മുലപ്പാൽ – ആദ്യ രുചി അമൃതം

മുലപ്പാൽ

മുലപ്പാൽ

ആദ്യ രുചി അമൃതം

കൊഴുത്തു തുടുത്ത് ഒാമനത്തമുള്ള കുഞ്ഞ്. എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. കുഞ്ഞു ജനിക്കുമ്പോൾ മുതൽ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാൽ  കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷി ച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാൽ  കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാലും , വിപണിയിൽ  കിട്ടുന്ന ടിൻഫുഡുകളും  , ബിസ്ക്കറ്റുകളും മറ്റു പലഹാരങ്ങളും തുടങ്ങിയ ഒരു നീണ്ട  മെനു ഉണ്ടാക്കിയെടുക്കും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു കൊച്ചുതടിയൻ ആകുകയും ചെയ്യും. അതിനു ശേഷമോ, കുഞ്ഞിനെപ്പോഴും അസുഖം തന്നെ!. പനി, കഫക്കെട്ട്, ശ്വാസംമുട്ടൽ , ചെവിവേദന തുടങ്ങി എന്നും ഒാരോരോ അസുഖങ്ങൾ. ഇതു പലപ്പോഴും മാരകരോഗങ്ങളിൽ വരെ എത്തിച്ചേരാം. അപ്പോഴും ഇതിനു കാരണം കുഞ്ഞിനെ ശീലിപ്പിച്ച തെറ്റായ ആഹാരരീതി യാണെന്ന് അമ്മമാർ  തിരിച്ചറിഞ്ഞെന്നുവരില്ല.

മുലപ്പാൽ

കൊടുക്കുന്തോറും ഏറിടും

കുഞ്ഞോമനയുടെ ആരോഗ്യത്തിനു പ്രകൃതി പകർന്നു  നല്‍കിയ അമൃതാണു മുലപ്പാൽ . ഇതു വേണ്ടവിധം ലഭിക്കാ തിരുന്നാല്‍ കുഞ്ഞിനു പലതരം അസുഖങ്ങളുണ്ടാകുകയും ചിലപ്പോള്‍ ശിശുമരണത്തില്‍പോലും കലാശിക്കുകയും ചെയ്യും. ജനിച്ചയുടന്‍ ഒരു മണിക്കൂറിനകം (സിസേറിയന്‍ പ്രസവമെങ്കില്‍ നാലുമണിക്കൂര്‍ വരെയാകാം) കുഞ്ഞിനു മുലപ്പാല്‍ നല്‍കണം. നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി പലരും അനുവര്‍ത്തിക്കാറുണ്ട്. ഇത് ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നാണു വിദഗ്ധമതം. പ്രസവശേഷം ആദ്യത്തെ ദിവസങ്ങളില്‍ അമ്മയ്ക്കു കുറച്ചു മുലപ്പാലേ ഉണ്ടാകൂ. കുഞ്ഞിന് ഇതു മതിയാകുമോ യെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. ഇൌ സമയത്ത് മുലപ്പാലിനു പകരമായി പൊടിപ്പാലോ പശുവിന്‍പാലോ കൊടുക്കരുത്. ആരോഗ്യവതി യായ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന് ആവശ്യമുള്ളതിലധികം മുലപ്പാല്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്ക പ്പെടും. മാത്രമല്ല കുഞ്ഞു കുടിക്കുന്തോറും പാല്‍ ഏറിവരികയും ചെയ്യും.

ആറു മാസം മുലപ്പാല്‍ മാത്രം

കുഞ്ഞിന് ആറുമാസമാകുംവരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കി ല്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. മാത്രമല്ല, മറ്റു ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുമ്പോള്‍ കുഞ്ഞിന് അസു ഖങ്ങളും അലര്‍ജികളും ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലും ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജിരോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. മാത്രമല്ല മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാ ല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പ്രസവം – നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

പ്രസവം - നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

പ്രസവം

പ്രസവം നിങ്ങളൊക്കെ നിർത്തിയോ അമ്മമാരെ?

പ്രസവം - നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവംനിർത്തൽ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാൽ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു തോന്നിയാൽ അതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും.

