കീടാണുക്കളെ തുരത്തുന്നതിനും ഈ ഫലം കഴിയ്ക്കുന്നത് സഹായിക്കും.

ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക!!

ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഇന്നത്തെ തലമുറ വളരെയധികം സമയവും പണവും ചിലവഴിക്കാറുണ്ട് എന്നത് വാസ്തവമാണ്… മെലിഞ്ഞ ശരീരവും തിളക്കമേറിയ ചര്‍മ്മവും ഏവരുടെയും സ്വപ്നമാണ്…ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഇന്നത്തെ തലമുറ വളരെയധികം സമയവും പണവും ചിലവഴിക്കാറുണ്ട് എന്നത് വാസ്തവമാണ്… മെലിഞ്ഞ ശരീരവും തിളക്കമേറിയ ചര്‍മ്മവും ഏവരുടെയും സ്വപ്നമാണ്…

എന്നാല്‍ ഈ രണ്ടും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു ഫലം നമ്മുടെ വീട്ടുമുറ്റത്തുണ്ട്. അതാണ് പേരയ്ക്കാ!! സംഗതി സത്യമാണ്… ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ഫലവര്‍ഗ്ഗമാണ് ഇത്. നാട്ടില്‍ സുലഭമായി ലഭിക്കുന്ന രുചിയേറിയ ഫലങ്ങളില്‍ ഒന്നാണ് പേരയ്ക്കാ. അതുകൊണ്ടു തന്നെയാകണം മുറ്റത്തെ മുല്ലക്ക് മണമില്ലായെന്നുള്ള അവസ്ഥ തന്നെയാണ് പേരക്കയ്ക്കും. എന്നാല്‍ പേരക്കയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ ഏത് മുറ്റത്തെ പേരയായാലും മണം മാത്രമല്ല രുചിയും കൂടും!!

നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ പേരയ്ക്ക ഏറെ സഹായകമാണ്. പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്. ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്.പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും. പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഷുഗര്‍ ഉള്ളത്.

പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഫലമാണ്‌ പേരയ്ക്ക. ദിവസവും പേരയ്ക്ക തൊലി ഒഴിവാക്കി കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.

പേരക്കയ്ക്കു പണ്ടു മുതലേ ഉണ്ട് നമ്മൾ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന പരാതി. അന്യനാട്ടിൽ വിളയുന്ന ആപ്പിളും ഓറഞ്ചും സ്ട്രോബറിയും മറ്റും കടയിൽ ചെന്ന് വലിയ വില കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുവരുമ്പോഴും തൊടിയിൽ മൂത്തുപഴുത്തു കിടക്കുന്ന പേരയ്ക്കയെ നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.  പലവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ് പേരയ്ക്ക.

  • ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഉത്തമമാണ് പേരയ്ക്കാ. ഇതു നിങ്ങളുടെ രക്തസമ്മർദത്തെ ക്രമീകരിക്കുന്നു.
  • ചീത്ത കൊളസ്ട്രോൾ(എൽഡിഎൽ) കുറയ്ക്കുകയും എച്ച് ഡിഎൽ വർധിപ്പിക്കുകയും ചെയ്യുന്നു.
  • പ്രമേഹരോഗികൾക്കും ഈ ഫലം നല്ലതു തന്നെ. അധികം പഴുക്കുന്നതിനു മുൻപേ കഴിക്കാം.
  • ഇതിൽ ധാരളമായടങ്ങിയ മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് കരുത്തുനൽകുന്നു.
  • ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ഇതു നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
  • ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പേരയ്ക്കാ അർബുദ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനും ഇത് ഔഷധമാണ്.
  • കഴിക്കാൻ മാത്രമല്ല മുഖത്ത് അരച്ചു പുരട്ടാനും നല്ലതാണ് പേരയ്ക്കയുടെ ചാറ്. ഇത് നിങ്ങളുടെ ത്വക്കിന് തിളക്കം സമ്മാനിക്കുന്നു.

ദിവസവും ഓരോ ‘പേരയ്ക്ക’ കഴിച്ചാലുള്ള ഗുണങ്ങൾ

പേരയ്ക്ക

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഈ ഫലം കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കയ്ക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് ഇത്. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയര്‍ന്നതോതില്‍ വിറ്റാമിന് സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതാണ് പേരയ്ക്ക. ദിവസവും കഴിച്ചാലുള്ള ​പ്രധാനപ്പെട്ട അഞ്ച് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ…

ശരീരഭാരം കുറയ്ക്കാം

പേരയ്ക്ക

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്കാ. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമാ‌ണ് ഇത്. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും രണ്ടോ മൂന്നോ കഴിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്.പേരയിലയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ പേര ഇല കൊണ്ടുള്ള ചായ കുടിക്കാവുന്നതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും

പേരയ്ക്ക

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്കാ. പേരയ്ക്കയിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. ഈ ഫലം നിങ്ങളുടെ ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും അവശ്യ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കും

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു.  പേരയ്ക്കായി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്കാ കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

ചർമ്മത്തെ സംരക്ഷിക്കുന്നു

പേരയ്ക്കായുപയോഗിച്ചു  ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

Read : ജ്വരജന്നി

മുലപ്പാൽ ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ജ്വരജന്നി

ജ്വരജന്നി

ജ്വരജന്നി

ഒരു അമ്മയുടെ കുറിപ്പ്:

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മൂന്ന് വയസുള്ള മോന് ജലദോഷവും ചെറിയ പനിയും. ജലദോഷപ്പനിയല്ലേ ഡോക്ടറെ നാളെ കാണിക്കാമെന്ന് ഞാൻ കരുതി.
പെട്ടെന്നാണ് അത് സംഭവിച്ചത്. മോന്റെ കണ്ണിന്റെ കൃഷ്ണമണി മേൽപ്പോട്ട് മറിഞ്ഞു പോകുന്നു. കയ്യും കാലും ബലം പിടിച്ച് കഴുത്തും ശരീരവും വില്ലുപോലെ പുറകിലേക്ക് വളയുന്നു. വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങി..മോൻ മരിക്കാൻ പോവുകയാണെന്ന ഭയം മനസ്സിൽ നിറഞ്ഞു.എന്തു ചെയ്യണമെന്നറിയില്ല. ഞാൻ പേടിച്ചു നിലവിളിച്ചു.. ഇതിനിടയിൽ കുഞ്ഞു അറിയാതെ മലവും മൂത്രവും പോയി.വീട്ടിലെ വേലക്കാരി താക്കോൽ കയ്യിൽ കൊടുക്കാൻ പറഞ്ഞു കൊണ്ടിരുന്നു. 5 മിനിറ്റായി കുഞ്ഞു ആകെ കുഴഞ്ഞു. മയക്കത്തിലേക്ക് വഴുതി വീണു.വിളിച്ചിട്ടും ഉണരുന്നില്ല.ആകെ പേടിയായി.ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ എത്തി കുറച്ചു കഴിഞ്ഞതും കുഞ്ഞു ഉണർന്നു. പെട്ടെന്ന് സാധാരണ പോലെയായി. ഡോക്ടറെ കണ്ടയുടനെ ഇത് പനിയോട് കൂടിയുള്ള ജന്നിയാണ് (ജ്വരജന്നി)(Febrile Fits) പേടിക്കണ്ട ആവശ്യമില്ല എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.!!

എന്താണീ ജ്വരജന്നി (Febrile Seizure)?

കുഞ്ഞു കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാല്‍ അപസ്മാരം ഉണ്ടാകാം. പനി മൂലമുള്ള ഇത്തരം അപസ്മാരത്തിന് ഫെബ്രയില്‍ സീഷര്‍ (febrile seizure) എന്നാണ് പറയുക. കുഞ്ഞുങ്ങൾക്ക് പനി ഒരു പരിധി കഴിഞ്ഞാൽ ശരീരത്തിന്റെ ഒരു പ്രതികരണം ആയി ജന്നിയായി മാറാം.100 കുട്ടികളിൽ ഏകദേശം രണ്ടു മുതൽ അഞ്ചു വരെ പേർക്ക് ഇത് കാണപ്പെടുന്നു.

ഏതു പ്രായത്തിലാണ് ജ്വരജന്നി കാണപ്പെടുന്നത്?

6 മാസം മുതൽ 5 വയസ്സ് വരെയാണ് പനി മൂലം ഇത്തരം അപസ്മാരം ഉണ്ടാകുന്നത് . 1 വയസ്സിനും 1.5 വയസ്സിനും ഇടയിലാണ് ഫിറ്റ്‌സ് വരുവാൻ സാധ്യത കൂടുതൽ. ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് 5-6 വയസ്സ് വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടുമ്പോൾ തന്നെ പനി കുറച്ചു അപസ്മാരം വരാതെ നോക്കുക.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

● ശരീര താപനില 100.4 F(38 ℃) കൂടുതൽ
● ബോധം നഷ്ട്ടപ്പെടുക
●കൈകാലുകൾ മുറുക്കി പിടിക്കുകയോ ശരീരം വില്ലു പോലെ വളയുകയോ ചെയ്യുക
●അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക
●കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

🔴 ഇത് അപകടകാരിയാണോ?

സാധാരണ, പനിയോട് കൂടെയുള്ള അപസ്മാരം പേടിക്കേണ്ടതില്ല. എന്നാൽ 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അപസ്മാരം, 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ തവണ അപസ്മാരം അപകടകാരിയാണ്. ഇതിനെ കോംപ്ലസ്‌ ഫെബ്രയിൽ സീഷർ (Complex Febrile Seizure) എന്ന ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

എന്താണ് ജ്വരജന്നിയ്ക്ക് കാരണം?

ഏതു പനിയും അപസ്മാരം ആകാം.
മാരക രോഗങ്ങളായ മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് എന്നിവ മുതൽ വളരെ സാധാരണവും, താരതമ്യേന നിരുപദ്രവകരവുമായ വൈറൽ പനി കൊണ്ട് വരെ അപസ്മാരം ഉണ്ടാകാം.

