മഞ്ഞൾ ഗുണങ്ങൾ ഏറേ!

മഞ്ഞൾ ഗുണങ്ങൾ

മഞ്ഞൾ ഗുണങ്ങൾ ഏറേ!

മഞ്ഞൾ – ആയുർവേദത്തിൽ ഇതിനെ ഒരു ഫസ്റ്റ് എയ്ഡ് ആയിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ ഊറിയൂ നുള്ള് മഞ്ഞൾപ്പൊടിയെ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.

മഞ്ഞൾ

ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ഒരു കാരണവശാലും നമ്മള്‍ തയ്യാറല്ല. അതു തന്നെയാണ് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും അകലത്തില്‍ നിര്‍ത്തുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ തന്നെ തെറ്റാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ‘മാങ്ങയിലൊതുക്കാം ക്യാന്‍സറിനെ’ എന്നാൽ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ.

നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ

നാരങ്ങാ നീരിൽ അല്പം മഞ്ഞൾ പൊടിച്ചു ചേർത്ത് കഴിക്കുന്നത് പല വിധത്തില്‍ നമ്മളെ വലക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ഒരു മഞ്ഞള്‍പ്പൊടി സഹായിക്കും. എന്നും ഇത് സ്ഥിരമാക്കിയാല്‍ നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.

നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ

അമിതവണ്ണം കുറയ്ക്കുന്നു 

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്‌സിന്‍ പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു 

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ഏറ്റവും മികച്ച പാനീയമാണ് മഞ്ഞൾ നാരങ്ങ വെള്ളം.

ക്ഷീണമകറ്റുന്നു

പലര്‍ക്കും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞളും നാരങ്ങ നീരും. ഇത് അമിതക്ഷീണത്തിന് പരിഹാരം നല്‍കുന്നു.

മൂത്രത്തിൽ കല്ല് ഇല്ലാതാക്കുന്നു

മൂത്രത്തില്‍ കല്ലെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ നാരങ്ങ വെള്ളം. ഇത് ദിവസവും കഴിക്കുന്നത് മൂത്രത്തില്‍ കല്ലിനെ പെട്ടെന്ന് അലിയിച്ച് കളയുന്നു.

അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കുന്നു 

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

മഞ്ഞൾ - അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കുന്നു 

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു 

മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ബെസ്റ്റാണ്.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും സഹായിക്കും.

പിത്താശയക്കല്ലിനെ ഇല്ലാതാക്കുന്നു 

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച് കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു 

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.

Related Topic ;

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി കുറച്ചു രാജകീയമായി തന്നെ ആയിക്കോട്ടെ. കുഞ്ഞുവാവയെ വെറുതെ എണ്ണ തേച്ചു കുളിപ്പിച്ചാൽ പോരാ!. വളരെ ശ്രദ്ധയോടും ചിട്ടയോടും അവരുടെ ചര്മ സംരക്ഷണത്തിന് ഉതകുന്ന തരത്തിൽ വേണം കുഞ്ഞുവാവയുടെ കുളി.

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – വെറുതെ എന്ന തേപ്പിച്ചാൽ പോരാ!

കുഞ്ഞിനെ എപ്പോൾ മുതൽ എണ്ണ തേപ്പിക്കണം, എന്ത് എ ണ്ണ തേപ്പിക്കണം എന്നാണോ ചിന്ത. പ്രസവിച്ച് അഞ്ചു ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിച്ചു തുടങ്ങാം. എണ്ണ തേച്ചുള്ള കുളി ചർമത്തിലെ രക്തചംക്രമണം കൂട്ടുകയും വരണ്ട ചർമം പോലുള്ള പ്രശ്നങ്ങൾ വരാതെ കാക്കുകയും ചെയ്യും.

എണ്ണ തേച്ചുള്ള കുഞ്ഞുവാവയുടെ കുളി അവന്റെ അല്ലെങ്കിൽ അവളുടെ ചർമ്മത്തിനെ എങ്ങനെയെല്ലാം സംരക്ഷിക്കും എന്ന് നോക്കാം.

മൃദുത്വം സംരക്ഷിക്കാൻ

  • തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തല യിലും ദേഹത്തും തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്.
  • ആയുർവേദ എണ്ണകളിൽ ലാക്ഷാദി വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങ ളുടെ ശരീരത്തിലും തലയിലും തേച്ചു കുളിപ്പിക്കാൻ പറ്റിയ എണ്ണ.
  • മികച്ച വിഷഹാരിയായതിനാൽ തെച്ചിപ്പൂവിട്ട് എണ്ണ കാച്ചി കുഞ്ഞുങ്ങളെ തേപ്പിക്കുന്നത് ചർമ പ്രശ്നങ്ങൾ അകറ്റും.
  • ഏലാദി വെളിച്ചെണ്ണ തേയ്ക്കുന്നത് ചർമത്തിലെ അണുബാധകൾ തടയും.

രോമവളർച്ച കുറയ്ക്കാൻ

കുഞ്ഞുവാവയുടെ കുളി

നാൽപാമരാദിതൈലമോ ബലാ തൈലമോ ഉത്തമമമാണ്. ശരീരത്തിലെ രോമവളർച്ച കുറയ്ക്കുന്ന തൈലമായതിനാൽ അ മിത രോമമുള്ള കുഞ്ഞുങ്ങൾക്ക് നല്ലതാണ്. വരണ്ട ചർമമുള്ള വർക്കും ഇണങ്ങും. ഇതു തലയിൽ തേയ്ക്കരുത്.

മുടി വളരാൻ

മുടി വളരാൻ തലയിൽ ചെമ്പരത്യാദി എണ്ണ ഉപയോഗിക്കാം. കയ്യന്യാദി, നീലിഭൃംഗാദി പോലുള്ള എണ്ണകൾ മുടി വളരാൻ സഹായകമാണെങ്കിലും കുഞ്ഞുങ്ങൾക്ക് നല്ലതല്ല. അഞ്ച് വ യസ്സ് കഴിഞ്ഞ ശേഷം ഇത്തരം എണ്ണകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തേയ്ക്കാവുന്നതാണ്.

നിറം ലഭിക്കാൻ

സ്നാന ചൂർണം കുളിപ്പിക്കാനായി ഉപയോഗിക്കാം. ചർമത്തിലെ അണുബാധകൾ തടയാൻ ഇതു സഹായകരമായിരിക്കും. ചന്ദനം, രക്തചന്ദനം, മഞ്ഞൾ, കരിങ്ങാലി എന്നിവ ചേർന്ന താണ് സ്നാനചൂർണം.