ഗർഭപാത്രത്തിൽ നിന്നുള്ള അണ്ഡവാഹിനിക്കുഴലിന്റെ തുടർച്ച തടയാൻ ഒന്നോരണ്ടോ സെന്റിമീറ്റർനീളത്തിൽ അണ്ഡവാഹിനിക്കുഴലിനെ മുറിച്ചുമാറ്റുകയും കെട്ടുകയും ചെയ്യുന്നതാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ഇതുമൂലം അണ്ഡോത്പാദനം നടന്നാലും അണ്ഡം ബീജവുമായുള്ള സംയോഗം നടക്കാതെ പോവുകയും ഗർഭധാരണം തടയപ്പെടുകയും ചെയ്യും.

വീണ്ടും ഗർഭധാരണം ആഗ്രഹിക്കുന്നുവെങ്കിൽ മുറിച്ചുകെട്ടിയ അണ്ഡവാഹിനിക്കുഴലിനെ വീണ്ടും യോജിപ്പിക്കണം. ലാപ്രോസ്കോപ്പി വഴിയും വയറുതുറന്നുള്ള ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഇപ്പോൾ നൂതനമായ റോബോർട്ടിക്ക് മിനിമൽ അക്സസ് സർജറിയും നിലവിലുണ്ട്. എന്നാൽ ശസ്ത്രക്രിയ വിജയകരമാകാൻ അണ്ഡവാഹിനിക്കുഴലിന്റെ മുകൾഭാഗത്തിനു ക്ഷതമില്ലാതിരിക്കുകയും കുഴലിന് നിശ്ചതയളവിൽ നീളമുണ്ടായിരിക്കുകയും വേണം. ശസ്ത്രക്രിയയ്ക്കു ശേഷം ഗർഭധാരണത്തിനുള്ള സാധ്യത 60 ശതമാനത്തോളമാണ്.

ഗർഭധാരണം അണ്ഡവാഹിനിക്കുഴലിൽ ആകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്കു താൽപ്പര്യം ഇല്ലെങ്കിൽ ഐ.വി.എഫ് രീതിയുണ്ട്. ഹോർമോണുകൾ നൽകി അണ്ഡോത്പാദനം നടത്തി അൾട്രാസൗണ്ട് സഹായത്തോടെ അണ്ഡത്തെ വേർതിരിച്ചെടുക്കുന്നു. ഇതിനെ ബീജവുമായി ചേർക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ഐ. വി. എഫ് വഴി ചെയ്യുന്നത്. 20 ശതമാനത്തോളം മുതൽ 30 ശതമാനത്തോളം വരെയാണ് ഈ ചികിത്സയയുടെ വിജയസാധ്യത. പ്രായം കൂടുന്നതിനു മുമ്പ് ഇവ ചെയ്യുന്നതാണ് ഉത്തമം.

Related Topic ;

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

പൊടിപ്പാൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത ആരോഗ്യത്തിന് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും ദിവസത്തിന്റെ നല്ലൊരു ഭാഗവും തന്നെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന് നോക്കാം. വയറിന് അസ്വസ്ഥത പല കാരണങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഭക്ഷണത്തിന്റെ പ്രശ്‌നങ്ങളും, ഭക്ഷണത്തിന്റെ പ്രതിസന്ധിയും എല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത് വയറിന് തന്നെയാണ്. വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന എന്നീ അവസ്ഥകള്‍ക്കെല്ലാം കാരണം പലപ്പോഴും ഭക്ഷണങ്ങള്‍ തന്നെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വയറിന്റെ അസ്വസ്ഥത

ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ എന്നിവ കൊണ്ടെല്ലാം വയറിന് അസ്വസ്ഥത ഉണ്ടാവാം. അതിനെ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി എന്ത് ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കണം. വിരകള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയെല്ലാം ഇതില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ചുറ്റും ഉള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ അറിഞ്ഞാല്‍ മാത്രമേ അതിന് പരിഹാരം കാണുന്നതിന് കഴിയുകയുള്ളൂ. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന വയറിന്റെ അസ്വസ്ഥത പരിഹരിക്കാൻ സഹായിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