ജ്വരജന്നി (Febrile Seizure) ഭാവിയിൽ കുട്ടികൾക്ക് പ്രശ്നമുണ്ടാക്കുമോ?

ഇല്ല. പനി കൂടുമ്പോൾ ശരീരത്തിന്റെ ഒരു പ്രതിരോധമാണ് ഈ അപസ്മാരം. ഇത്തരം കുട്ടികൾക്ക് ഭാവിയിൽ അപസ്മാരം വരാൻ 1-3% താഴെ സാദ്ധ്യത മാത്രമാണുള്ളത്.

ജ്വരജന്നി (Febrile Seizure) വന്നാൽ എന്താണ് ചികിത്സ?

1●ആദ്യമായി കുഞ്ഞിന് അപകടം വരാതെ സംരക്ഷിക്കുക.

2●കഴുത്തിൽ മുറുകുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഉടനെ നീക്കം ചെയ്യുക.

3●അപകടരഹിതമായ സ്ഥലത്ത് കിടത്തുക.

4●മലർന്നു കിടക്കുമ്പോൾ ശ്വാസതടസ്സം വരാൻ സാധ്യത കൂടുതലാണ്. നാക്ക് പിറകിലേക്ക് വീണ് ശ്വാസതടസ്സം വരാം.

5●ഇടത്തോട്ടു ചരിച്ചു കടത്തിയാൽ വായിലുള്ള തുപ്പലും മറ്റും ശ്വാസനാളത്തിൽ പോകാതെ പുറത്തേക്ക് ഒഴുകിപ്പോകാൻ സഹായിക്കും.

6● അപസ്മാരം സാധാരണ, ഏതാനും നിമിഷങ്ങൾ കൊണ്ട് തനിയേ മാറും.

7●കയ്യിൽ ആണിയോ താക്കോലോ പിടിപ്പിക്കുന്നതോ തലയിൽ നെയ്യ് പുരട്ടുന്നതോ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

8●അഞ്ചു മിനിറ്റ് കൊണ്ട് മാറുന്നില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക.

9●ഛർദി, ശ്വാസംമുട്ടൽ, മയക്കം, കഴുത്തിന് പിടിത്തം പോലെ അനുഭവപ്പെട്ടാലും ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.

10●സാധാരണ പനി അല്ലെന്നു ഡോക്ടറിന് സംശയം ഉണ്ടായാൽ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദ്ദേശിക്കാം. തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി CT scan, EEG എടുക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം.

പനി കൂടുമ്പോൾ അപസ്മാരം വരാതിരിക്കാൻ എന്ത് ചെയ്യണം?

1● പനി വരുമ്പോൾ തന്നെ ദേഹം ചെറിയ ചൂട് വെള്ളത്തിൽ തുണി മുക്കി തുടയ്ക്കുക. ചൂട് കുറയാൻ അത് സഹായിക്കും. കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നനച്ച് തുടക്കേണ്ടത്. കാരണം വലിയ രക്തക്കുഴലുകൾ ഏറ്റവും പുറമേ കാണുന്നത് ഇവിടെയാണ്.

2● പാരസെറ്റമോൾ വീട്ടിൽ കരുതുക.തൂക്കത്തിന് കൃത്യമായ മരുന്നിന്റെ ഡോസ് കൊടുക്കുക. യാത്ര ചെയ്യുമ്പോഴും മരുന്ന് കയ്യിൽ കരുതുന്നത് നല്ലതാണ്.

3●എന്നിട്ടും കുറയുന്നില്ലെങ്കിൽ കുട്ടിയെ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

4● Meftal (മെഫറ്റാൽ) , brufen (ബ്രൂഫിൻ) മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ മാത്രം പനി കുറയ്ക്കാനായി കൊടുക്കാം.

5● ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കാം. അപസ്മാരം തടയുന്നതിന് ഡോക്ടർ തന്ന ഈ മരുന്നുകൾ പനിയുടെ തുടക്കത്തിൽ തന്നെ കൊടുത്തു തുടങ്ങുക.

കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെയിരിക്കാൻ ശരീര താപനില കൂടുമ്പോൾ തന്നെ വെള്ളം വെച്ച് തുടച്ചു കുറക്കുക. അഥവാ പനി കൂടി അപസ്മാരം വന്നാലും മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പേടിക്കാതെ ചെയ്യുക..

ഈ വിലപ്പെട്ട വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യൂ.

A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)

Dr Danish Salim,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala

Read : മുലപ്പാൽആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം – ആധുനിക വൈദ്യശാസ്ത്രം പറയുന്നത്

കുഞ്ഞുവാവയുടെ സംരക്ഷണം നല്ല രീതിയിൽ ആവാൻ ഗര്‍ഭിണിയാകുന്നതു മുതല്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാവരും കൂടിയങ്ങ് സ്ത്രീകളെ ഉപദേശിക്കാന്‍ തുടങ്ങും. പ്രസവം കഴിഞ്ഞാലോ, പണ്ടുമുതല്‍ തുടര്‍ന്നുപോരുന്ന ചില ചിട്ടകള്‍ പറഞ്ഞാവും ഉപദേശം. കുഞ്ഞുവാവയുടെ സംരക്ഷണ കാര്യത്തില്‍ പഴമക്കാര്‍ പിന്തുടര്‍ന്നുപോന്ന പലതും അബദ്ധങ്ങള്‍ മാത്രമല്ല, അപകടം കൂടിയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞുവാവയുടെ സംരക്ഷണം എന്നതിനെ പറ്റി ആധുനിക വൈദ്യശാസ്ത്രം പറയുന്നത് നോക്കൂ ;

അതിലെ കുറച്ചു കാര്യങ്ങൾ നോക്കിയാലോ…

1. കുഞ്ഞിന്റെ തലയുടെ ആകൃതി

കുഞ്ഞുവാവയുടെ സംരക്ഷണം

ചില കുഞ്ഞുങ്ങളുടെ തല അല്‍പ്പം നീണ്ടും നെറ്റി ഉന്തിയും ഒക്കെ കാണാറുണ്ട്. സുഖപ്രസവമാണെങ്കില്‍ പ്രത്യേകിച്ചും. കുഞ്ഞിന്റെ തലയോട്ടി പല ഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നായിട്ടേയുള്ളൂ. ജനനസമയത്ത് തലയോട്ടിക്ക് ഉറപ്പുണ്ടാകില്ല. ഈ പ്രത്യേകത കൊണ്ടുതന്നെയാണ് കുഞ്ഞിന്റെ തലക്ക് ഗര്‍ഭാശയമുഖത്തിലൂടെ കടന്നുവരാന്‍ കഴിയുന്നത്.

സമ്മര്‍ദ്ദം മൂലമാണ് ചിലപ്പോള്‍ തല നീളുന്നതും നെറ്റി ഉന്തുന്നതും. കുഞ്ഞ് കരയുമ്പോള്‍ ഉച്ചി പൊങ്ങിവരുന്നത് കണ്ടും പേടിക്കരുത്. ഇതൊക്കെ സാധാരണമാണെന്ന് ആദ്യം മനസ്സിലാക്കുക. കുഞ്ഞിന്റെ തലയോട്ടി പൂര്‍ണമായും ഉറയ്ക്കാന്‍ സത്യത്തില്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ എടുക്കാറുണ്ട്.

2. കുഞ്ഞു തലയില്‍ മുഴയോ തടിപ്പോ കാണുന്നുണ്ടോ?

പേടിക്കേണ്ടതില്ല. പ്രസവത്തിനിടയില്‍ ഞെങ്ങി ഞെരുങ്ങി കടന്നുവരുന്നതിനിടയില്‍ സംഭവിക്കുന്നതാണത്. കുറച്ച് ദിവസത്തിനകം മാറിക്കൊള്ളും. ഇതെല്ലാം തലയോട്ടിക്ക് പുറമെ കാണുന്ന ക്ഷതങ്ങളാണ്. ഇതുമൂലം കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിക്കുന്നില്ല.

3. കുഞ്ഞു മുഖത്തിന് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കുണ്ടോ?

മുഖം അല്‍പം വീര്‍ത്തതു പോലെയുണ്ടോ? മൂക്ക് ചപ്പിയിട്ടുണ്ടോ, ചെവി മടങ്ങിക്കിടക്കാണോ, താടി നീണ്ടിരിക്കാണോ, കുഞ്ഞിക്കണ്ണ് തുറക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടോ… – കാര്യമാക്കേണ്ട, എല്ലാം ദിവസങ്ങള്‍ക്കകം ശരിയാകും.

കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്ക് അല്‍പ്പം ചുവപ്പുനിറവും കണ്ടേക്കാം. ഇതിലും പേടിക്കാനൊന്നുമില്ല. ചെവി അല്‍പം വിടര്‍ന്നിരിക്കുകയോ മടങ്ങിയിരിക്കുകയോ ആയി കാണുകയാണെങ്കില്‍ മെല്ലെ തടവിക്കൊടുത്താല്‍ മതി. ശരിയായിക്കൊള്ളും.

4. ഇടയ്ക്കിടയ്ക്ക് തുമ്മുന്നുണ്ടോ?

കുഞ്ഞു വാവ തുമ്മുന്നത് അലര്‍ജി കൊണ്ടോ, അണുബാധ കൊണ്ടോ അല്ല. ഇതൊക്കെ സ്വാഭാവികം മാത്രമാണ്. അതുപോലെ കുഞ്ഞ് ശ്വസിക്കുമ്പോള്‍ മൂക്കടഞ്ഞതുപോലെയുള്ള ഒരു ചെറിയ ശബ്ദം കേള്‍ക്കുന്നുണ്ടോ.. ഇതിലും അസ്വാഭാവികത ഒന്നുമില്ലെന്ന് അറിയുക.

