വിറ്റാമിൻ
വിറ്റാമിൻ (Vitamins)
കുട്ടികളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവർക്കും അറിയാം. മാതാപിതാക്കൾക്ക് എന്നും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ആകുലരാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ എന്തും കുട്ടികൾക്ക് കൊടുക്കാൻ ശ്രദ്ധിക്കും. നല്ല ആരോഗ്യം കുട്ടികൾക്ക് ഉണ്ടാകണമെങ്കിൽവിറ്റാമിൻസ് അടങ്ങിയ ഭക്ഷണം ധാരാളമായി കൊടുക്കണം. വിറ്റാമിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും.
ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനത്തിന് വെവ്വേറെ വിറ്റാമിനുകളാണ് വേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ കുട്ടികളുടെ ഉള്ളിൽ എത്തുന്നത്. ആരോഗ്യം കാത്തു സൂക്ഷിക്കാൻ നമുക്കു വേണ്ട 8 വിറ്റാമിനുകൾ ഇതാ.
1. വിറ്റാമിൻഎ
ഏതു പ്രായത്തിലുള്ള വിറ്റാമിൻഎ ആവശ്യമാണ്. എല്ലുകളുടെ ഉറപ്പിനും പല്ലിന്റെയും കോശങ്ങളുടെയും വളർച്ചയ്ക്കും ചർമ്മത്തിനും വിറ്റാമിൻഎ അടങ്ങിയ ഭക്ഷണം പതിവായി കൊടുക്കണം. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കാഴ്ചശക്തി കൂട്ടുകയും ചെയ്യും.
ഭക്ഷണങ്ങൾ:
കാരറ്റ്, തക്കാളി, മത്തങ്ങ, പേരയ്ക്ക, തണ്ണിമത്തൻ, ചീര, മുട്ട, പാല്, ധാന്യങ്ങൾ എന്നിവ.
2. വിറ്റാമിൻബി 2
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാഗങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, വിറയൽ എന്നിവ ഒഴിവാക്കാനും ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയകറ്റാനും വിറ്റാമിൻബി2 സഹായിക്കും. ബി2 വിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് വായ്പുണ്ണ്, കണ്ണിനും നാവിനുമുണ്ടാകുന്ന മഞ്ഞനിറം, ചുണ്ടു വിണ്ടുകീറൽ, വരണ്ട തലമുടി, വരണ്ട ചർമം എന്നിവ.
ഭക്ഷണങ്ങൾ:
വെണ്ണ, പാല്, തൈര്, യീസ്റ്റ്, സോയാബീൻ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, ബദാം, കൂൺ എന്നിവ.
3. വിറ്റാമിൻബി6
തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ രാസവസ്തുക്കളും ഹോർമോണുകളും ഉൽപാദിപ്പിക്കാൻ വിറ്റാമിൻ ബി6 അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഇതിനു കഴിയും. കൂടാതെ ബി6 ന്റെ അഭാവം ശരീര വിളർച്ചയ്ക്കു കാരണമാകും.
അടങ്ങിയ ഭക്ഷണങ്ങൾ:
വാഴപ്പഴം, കശുവണ്ടി, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മൽസ്യം, മാംസം, ഓട്സ്, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയിൽ ധാരാളമായി വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്.
4. വിറ്റാമിൻബി7
ബയോട്ടിൻ എന്നറിയപ്പെടുന്ന വിറ്റാമിൻബി7 കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ആരോഗ്യമുള്ള ചർമവും ഇടതൂർന്ന മുടിയും സ്വന്തമാക്കാനും എല്ലുകളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ നിയന്ത്രിക്കാനും ബി7 നു കഴിയും. തലമുടി വിണ്ടുകീറൽ, വിളർച്ച, ചിരങ്ങ് , ചെറിയ തോതിലുള്ള വിഷാദരോഗം എന്നിവയാണ് വിറ്റാമിൻബി7 ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ.
ഭക്ഷണങ്ങൾ:
മധുരക്കിഴങ്ങ്, കാരറ്റ്, ബദാം, തവിടുള്ള അരി, ചീര, സൊയാബീൻ, പാൽ, വെണ്ണ, തൈര് എന്നിവയിൽ വിറ്റാമിൻ ബി7 ധാരാണമായി അടങ്ങിയിരിക്കുന്നു.
5. വിറ്റാമിൻബി9
വിറ്റാമിൻ ബി9 എന്നറിയപ്പെടുന്ന ഫോളിക് ആസിഡ് ഹൃദ്രോഗം, ഓർമക്കുറവ്, രക്തസമ്മർദം, കാൻസർ, വിഷാദരോഗം എന്നിവ തടയാൻ കഴിയും.
ഭക്ഷണങ്ങൾ:
ഓറഞ്ച്, തണ്ണിമത്തൻ, പയർ, ബീൻസ്, യീസ്റ്റ്, മുട്ട എന്നിവയിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
6. വിറ്റാമിൻസി
രോഗപ്രതിരോധ ശേഷി കൂട്ടാൻ വിറ്റാമിൻസി യെ കൂട്ടു പിടിക്കാം. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഇതിന്റെ പങ്ക് വലുതാണ്. ഇത് ശരിരകോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്നും വിവിധതരം കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു.
ഭക്ഷണങ്ങൾ:
മുന്തിരി, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, തക്കാളി, സ്ട്രോബറി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
7. വിറ്റാമിൻഡി
എല്ലുകളുടെ ആരോഗ്യത്തിനും ബലമുള്ള എല്ലുകൽ സ്വന്തമാക്കാനും വിറ്റാമിൻഡി യെ കൂട്ടുപിടിക്കാം. വിവിധതരം കാൻസർ, സന്ധിവാതം എന്നിവയെ ചെറുക്കാൻ വിറ്റാമിൻഡിക്കു കഴിയും. വിറ്റാമിൻഡിയുടെ അഭാവം അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ദിവസവും 10-15 മിനിട്ടു സൂര്യപ്രകാശമേറ്റാൽ വിറ്റാമിൻഡി ശരീരം ആഗീരണം ചെയ്തോളും.
ഭക്ഷണങ്ങൾ:
മൽസ്യം, കരൾ, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
8. വിറ്റാമിൻഇ
ഹൃദ്രോഗം, ചിലതരം കാൻസർ, ഓർമക്കുറവ് എന്നിവ പരിഹരിക്കാൻ ഇതിനു കഴിയും. ചർമാരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും വിറ്റാമിൻഇ അത്യാവശ്യമാണ്.
ഭക്ഷണങ്ങൾ:
ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, സൂര്യകാന്തിക്കുരു എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ശരീരത്തിനാവശ്യമായ എല്ലാ വിറ്റാമിനുകളും ലഭിക്കുമെന്ന് മനസിലായല്ലോ. നല്ല ആരോഗ്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുതന്നെ ആഹാരത്തിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രധമസ്ഥാനം നൽകണം.
Related Topic ;
മറ്റ് അറിവുകൾക്കായി :
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്