കടുക്

കടുക് കൊണ്ട് നമുക്ക് വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കടുക് സഹായിക്കുന്നു. കടുക് കൊണ്ട് വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണാവുന്നതാണ്. അര ടീസ്പൂണ്‍ കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ഇത് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ഉള്ള പ്രശ്നത്തിനും പരിഹാരം കാണുന്നു. വയറിളക്കം പെട്ടെന്ന് മാറാന്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിച്ചാല്‍ മതി. എത്ര അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നമാണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

മാതള നാരങ്ങ

നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കാവുന്നതാണ്. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വയറിളക്കത്തിന് മാതള നാരങ്ങ ഉപയോഗിക്കുന്നത്. മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മാതള നാരങ്ങ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

തൈര്

തൈര് വയറിന്റെ അസ്വസ്ഥത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും തൈരിലുള്ള ഘടകങ്ങള്‍ നല്ല ദഹനത്തിന് സഹായിച്ച്‌ പല വിധത്തില്‍ വയറിന്റെ അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നത്.

ഇഞ്ചി

ഏത് ആരോഗ്യ പ്രതിസന്ധിക്കും അവസാനവാക്കാണ് പലപ്പോഴും ഇഞ്ചി. ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഏത് വിധത്തിലുള്ള ദഹന പ്രശ്നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ഇഞ്ചി എങ്ങനെയെല്ലാം ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച്‌ തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ ഇല്ലാതാക്കുന്നു.

വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം ഈ ഒറ്റമൂലികള്‍

കര്‍പ്പൂര തുളസി

ആരോഗ്യത്തിന് യാതൊരു വിധ പ്രശ്‌നവും ഇല്ലാതെ സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ എളുപ്പമാണ്. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് കുടിക്കാം. സ്വാദിനായി അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിന്റെ അസ്വസ്ഥതക്ക ്പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പേരക്ക

പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് പല വിധത്തില്‍ വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയില തിളപ്പിച്ച്‌ അതിന്റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉലുവ

ഉലുവ കൊണ്ട് വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. ഇത് വയറിന്റെ അസ്വസ്ഥതക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉലുവ ഇത് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മോര്

തൈര് മാത്രമല്ല മോരും നല്ലതാണ്. മോര് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ നല്ലതു പോലെ പ്രതിരോധിക്കാം. മോര് കഴിക്കുന്നതിലൂടെ ഇത് വയറിളക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മോര് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നം കാണാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം. പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം കാണുന്നു. വയറിളക്കം മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കറിവേപ്പിലയും മോരും

ആരോഗ്യത്തിനും സൗന്ദര്യത്തിനും കറിവേപ്പിലയും മോരും നല്ലതാണ്. വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. കറിവേപ്പില മോരില്‍ അരച്ച്‌ മിക്സ് ചെയത് ഇത് വയറിന് അസ്വസ്ഥത ഉള്ളപ്പോള്‍ കഴിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കുന്നത് നല്ലതാണ്. ഇത് ഏത് വലിയ വയറിന്റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നു. എത്ര വലിയ ആരോഗ്യ പ്രശ്നം ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ മോരും കറിവേപ്പിലയും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കറിവേപ്പിലയും മോരും ധാരാളം ഉപയോഗിക്കൂ.

 

Read : പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

മുടികൊഴിച്ചിൽ

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം

കുഞ്ഞുങ്ങളിലെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം മാതാപിതാക്കൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്. ആദ്യമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ആകെ ചെയ്യുന്ന പ്രവൃത്തികള്‍ ഉറക്കവും ആഹാരം കഴിക്കലും മാത്രമാണ്‌. കുഞ്ഞിന്‌ ആവശ്യമുള്ളപ്പോള്‍ ആഹാരം നല്‍കുകയാണ്‌ ഏറ്റവും നല്ലരീതി. മുലയൂട്ടുമ്പോഴും മറ്റ്‌ ആഹാരങ്ങള്‍ നല്‍കുമ്പോഴും ഇത്‌ പാലിക്കുക. സാധാരണ ഗതിയില്‍ എത്രതവണ കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം കൊടുക്കണമെന്നും എന്തുമാത്രം ആഹാരം കൊടുക്കണമെന്നും മനസ്സിലാക്കിയിരുന്നാല്‍ കുഞ്ഞ്‌ ആഹാരം കഴിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാനാകും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം; ആവശ്യമുള്ളപ്പോള്‍ ഊട്ടുക