5. കുഞ്ഞിന്റെ സ്തനങ്ങള്‍ വീര്‍ത്തിരിക്കുകയും പാലുവരികയും ചെയ്യുന്നുണ്ടോ?

പെണ്‍കുട്ടിയായാലും കുഞ്ഞിന്റെ സ്തനങ്ങള്‍ ജന്മസമയത്ത് അല്‍പം വീര്‍ത്തിരിക്കുന്നതായും കല്ലിച്ചിരിക്കുന്നതായും ഞെക്കിയാല്‍ പാലുപോലുള്ള സ്രവം പുറത്തുവരുന്നതായും കാണാം. ഇത് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കാരണമാണ്. പേടിക്കേണ്ടതില്ല. ഞെക്കുകയും അമര്‍ത്തുകയും ഒന്നും വേണ്ട. ആദ്യ ആഴ്ചകളില്‍ തന്നെ തനിയെ മാറിക്കൊള്ളും.

6. കുഞ്ഞിന് ഉറക്കം കൂടുതലാണോ?

കുഞ്ഞുവാവയുടെ സംരക്ഷണം

ആദ്യ ആഴ്ചകളില്‍ കുഞ്ഞിന് ഉറക്കം കൂടുതലായിരിക്കും. ഇത് സ്വാഭാവികമാണ്. പ്രസവസമയത്ത് വേദന കുറയ്ക്കാന്‍ കഴിച്ച മരുന്നിന്റേയും, സിസേറിയന്‍ ചെയ്തവരില്‍ അതിന് ഉപയോഗിച്ച മരുന്നുകളുടെയും സൈഡ് എഫക്ട് കൊണ്ടും കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കൂടുതലായി ഉറങ്ങിയേക്കാം. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ ഉണര്‍ത്തി മുലയൂട്ടാന്‍ മറന്നുപോകാതിരിക്കുക.

7. കുഞ്ഞ് ആവശ്യത്തിന് ശ്വസിക്കുന്നില്ലേ?

എപ്പോഴും ഉറങ്ങുന്നതിനാല്‍ കുഞ്ഞിന്റെ ശ്വാസഗതി അമ്മമാര്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണാം. കാരണം, ചില സമയം കുഞ്ഞുങ്ങളുടെ ശ്വാസഗതി കൂടുന്നതും, ചിലപ്പോള്‍ ശ്വാസഗതി നിലച്ച പോലെയും അമ്മമാര്‍ക്ക് തോന്നാറുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല. പക്ഷേ, കുഞ്ഞ് കൂടുതല്‍ സമയം ശ്വാസമെടുക്കാത്തതുപോലെ തോന്നുകയോ, കുഞ്ഞിന് നീലനിറം ഉണ്ടാകുന്നതുപോലെ തോന്നുകയോ ചെയ്താല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കണം.

8. കുഞ്ഞിന്റെ കാലിന് വളവുണ്ടോ?

ജനിച്ച് ആദ്യദിനങ്ങളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതെങ്ങനെയോ അങ്ങനെ തന്നെയായിരിക്കും കിടക്കുമ്പോള്‍. കൈകാലുകള്‍ മടക്കി അവരുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും. കുഞ്ഞ് വളര്‍ന്ന് കാലുകളില്‍ ശരീരത്തിന്റെ ഭാരം താങ്ങുമ്പോള്‍ ഈ അവസ്ഥ മാറിക്കൊള്ളും.

9. കുഞ്ഞുനഖംകൊണ്ട് കുഞ്ഞിന് മുറിയുന്നുണ്ടോ?

നഖം പെട്ടെന്ന് പെട്ടെന്ന് വളരും. ആ നഖം തട്ടി കുഞ്ഞിന്റെ മുഖത്തും മറ്റും മുറിയാനും രക്തം പൊടിയാനും പാടുവരാനും ഒക്കെ സാധ്യത ഏറെയാണ്. കുഞ്ഞുറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക നെയില്‍ കട്ടര്‍ കൊണ്ടോ, ചെറിയ കത്രിക കൊണ്ടോ നഖം മുറിച്ചെടുക്കാം.കയ്യിൽ വേണമെങ്കിൽ സോക്സ് ധരിപ്പിക്കാം.

10. കുഞ്ഞിന്റെ വയര്‍ പൊക്കിളിന്റെ ഭാഗത്ത് വല്ലാതെ വീര്‍ത്തിരിക്കുന്നുണ്ടോ?

വിഷമിക്കേണ്ടതില്ല. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണിരിക്കും. ആ ഭാഗം നന്നായി ഉണങ്ങുംവരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊക്കിളിന് താഴെവെച്ച് ഉടുപ്പിക്കണം. ഡയപ്പറില്‍ നിന്ന് നനവ് പൊക്കിള്‍കൊടിയിലേക്ക് പടരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഭാഗത്തുനിന്ന് ചുവപ്പുനിറമുണ്ടാകുകയോ സ്രവം പുറത്തുവരികയോ ദുര്‍ഗന്ധമുണ്ടാകുകയോ ചെയ്താല്‍ ഉടനെ ഡോക്ടറെ കാണുക.

മുക്കുമ്പോഴും ചില കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം പൊങ്ങിവരാറുണ്ട്. പൊക്കിളിനിടുത്തുള്ള വയറിന്റെ ഭിത്തിയിലെ ചെറുസുഷിരത്തിലൂടെ കുഞ്ഞിന്റെ കുടല്‍ ചെറുതായി തള്ളി വരുന്നതുമൂലം ഉണ്ടാകുന്ന ഹെര്‍ണിയ എന്ന അവസ്ഥയാണിത്. ഇത് നിരുപദ്രവകാരിയാണ്. ഇതുമൂലം കുഞ്ഞിന് വേദനയൊന്നുമുണ്ടാകില്ല. കുഞ്ഞിന് ഒന്ന് രണ്ട് വയസ്സാകുമ്പോഴേക്കും ഇത് താനേ അടഞ്ഞ് ശരിയായിക്കൊള്ളും. കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയും മാറ്റിയെടുക്കാം.

11. കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങളുടെ കാര്യത്തിലും വേണം അല്‍പം ശ്രദ്ധ.

ശിശുവിന്റെ ജനനേന്ദ്രിയം ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അല്‍പ്പം വലുതായും വീര്‍ത്തിരിക്കുന്നതായും തോന്നിയേക്കാം. പെണ്‍കുട്ടികളില്‍ യോനീദളങ്ങള്‍ വീര്‍ത്തിരിക്കുന്നതായും പിങ്ക്നിറത്തില്‍ ഒരു ചെറിയ ഭാഗം തള്ളിനില്‍ക്കുന്നതായും കണ്ടേക്കാം. ചില പെണ്‍കുട്ടികളില്‍ വെള്ള നിറത്തിലുള്ള യോനീസ്രവം പുറത്തുവരുന്നതും മറ്റു ചിലരില്‍ അല്‍പം രക്തസ്രാവവും കണ്ടേക്കാം. ആര്‍ത്തവം പോലെ തോന്നിപ്പിക്കുന്ന ഈ പ്രതിഭാസം അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണ്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല.

ആണ്‍കുഞ്ഞുങ്ങളില്‍ വൃഷണസഞ്ചിക്ക് വീക്കം കണ്ടുവരാറുണ്ട്. ഇത് വൃഷണസഞ്ചിയില്‍ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്ന ഹൈഡ്രോക്സിന്‍ എന്ന അവസ്ഥ കാരണമാകാം. മൂന്നുമുതല്‍ ആറ്മാസം പ്രായമാകുന്നതിനിടയില്‍ ഇത് തനിയെ മാറിക്കൊള്ളും. ഇല്ലെങ്കില്‍ മാത്രം ഡോക്ടറെ കാണുക.

ലിംഗം വളഞ്ഞിരിക്കുന്നതും ഉദ്ധാരണമുണ്ടാകുന്നതും, പ്രത്യേകിച്ച് മൂത്രമൊഴിക്കുന്നതിന് മുമ്പ് സാധാരണം മാത്രമാണ്. ചില ആണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ദ്വാരമില്ലെന്ന് തോന്നുമെങ്കിലും ഒഴിക്കുമ്പോള്‍ മൂത്രം ദൂരെ വീഴുന്നുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

12. കുഞ്ഞു ശരീരത്തിലെ മറുകുകള്‍

കുഞ്ഞ് ശരീരത്തില്‍ പല മറുകുകള്‍ കണ്ടേക്കാം. ഇവയില്‍ ഭൂരിഭാഗവും ഒരുവയസ്സിനുള്ളില്‍ മാഞ്ഞുപോകും. കുഞ്ഞു ചര്‍മ്മത്തില്‍ കാണുന്ന ചെറിയചെറിയ കുരുക്കളും പേടിക്കേണ്ടതില്ല. ആഴ്ചകള്‍ക്കുള്ളില്‍ തനിയെ മാറിക്കൊള്ളും.

13. കുഞ്ഞുങ്ങളിലെ മഞ്ഞനിറം

കാണപ്പെടുന്ന മഞ്ഞനിറം ഇപ്പോഴത്തെ കുഞ്ഞുങ്ങളില്‍ സാധാരണയാണ്. ജനിച്ച് രണ്ടാംദിവസം മുതല്‍ രണ്ടാഴ്ച വരെ ഇത് കണ്ടേക്കാം. രക്തത്തിലെ ചുവന്ന രക്താണുകോശങ്ങള്‍ വിഘടിക്കുമ്പോഴുണ്ടാകുന്ന ബിലിറുബിന്‍ പുറംതള്ളാന്‍ ആദ്യദിനങ്ങളില്‍ നവജാതശിശുവിന്റെ കുഞ്ഞി കരളിന് പൂര്‍ണമായും സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മഞ്ഞനിറം കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കാണണം. ബിലിറൂബിന്റെ അളവ് ക്രമാതീതമായാല്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിച്ചേക്കാം.

