കഞ്ഞിവെള്ളം
കഞ്ഞിവെള്ളം ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.
കുട്ടികൾക്ക് ദിവസവും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം
കഞ്ഞി വെള്ളം ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. പണ്ട് കാലത്തുള്ളവരുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യം ഇതാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട. അതുകൊണ്ട് തന്നെയാണ് കഞ്ഞി വെള്ളം കുട്ടികള്‍ക്കും കൊടുക്കാന്‍ പലരും നിര്‍ബന്ധിക്കുന്നത്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.
നിങ്ങളെ ചെറുപ്പക്കാരാക്കി നിലനിർത്താൻ വരെ ഇത് സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും കഞ്ഞി വെള്ളം കഴിക്കുന്നത് കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്തുകൊണ്ട് കഞ്ഞിവെള്ളം കൊടുക്കണം എന്ന് നോക്കാം. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്നും നോക്കാം.
പനി മാറാന്‍ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ്ഇത്. പ്രത്യേകിച്ച് കുട്ടികളില്‍ പനി വന്നാല്‍ നല്ല ഇളം ചൂടായ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കൊടുക്കുന്നത് പനി മാറാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. മാത്രമല്ല കുട്ടികളില്‍ പനിയുടെ എല്ലാ തരത്തിലുള്ള ക്ഷീണവും ഇല്ലാതാവാന്‍ സഹായിക്കുന്നു.
കുഞ്ഞുങ്ങളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് ഡയറിയ. ഡയറിയ കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കഞ്ഞി വെള്ളം ഉത്തമ പരിഹാരമാണ്. ഉപ്പിട്ട കഞ്ഞി വെള്ളം കുട്ടികളില്‍ നിര്‍ജ്ജലീകരണം തടയുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
കുട്ടികളില്‍ എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞി വെള്ളം. കുട്ടികള്‍ കുളിക്കുന്ന വെള്ളത്തില്‍ രണ്ട് കപ്പ് കഞ്ഞി വെള്ളം മിക്‌സ് ചെയ്ത് ആ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിച്ചാല്‍ മതി. ഇത് എക്‌സിമയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് കഞ്ഞി വെള്ളം. കുട്ടികളിലാണ് സാധാരണയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് കഞ്ഞിയുടെ വെള്ളം കുടിക്കാന്‍ കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ചില കുട്ടികളില്‍ ശരീരത്തിന്റെ താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ കൃത്യമായി കൊണ്ട് വരാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വെറും കഞ്ഞി വെള്ളം മതി.
Read : പനികൂർക്ക
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്