കുഞ്ഞ്‌ വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കുക. വിശപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആഹാരം കൊടുക്കുക. കുഞ്ഞുങ്ങളുടെ ആഹാരക്രമം നിയന്ദ്രിക്കുന്നതിനുവേണ്ടി ഒരു സമയക്രമം ഉണ്ടാക്കി അതിനനുസരിച്ച്‌ ആഹാരം നല്‍കുന്നതിനേക്കാള്‍ നല്ലത്‌ ഈ രീതിയാണ്‌. കുഞ്ഞിന്‌ വിശപ്പില്ലാത്തപ്പോള്‍ ആഹാരം കൊടുക്കാന്‍ ശ്രമിക്കരുത്‌. വിശക്കുമ്പോള്‍ കുട്ടികള്‍ പാലികുടിക്കുന്നത്‌ പോലെ കാണിക്കുകയോ വായ്‌ തുറക്കുകയോ ചെയ്യും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം: ശ്രെദ്ധിക്കേണ്ടവ

1. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്‌സിനാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യ ഘടകമാണ്.

2. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ മലപ്പാല്‍ മൂക്കിലോ, ചെവിയിലോ കടന്ന് പിന്നീട് കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.

3. കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം?

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.

4. കുഞ്ഞിന് കട്ടി ആഹാരം കൊടുത്ത് ശീലിപ്പിക്കുന്നത് എങ്ങനെ?

തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്. കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

5. ഭക്ഷണം കഴിക്കുന്ന സമയത്ത് ടി വി കാണിക്കാമോ?

കുട്ടികളെ ടെലിവിഷന്‍ മുന്നിലിരുത്തി ഭക്ഷണം കൊടുക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുന്നതിന് പോലും ടി വി തടസമാകും. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും ടി വിക്ക് മുന്നില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നത് ദോഷം ചെയ്യും.

6. ആഹാരം മിക്‌സിയില്‍ അടിച്ചു കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കാമോ?

ഒരു കാരണവശാലും കുഞ്ഞിന് ഭക്ഷണം മിക്‌സിയില്‍ അടിച്ചു നല്‍കാന്‍ പാടില്ല. ആഹാരം സ്വയം കുഴച്ച് കഴിക്കുക എന്നത് കുട്ടി സ്വയം ശീലിക്കേണ്ട ഒന്നാണ്. ചില അവസരങ്ങളില്‍ കട്ടിയുള്ള ആഹാരം കുട്ടികളില്‍ ഛര്‍ദ്ദിക്ക് കാരണമാകാം. ഭക്ഷണ പദാര്‍ത്ഥം കൈകൊണ്ട് നന്നായി ഉടച്ച് നല്‍കുന്ന എന്നതാണ് ഇതിനുള്ള പ്രതിവിധി.

7.കുഞ്ഞ് സ്വന്തമായി ഭക്ഷണം കഴിച്ച് തുടങ്ങുന്നതെപ്പോള്‍?

ഒന്നര- രണ്ട് വയസ് ആകുമ്പോഴാണ് കുഞ്ഞുങ്ങള്‍ സ്വയം ഭക്ഷണം കഴിക്കാനുള്ള ശ്രമം തുടങ്ങുന്നത്. കുഞ്ഞിന് പ്രത്യേക പാത്രം നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം ഇരുത്തി ഭക്ഷണം നല്‍കാവുന്നതാണ്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് കുഞ്ഞില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും. ഭക്ഷണം എങ്ങനെ കഴിക്കണം എന്ന നിര്‍ദ്ദേശം കുഞ്ഞിന് നല്‍കേണ്ടതാണ്.

8. കുട്ടികള്‍ക്ക് മാംസാഹാരം നല്‍കേണ്ടതെപ്പോള്‍?

