പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

പ്രെഗ്നൻസി - സ്ത്രീകൾ അറിയേണ്ടതെല്ലാം
പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

പ്രെഗ്നൻസി എന്നതിനെക്കുറിച്ചും അറിവ് ഇല്ലാത്ത സ്ത്രീകൾ കുറവാണ്. എങ്കിലും ചിലർക്കെങ്കിലും ഇപ്പോഴും സംശയങ്ങൾ ഉണ്ടാവും. പ്രേഗ്നെൻസി ടെസ്റ്റ് എപ്പോൾ ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ ഒരു 100 ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാവും. അതിനൊക്കെ ഉള്ള അറിവാണ് ഇതിൽ.

പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്യേണ്ടത് എപ്പോൾ? എന്തൊക്കെയാണ് ടെസ്റ്റുകൾ? പ്രഗനൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് വലിയൊരു സ്വപ്നമാണ്. ഗർഭധാരണം സംഭവിക്കുന്നതോടെ സ്ത്രീശരീരത്തിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ഗർഭിണികൾക്കുണ്ടാവുന്ന ആരംഭ ലക്ഷണങ്ങൾ ക്ഷീണം, ഓക്കാനം, ഛർദി, ചില പ്രത്യേക ആഹാരത്തോട് താല്പര്യം, സ്തനങ്ങൾക്ക് വേദന, അടിവയറ്റിൽ ചെറിയ അസ്വസ്ഥത, കൂടെക്കൂടെ മൂത്രം പോക്ക് എന്നിവയാണ്. എല്ലാവർക്കും ഒരേപോലെ ഈ ലക്ഷണങ്ങൾ ഉണ്ടാകണം എന്നില്ല.

എപ്പോഴാണ് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യേണ്ടത്?

പ്രെഗ്നൻസി - എപ്പോഴാണ് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യേണ്ടത്?

ക്രമമായി ആർത്തവം ഉണ്ടാകുന്ന ഒരാൾക്ക് മാസമുറ തെറ്റി രണ്ടുദിവസത്തിനകംതന്നെ താൻ പ്രെഗ്നന്റ് ആണോ എന്ന് മൂത്രം പരിശോധിച്ച് അറിയാം. ഈ ടെസ്റ്റ് വീട്ടിൽവെച്ചുതന്നെ ചെയ്യാവുന്നതാണ്. ഇപ്പോൾ മാസമുറ തെറ്റുന്നതിന് മുൻപു തന്നെ മൂത്രം പരിശോധിച്ച് ഗർഭിണിയാണോ എന്നറിയാനും ടെസ്റ്റുകൾ ഉണ്ട്.

യൂറിൻ ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന് ഒരാഴ്ച മുൻപുതന്നെ രക്തപരിശോധനയിലൂടെയും ഗർഭിണിയാണോ എന്ന് അറിയാൻപറ്റും. പക്ഷേ, ഇത് താരതമ്യേന ചെലവേറിയതാണ്.

എന്തൊക്കെയാണ് ടെസ്റ്റുകൾ?

മൂത്രം /രക്ത പരിശോധനയിലൂടെയും, ട്രാൻസ് വെർജിനൽ അൾട്രാസൗണ്ട് സ്കാനിംഗ്, പ്രഗ്നൻസി ടെസ്റ്റ്കാർഡ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ചുമാണ് ഗർഭധാരണം ഉറപ്പിക്കുന്നത്.

പ്രെഗ്നൻസി ടെസ്റ്റ്‌ കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

പ്രെഗ്നൻസി ടെസ്റ്റ്‌ കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

ഒരു സ്ത്രീ ഗർഭിണിയാണോ എന്നറിയാനുള്ള ഏറ്റവും ചിലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ചുള്ള പരിശോധന. 99 ശതമാനത്തിന് മുകളിലാണ് ഇതിന്റെ കൃത്യത.

ആർത്തവചക്രം തെറ്റുമ്പോഴാണ് സാധാരണയായി ഗർഭിണിയാണോ എന്ന സംശയം ഉടലെടുക്കുന്നത്. എന്നാൽ ആർത്തവചക്രം തെറ്റുന്നതിന് മൂന്നു ദിവസം മുന്നേ പ്രഗ്നൻസി ടെസ്റ്റ്കാർഡ് ഉപയോഗിച്ച് ഫലമറിയാവുന്നതാണ്. എങ്കിലും ആർത്തവചക്രത്തിലെ മാറ്റം സംഭവിച്ചതിന് ശേഷം ഇതുപയോഗിക്കുന്നതാണ് നല്ലത്.