രാവിലെ കുറച്ചുനേരം സൂര്യപ്രകാശമുള്ളിടത്തു കിടത്തുക. ഫോട്ടോ തെറാപ്പി ചെയ്യുക എന്നതും പ്രതിവിധിയാണ്.

14. കുഞ്ഞിന്റെ കൈവെള്ളയിലും കാല്‍പാദത്തിലും നീലനിറമുണ്ടോ?

ആദ്യമണിക്കൂറുകളില്‍ ഇങ്ങനെ നീലനിറം കണ്ടേക്കാം. ഇത് ഈ ഭാഗങ്ങളില്‍ തണുപ്പടിക്കുന്നത് കൊണ്ടാണ്. പേടിക്കേണ്ട.

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും ശരീരം മുഴുവനും നീലനിറം കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെയാകുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് ഉടന്‍ ചികിത്സ ആവശ്യമുണ്ട്.

വൃത്തിയായി കുഞ്ഞിനെ സംരക്ഷിക്കുക. സോപ്പിട്ടു കൈകഴുകി മാത്രം കുഞ്ഞിനെ എടുക്കുക. കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പുപയോഗിച്ച് കഴുകി, വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. അണുനാശിനികള്‍ ഉപയോഗിക്കണമെന്നില്ല. കുഞ്ഞിന്റെ തുണികള്‍ ഇസ്തിരിയിട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. നേര്‍ത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം കുഞ്ഞിനെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.

 

Related Topic ;

മുലപ്പാൽ – ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

ഇലക്കറികൾ

ഇലക്കറികൾ – കുഞ്ഞുരുളയിൽ അല്പം

ഇലക്കറികൾ എന്നും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയ ഈ ഭക്ഷണം എന്നും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ, പ്രഷർ മുതാലായ അസുഖങ്ങളെ നമുക്ക് ഒരു പരിധി വരെ തടയാം.

കുഞ്ഞുരുളയിൽ ഇനിയെന്നും അല്പം ഇലക്കറികളും കൂടി ആകാം.

ഇലക്കറികളുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്നും നമുക്ക് ഇനി ഇത് ഒഴിവാക്കാൻ കഴിയില്ല.എങ്കിൽ പിന്നെ ഏത് കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം, എന്ന് കൂടി അറിഞ്ഞാലോ?

✅ വൈറ്റമിൻ എ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ എ വളർച്ചയിലും ബുദ്ധിവികാസത്തിലും ,രോഗ പ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നൂറു ഗ്രാം ചീരയിൽ നമുക്ക് ദിവസേന ആവശ്യമായ വൈറ്റമിൻ എ യുടെ 87% അടങ്ങിയിട്ടുണ്ട്.

✅ വൈറ്റമിൻ കെ യും ഇലക്കറികളിൽ ധാരാളമുണ്ട്.കൂടാതെ വൈറ്റമിൻ സി യും ചില ബി കോംപ്ലക്സ് വൈറ്റമിനുകളും ഇലക്കറികളുണ്ട്.

✅ ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇവ. വിളർച്ച ഒഴിവാക്കാൻ ഗർഭിണികൾക്കും കുട്ടികൾക്കും ഇവ എത്ര വിശേഷപ്പെട്ടതാണെന്ന് എടുത്തു പറയേണ്ടല്ലോ അല്ലേ ..

✅ ബലമുള്ള എല്ലിനും പല്ലിനും കാൽസ്യം വേണമെന്ന് നിങ്ങൾക്കറിയാമല്ലോ. അത്യാവശ്യത്തിന് കാത്സ്യവും മഗ്നീഷ്യവും ഇലക്കറികളിലുണ്ട്. കരുത്താർന്ന്‌ നമ്മുടെ കുട്ടികൾ വളരാൻ അത് സഹായകമാകും.

✅ നാരുകളാൽ സമ്പുഷ്ടമാണ് ഭക്ഷ്യയോഗ്യമായ ഇലകൾ. അത് ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.

✅ ഇലക്കറികളിൽ ഉള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡൻറുകളും നമ്മുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

✅ കൊഴുപ്പും കൊളസ്ട്രോളും തീരെ കുറവാണ് ഇലക്കറികളിൽ.

❓ എത്ര കഴിക്കണം? ❓

✅സ്ത്രീകൾ ദിവസേന 100 ഗ്രാമും ,ആണുങ്ങൾ ദിവസേന 40 ഗ്രാമും ,പ്രീ സ്കൂൾ ( 4-6 വയസ്സ് ) മുതൽ മേലോട്ട് ഉള്ള കുട്ടികൾ 50 ഗ്രാമും വെച്ച് പ്രതിദിനം ഇലക്കറികൾ കഴിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.

✅പക്ഷേ നമ്മൾ നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്ന ഇലക്കറികളുടെ അളവ് എത്രയോ തുച്ഛമാണ്.

❓ ഏതൊക്കെ ഇലക്കറികൾ കഴിക്കാം?❓

നമ്മുടെ നാട്ടിൽ എത്രയോ തരം ഇലകൾ പാകം ചെയ്യാനായി ലഭ്യമാണ്. വളളിച്ചീര ,പാലക് ചീര ,വേലിച്ചീര, സൗഹൃദച്ചീര, കുsകൻ ചീര തുടങ്ങി ചീരകൾ തന്നെ എത്ര തരം.

മുരിങ്ങയില ,പയറിന്റെ ഇല ,മത്തനില തഴുതാമ ,തകര തുടങ്ങി നിരവധി ഇലകളുണ്ട് ഭക്ഷ്യയോഗ്യമായവ.

❓ ഇലക്കറികൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?❓

✅ഇലകൾ ശുദ്ധജലത്തിൽ നന്നായി കഴുകിയെടുക്കണം.( അര മണിക്കൂർ ശുദ്ധജലത്തിൽ മുക്കിയിടുന്നതും നന്ന്). കീടനാശിനിയുടെ അംശം കളയാനും ചെറു കീടങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും.

✅▪ കൂടുതൽ സമയം പാകം ചെയ്യുന്നത് അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കും.

✅▪ ഇലകൾ പാകം ചെയ്ത വെള്ളം ഊറ്റിക്കളയരുത്.

✅▪ കുട്ടികൾക്ക് എല്ലാവർക്കും ഇലക്കറികളുടെ രുചി ഇഷ്ടമാവണമെന്നില്ല. അതു കൊണ്ടു തന്നെ വൈവിധ്യമാർന്ന രുചികൾ പരീക്ഷിക്കാം. ചീര തിന്ന് മസിൽ പെരുപ്പിച്ച് നിൽക്കുന്ന പോപ്പോയെ കാണിച്ചു കൊടുക്കുകയും ചെയ്യാം വികൃതിക്കുട്ടന്മാർക്ക്.

✅▪ സൂപ്പർ മാർക്കറ്റിൽ നിന്നും വില കൂടിയ ഇലക്കറികൾ വാങ്ങണമെന്നില്ല കേട്ടോ. പ്രാദേശികമായി ലഭ്യമായ ഇലക്കറികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വീട്ടിൽ ഇവ കൃഷി ചെയ്യുകയുമാവാം. ശുദ്ധമായ ഇലക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം.

Related Topic ;

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

പൊടിപ്പാൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഗർഭകാലം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കുട്ടികളിലെ പനി

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !


💥പനിയെ നേരിടേണ്ട വിധം💥

കുട്ടികളിലെ പനി വരുമ്പോഴെക്ക് രക്ഷിതാക്കള്‍ നെഞ്ചിടിപ്പ് കൂട്ടുന്നതിനു പകരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പനി ഒരു പണിയായി മാറാതെ സൂക്ഷിക്കാം.

കുട്ടികളിലെ പനി അളക്കുന്നതിന് വീട്ടില്‍ എപ്പോഴും ഒരു തെര്‍മോമീറ്റര്‍ ഉണ്ടായിരിക്കണം. മെര്‍ക്കുറി ഉപയോഗിക്കുന്ന സാധാരണ തെര്‍മോമീറ്ററിനെ അപേക്ഷിച്ച് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ആണ് സുരക്ഷിതം . അബദ്ധത്തില്‍ കൈയില്‍ നിന്ന് വീണാല്‍ പോലും വിഷവസ്തുവായ മെര്‍ക്കുറി നിങ്ങളുടെ കുഞ്ഞിനു കൈയെത്തുന്നിടത്ത് പരക്കുന്നതൊഴിവാക്കാന്‍ ഇത് സഹായിക്കും.

കുട്ടികളിലെ പനിയെ, ‘നല്ല പനി/ഇടത്തരം പനി/കുഞ്ഞന്‍പനി’ എന്ന് അമ്മയോ രക്ഷിതാവോ പറയുന്നതിന് പകരം ഓരോ മണിക്കൂറിലും കുഞ്ഞിന്റെ ചൂട് തെര്‍മോമീറ്റര്‍ വെച്ച് അളന്നു എഴുതി വെക്കുകയാണെങ്കില്‍ (documented fever) അത് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും.

മെര്‍ക്കുറി തെര്‍മോമീറ്റര്‍ ഒരു മിനിറ്റ് തികച്ചും ശരീരത്തില്‍ വെച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തണം. കുട്ടികളിലെ പനി അളക്കാൻ ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍ ബീപ് ശബ്ദം ഉണ്ടാക്കുന്നത് വരെ വെച്ചിരുന്നാല്‍ മതി. വായില്‍ വെച്ചാണ് പനിച്ചൂട് അളക്കുന്നതെങ്കില്‍, ചൂട് നോക്കുന്നതിനു തൊട്ടു മുന്‍പ് കുഞ്ഞ് ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഒന്നും കഴിച്ചിട്ടില്ല എന്നുറപ്പ് വരുത്തുക. തെറ്റായ ഊഷ്മാവ് കാണിച്ചു തെര്‍മോമീറ്റര്‍ നമ്മളെ പറ്റിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ആണിത്.