കടപ്പാട് : വനിത

Read More:

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

ശിശു സംരക്ഷണം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

വിറ്റാമിൻ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട് ജ്യൂസിലുണ്ട് ആർക്കും അറിയാത്ത ഗുണങ്ങൾ. ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്, ചുവപ്പ്, മഞ്ഞ.  മഞ്ഞയാണ് ജ്യൂസുണ്ടാക്കാനായി കൂടുതലായി ഉപയോഗിക്കുന്നത്.

ചുവപ്പ് പാഷൻ ഫ്രൂട്ട്
ചുവപ്പ് പാഷൻ ഫ്രൂട്ട്
മഞ്ഞ പാഷൻ ഫ്രൂട്ട്
മഞ്ഞ പാഷൻ ഫ്രൂട്ട്

വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷൻഫ്രൂട്ട് അഥവാ പാഷൻഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് ഇത്.

ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവർത്തിക്കുന്നു.

മഞ്ഞ പാഷൻ ഫ്രൂട്ട് ജ്യൂസ്

ഇവയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.

  1. പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്ക്ക് വിശ്രമം നല്‍കുന്നു.
  2. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
  3. മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
  4. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
  5. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു
  6. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു.
  7. ശ്വാസ കോശ രോഗികൾക്കു് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
  8. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.
  9. വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്ത്തി ക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ എളിയ പഴം ശരീരത്തില്‍ എത്തിക്കുന്നത്.

പാഷൻ ഫ്രൂട്ട് തോട്ടം

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

വിറ്റാമിന്‍ സിയും, കരോട്ടീനും, ക്രിപ്‌റ്റോസേന്തിനും അടങ്ങിയിരിക്കുന്നതിനാലാണ് പാഷന്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍ 30 ഗ്രാം വിറ്റാമിന്‍ സിയുണ്ട്. വിറ്റാമിന്‍ സി ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. മാത്രവുമല്ല ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ റാഡിക്കല്‍സിനെതിരെ പ്രവര്‍ത്തിക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുന്നത് മുതല്‍ ക്യാന്‍സറും ഹൃദ് രോഗവും വരെയുള്ള പല അസുഖങ്ങളും ശരീരത്തെ ആക്രമിക്കുന്നത് തടയുകയും ചെയ്യുന്നു.ഇതിനൊക്കെ പുറമെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഈ ഫലം ഉപയോഗപ്രദമാണെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നേത്രാരോഗ്യത്തിന്

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈ ഫലം നേത്രാരോഗ്യത്തിന് അത്യുത്തമമാണ്. പേശികളുടെ ബലക്കുറവിനും നിശാന്തതയ്ക്കും വെള്ളെഴുത്തിനുമൊക്കെയുള്ള ചെറുത്തുനില്പിനായി ഈ കൊച്ചുപഴത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സുന്ദരചര്‍മത്തിന്

വിറ്റമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റ്‌സിന്റെയും ഈ കലവറ ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനും അറിവുള്ളവര്‍ ഉപയോഗിക്കാറുണ്ട്. ചര്‍മത്തിന്റെ ചുളിവുകള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ, ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി തിളക്കം കൊടുക്കാനും പാഷന്‍ ഫ്രൂട്ട് സഹായകമാവുന്നു.

ദഹനം എളുപ്പമാക്കുന്നു

ദഹന പ്രക്രിയയെ എളുപ്പമാക്കുന്ന നാരുകള്‍ ധാരാളമായുണ്ട് പാഷന്‍ ഫ്രുട്ടില്‍. ഇത് ദഹനേന്ദ്രിയങ്ങളിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം എളുപ്പമാക്കുന്നു. അതോടൊപ്പം തന്നെ ശോധനയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമാകുന്നു.

ഹൃദയത്തിന് ഉത്തമം

പാഷന്‍ ഫ്രൂട്ടിന് ഹൈ ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുള്ള ശേഷിയുണ്ടെന്നതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാലാണിത്. പൊട്ടാസിയം രക്തധമനികള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം കൂട്ടുകയും ചെയ്യുന്നു.

Related Topic ;

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

താരൻ ഇല്ലാതാക്കാൻ

മുടികൊഴിച്ചിൽ

ചെറുപയർ ഒരുപിടി

വിളർച്ച

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാൽ ഉള്ള ഗുണങ്ങൾ

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ പലതാണ്. ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും എല്ലാം മറികടന്നാണ് ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഗര്‍ഭം ധരിക്കുന്ന സമയത്ത് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടതായി വരും. ഭക്ഷണ കാര്യത്തിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണ്.

അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം അമ്മക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. എങ്ങനെയെന്ന് നോക്കാം.

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ഗർഭിണികളും ഈത്തപ്പഴവും 

ഗർഭിണികൾ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് അമ്മയ്ക്കുമാത്രമല്ല അത് വഴി കുഞ്ഞിനും ആവശ്യമായ പ്രോടീനുകൾ നൽകുന്നുണ്ട്. ഗർഭകാലത്തെ ഈത്തപ്പഴത്തിന്റെ പ്രാധാന്യത്തെ കുറിച്‌ ആണ് താഴെ പറയുന്നത്.

ആദ്യമായി ഗർഭകാലത്ത്‌ ഈത്തപ്പഴം കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ പരിശോധിക്കാം :

1. ഗർഭിണികൾക്‌ ഡോക്റ്റർ മാർ ഫോളിക്‌ ആകിഡ്‌ (Folic acid) ഗുളികകൾ നിർദ്ദേശിക്കാറുണ്ട്‌. ഈത്തപ്പഴത്തിൽ  ധാരാളം ഇത്‌ അടങ്ങിയിട്ടുണ്ട്‌.

2. ഗർഭിണികൾക്‌ ശരീരത്തിൽ കുടുതൽ രക്തം ഉൽപാദിപ്പിക്കേണ്ടത്‌ / ഉണ്ടാകേണ്ടത്‌ ആവശ്യമാണു. ( കാരണം ഗർഭകാലത്‌ കുട്ടിക്കും രക്തം വേണമല്ലോ ). കൂടുതൽ രക്തം ഉണ്ടാകാൻ ഡോക്റ്റർ മാർ ഇരുമ്പ് സത്ത് (Fe) കൂടുതൽ  ഉള്ള ടോണിക്ക് നിർദ്ദേശിക്കാറുണ്ട്‌. എന്നാൽ ഇതും ഈത്തപ്പഴത്തിൽ സമൃദ്ധമാണ്.