6 മാസം പ്രായമായ കുഞ്ഞിന് മുട്ടയുടെ മഞ്ഞക്കരു നല്‍കി മാംസാഹാരം പരിചയപ്പെടുത്തി തുടങ്ങാം. കുഞ്ഞ് സ്വന്തമായി ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ മത്സ്യം, മാംസം എന്നിവ നല്‍കാവുന്നതാണ്. മാംസാഹാരം കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് അമ്മ പ്രത്യേകം ഉറപ്പ് വരുത്തണം. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം കുറച്ച് കാലത്തേക്കെങ്കിലും കുഞ്ഞിന് നല്‍കാതെ ശ്രദ്ധിക്കണം. മുട്ടയ്ക്കും മാംസത്തിനും ഒപ്പം കുഞ്ഞിന് പാലും പാലുത്പന്നങ്ങളും നല്‍കേണ്ടതാണ്.

9. ജങ്ക് ഫുഡ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടോ?

കുഞ്ഞുങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും. ഇവ കുഞ്ഞുങ്ങളുടെ ആഹാരത്തോടുള്ള താത്പര്യത്തെ പോലും ഇല്ലാതാക്കും. മധുരം കൂടുതലുള്ള ഭക്ഷണം അമിതമായി നല്‍കുന്നതും ശരിയായ പ്രവണത അല്ല. കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുട്ടികള്‍ക്ക് അമിതമായി നല്‍കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബാല്യകാലം വളര്‍ച്ചയുടെ പ്രധാന ഘട്ടമായതിനാല്‍ കുഞ്ഞുങ്ങളുടെ ആഹാര രീതിയാല്‍ അതീവ ശ്രദ്ധ മാതാപിതാക്കള്‍ നല്‍കേണ്ടതാണ്. പഴം, പച്ചക്കറി, ഇല വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍, മാംസാഹാരം തുടങ്ങിയവ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്ക് അനിവാര്യ ഘടകങ്ങളാണ്.

10.പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം

മുതിര്‍ന്നവരില്‍ എന്ന പോലെ കുട്ടികളിലും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തെ സ്വാധീനിക്കുന്നതില്‍ പ്രാതലിന് മുഖ്യ പങ്കുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഏത് പ്രഭാത ഭക്ഷണവും കുട്ടികള്‍ക്കും നല്‍കാവുന്നതാണ്. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികളില്‍ ദിവസം മുഴുവന്‍ അമിത ക്ഷീണം, പഠിക്കാനുള്ള താത്പര്യക്കുറവ്, അലസത തുടങ്ങിയവ കണ്ടു വരാറുണ്ട്. ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ശരിയായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതുമാണ് ആദ്യ പോംവഴി.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ടോയ്‌ലറ്റ് പരിശീലനം കുട്ടികൾക്ക്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

 

തക്കാളിപ്പനി – Tomato Fever – Malayalam Arogya Tips

തക്കാളിപ്പനി - Tomato Fever

തക്കാളിപ്പനി – Tomato Fever – Malayalam Arogya Tips

തക്കാളിപ്പനി – Tomato Fever

തക്കാളിപ്പനി ശുചി മുറി എന്ന വാക്ക് പോലെ പത്രങ്ങൾ സംഭാവന ചെയ്ത ഒരു പേരാണ്. Hand Foot Mouth Disease (കൈ ,കാൽ ,വായ് അസുഖം) എന്നതാണ് ശരിയായ പേര്.ചെറിയ കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.

തക്കാളിപ്പനിയെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. ഈ മഴക്കാലത്ത്‌ പത്ത്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലും അപൂർവ്വമായി മുതിർന്നവർക്കും തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പല സ്‌കൂളുകളിലും ഡേ കെയറിലുമൊക്കെ ഒന്നടങ്കം ഈ രോഗം വരുന്നതായും കാണുന്നു.

എന്താണ്‌ ഈ തക്കാളിപ്പനി ?

‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലയെങ്കിലും മക്കൾക്ക്‌ വല്ലാത്ത അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്‌.

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന പൊള്ളകൾ കാരണം കുഞ്ഞിന്‌ മരുന്ന്‌ പോയിട്ട്‌ പച്ചവെള്ളം പോലും ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ പ്രായോഗിക ബുദ്ധിമുട്ട്.