ഐ-കാൻ, വെലോസിറ്റി തുടങ്ങി വെറും 50 രൂപ മുതൽ 100 രൂപ വരെയുള്ള പ്രഗ്നൻസി ടെസ്റ്റ്കാർഡുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.

✅1. കണ്ടെയ്നറിൽ കുറച്ച് മൂത്രം ശേഖരിക്കുക. (ഏത് സമയത്തെ മൂത്രവും ഉപയോഗിക്കാമെങ്കിലും, രാവിലെ ഉണർന്നയുടനെ മൂത്രം ശേഖരിക്കുന്നതാണ് നല്ലത്.)

പ്രെഗ്നൻസി - സ്ത്രീകൾ അറിയേണ്ടതെല്ലാം ആദ്യം കുറച്ച് മൂത്രം ഒഴിച്ചുകളഞ്ഞതിന് ശേഷമുള്ള മൂത്രം പരിശോധനയ്ക്കായി എടുക്കുക

✅2.ആദ്യം കുറച്ച് മൂത്രം ഒഴിച്ചുകളഞ്ഞതിന് ശേഷമുള്ള മൂത്രം പരിശോധനയ്ക്കായി എടുക്കുക.

✅3. കൈ വൃത്തിയായി കഴുകിയതിന് ശേഷം പ്രഗ്നൻസി ടെസ്റ്റ്കാർഡ് കിറ്റ് തുറക്കുക. (സ്ട്രിപ്പിന്റെ ഹോൾഡ് ചെയ്യാനുള്ള ഭാഗത്ത് മാത്രം സ്പർശിക്കുക.)

പ്രഗനൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

✅4.യൂറിൻ സ്ട്രിപ്പിലെ ടെസ്റ്റ് വിൻഡോയിൽ ഡ്രോപ്പർ ഉപയോഗിച്ച് മൂന്നുനാലു തുള്ളി മൂത്രം വീഴ്ത്തുക. (മൂത്രം സാംപിൾ റിസൽട്ട് വിൻഡോയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.)

പ്രെഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?
Woman dropping urine pregnancy test

✅5. 10-15 സെക്കൻഡ് കാത്തിരിക്കുക. (ഓരോ ബ്രാൻഡിലേയും സമയം വ്യത്യസ്തമായിരിക്കും. കവറിന് പുറത്തെ നിർദേശം കൃത്യമായി വായിക്കുക.)

✅റിസൽട്ട് വിൻഡോയിൽ C (control line), T (result line) എന്നിങ്ങനെ രണ്ട് മാർക്കിംഗുകൾ കാണാൻ സാധിക്കും. 10 മുതൽ 15 സെക്കന്റിന് ശേഷം തെളിയുന്ന പർപ്പിൾ നിറത്തെ നോക്കി റിസൽട്ട് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്താം.

പ്രെഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

 

✅✅• C, T എന്നിവയിൽ പർപ്പിൾ നിറം കണ്ടാൽ ഫലം പോസിറ്റീവാണ്. ഗർഭിണിയാണെന്നർത്ഥം.

❌• C യിൽ മാത്രമാണ് നിറം തെളിയുന്നതെങ്കിൽ ഫലം നെഗറ്റീവ് ആണ്. ഗർഭിണിയല്ല എന്നർത്ഥം.

💥• C, T എന്നിവയിൽ മാർക്ക് വരാതിരിക്കുകയോ, Tയിൽ മാത്രം മാർക്ക് വരികയോ ചെയ്താൽ ടെസ്റ്റ് അസാധുവാണെന്നർത്ഥം. വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിവരും.

30 മിനിറ്റിന് ശേഷമുണ്ടാകുന്ന മാർക്കിംഗുകൾ പരിഗണിക്കേണ്ടതില്ല.

ഏതൊക്കെ ആഹാരങ്ങൾ കഴിക്കാം?

ഭക്ഷണം പോഷകസമൃദ്ധവും സമീകൃതവും ആയിരിക്കണം. ഈ സമയത്ത് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ദിവസം രണ്ടുഗ്ലാസ് പാലെങ്കിലും കഴിക്കണം. മീൻ, മുട്ട, പയറുവർഗങ്ങൾ, ഇലക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ ധാരാളം കഴിക്കണം. വെള്ളം ധാരാളം കുടിക്കുക.

ഗർഭമലസാൻ സാധ്യതയുള്ള ചില എൻസൈമുകൾ അടങ്ങിയ പപ്പായ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

Read More:

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കുഞ്ഞുവാവയുടെ സംരക്ഷണം

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.