കുട്ടികളിലെ പനി ആയാലും  ഏറ്റവുമാദ്യം ചെയ്യാവുന്ന ഒന്നാണ് നനച്ചു തുടക്കല്‍ (tepid sponging). ഇതൊരിക്കലും തണുത്തവെള്ളം കൊണ്ടോ ചൂടുവെള്ളം കൊണ്ടോ അല്ല ചെയ്യേണ്ടത്. പകരം, സാധാരണ ഊഷ്മാവില്‍ ഉള്ള വെള്ളം കൊണ്ട് കുഞ്ഞിന്റെ ശരീരം മുഴുവന്‍ നനച്ചു തുടക്കണം. കക്ഷം,തുടയുടെ മേല്‍ഭാഗത്തെ മടക്കില്‍ ചൂട് തങ്ങി നില്‍ക്കുന്നയിടം എന്നിവിടങ്ങളില്‍ കൂടുതല്‍ നന്നായി തുണി കൊണ്ട് നനച്ചു തുടച്ചു ചൂട് കുറക്കണം.

കുട്ടികളിലെ പനിയ്ക്ക്  സാധാരണ കൊടുക്കുന്ന മരുന്നായ പാരസെറ്റമോള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ആധുനികവൈദ്യത്തില്‍ മരുന്ന് നല്‍കുന്നത് പ്രായത്തിന് അനുസരിച്ചല്ല, ശരീരഭാരത്തിന് അനുസരിച്ചാണ്. ഉദാഹരണത്തിന് പാരസെറ്റമോള്‍ ഡോസ്10- 15 mg/kg ഡോസ് എന്നതാണ്. അതായത് പത്തു കിലോ ഭാരമുള്ള ഒരു കുട്ടിക്ക് ഒരു നേരം 150 പാരസെറ്റമോള്‍ ആണ് പരമാവധി ഡോസ്. ഇത് പോലെയുള്ള കണക്ക് ഓരോ മരുന്നിനുമുണ്ട്.

താരതമ്യേന സുരക്ഷിതമായ മരുന്നാണിത്. ലിവറിനെ ബാധിക്കുന്ന മഞ്ഞപിത്തം പോലുള്ള അസുഖങ്ങള്‍ ഉള്ളപ്പോള്‍ പോലും അറിയാതെ കുഞ്ഞിനു ഒരു നേരം പാരസെറ്റമോള്‍ കൊടുത്തു പോയി എന്നതൊന്നും ഓര്‍ത്തു തീ തിന്നേണ്ട ആവശ്യമില്ല. ഓവര്‍ഡോസ് എന്ന അപകടമൊഴിച്ചാല്‍ സാധാരണ ഗതിയില്‍ ഭയക്കാനും ഒന്നുമില്ലെന്ന് തന്നെ പറയാം.

ഇത് പോലെയല്ല മെഫനെമിക് ആസിഡ്, ഇബുപ്രോഫെന്‍ പോലെയുള്ള പനി മരുന്നുകള്‍. ഇവ ഉപയോഗിക്കാവുന്ന അവസ്ഥയും ഉപയോഗിക്കരുതാത്ത അവസ്ഥയുമുണ്ട്. ഉദാഹരണത്തിന്, ഡെങ്കിപ്പനി ഉള്ള കുട്ടിക്ക് പനി പെട്ടെന്ന് മാറുമെന്ന് പറഞ്ഞു മെഫാനെമിക് ആസിഡ് അടങ്ങിയ മരുന്ന് കൊടുത്താല്‍ ദഹനവ്യവസ്ഥയില്‍ രക്തസ്രാവം ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഈ മരുന്ന് കുഴപ്പക്കാരന്‍ ആണെന്നല്ല പറഞ്ഞു വരുന്നത്, ഉപയോഗിക്കുമ്പോള്‍ അത് നിര്‍ബന്ധമായും ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം എന്നാണ്.

‘ജലദോഷപ്പനി’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വൈറല്‍ ഫീവര്‍ കുറയാന്‍ ഇത്രയൊക്കെ തന്നെ ധാരാളം. കൂടാതെ ധാരാളം വിശ്രമവും ശരീരത്തില്‍ യഥേഷ്ടം ജലാംശവും ഉണ്ടാകണം. വെള്ളം കുടിക്കണം എന്ന് പറയുമ്പോഴെക്ക് ‘പൊടി കുറഞ്ഞ മധുരം കുറഞ്ഞ കട്ടന്‍ ചായ അല്ലെങ്കില്‍ കട്ടന്‍കാപ്പി’ എന്ന ദിവ്യദ്രാവകം വിത്ത്‌ റസ്ക്/ ബ്രെഡ്‌എന്ന ചിന്ത മനസ്സില്‍ പോയെങ്കില്‍ ഒരു വാക്ക്.

ചായയും കാപ്പിയും ശരീരത്തില്‍ ഉള്ള വെള്ളം വലിച്ചു പുറത്തു കളയുന്ന വസ്തുക്കളാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കില്ല.തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, തണുപ്പില്ലാത്ത ജ്യൂസ്, കരിക്കിന്‍വെള്ളം തുടങ്ങിയവ വളരെ നല്ലതാണ്.ബ്രെഡ്‌/റസ്ക് എന്നിവയ്ക്ക് പനിയുമായുള്ള ബന്ധം ഒരു തരം പൊക്കിള്‍കൊടി ബന്ധമായി നാട്ടുകാര്‍ അംഗീകരിച്ചതാണെങ്കില്‍ കൂടിയും, അതിലും വലിയ കാര്യമില്ല. കഞ്ഞി, പച്ചക്കറികള്‍, പഴങ്ങള്‍, എളുപ്പം ദഹിക്കുന്ന വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ധൈര്യമായി കഴിക്കാം. പട്ടിണി കിടന്നു പനി മാറ്റാന്‍ ശ്രമിച്ചാല്‍ പനിയൊട്ടു മാറാനും പോകുന്നില്ല, ക്ഷീണം ഏറുകയും ചെയ്യും. കുഞ്ഞിനു ഭക്ഷണം വേണ്ടെന്നു പറഞ്ഞാല്‍ പോലും സ്നേഹിച്ചു ഊട്ടുക.

ഇത്രയൊക്കെ ചെയ്തിട്ടും, കുഞ്ഞിനു പനി കുറയുന്നില്ലെങ്കില്‍, അടുത്ത നടപടിയായി ആശുപത്രി പിടിക്കുക തന്നെ വേണം. വെപ്രാളം പിടിച്ചു ഓടി വരാനുള്ള കാരണങ്ങള്‍ ഇപ്പോഴും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും ഡോക്ടറെ കാണല്‍ നീട്ടികൊണ്ട് പോകാന്‍ പാടില്ലാത്ത പനിയവസരങ്ങള്‍ തിരിച്ചറിയല്‍ അത്യാവശ്യമാണ്. അവയെ ഒന്നോടിച്ചു വായിക്കാം.

💥*ചികിത്സ വൈകിക്കരുത്💥

നവജാതശിശുവിന് വരുന്ന പനി

ഇരുപത്തെട്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനു പനി വരുന്നത് അപകടകരമാണ്. അണുബാധ കൊണ്ടുള്ള അപകടകരമായ സെപ്സിസ് ആയിരിക്കാം. എന്റെ കുഞ്ഞിനു അണുബാധയൊന്നും വരില്ല എന്ന മുന്‍വിധി വേണ്ട. പൊക്കിളിനു ചുറ്റും ഉണ്ടാകുന്ന നേരിയ തിളക്കമുള്ള ചുവപ്പും നീരും അവഗണിക്കുന്നത് പോലും പിന്നീടു സാരമായ അണുബാധക്ക് വഴി വെക്കുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ പ്രതിരോധവ്യവസ്ഥക്ക് പക്വതയെത്തിയിട്ടില്ല എന്നറിയുക.

മറ്റൊരു സാധ്യതയുള്ളത് മുലപ്പാല്‍ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണം കൊണ്ടുണ്ടാകുന്ന ‘ഡീഹൈട്രേഷന്‍ ഫീവര്‍’ ആണോ ഇതെന്നത്‌ മാത്രമാണ്. അത് കണ്ടു പിടിക്കണമെങ്കിലും ഒരു ശിശുരോഗവിദഗ്ധന്‍റെ സഹായയും ഉപദേശവും ആവശ്യമാണ്. അതായത് നവജാതശിശുവിന് വരുന്ന പനിക്ക് ഡോക്ടറെ കാണാതിരിക്കാന്‍ പാടില്ല.

പൊതുവേ കളിച്ചു തിമിര്‍ത്തു നടക്കുന്ന കുട്ടി തളര്‍ന്നു കിടക്കുന്നത് അത്ര നല്ല ലക്ഷണമല്ല. വൈറല്‍ ഫീവര്‍ ആകുമ്പോള്‍ ഇടയ്ക്കു തളര്‍ന്നു കിടക്കും, പനി വിടുമ്പോള്‍ ഓടി നടക്കും. സാരമായ കാരണങ്ങള്‍ കൊണ്ടുള്ള പനിക്ക് ഈ ഇടവേള പോലും ഉണ്ടായിക്കോളണമെന്നില്ല. മുലപ്പാല്‍ കുടിക്കാന്‍ മടി, നിര്‍ത്താതെയുള്ള കരച്ചില്‍, കടുത്ത വാശി എന്നിവയും നിസ്സാരമാവണമെന്നില്ല.

ഭക്ഷണം കഴിക്കാന്‍/ ശരീരത്തില്‍ ഭക്ഷണം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. പേരിനു കുറച്ചു തിന്നാന്‍ വേണ്ടായ്ക എല്ലാ പനിക്കും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, കുഞ്ഞ് ഒന്നും കഴിക്കാന്‍ കൂട്ട് വെക്കുന്നില്ലെങ്കിലോ, കഴിക്കുന്നത്‌ മുഴുവന്‍ ഛർദ്ദിക്കുകയോ വയറിളക്കം അനുഭവപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. നിര്‍ജലീകരണം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുഞ്ഞുങ്ങളെ തളര്‍ത്തും. മൂത്രത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം ക്രമാതീതമായി കുറഞ്ഞാല്‍ വൃക്കയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തകരാറിലാകാം. കുഞ്ഞ് തീരെ മൂത്രമൊഴിക്കാതിരിക്കുന്ന അവസ്ഥ അപകടകരമാണ്.