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ പാടാണ്‌. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ളൽ പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വാശി തികച്ചും സ്വാഭാവികമാണ്‌. അത്രയേറെ അസ്വസ്ഥത ഉള്ളത്‌ കൊണ്ട്‌ തന്നെയാണ്‌ കുഞ്ഞ്‌ വഴക്കുണ്ടാക്കുന്നത്‌. സാരമില്ല, ക്ഷമയോടെയിരിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ നമ്മുടെ വിഷയം. അതിലപ്പുറം ആ വാശിപ്പൈതലിനെയും കൊണ്ട്‌ നമുക്ക്‌ ഒന്നിനും സാധിച്ചേക്കില്ല. കിട്ടുന്ന നേരത്ത്‌ അമ്മയോ അച്‌ഛനോ കുഞ്ഞിനെ നോക്കുന്ന മറ്റാരുമോ ആവട്ടെ, വല്ലതും കഴിക്കാനും ഉറങ്ങാനും നോക്കുക. നിങ്ങൾ ഉണ്ണാതെയും ഉറങ്ങാതെയും തല കറങ്ങി വീണാൽ കുഞ്ഞിന്റെ കാര്യം കഷ്‌ടത്തിലാകും.

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. മുലപ്പാൽ ഇതിലധികം നേരവും ഫ്രിഡ്‌ജിൽ വെക്കാമെന്ന്‌ ഗൂഗിളിൽ വായിച്ചെന്നാണോ? അതിന്‌ ഉചിതമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. വിശദമാക്കി പിന്നീടെഴുതാം. ഏതായാലും, ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ടെൻഷൻ ആവാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.

രോഗകാരി

പ്രധാനമായും കോക്സാക്കി വൈറസ് A16 ,എൻററോ വൈറസ് 71 എന്നിവയാണ് തക്കാളിപ്പനി ഉണ്ടാക്കുന്ന രോഗാണുക്കൾ.
കോക്സാക്കി A ,B ഗ്രൂപ്പുകളിൽ പെട്ട മറ്റ് ചില വൈറസുകളും ,ചില എക്കോ വൈറസുകളും രോഗം ഉണ്ടാക്കാറുണ്ട്.

രോഗലക്ഷണങ്ങൾ

താരതമ്യേന ലഘുവായ ഒരു അസുഖമാണ് തക്കാളിപ്പനി. വൈറസ് ശരീരത്തിൽ കടന്ന് രോഗലക്ഷണം പ്രകടമാവാൻ 3 മുതൽ 6 ദിവസം വരെ സമയമെടുക്കും.

  • പനി
  • ക്ഷീണം
  • കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളലാവുന്നു. 
  • ചെറിയ പനിയോടെയാണ് രോഗത്തിന്റെ തുടക്കം.അതോടൊപ്പം വായ്ക്കകത്ത് നാവിലും മോണയിലും കവിളിനകത്തും കുഞ്ഞു കുമിളകളും പ്രത്യക്ഷപ്പെടും. തൊണ്ടവേദനയും ഭക്ഷണവും വെള്ളവും ഇറക്കുന്നതിന് പ്രയാസവും അനുഭവപ്പെടും.ചെറിയ കുഞ്ഞുങ്ങൾ വായിൽ നിന്ന് നേരിയ തോതിൽ ഉമിനീരുമൊലിപ്പിക്കും.
  • ഒന്ന് രണ്ട് ദിവസത്തിനകം കയ്യിലും കാലിലും ചുവന്ന തടിപ്പും കുമിളകളും വന്നു തുടങ്ങും. കൈപ്പത്തി യിലും കാൽപ്പാദത്തിലും കാൽമുട്ടിലും പൃഷ്ഠഭാഗത്തും കുമിളകൾ വരാം. കൈപ്പത്തിയിലും കാൽപ്പാദത്തിലും ഉൾഭാഗത്തും (വെള്ളയിൽ) കുമിളകൾ കാണാം.
  • വേദനയും ചൊറിച്ചിലും അസ്വസ്ഥതയും ഭക്ഷണമിറക്കാനുള്ള പ്രയാസവും ഒക്കെക്കൂടി കുട്ടികൾ കരച്ചിലും വാശിയുമൊക്കെയായിരിക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും എന്തെങ്കിലും കഴിപ്പിക്കാനും ശ്രമിച്ച് അച്ഛനമ്മമാർ വശംകെടും.
  • ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കുമിളകൾ എല്ലാം കരിഞ്ഞുണങ്ങും.
  • രോഗം മാറി ആഴ്ചകൾക്ക് ശേഷം നഖങ്ങളും , കയ്യിലേയും കാലിലേയും തൊലിയും അടർന്നു പോകുന്നതും കണ്ടുവരാറുണ്ട്.

