പനികൂർക്ക
പനികൂർക്ക; ഇതിന്റെ ഉപയോഗം എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാലും എനിക്ക് അറിയാവുന്നത് പറഞ്ഞു തരട്ടെ. എല്ലാവരും ഈ ചെടി വീട്ടില്‍ നട്ടു വളര്‍ത്തുക. ചട്ടിയില്‍ നട്ടാലും പെട്ടെന്ന് തഴച്ചു വളരും. ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി അത്യാവശ്യമാണ്. പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക.
- രണ്ടുമൂന്നു ഇല പറിച്ചു കൈവെള്ളയില്‍ ഞെരടി നീരെടുത്ത് പനിയുള്ള കുഞ്ഞിന്റെ നെറ്റിയില്‍ പുരട്ടുക. ആ കൈ ഒന്ന് നാക്കിലും തേച്ചു കൊടുക്കുക. പനി വേഗത്തില്‍ ശമിക്കും.
- പനി കൂർക്ക ഇല ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാല്‍ ജലദോഷം ശമിക്കും.
- പനി കൂർക്ക ഇല, ചുവന്നുള്ളി, കുരുമുളക്, കാട്ടു ത്രിത്താലയുടെ ഇല, ശർക്കര (കരിപ്പെട്ടി) ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിക്കുകയും, (inhale the steam) ചൂടോടെ രണ്ടു നേരം കുടിക്കുകയും ചെയ്താല്‍ ഏതു ജലദോഷവും പനിയും പമ്പ കടക്കും.
പനികൂര്‍ക്ക ഇല കൊണ്ട് ഒരു പലഹാരവും ഉണ്ടാക്കാം. വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ഇത് കൊടുക്കൂ. കടലമാവില്‍ ഉപ്പു ചേര്‍ത്ത് കലക്കി പനികൂര്‍ക്ക ഇല മുക്കി എടുത്തു വെളിച്ചെണ്ണയില്‍ വറുത്ത് ഉണ്ടാക്കിയ ബജ്ജി കുട്ടികള്‍ ഇഷ്ടത്തോടെ കഴിക്കും. ജലദോഷത്തെയും അകറ്റി നിര്‍ത്താം. പനികൂർക്ക എന്ന് കേൾക്കുമ്പോൾ തന്നെ പനിക്ക് ഉപയോഗിക്കുന്ന പച്ച മരുന്ന് എന്ന് അറിയാം എന്നാൽ പനിക്ക് അപ്പുറം ധാരാളം അസുഖങ്ങൾക്ക് പനി കൂർക്ക ഔഷധമാണ് . സന്ധിവാതത്തിനും, സന്ധിവാതം മൂലം ഉണ്ടാകുന്ന ശരീരവേദനയ്ക്കും.
പനി കൂർക്ക ചമ്മന്തി
പനികൂര്‍ക്കയില ഒരുപിടി എടുത്തു ഒരു സ്പൂണ്‍ എണ്ണയില്‍ വഴറ്റി (അല്ലെങ്കില്‍ ഒരു മിനിട്ട് ആവി കയറ്റി) അല്പം തേങ്ങയും 2 ചെറിയ ഉള്ളിയും പച്ച /ചുവന്ന മുളകും പുളിയും ഉപ്പും ചേര്‍ത്തരച്ചാല്‍ ഒന്നാന്തരം ചമ്മന്തി റെഡി.
Read : കഞ്ഞിവെള്ളം കുട്ടികൾക്ക്
മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം
പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്