കുട്ടി വിളിച്ചിട്ട് മിണ്ടാതിരിക്കുകയോ ബോധം മറയുകയോ അപസ്മാരലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ ഒരു കാരണവശാലും വെച്ച് താമസിപ്പിക്കരുത്.

ശരീരത്തില്‍ ചുവന്ന പൊങ്ങിയ പാടുകള്‍ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചാംപനി, ചിക്കന്‍പോക്സ്, തക്കാളിപ്പനി, ഡെങ്കിപ്പനി തുടങ്ങി ചില മരുന്നുകളുടെ അലര്‍ജിയായി പോലും ദേഹത്ത് പാടുകള്‍ വരാം. ചുവന്ന പാടുകളുടെ കാരണം തീരുമാനിക്കേണ്ടത് ഡോക്ടര്‍ ആണ്. കുഞ്ഞുങ്ങള്‍ക്ക്‌ കൃത്യമായി കുത്തിവെപ്പുകള്‍ എടുത്തു എന്നുറപ്പ് വരുത്തേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്ത്വവും.

കുഞ്ഞിന്റെ ശ്വസനത്തില്‍ ഉള്ള വ്യതിയാനം, പുറത്തേക്ക് കേള്‍ക്കുന്ന വലിവ്, കുറുകുറുപ്പ് എന്നിവയും അവഗണിക്കരുത്.

ഇതിലേത് തന്നെയായാലും കുഞ്ഞിന് കൃത്യമായ വൈദ്യസഹായം ലഭിച്ചെന്നു ഉറപ്പ് വരുത്തെണ്ടതുണ്ട്. തീര്‍ന്നിട്ടില്ല, ആശുപത്രിയില്‍ എത്തിക്കഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

രോഗലക്ഷണങ്ങള്‍, നിങ്ങള്‍ എഴുതി രേഖപ്പെടുത്തിയ temperature chart ഉള്‍പ്പെടെ ഡോക്ടറുമായി പങ്കു വെക്കുന്നത് രോഗനിര്‍ണയം എളുപ്പമാക്കും. ഓര്‍ക്കുക, ചികിത്സിക്കേണ്ടത് പനിയെ അല്ല, പനിയുടെ കാരണത്തെയാണ്. അതിനു നിങ്ങളുടെ സഹായം കൂടിയേ തീരൂ.

ശരീരതാപനില ക്രമാതീതമായി കൂടുന്നത് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് അപസ്മാരമുണ്ടാക്കാം (febrile seizure). ഈ കാരണം കൊണ്ട് തന്നെയാണ് അവര്‍ക്ക് പനി തുടങ്ങുമ്പോള്‍ തന്നെ നനച്ചു തുടക്കാനും മരുന്ന് കൊടുക്കാനും ശ്രദ്ധിക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നത്.

കൂടി അപസ്മാരം വന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കുഞ്ഞിനു വീണ്ടും പനിക്കുന്നു എന്ന് കണ്ടാല്‍ ഉടന്‍ തന്നെ പനിക്കുള്ള മരുന്നും നനച്ചു തുടക്കലും ആരംഭിക്കണം. കൂടാതെ, ഡോക്ടര്‍ പറഞ്ഞു തന്ന മറ്റു മുന്‍കരുതലുകളും എടുക്കണം (അപസ്മാരം തടയാനുള്ള ഗുളിക ഉള്‍പ്പെടെയുള്ളവ). ഫെബ്രൈല്‍ സീഷര്‍ എന്ന ഈ അപസ്മാരം നിങ്ങളുടെ കുഞ്ഞിന്റെ മസ്തിഷ്കത്തെ സാരമായി ബാധിക്കുമെന്നോ അവരുടെ ബൗദ്ധികവളര്‍ച്ചയെ തകിടം മറിക്കുമെന്നോ ഒന്നും ഭയപ്പെടേണ്ടതില്ല എന്ന് മാത്രമല്ല, ആറ് വയസ്സോടെ ഈ അവസ്ഥ ഏതാണ്ട് പൂര്‍ണമായും മാറുകയും ചെയ്യും.
ഈ കുട്ടികള്‍ക്കുള്ള മരുന്ന് എപ്പോഴും കൈയെത്തുന്നിടത്ത് ഉണ്ടായിരിക്കണം. പക്ഷെ, കുട്ടികള്‍/വൃദ്ധര്‍/മാനസിക രോഗികള്‍ എന്നിവര്‍ക്ക് കിട്ടുന്ന രീതിയില്‍ ഒരു മരുന്നും ഉണ്ടാകാന്‍ പാടുള്ളതല്ല.

മുലയൂട്ടുന്ന കുഞ്ഞിനു ഏതൊരു അസ്വസ്ഥത ഉണ്ടെങ്കിലും മുലയൂട്ടല്‍ തുടരുക തന്നെ വേണം. മറ്റേതൊരു മരുന്നിനോളം തന്നെ പ്രാധാന്യമുള്ളതാണ് അമ്മയുടെ ശരീരം കുഞ്ഞിനായി മാത്രമുണ്ടാക്കുന്ന ഈ അമൃത്. ഛർദ്ധിയോ വയറിളക്കമോ പനിയോ കരച്ചിലോ പാല് കൊടുക്കാതിരിക്കാനുള്ള കാരണമല്ല.

അവസാനം പതിവ് പോലെ പനി എങ്ങനെ തടയാം എന്ന ചോദ്യത്തില്‍ എത്തിയ സ്ഥിതിക്ക് അത് കൂടി പറയാം. പനി വരുന്നത് പേടിക്കേണ്ട കാര്യമൊന്നുമല്ല. അല്പം വിവേകത്തോടെ പനിയെ കാണാന്‍ പഠിച്ചാല്‍ മാത്രം മതി. നവജാതരില്‍ പനി സാധാരണമല്ലാത്തത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക.അംഗന്‍വാടിയില്‍ ചേര്‍ന്ന പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടമായൊരു പനി പതിവാണ്. ആദ്യമായി അവര്‍ സമൂഹവുമായി ഇടപഴകിയതല്ലേ, അതുണ്ടാകും. അവരിനിയും പോയി പാടിയും പഠിച്ചുമിരിക്കട്ടെ. അവരെ തടയേണ്ട.

അല്പം മുതിര്‍ന്നു കഴിഞ്ഞ കുസൃതിക്കുടുക്കകള്‍ക്ക് പനി വന്നാല്‍ അവരെ നനച്ചും തുടച്ചും നെഞ്ചോടു ചേര്‍ത്തുമിരിക്കുക. കുറുമ്പ് കൂടുകയോ വയ്യാതാവുകയോ ചെയ്‌താല്‍ നമുക്ക് ഡോക്ടറെ കാണിക്കാം. പിന്നെ, ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാം. വാക്സിനുകള്‍ ചില പനികളില്‍ നിന്നവരെ രക്ഷിക്കും. അതവരുടെ അവകാശവും അവര്‍ക്ക് നല്‍കല്‍ നമ്മുടെ കടമയുമാണ്. അത് മറക്കാതിരിക്കാം. അവര്‍ക്ക് നല്ല ഭക്ഷണമുണ്ടാക്കി നല്‍കാം. അവരോടൊപ്പം കളിയ്ക്കാന്‍ കൂടാം, അവരറിയാതെ അവരുടെ വളര്‍ച്ച കാണാം, കൗതുകം കൊള്ളാം .

ചെറിയ ഉവ്വാവു ഒന്നും സാരമില്ലെന്നേ…കുഞ്ഞുങ്ങളല്ലേ…❣

Read : ജ്വരജന്നി

മുലപ്പാൽ ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുട്ടികളുടെ കണ്ണുകൾ - പരിചരണവും സംരക്ഷണവും

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാർ അറിയേണ്ടതെല്ലാം

നിങ്ങളുടെ കുഞ്ഞിന്റെ കണ്ണുകൾ വൃത്തിയാക്കുകയും സംരക്ഷിക്കുകയും അവയുടെ വികാസത്തിൽ നല്ലവണ്ണം ശ്രദ്ധിക്കുകയും ചെയ്യുക. ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവപോലെ വൈറ്റമിൻ എ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ എ കണ്ണിന് ആരോഗ്യം നൽകുന്നതിനും നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതിനും പുറമെ, കുട്ടിയുടെ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

ശ്രദ്ധയോടെ വൃത്തിയാക്കുക

കണ്ണുകൾ

1. കൊച്ചുകുട്ടിയുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം വളരെ കട്ടി കുറഞ്ഞതും മൃദുലവുമാണ്.
2. കുഞ്ഞിന്റെ മുഖം കഴുക്കുന്ന അവസരങ്ങളിൽ ഇവിടെ ഉരച്ചു കഴുകരുത്.
3. കുളിപ്പിക്കുന്ന സമയത്ത് കുഞ്ഞിന്റെ കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ മൃദുവായി ഉരച്ചു കഴുകുക.
4. ഉണങ്ങിപ്പിടിച്ച അഴുക്ക്, ഇളം ചൂടു വെള്ളത്തിൽ ഒരു തുണി നനച്ച് മൃദുവായി തുടച്ചു കളയുക.

പരുക്കുകളിൽ നിന്നുള്ള സംരക്ഷണം.

കണ്ണുകൾ - പരുക്കുകളിൽ നിന്നുള്ള സംരക്ഷണം.