3. നമ്മുടെ ശരീരത്തിൽ പല വിധത്തിൽ അടിഞ്ഞു കുടുന്ന വിഷ പദാർത്ഥങ്ങളാണു ഫ്രീ റാഡികൽസ്‌ ” . ഇവയിൽ നിന്നു ശരീരത്തെ ശുദ്ധീകരിക്കുന്ന വസ്തുക്കളാണു അന്റി ഓക്സിഡന്റുകൾ. ഈത്തപ്പഴമാകട്ടെ ആന്റി ഓക്സിഡന്റുകളുടെ ഒരു കേദാരമാണ്.

4. പ്രസവ സമയത്‌ ഗർഭാശയം ചുരുങ്ങി കുഞ്ഞിനെ പുറം തള്ളുവാൻ സഹായിക്കുന്ന ഒരു ഹോർമ്മോൺ ആണു ” ഓക്സിറ്റോസിൻ (oxytosin ). ഈ ഹോർമ്മോൺ പ്രസവസമയത്ത്‌ ശരീരത്തിൽ കുറവാണെങ്കിൽ കുഞ്ഞിനെ പുറത്തേക്‌ തള്ളാൻ മാതാവ്‌ കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല, ഇതേ ഹോർമ്മോൺ തന്നെയാണു പ്രസവശേഷം മുലപ്പാൽ ഉണ്ടാകുവാനും സഹായിക്കുന്നത്‌. ഈത്തപ്പഴത്തിലാകത്തെ ഈ വസ്തു ധാരാളം ഉണ്ട്‌.

Related Topic ;

>> ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

>> പോഷകസമൃദ്ധമായ ഭക്ഷണംഗർഭിണികൾക്ക്

മുലപ്പാൽ – ആദ്യ രുചി അമൃതം

പ്രസവം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ജീരകവെള്ളം കുടിക്കുന്നതു കൊണ്ടുള്ള 7 ഗുണങ്ങള്‍

ജീരകവെള്ളം

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

ജീരകവെള്ളം തിളപ്പിച്ചാറ്റി കുടിക്കുക എന്നത് നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു . ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്നത് ഈ വെള്ളമാണ്.

എന്നാല്‍ കാലക്രമേണ ജീരക വെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമിനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്. എന്നാല്‍ ജീരകവെള്ളത്തിന്റെ ഗുണം മറ്റൊന്നിനുമില്ല. ഇവിടെയിതാ, ജീരക വെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനപ്രശ്‌നത്തിന് ഉത്തമപരിഹാരം

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും. ദഹനപ്രശ്‌നമുള്ളവരും ഇടയ്‌ക്കിടെ ജീരക വെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്.

2. നിര്‍ജ്ജലീകരണം

ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ഇടയ്‌ക്കിടെ ജീരക വെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം.

3. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം

ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

4. വിളര്‍ച്ച

ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

5. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ, ഈ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.

6. ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും

ജീരകം ഇട്ടു തിളപ്പിക്കുന്ന വെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നുയ

7. ചര്‍മ്മസംരക്ഷണത്തിന്

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍,കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടി സഹായിക്കും.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ്. തോരൻ വെച്ചും  ചാറാക്കിയും മെഴുക്കുവരട്ടിയും ഫ്രൈ ചെയ്തുമൊക്കെ കഴിക്കാൻ വളറെ സ്വാദും ഉള്ളതാണിതിന്. എന്നാൽ ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. ഗര്‍ഭിണികളില്‍ വരുന്ന പ്രമേഹം ഏറെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. നല്ലൊരു ശതമാനം ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്.

ഏകദേശം 2-5% ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥയുണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കു്നനത്. ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. ചികിത്സിച്ചില്ലെങ്കില്‍ പ്രസവസമയത്തോ അതിനു മുന്‍പോ ഗര്‍ഭിണിക്ക് അപകടം സംഭവിക്കാവുന്ന അവസ്ഥ ആണിത്. മാത്രമല്ല ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യതയുമുണ്ട്. ഗര്‍ഭകാലത്ത് മാത്രം വരുന്ന അവസ്ഥയാണ് ജസ്റ്റേഷണല്‍ ഡയബറ്റിസ്. പ്രസവിച്ച ശേഷം 90 ശതമാനം ഗര്‍ഭിണികളിലും ജിഡിഎം അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ രണ്ടോ അഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ മിക്കവാറും എല്ലാ പെണ്‍കുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താം. അമിതവണ്ണം ഉള്ളവര്‍, വൈകിയുള്ള ഗര്‍ഭധാരണം, പാരമ്ബര്യമായി പ്രമേഹചരിത്രമുള്ളവര്‍ എന്നിവര്‍ ജസ്റ്റേഷണല്‍ ഡയബറ്റിസ് ഭയക്കണം. ഇതില്‍ ആഹാരരീതിയില്‍ ഉരുളക്കിഴങ്ങിന് ഏറെ പങ്കുണ്ട്.

ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗർഭകാലത്തെ പ്രമേഹത്തിന് കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം.

  • വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് പ്ലാസ്മ ഗ്ലൂക്കോസ് അളവ് വര്‍ധിപ്പിക്കാനും പ്രമേഹം വര്‍ധിപ്പിക്കാനും കാരണമാകും.
  • ഹൈ സ്റ്റാര്‍ച്ച് അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.
  • ഹൈ സ്റ്റാര്‍ച്ച്‌ അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.

രണ്ടു മണിക്കൂറില്‍ 140-ല്‍ താഴെ നില്‍ക്കണമെന്നു മറ്റു രോഗികളോടു പറയുമ്ബോള്‍ ജിഡിഎം ഉള്ള അമ്മമാര്‍ക്ക് ഇത് 120-ല്‍ താഴെയാണ്. ഫാസ്റ്റിങ് ഗ്ലൂക്കോസ് 90-ല്‍ താഴെയും. ഗര്‍ഭിണികള്‍ക്കുള്ള നോര്‍മല്‍ വ്യത്യസ്തമാണ്. ഇത്തരത്തില്‍ നോര്‍മല്‍ താഴെ നിര്‍ത്തുമ്ബോള്‍ പഞ്ചസാര കുറയാനും പാടില്ല. ഇത് കൂടാതെയും കുറയാതെയും കൊണ്ടുപോകുന്നത് ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അതീവ ശ്രമകരമാണ്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

പ്രസവം

മുലപ്പാൽ – ആദ്യ രുചി അമൃതം

പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

ഗർഭകാലം

ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില - കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും സ്വന്തം കൈകള്‍ കൊണ്ട് നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്നും പറിച്ചെടുത്ത ശുദ്ധമായ ഇലകള്‍ കറിവെച്ചും തോരന്‍വെച്ചും പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.

ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത് കഴിച്ചുപോകും. ഒട്ടേറെ ഗുണങ്ങള്‍ മുരിങ്ങയിലകൽ നിങ്ങള്‍ക്ക് നല്‍കും. മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.കുട്ടി വെജിറ്റബ്ൾസ് ഒന്നും കഴിക്കുന്നില്ല എന്നവിഷമത്തിലാണോ. ഇങ്ങു വാ ഒരടിപൊളി ഐഡിയ പറഞ്ഞു തരാം.

അപ്പൊ ഇത് എങ്ങനെയെങ്കിലും നമുക്കു കുട്ടികുറുമ്പന്റെ അകത്താക്കണ്ടേ

..അതിനു നമുക്ക് ചെറിയ ഒരു കലാപരിപാടി ചെയ്യാം ..😛

മുരിങ്ങയില - കുട്ടികളുടെ ഭക്ഷണത്തിൽ

കേൾക്കുമ്പോൾ ആഹാ ഇതാണോ ഇത്ര വല്യ കാര്യം എന്ന് തോന്നിയേക്കാം ..നിങ്ങൾ ഒന്ന് ട്രൈ ചെയ്ത് നോക്ക് ..വർക്ക് ഔട്ട് ആയാൽ എനിക്ക് മുട്ടായി വാങ്ങിച്ചു തന്നാൽ മതി 🤗

♥അപ്പൊ തുടങ്യേക്കാം…♥

ആദ്യം കുറച്ചു മുരിങ്ങയില എടുത്ത് ഉണക്കണം ..അതിനായി വെയിലത്തൊന്നും ഇടേണ്ട ആവശ്യം പോലും വരുന്നില്ല ..വെറുതെ ഒരു മുറത്തിൽ ഇട്ട് റൂമിൽ വച് ഉണക്കിയാലും മതിയാകും ..രണ്ട് ദിവസം ഒക്കെ ധാരാളം …എന്നിട്ടിത് ഒരു മിക്സിയുടെ ബൗളിൽ ഇട്ട് നന്നായി പൊടിച്ചെടുക്കണം …

എന്നിട്ട് നമ്മുടെ വെജിറ്റബിൾ കഴിക്കാത്ത വികൃതിക്ക് ഇഷ്ടമുള്ള ഏതേലുമൊക്കെ ഐറ്റംസ് കാണുമല്ലോ ..ഓംലെറ്റ് ,നൂഡിൽസ് ഇതൊന്നും അല്ലെങ്കിൽ വെറും ചോറിൽ മിക്സ് ചെയ്താലും മതി …എല്ലാം കൂടി ഇന്ന് തന്നെ കഴിപ്പിക്കാം എന്ന് വച്ച് മൊത്തത്തിൽ തട്ടി ഇടേണ്ട …ടേസ്റ്റ് വച്ചു ചിലപ്പോ പിടി വീണേക്കും …അത് കൊണ്ട് ചെറിയ ക്വാണ്ടിറ്റി ഇട്ടാൽ മതി ആദ്യം .

കുട്ടികളെ മുരിങ്ങയില കഴിപ്പിക്കാൻ ദോശയോ, ഇഡ്ഡലിയോ, പുട്ടോ ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് കൂടി ചേർക്കാം. രുചിയ്ക്കൊപ്പം ആരോഗ്യവും ഏറും. ചപ്പാത്തി, കട്‌ലറ്റ് ഒക്കെ ഉണ്ടാക്കുമ്പോഴും ചേർക്കാം.

ഇനി ഇത് കഴിക്കുന്നത് കൊണ്ടുള്ള കുറച്ചു ഗുണങ്ങൾ കൂടി:

♦ധാതുക്കളുടെ കലവറ ♦

വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ കൂടിയ തോതില്‍ മുരങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട് വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുന്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അക്ഷയപാത്രമാണ് മുരിങ്ങയില.മുരിങ്ങയിലയിൽ ധാരാളം ജീവകങ്ങളും ധാതുക്കളുമുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്ലേവിൻ, ജീവകം എ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഉണ്ട്.

♦കണ്ണിന്♦

കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റാന്‍ മുരിങ്ങയുടെ ഇല കഴിച്ചാല്‍ മതി.കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ്ഇതെന്ന്  പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്.

♦എല്ലിന്♦

എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയിലകൽ കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്.പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്. ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്.

♦ഹൃദയത്തിന്♦

ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

♦നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നം♦

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയിലകൽ. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിന്‍ എയും മുരിങ്ങയിലയിലുണ്ട്.

♦ചര്‍മത്തിന്♦

ചര്‍മ സംരക്ഷണത്തിനും മുരിങ്ങ ഇല നല്ലതാണ്. ആയുര്‍വ്വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കാറുണ്ട്.

♦രക്തസമ്മര്‍ദ്ദം♦

മുരിങ്ങയിലയുടെ നീര് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായകമാകും.

♦ബുദ്ധി ശക്തി♦

മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരം നിര്‍മിച്ചിരിക്കുന്നതു പ്രോട്ടീനുകള്‍ കൊണ്ടാണ്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും.

സാധാരണഗതിയില്‍ മുട്ട, പാല്‍, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍.

അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും. അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്.തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്. മുരിങ്ങയില കാല്‍സ്യത്തിന്റെ കലവറയാണ്.

♦അതിസാരം♦

അതിസാരം ഇല്ലാതാക്കാന്‍ കഴിവുണ്ട് മുരിങ്ങയിലയ്ക്ക്. ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ നോക്കും.

♦പനി, ജലദോഷം♦
.
ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ്
വിറ്റാമിന്‍ സി. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും
കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധവും ഭദ്രം.

♦പല്ലിന്♦

കാത്സ്യം കൂടിയ തോതില്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നതിലൂടെ പല്ലുകള്‍ക്ക് ശക്തി ലഭിക്കുന്നു.