പകരുന്നതെങ്ങനെ?

▪ രോഗിയുമായുള്ള സമ്പർക്കം വഴി .. രോഗി സ്പർശിച്ച വസ്തുക്കൾ വഴി ..

▪ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ വഴി ..

▪ ഉമിനീർ വഴി ..

▪ കുമിളകളിലെ സ്രവങ്ങൾ വഴിയും മലത്തിലൂടെയും …

♻ അംഗൻവാടികളിലും ശിശു പരിപാലന കേന്ദ്രങ്ങളിലുമൊക്കെ എളുപ്പത്തിൽ രോഗമുള്ള ഒരു കുഞ്ഞിൽ നിന്ന് മറ്റ് കുഞ്ഞുങ്ങളിലേക്ക് രോഗം പകരും.

ചികിത്സ

▪പ്രത്യേക ചികിത്സയൊന്നുമില്ല ഇതിന്. പനിയ്ക്കും ചൊറിച്ചിലിനുമുള്ള മരുന്നുകൾ നൽകാം.കലാമിൻ ലോഷൻ പോലുള്ളവ പുരട്ടുന്നതും ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

▪ഭക്ഷണവും വെള്ളവും കഴിയ്ക്കാനുള്ള വിമുഖത കുട്ടികളിൽ നിർജലീകരണത്തിന് വഴി വെയ്ക്കാനിടയുണ്ട്.അതുകൊണ്ട് പഴച്ചാറുകളും ,കുറുക്കും ,സൂപ്പുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

▪കുഞ്ഞിനെ ദിവസേന സോപ്പ് തേച്ച് കുളിപ്പിക്കാവുന്നതാണ്. എന്നാൽ തേച്ചുരച്ച് കുമിളകൾ പൊട്ടാതെ ശ്രദ്ധിക്കണം.

❤ സോപ്പിട്ട് കൈ കഴുകുന്നതും ,വ്യക്തിശുചിത്വം പാലിക്കുന്നതും ,പൊതു ഇടങ്ങൾ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതും രോഗവ്യാപനം തടയും.

സങ്കീർണതകൾ

താരതമ്യേന ലഘുവായ ഒരസുഖമാണിത്. എന്നാൽ അപൂർവമായി മാരകമായ ചില സങ്കീർണതകൾക്കും തക്കാളിപ്പനി വഴി വെയ്ക്കാം.

മെനിഞ്ചൈറ്റിസ് ,മസ്തിഷ്ക ജ്വരം ,ശ്വാസകോശത്തിലെ നീർക്കെട്ട് തുടങ്ങിയ സങ്കീർണതകൾ ജീവഹാനിയ്ക്ക് പോലും കാരണമാകാം. ഇവ കൂടുതലും എന്റെറോ വൈറസ് 71 മൂലമുള്ള രോഗബാധയിലാണ് കാണുന്നത്.

പ്രത്യേകശ്രദ്ധയ്ക്ക് 

എളുപ്പത്തിൽ പകരുന്ന അസുഖമായത് കൊണ്ട് ,നിങ്ങളുടെ കുഞ്ഞിന് അസുഖം പൂർണമായി ഭേദമാകുന്നത് വരെ അംഗൻവാടിയിലോ ,ശിശു പരിപാലന കേന്ദ്രങ്ങളിലോ ,സ്കൂളുകളിലോ അയയ്ക്കരുത്.

മലയാളം ആരോഗ്യ ടിപ്സ്

Read More:

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

ശിശു സംരക്ഷണം

അലർജി

വിറ്റാമിൻ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്