1. നിങ്ങളുടെ കുഞ്ഞിന്റെ കണ്ണുക്കൾക്ക്‌ ഹാനി വരുത്താവുന്ന അല്ലെങ്കിൽ ആഘാതം നൽകാവുന്ന വസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യുക.
2. പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ,പണിയായുധങ്ങൾ ഉപയോഗിച്ച് ജോലിചെയ്യുമ്പോൾ കുട്ടിയെ അകലേക്ക് മാറ്റുക.
3. സമ്പർക്കം ഉണ്ടായാൽ കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാൽ ക്ലീനറുകൾ കുട്ടികൾക്ക് എത്താവുന്ന സ്ഥലത്തു നിന്ന് മാറ്റി വെയ്ക്കുക.

സൂര്യനിൽ നിന്നുള്ള സംരക്ഷണം

1. വളരെയധികം സൂര്യപ്രകാശം ഉണ്ടെങ്കിൽ അസ്വസ്ഥത മൂലം കുട്ടികൾക്ക് കൊങ്കണ്ണു ഉണ്ടാവാം .
2. വീതിയുള്ള അരികുള്ള തൊപ്പി അല്ലെങ്കിൽ സൺഗ്ലാസ് ധരിപ്പിച്ച് കണ്ണുകൾക്ക് സംരക്ഷണം നൽകുക.
3. കുട്ടികൾ ചാടി കളിക്കുമ്പോൾ സൺ ഗ്ലാസിന്റെ സ്ഥാനം തെറ്റാതിരിക്കാനായി സ്പോർട്സ് ബാൻഡ് ഉപയോഗിക്കുക.

നേത്ര പരിശോധന ആസൂത്രണം ചെയ്യുക.

1. മറ്റുള്ളവർ കാണുന്ന അതേ വസ്തുക്കൾ അതേ ദൂരത്തിൽ വച്ച് കാണാൻ കഴിയാതിരിക്കുന്നത്.
2. ഇടയ്ക്കിടെ ചെരിഞ്ഞ് നോക്കേണ്ടി വരിക.
3. ചില അവസരങ്ങളിൽ കൊങ്കണ്ണു ഉണ്ടാവുക.

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടോ

വീട്ടിൽ ഒരു കുഞ്ഞാവ

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടോ?

വീട്ടിൽ ഒരു കുഞ്ഞാവ  ഉണ്ടെങ്കിൽത്തന്നെ നമുക്കെല്ലാം എന്തൊരു ശ്രെദ്ധയാണ് ഉണ്ടാവുക. കുഞ്ഞിന്റെ ഓരോ ചലനങ്ങളും ഓരോ പ്രവർത്തികളും വളർച്ചകളും ഒക്കെ നാം നോക്കിക്കാണാറുള്ളതുമാണ്.  വീട്ടിൽ ഒരു കുഞ്ഞാവ  തന്നെ അതൊരു ആഘോഷമാണ്. എന്നാൽ കുഞ്ഞുവാവകളുടെ കരച്ചിലും കൂടി നാം ഒന്നാഴത്തിൽ അറിഞ്ഞുവെക്കേണ്ടതുണ്ട്.

കളിയല്ല കരച്ചിൽ 

കുഞ്ഞുങ്ങളുടെ കരച്ചിൽ എന്ന് പറയുന്നത് ഒരു വല്ലാത്ത കോഡ് ഭാഷയാണ്. മൂപ്പർക്ക് കരഞ്ഞാൽ മതി. അഥവാ കരയാനേ അറിയൂ, എന്തിനും ഏതിനും. എന്നാൽ അതിന്റെ കാരണം കണ്ടു പിടിക്കേണ്ടത് നമ്മളാണ്.

വീട്ടിൽ ഒരു കുഞ്ഞാവ

കുഞ്ഞ് ഒന്നു കരഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത് പ്രസവിച്ച ഉടനെയാണ്. കരച്ചിലാണ് കുഞ്ഞിന്റെ ആദ്യ ശ്വാസം. അത് വൈകിയാൽ തലച്ചോറിലേക്ക് ആവശ്യത്തിന് പ്രാണവായുവും രക്തവും എത്താതിരിക്കുകയും ഭാവി ജീവിതം തന്നെ പ്രശ്നത്തിലാവുകയും ചെയ്യും. എല്ലാ കരച്ചിലും കുഴപ്പമല്ലെന്ന് മാത്രമല്ല, ചില കരച്ചിലുകൾ വളരെ അത്യാവശ്യമാണെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.

ഉച്ചത്തിലുള്ള കരച്ചിൽ

നല്ല ഉച്ചത്തിലുള്ള കരച്ചിൽ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശക്തിയായി ശ്വാസം എടുക്കാനുള്ള കഴിവിനെയാണത് കാണിക്കുന്നത്. ശ്വസന സഹായിയായപേശികളുടെ ബലക്കുറവുള്ള അസുഖങ്ങളിൽ കരച്ചിൽ വളരെ നേർത്തതായിരിക്കും. അവർക്ക് ശക്തിയായി ചുമക്കാനും കഴിയില്ല. കഫം ചുമച്ച് പുറത്തു കളയാൻ കഴിയാതെ ന്യൂമോണിയ കൂടെക്കൂടെ ബാധിക്കാൻ സാധ്യതയുണ്ട് ഇത്തരക്കാരിൽ.

ചെറിയ ശബ്ദത്തിലുള്ള കരച്ചിൽ 

ചില ക്രോമോസോം വ്യതിയാനങ്ങളിൽ പൂച്ച കരയുന്നതു പോലെയായിരിക്കും കുഞ്ഞിന്റെ കരച്ചിൽ. തൈറോയിഡ് ഹോർമോണിന്റെ കുറവുണ്ടെങ്കിലാകട്ടെ, പരുപരുത്ത ശബ്ദത്തോടെ (Hoarse) ആയിരിക്കും കരയുക. തലക്കകത്ത് പ്രഷർ കൂടുതലുണ്ടെങ്കിൽ തുളച്ചുകയറുന്ന (High pitched and shrill) ശബ്ദമായിരിക്കും കരയുമ്പോൾ. അതായത്, കരച്ചിൽ കേട്ടാൽ എന്താണ് രോഗമെന്ന് പോലും അനുമാനിക്കാൻ പറ്റും എന്നർത്ഥം.

കുഞ്ഞിന്റെ കരച്ചിൽ എന്തിന്?

തണുപ്പ് തോന്നിയാലും, ചൂടു കൂടിയാലും, മലമൂത്രവിസർജനം നടത്തുന്നതിന് മുൻപ് തോന്നുന്ന അസ്വസ്ഥതയും, അത് കഴിഞ്ഞാലുള്ള നനവും, ഉറക്കെയുള്ള ശബ്ദം കേട്ടുള്ള ഞെട്ടലും, കൊതുകോ ഉറുമ്പോ കടിച്ചാലുള്ള വേദനയും എല്ലാം കുഞ്ഞ് പ്രകടിപ്പിക്കുക കരച്ചിലായാണ്. എന്നാൽ മിക്ക അമ്മമാരും കരുതുന്നത് കരയുന്നതെല്ലാം വിശന്നിട്ടാണ് എന്നാണ്. അഥവാ അങ്ങനെയാണ് ചുറ്റുമുള്ളവർ അമ്മയെ പറഞ്ഞ് പഠിപ്പിക്കുക. അമ്മക്ക് പാൽ കുറവാണെന്ന് പലരും തീരുമാനിക്കുന്നതും കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ടാണ്. കാരണം കണ്ടെത്താനുള്ള ഒരു ശ്രമം പോലും നടത്തി നോക്കാതെ.

ഏതാനും ആഴ്ചകൾ കഴിയുമ്പോഴേക്കും കരച്ചലിന്റെ രീതി കണ്ടാൽ അമ്മമാർക്ക് മനസ്സിലാകും, വിശന്നിട്ടാണോ, ഉറക്കം വന്നിട്ടാണോ, അപ്പിയിടാനാണോ എന്നൊക്കെ. അതിനുള്ള അവസരം അവർക്ക് കൊടുക്കണം എന്ന് മാത്രം.

ഈ ശീലം വേണ്ട!

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽ വാവ  കരയുമ്പോൾ ഉടനെ എടുക്കുക, പാലു കൊടുക്കുക എന്നിവ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ചില ശീലിപ്പിക്കലുകളാണ്. ക്രമേണ ഓരോ കരച്ചിലിലും കുഞ്ഞ് ഇതു തന്നെ പ്രതീക്ഷിക്കും. അതായത്, കരഞ്ഞു തുടങ്ങിയത് തുണി നനഞ്ഞിട്ടാണെങ്കിലും അത് മാറ്റിയാൽ മാത്രം പോര, ഒന്നെടുത്ത്, താരാട്ടി, പാട്ടുപാടിയാലോ, മുലകൊടുത്താലോ മാത്രമേ കരച്ചിൽ നിർത്തൂ എന്ന് അങ്ങ് തീരുമാനിച്ചുകളയും.

ഈ പൊടിക്കുഞ്ഞിന് ഇത്രയും വിളച്ചിലുണ്ടാകുമോ എന്ന് സംശയിച്ചേക്കാം. എങ്കിലും അത് അങ്ങനെയാണ്. നമ്മുടെ സ്വഭാവം തന്നെയാണല്ലോ നമ്മുടെ കുഞ്ഞുങ്ങൾക്കും ലഭിക്കുക. അത് കൊണ്ട് അവർ അത്ര മോശക്കാരാവില്ലല്ലോ!

മുലപ്പാൽ

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞ് ദിവസം 6 തവണയിലധികം മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ, പ്രതീക്ഷിക്കുന്ന പോലെ തൂക്കം വെക്കുന്നുണ്ടെങ്കിൽ മുലപ്പാൽ ആവശ്യത്തിനുണ്ടെന്നും എല്ലാ കരച്ചിലും വിശന്നിട്ടല്ലെന്നും ഉറപ്പിക്കാം. കരയുമ്പോൾ കരയുമ്പോൾ മുലകൊടുത്താലുള്ള വേറൊരു പ്രശ്നം, മുലയിൽ പാൽ നിറയുന്നതിന് മുമ്പ് കൊടുക്കുന്നതിനാൽ ഓരോ തവണയും കുഞ്ഞിന് ഇത്തിരിയേ പാൽ കിട്ടൂ എന്നതാണ്.