♦വേദനകള്‍ക്ക്♦

മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.

♦ദഹനത്തിന്♦

മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്.

ഗുണങ്ങൾ :

♦മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

♦ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും.

♦ആർത്തവ വേദന അകറ്റാൻ മുരിങ്ങിയില നീര് സഹായിക്കും.

♦ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങവേര് ഔഷധമായി ഉപയോഗിച്ചു വരുന്നു.

ഒരേ സമയം ഇലക്കറിയും പച്ചക്കറിയും ആയ മുരിങ്ങ വീട്ടിലുള്ളപ്പോൾ എന്തിനാണ് നമ്മൾ മറുനാട്ടിലെ വിഷക്കറികൾ വാങ്ങുന്നത് അല്ലേ?

അപ്പോൾ എല്ലാരും ട്രൈ ചെയ്തു നോക്കുമല്ലോ

Read :

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

കുട്ടികൾ രണ്ട് തരം

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം എന്നത് അത്ര വേഗം സാധിക്കുന്ന കാര്യമല്ല. നാല് വയസ്സുകാരൻ രാഹുലിനെ കൊണ്ട് എങ്ങും പോകാൻ കഴിയില്ല. എവിടെങ്കിലും പോയാൽ രാഹുലിനെ ഇഷ്ടപ്പെട്ടതു കിട്ടിയില്ലെങ്കിൽ നിലത്തു കിടന്നുരുണ്ട് കരഞ്ഞ് ബഹളം വയ്ക്കും. രാഹുലിനെ ആവശ്യപ്പെട്ട സാധനം വാങ്ങി നൽകിയോ ചോക്ലേറ്റും ഐസ്ക്രീമോ കൊടുത്താണ് അമ്മ എപ്പോഴും പ്രശ്നം പരിഹിക്കുക. ഇത് മിക്ക മാതാപിതാക്കളുടെ പ്രധാന പരാതിയാണിപ്പോൾ.

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. എന്നാൽ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശാഠ്യക്കാരായ കുട്ടികളുടെ കാരണക്കാരൻ മിക്കവാറും മാതാപിതാക്കളാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ വിശദീകരിക്കുന്നു.

പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോവുകയും ചെയ്യും ജീവിതം വെറുക്കപ്പെടുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും.

🔴 കുട്ടികള്‍ കോപത്തോടെയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ ?

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

1. വൈകാരികത ഒഴിവാക്കുക (Sentiments)

കുട്ടികള്‍ കോപിച്ചിരിക്കുന്ന അവസരത്തില്‍ അവരോട് ദേഷ്യത്തോടെ സംസാരിക്കരുത്. കോപമുള്ള അവസരത്തില്‍ അവർക്ക് അത് മനസിലാകില്ല. അതിനാല്‍ വൈകാരികമായ സമീപനം ഒഴിവാക്കുകയാണ് ഉചിതം.

2. ശാരീരികമായ അടക്കിയിരുത്താൻ ശ്രമിക്കരുത് (Physical Restraint)

പലപ്പോഴും കുട്ടികളുടെ കോപം മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ശാരീരികമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അവരുടെ കോപം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

3. അസഭ്യവാക്കുകള്‍ ഒഴിവാക്കുക (Bad words)

മാതാപിതാക്കള്‍ ഒരു മാതൃകയായി നിൽക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയോട് അസഭ്യവാക്കുകള്‍ പറയാതിരിക്കുക. ഇവ കുട്ടികളുടെ മനോഭാവത്തില്‍ ശക്തമായ മാറ്റമുണ്ടാക്കും. കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.

4. യുക്തിസഹമല്ലാത്ത അനുമാനങ്ങള്‍ ഒഴിവാക്കുക (Illogical Assumption)

കുട്ടികളുടെ കോപം സംബന്ധിച്ച് മാതാപിതാക്കള്‍ പലപ്പോഴും ചില തെറ്റായ അനുമാനങ്ങളിലെത്തും. അത്തരം യുക്തിസഹമല്ലാത്ത കണ്ടെത്തലുകളിലേക്ക് പോകുന്നത് കോപത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സഹായിക്കില്ല. ഈ വാശി ഒരിക്കലും മാറ്റാൻ പറ്റില്ല, കുട്ടിക്ക് മാനസികമായ എന്തോ പ്രശ്നമുണ്ട് എന്നൊക്കെ സ്വയം ചിന്തിക്കരുത്.

5. ഭീഷണിയും പേടിപെടുത്തലും ഒഴിവാക്കുക (Threatening & Frightening)

കുട്ടി കോപാകുലനാവുമ്പോള്‍ അവനെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡ്ഡിത്തമാണ്. അത് പോലെ ബഹളം വയ്ക്കരുത് ‘കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും’ എന്നൊക്കെ പറഞ്ഞ് വിരട്ടരുത്. ‍ കുഞ്ഞുങ്ങളുടെ കരച്ചില്/വാശി മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കാര്യങ്ങളെ സമാധാനപരമായി കണ്ട് രക്ഷാകര്‍ത്താവെന്ന നിലയില്‍ കുട്ടിക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ഭീഷണിയും പേടിപെടുത്തലും കാര്യങ്ങളെ ഭാവിയിൽ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

🔴 കുട്ടികൾക്കുള്ള വാശി അല്ലെങ്കിൽ കോപം മാറ്റാനുള്ള ഫലപ്രദമായ മാർഗങ്ങൾ എന്തൊക്കെ? ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ഓർത്തു വയ്ക്കാനായി DANISH 😊 ഉപയോഗിക്കാം: Divert, Award, Negotiate, Ignore, Support, Humble

1. ശ്രദ്ധ തിരിക്കുക (Divert)

കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടുക. ചെറിയ കുഞ്ഞുങ്ങളാണു വാശി പിടിക്കുന്നതെങ്കിൽ നിറമോ ശബ്ദമോ ഉള്ള എന്തെങ്കിലും കാണിച്ചു കുഞ്ഞിന്റെ ശ്രദ്ധ മാറ്റുക. ഒരു വയസ്സ് കഴിഞ്ഞ കുട്ടികളെ മറ്റൊരു കാര്യം പറഞ്ഞു ശ്രദ്ധ തിരിക്കുക.

സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. മാതാപിതാക്കൾ കുട്ടിയിലെ വാശിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതു ശ്രദ്ധിക്കണം. പലപ്പോഴും ഇത് അറിയാതെ ആയിരിക്കും. സാധനങ്ങൾ മറ്റും എറിയുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാതെ വേറൊരു കാര്യത്തിനെ കുറിച്ച് സംസാരിക്കുക.

∙ എപ്പോഴും വാശി കാണിക്കുന്ന കുട്ടികളെ മറ്റു ആക്ടിവിറ്റികളിലേക്ക്‌ തിരിച്ചു. ഉദാ: വരയ്ക്കാനിഷ്ടപ്പെടുന്ന കുട്ടിയെ വരയ്ക്കാൻ പ്രേരിപ്പിക്കാം. കരകൗശല വിദ്യ പരിശീലിപ്പിക്കാം.

∙ എപ്പോഴും വില കൂടിയ സാധനങ്ങൾ വേണമെന്നു വാശി പിടിക്കുന്ന കുട്ടികളെ സാമൂഹ്യസേവനം ചെയ്യാനും അനാഥാലയത്തിലെ കുട്ടികൾക്കു സഹായം നൽകാനും പ്രേരിപ്പിക്കാം.

2. പാരിതോഷികം (Award) നൽകുക

കൂടുതൽ വാശിയുള്ള കുട്ടികളെ അടക്കിയിരുത്താനായി വളരെ ഫലപ്രദമായ മാർഗമാണിത്. ഒരു ദിവസം നല്ല കുട്ടിയായിരുന്നാൽ കുട്ടിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്തു കൊടുക്കുക. ഉദാ: ഒരു മുട്ടായി കൊടുക്കുക അല്ലെങ്കിൽ പാർക്കിൽ കളിക്കാനായി കൊണ്ട് പോകുക. കുട്ടിക്ക് വ്യക്തമായി മനസ്സിലാകണം കുട്ടിയുടെ നല്ല സ്വഭാവം കൊണ്ട് ഗുണങ്ങൾ ഉണ്ടെന്ന്.

3. ധാരണയുണ്ടാക്കുക (Negotiate)

ചിലർ തിരക്കേറിയ ജീവിതത്തിനിടെ സമയം പാഴാക്കാനില്ലാത്തതു കൊണ്ട് പെട്ടെന്നു കാര്യം സാധിച്ചു കൊടുക്കും. വാശി കാണിച്ചാൽ ആവശ്യപ്പെടുന്ന കാര്യം മാതാപിതാക്കൾ സാധിച്ചു നൽകുന്നുവെന്നു മനസ്സിലാക്കുന്നതോടെ കുട്ടി വാശി കാണിക്കുന്ന സ്വഭാവം ആവർത്തിക്കും. ഇത് മാതാപിതാക്കൾ തിരിച്ചറിയുന്നുമുണ്ടാവില്ല. അത് കൊണ്ട് തന്നെ കുട്ടിയുമായി ഒരു ധാരണയിൽ എത്തുക.

4. അവഗണിക്കുക (Ignore)

ശ്രദ്ധ തിരിച്ചു വിടാൻ പറ്റാത്ത കുറച്ചു മുതിർന്ന കുട്ടി വാശി കാണിക്കുമ്പോൾ കുട്ടിയുടെ സമീപത്തു സമാധാനമായിരിക്കുക. അതല്ലെങ്കിൽ അൽപസമയത്തേക്കു മുറിയിൽ നിന്നു മാറി നിൽക്കുക. കുട്ടി കരച്ചിൽ നിർത്തിക്കഴിഞ്ഞ ശേഷം മാത്രം മുറിയിലേക്കു ചെല്ലുക. വാശിയെടുക്കുന്ന കുട്ടിയോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒഴിവാക്കണം. അതല്ലെങ്കിൽ കുട്ടി കൂടുതൽ അസ്വസ്ഥമാകും. വാശി കൂടുകയും ചെയ്യും. എന്റെ വാശി ഇവിടെ ചിലവാവില്ല എന്ന് കുട്ടിക്ക് തന്നെ മനസിലാകും.

5.ഉപദേശവും പ്രേരണയും (Support)

കുട്ടിക്കുവേണ്ടി മാത്രമായി ഒന്നുരണ്ടു മണിക്കൂറെങ്കിലും ദിവസവും നല്‍കണം. അവരെ ഗുണദോഷിക്കുന്നതിന് മുമ്പ് അവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുക.ഒഴിവ് സമയത്ത് കുട്ടിയുടെ കൂടെ കളികളില്‍ പങ്കു ചേരുക. സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും കുട്ടിക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കണം. പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതാണ്. പഠനത്തിലും സ്നേഹത്തോടെ പ്രോത്സാഹനം നല്‍കണം. സത്യസന്ധത, ആത്മാര്‍ഥത, ക്ഷമ, സ്നേഹം, ലാളിത്യം, മിതവ്യയം, മുതലായ ഗുണങ്ങള്‍ മാതാപിതാക്കളില്‍നിന്നാണ് കുട്ടികള്‍ കൂടുതലായും പഠിക്കുന്നത്. അതിനാല്‍ മകന് നല്ല മാതൃകയായി മാതാപിതാക്കള്‍ പ്രവര്‍ത്തിക്കണം.

മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതോ നിർദേശിക്കുന്നതോ ആയ കാര്യങ്ങളേക്കാൾ പതിന്മടങ്ങ് കരുത്തുണ്ടാകും മുതിർന്നവർ നൽകുന്ന മാതൃകയ്ക്ക്. അച്ചടക്കം ശീലിപ്പിക്കേണ്ട മാതാപിതാക്കൾ കുട്ടികൾക്കു മാതൃകയായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമിക്കുക. ഒരു വയസ്സുള്ള കുട്ടി പോലും വീട്ടിലെ മുതിർന്നവരെ അനുകരിക്കുന്നതു കണ്ടിട്ടില്ലേ.

6. വിനയത്തോടെ (Humble) ഇടപെടുക

ഏതു സാഹചര്യത്തിലും മുതിർന്നവർ സമചിത്തത വിടാതെ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾ വാശി പിടിച്ചു നിലത്തു കിടന്നുരുളാം. കയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്തെറിയാം. കരഞ്ഞു ബഹളം വയ്ക്കാം. ദേഷ്യപ്പെടാതെ വളരെ വിനയത്തോടെ ഇടപെടണം. പറയുന്നത്ര എളുപ്പമെങ്കിലും വളരെ പ്രയോജനമുള്ള ഒരു മാർഗമാണിത്. കുട്ടിയുടെ വാശിയുടെ ശക്തി കുറയുമ്പോള്‍ ഇത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ലെന്നും ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കുക.