വീട്ടിൽ ഒരു കുഞ്ഞാവ

അത് കൊണ്ടു തന്നെ കുഞ്ഞിന് വേഗം വിശക്കുകയും, വേഗം വേഗം കരഞ്ഞു തുടങ്ങുകയും ചെയ്യും. ഓരോ മണിക്കൂറും പാൽ കൊടുക്കുന്ന അമ്മയുടെ കഷ്ടപ്പാട് പറയുകയും വേണ്ട. ഏതു നേരവും മുലകുടിച്ചാൽ മുലക്കണ്ണ് വിണ്ടു കീറുകയും അമ്മക്ക് പാൽ കൊടുക്കുമ്പോൾ വേദനയാവുകയും ചെയ്യും. പാൽ കുറയാൻ ഇത് കാരണമാകുന്നു.

അമ്മ കഴിക്കുന്ന ചില ഭക്ഷണങ്ങളോ മരുന്നുകളോ ചിലപ്പോൾ കുഞ്ഞിന് വയറ്റെരിച്ചിൽ ഉണ്ടാക്കാറുണ്ട്. പ്രശ്നം ഉണ്ടാക്കുന്നത് എന്ന് സംശയം തോന്നുന്നവ നിർത്തി അധികം വൈകാതെ കുഞ്ഞിന്റെ കരച്ചിൽ കുറഞ്ഞ് വരുന്നതും കാണാം.

മൂത്രമൊഴിക്കുമ്പോൾ കുഞ്ഞുവാവ കരയുന്നുവോ?!

കുഞ്ഞ് മൂത്രമൊഴിക്കുമ്പോൾ കരയുന്നു എന്നത് ഒരു സാധാരണ പരാതിയാണ്. പലപ്പോഴും കരയാതെയും മൂത്രമൊഴിക്കുന്നുണ്ടാകും. മൂത്രം മൂത്രസഞ്ചിയിൽ നിറയുമ്പോളുള്ള ചെറിയ അസ്വസ്ഥത ചില കുഞ്ഞുങ്ങളെ കരയിപ്പിച്ചേക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിന് കരഞ്ഞു തുടങ്ങിയതാവാം, കരയുമ്പോൾ വയറിലെ പേശികൾ ചുരുങ്ങുന്നത് കാരണം അപ്പോൾ മൂത്രം ഒഴിക്കുന്നതും ആകാം. എന്നാൽ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോളും കരച്ചിൽ നിർത്താതിരിക്കുന്നത് അത്ര നല്ല ലക്ഷണമല്ല.

കാര്യമായ എന്തോ പ്രശ്നമുള്ളതുപോലെ കരയുകയാണെങ്കിൽ വേണ്ടത് കുഞ്ഞിന്റെ ശരീരം മുഴുവനായും ഒന്ന് പരിശോധിക്കുക എന്നതാണ്‌. വല്ല ഉറുമ്പും കടിക്കുന്നുണ്ടോ, മണി (വൃഷണം) തിരിഞ്ഞു പോയത് കാരണം അവിടെ വീക്കമോ ചുവപ്പ് നിറമോ ഉണ്ടോ (torsion of testis) തുടക്കത്തിൽ തന്നെ കണ്ടു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃഷണത്തിലേക്ക് രക്ത ഓട്ടം ഇല്ലാതാകുന്നതിനാൽ അത് ഭാവിയിൽ ഉപയോഗശൂന്യമാകാം), വിരലിലോ, ‘ഇച്ചു മണി’യിലോ തലമുടിയോ മറ്റോ മുറുക്കി ചുറ്റിയതോ മറ്റോ ആണോ, കണ്ണിൽ കൺപീലി പോയതാണോ, നമ്മൾ അറിയാതെ തോളെല്ലോ മറ്റോ പൊട്ടിപ്പോയിട്ടുണ്ടോ എന്നൊക്കെ ഇങ്ങനെ നോക്കുമ്പോൾ അറിയാൻ പറ്റും.

കുഞ്ഞുങ്ങളിലെ ജലദോഷവും പനിയും വയറിളക്കവും

ജലദോഷമുള്ള ഒരു കുഞ്ഞ് നിർത്താതെ കരയുന്നുണ്ടൊങ്കിൽ മിക്കപ്പോഴും ചെവിവേദനിച്ചിട്ടാവും. മൂക്കിൽ Saline Nasal drops ഇരുഭാഗത്തും രണ്ടു തുള്ളി വീതം ഒഴിക്കുകയാണെങ്കിൽ പലപ്പോളും കരച്ചിൽ നിൽക്കാറുണ്ട്. എന്നാൽ ചെവിയിൽ പഴുപ്പ് കാരണമാണെങ്കിൽ ഈ പൊടിക്കൈ കൊണ്ട് കരച്ചിൽ നിൽക്കില്ല.

വീട്ടിൽ ഒരു കുഞ്ഞാവ

നിർത്താതെയുളള കരച്ചിലിനൊപ്പം നല്ല പനിയും കൂടിയുണ്ടെങ്കിൽ മസ്തിഷ്ക ജ്വരം പോലുള്ള ഗുരുതര രോഗമാകാം. ഉയർന്നിരിക്കുന്ന പതപ്പ് അതിന്റെ ഒരു ലക്ഷണമാണ്. എത്രയും പെട്ടെന്ന് ചികിൽസ തുടങ്ങേണ്ടുന്ന രോഗമാണിത്.

വയറിളക്കമുള്ള കുഞ്ഞ് ശാഠ്യം പിടിച്ചു കരയുന്നുണ്ടെങ്കിൽ നിർജ്ജലീകരണം മൂലമുള്ള അമിത ദാഹം കൊണ്ടാകാം. താഴ്ന്നു നിൽക്കുന്ന പതപ്പ് ഇതിന്റെ ലക്ഷണമാണ്. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

പാരഡോക്സിക് ക്രൈ(Paradoxic Cry)

സാധാരണ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് താലോലിക്കുമ്പോൾ കരച്ചിൽ നിർത്താറാണ് പതിവ്. എന്നാൽ എടുക്കുമ്പോൾ വല്ലാതെ കരയുകയും, താഴെ കിടത്തുകയാണെങ്കിൽ കരച്ചിൽ നിർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു വൈപരീത്യമാണ് (Paradoxic Cry). ശരീരത്തിന് വല്ലാതെ വേദനയുണ്ടാകുന്ന ചില രോഗങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക.

വളരെ സമഗ്രമായി വിലയിരുത്തി ഒരു കാരണവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ചിലപ്പോൾ രോഗം മൂലമായിരിക്കില്ല കരച്ചിൽ. വലിയവരെപ്പോലെ കൊച്ചു കുഞ്ഞുങ്ങളിലും ചിലർ എല്ലാത്തിനോടും ശക്തമായി പ്രതികരിക്കുന്നവരായിരിക്കും. ചെറിയ കാരണം മാത്രം മതിയാവും അവർക്ക്, നിർത്താതെ കരയാൻ.

കരയുമ്പോളേക്കും വാരിയെടുക്കുന്നത് ഈ സ്വഭാവം വഷളാകാനേ ഉപകരിക്കൂ. കരച്ചിൽ തുടങ്ങിയാൽ കുഞ്ഞിനെ സുരക്ഷിതമായി നിലത്ത് കിടത്തുകയും എടുത്ത് താലോലിക്കാനായി കുറച്ചു സമയം കാത്തിരിക്കുകയും ചെയ്യാം. ഈ സമയം കൂട്ടിക്കൂട്ടികൊണ്ടുവരികയാണെങ്കിൽ എടുക്കുന്നതിന് മുമ്പ് തന്നെ കരച്ചിൽ നിർത്താനുള്ള ഒരു പരിശീലനം ആകും അത്.

ചില കുഞ്ഞുങ്ങൾ കരയാൻ തുടങ്ങിയാൽ വായ അടക്കില്ല. ശ്വാസം എടുക്കുകയുമില്ല. വായ തുറന്ന് വെച്ച അവസ്ഥയിൽ തന്നെ കുറേ നേരം നിൽക്കും. ക്രമേണ രക്തത്തിൽ ഓക്സിജൻ കുറയുന്നതിനാൽ ചുണ്ടും നാവും നീലിച്ച്കറുത്തു പോവുകയും ചിലപ്പോൾ കുഞ്ഞ് തളർന്ന് വീഴുകയും, അൽപനേരം അപസ്മാരം പോലെ കൈകാലുകൾ വിറക്കുകയും ചെയ്തേക്കാം. ഇത്തരം കരച്ചിൽ പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമായാണ് കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിൽ അമിത ശ്രദ്ധ ലഭിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ വഷളാക്കാനേ ഉപകരിക്കൂ. രക്തക്കുറവ് ഉള്ള കുട്ടികൾക്ക് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുണ്ട്.

ഇങ്ങനെ കരച്ചിൽ പുരാണം പറഞ്ഞാൽ തീരില്ല. ഒരു ശിശു രോഗവിദഗ്ധന് പോലും ലഭിക്കാവുന്ന ഏറ്റവും വലിയ സമസ്യയാണ് നിർത്താതെ കരയുന്ന കുഞ്ഞ്. അത് കൊണ്ട് ‘കരയുന്ന കുഞ്ഞിനെ പാലുള്ളൂ’ എന്ന് കേട്ടിട്ടുണ്ടെന്ന് കരുതി കരയുന്ന കുഞ്ഞിന് പാലെ ഒള്ളൂ’ എന്നങ്ങു തീരുമാനിച്ച്കളയാതിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്. മാതാപിതാക്കൾക്കും.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്