മറ്റുള്ളവരുമായി പങ്കുവെച്ച് ജീവിക്കുന്നതിന്റെ പ്രധാന്യം മകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ സ്വാര്‍ഥരും വാശിയുള്ളവരുമായി മാറാം. അതിനാല്‍ മറ്റു കുട്ടികളുമായി കളിപ്പാട്ടങ്ങള്‍ പങ്കുവെച്ചുകളിക്കുവാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്.

ജന്മനാ ഉള്ള ഇത്തരം ദുഷ്സ്വഭാവങ്ങൾ മാറ്റാൻ കഴിയും എന്ന് മനസിലാക്കുക. കുഞ്ഞ് വളർന്ന് വരുന്ന ഗൃഹാന്തരീക്ഷം പരമ പ്രധാനമാണ് എന്ന് മനസിലായല്ലോ. വിവേക പൂർണമായ സമീപനം ആണ് വാശി കുറയ്ക്കാനായി ശ്രമിക്കുന്നെങ്കിൽ വാശി പേടിക്കേണ്ടതില്ല. ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം എന്നത് അല്പം ശ്രദ്ധിച്ചാൽ നമുക്ക് സാധിക്കും എന്ന് മനസ്സിലായല്ലോ.

Read : ജ്വരജന്നി

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

മുലപ്പാൽ ആദ്യ രുചി അമൃതം

മുടികൊഴിച്ചിൽ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ ഇതാ 5 ടിപ്സ്.

ചില കുഞ്ഞുങ്ങൾ രാത്രി വളരെ വെെകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങൾ രാത്രിയിൽ നന്നായി ഉറങ്ങാൻ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കൾ ചോദിക്കാറുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിയിൽ കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

    1. മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ടെന്ന കാര്യം പലർക്കും അറിയില്ല. കുഞ്ഞുങ്ങളെ ഉറക്കുന്ന സമയം അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി അരണ്ട വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.
    2. ഉറക്കത്തിന് മുൻപായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.
    3. കുഞ്ഞുങ്ങളുടെ ഉറക്കം ഓരോ ദിവസം ഓരോ മുറിയിലാക്കരുത്. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കുക. കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
    4. രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ
      രാത്രി കാലങ്ങളിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണർന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണർന്നാൽ താരാട്ടു പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാൻ ശ്രമിക്കുക.
    5. കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാം. ആദ്യ ദിവസങ്ങളിൽ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും പതിയെ കുഞ്ഞ് രാത്രിയിലുടനീളം ഉറങ്ങാൻ ശീലിക്കും.പിന്നെ പാട്ട് വച്ച് കൊടുക്കാം. 

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ : പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്ൽ കുഞ്ഞുങ്ങൾ രാത്രി ഉണർന്ന് കരയുന്നത്.

1. ഒന്ന് മൂത്രമൊഴിച്ച് തുണി നനയുമ്പോൾ

2. വിശക്കുമ്പോൾ

ഇതിൽ മൂത്രമൊഴിച്ച് രാത്രി ഉണരുന്നതിന് നമ്മുടെ മുന്നിൽ രാത്രി ഡയപ്പർ കെട്ടിക്കുക എന്ന സിമ്പിൾ & ഇമ്മീഡിയറ്റ് സൊലൂഷൻ ഉണ്ട്. എന്നാൽ വിശപ്പിന്റെ കാര്യത്തിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്.

പകലാണെങ്കിലും രാത്രിയാണെങ്കിലും മുലയൂട്ടുമ്പോൾ ചില കുഞ്ഞുങ്ങൾ മുഴുവൻ പാലും കുടിക്കാറില്ല. എപ്പൊഴും കുറച്ച് പാൽ ബാക്കി വരും. കുറച്ച് പാൽ ഉള്ളിൽ ചെന്നാൽ പിന്നെ കളിയാണ്, അല്ലെങ്കിൽ ഉറങ്ങും. എത്ര കുലുക്കിയാലും മുലക്കണ്ണ് വായിൽ വച്ച് കൊടുത്താലും ഒന്നും മൈൻഡ് ചെയ്യില്ല. പിന്നെ അടുത്ത പാൽകുടിക്കലിലും ഇങ്ങനെ തന്നെ. ഇതേ പാറ്റേൺ തന്നെയായിരിക്കും രാത്രിയിലും, അതുകൊണ്ടാണ് അമ്മമാർക്ക് കണ്ടിന്യൂസ് ആയി ഉറങ്ങാൻ പറ്റാത്തതും

അവിടെ ആണ് breast pump ഒരു അനുഗ്രഹം ആകുന്നത്. ‼

  • തരത്തിലുള്ള ബ്രസ്റ്റ് പമ്പുകൾ ലഭ്യമാണ്. ഒന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. മെഡുല അല്ലെങ്കിൽ ഫിലിപ്സ് കമനിയുടെ അവെന്റ് എന്ന ബ്രാൻഡ് ആണ് എല്ലാവരും റെക്കമന്റ് ചെയ്തത്. ഇതാവുമ്പൊ ഈസിയാണ്, നമ്മൾ പണിയെടുക്കണ്ട, പമ്പിങ്ങ് മെഷീൻ തന്നെ നോക്കിക്കോളും.
  • ഓപ്ഷൻ മാനുവൽ പമ്പ് ആണ്. ഇതാവുമ്പൊ വിലയും കുറവാണ്. കറന്റ് വേണ്ടാത്തോണ്ട് എങ്ങോട്ടെങ്കിലും യാത്ര പോവുമ്പൊ ഒക്കെ എടുത്തോണ്ടൂം പോവാം. എവിടെ ഇരുന്നും ഉപയോഗിക്കുകയും ചെയ്യാം. –
  • പാൽ എയർ ടൈറ്റ് ആയി ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്ന നല്ല ക്വാളിറ്റി കുപ്പികൾ മൂന്നുനാലെണ്ണവും വേണം. സോപ്പും ഷാമ്പുവ്വും എണ്ണയും ഒക്കെയുള്ള സെറ്റുകൾ പലർ തന്നത് കുട്ടികളുള്ള വീട്ടിൽ വെറുതെ കുന്നുകൂടി കിടക്കുന്നത് കാണുമ്പൊഴൊക്കെ ആലോചിച്ചിട്ടുണ്ട് ബ്രസ്റ്റ് പമ്പ് നല്ലൊരു ഗിഫ്റ്റ് ഓപ്ഷനാണല്ലോ എന്ന്.
  • അത്ര നന്നായി കുടിക്കാത്ത സമയങ്ങളിൽ മുലയിൽ ബാക്കിയുള്ള പാൽ പമ്പ് ഉലയോഗിച്ച് എക്സ്പ്രസ് ചെയ്തെടുത്ത് എയർടൈറ്റ് ആയ കുപ്പിയിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കുക . ഒരു തവണ ഇങ്ങനെ കഷ്ടിച്ച് 10 മില്ലിയോ മറ്റോ പാലേ ബാക്കി കിട്ടാറുള്ളു. പക്ഷെ മൂന്നാലു തവണ ചെയ്യുമ്പോൾ അതൊരു നല്ല ക്വാണ്ടിറ്റി ആകും.
  • ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓരോ തവണയും എക്സ്പ്രസ് ചെയ്യുന്നതിനു മുൻപ് പമ്പും പാൽ സൂക്ഷിക്കാനുള്ള ബോട്ടിലും കൃത്യമായി സ്റ്റെറിലൈസ് ചെയ്ത് ക്ലീൻ ചെയ്യണം. വൃത്തിരഹിതമായി കൈകാര്യം ചെയ്ത് കുഞ്ഞിന് അസുഖം വരുത്തി വക്കരുത്. ഒരോ തവണ എക്സ്പ്രസ് ചെയ്യുന്ന പാലും വെവ്വേറേ ബോട്ടിലിൽ തന്നെ ഫ്രീസറിൽ സൂക്ഷിക്കുകയും വേണം.
  • കൊടുക്കുന്നതിനു ഒരു മണിക്കൂർ മുൻപ് പാൽക്കുപ്പികൾ പുറത്തെടുത്ത് പച്ച വെള്ളത്തിൽ ഇറക്കി വക്കുക . ഒരിക്കലും പാൽ ചൂടാക്കരുത്. പകരം സാവധാനം റൂ ടെമ്പറേച്ചറിലേക്ക് വരുത്തണം. ഇടയിൽ ഒന്നോ രണ്ടോ തവണ വെള്ളം മാറ്റേണ്ടി വരും. റൂം ടെമ്പറേച്ചർ ആയിക്കഴിഞ്ഞാൽ പല കുപ്പിയിലെ പാലെല്ലാം ഒരു കുപ്പിയിലേക്ക് മാറ്റാം.
  • നിന്ന് പാൽ വലിച്ച് കുടിക്കാൻ മടി കാണിക്കുന്ന കുഞ്ഞ് കുപ്പിയിൽ കൊടുക്കുന്ന ഈ പാൽ മുഴുവനും കുടിക്കാം . നിപ്പിളിൽ കൊടുക്കുന്നതിന് പകരം വൃത്തിയുള്ള ചെറിയ സ്പൂണിൽ കോരി കൊടുക്കുകയും ചെയ്യാം. നിപ്പിളിനേക്കാൾ നല്ലത് ഇങ്ങനെയാണെന്ന അഭിപ്രായം പലയിടത്തും കേട്ടിട്ടുണ്ട്.
  • പാൽ കുടിച്ചതിനു ശേഷം പിന്നീട് ഡയപ്പർ കെട്ടിച്ച് ഉറക്കിയാൽ മൂന്നുനാലു മണിക്കൂർ കുഞ്ഞു സുഖമായി ഉറങ്ങും.
  •  പാലും എക്സ്പ്രസ് ചെയ്ത് എടുത്താൽ പാൽ ഉണ്ടാവുന്നതിന്റെ അളവിലും വർദ്ധനയുണ്ടാവും എന്നും കേൾക്കുന്നു.

കുഞ്ഞ് കാരണം രാത്രി പകലാവുന്നവർ പരിചയത്തിലുണ്ടെങ്കിൽ ഈ ടെക്നിക് പറഞ്ഞു കൊടുക്കൂ. ഇതെങ്ങാനും ക്ലിക്കായാൽ കിട്ടാൻ പോവുന്നത് അത്ര വിലപിടിച്ച ഉറക്കമാണല്ലോ.

Read More;

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ ഏതൊരു മാതാപിതാക്കളും നൽകേണ്ടുന്ന ഒന്നാണ്. കുഞ്ഞിന് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേൾക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല.

വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും

നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താൽ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും.

ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാറ്. ഡോക്ടറെയും മാഷിനേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാൾ പ്രധാനം ഭക്ഷണസമയമടുക്കുമ്പോൾ തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം.

ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.

പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ?

നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാൻ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം.

കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. “അയല്‍പക്കത്തെ കുട്ടിയെ നോക്ക്, എത്ര നന്നായി തിന്നുന്നു.” തുടങ്ങിയ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതുവായ പ്രശ്‌നമാണിത്. അമ്മൂമ്മമാർ കൂടെ ഉണ്ടെങ്കിൽ കാക്കയെയും പൂച്ചയെയും കാണിച്ച് അവർ കുട്ടിയെ കളിപ്പിച്ചോളും.

ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ?

ഉച്ചയ്ക്ക് കുട്ടിയെ ഭക്ഷണം കഴിപ്പിച്ചിട്ടു വേണം രണ്ടുമണിക്ക് ഓഫീസിലെത്താൻ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷർ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങൾ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാൽ തന്നെ ശരിയായ സമയത്ത് കുട്ടികൾ ആഹാരം കഴിക്കും.

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകൽ 

സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം.

പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേർക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ.

പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.

സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.

കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമാണ് ഇഷ്ടം’ എന്നു പറയുന്നതൊക്കെ ഒഴികഴിവാണ്. കുഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് ബൈക്കെടുത്തു പോയി അതെല്ലാം വാങ്ങിക്കൊണ്ടുവന്ന് തിന്നുന്നില്ലല്ലോ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. അവരെല്ലാം കഴിച്ച് വളരട്ടെ.

ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോൾ അവർ വന്നുചോദിക്കുന്ന ശീലം വളർത്തുക. വിശന്നാൽ കുഞ്ഞ് വരികതന്നെ ചെയ്യും. എത്ര നേരത്തെ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നോ അത്രയുംവേഗം അവര്‍ നന്നായി കഴിച്ചുതുടങ്ങും. നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളുംതന്നെ കാരണം.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

ചേലാകർമ്മം അഥവാ സർകംസിഷൻ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്