മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം എല്ലാവർക്കും  ടെൻഷൻ നൽകുന്ന ഒരു കാര്യമാണ്. ഓരോ സമയത്തും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു ശരീരത്തിൽ എന്നപോലെ മുടിയിലും മാറ്റങ്ങൾ ഉണ്ടാകും. മുടിയിഴകൾക്കു ആവശ്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ അവയുടെവളർച്ചയെ അത് ബാധിക്കും.

♥മുടിക്ക് നല്‍കാം ആരോഗ്യ ഭക്ഷണം♥

വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം സ്പാ ട്രീറ്റ്‌മെന്റും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും നല്‍കിയാല്‍ മുടിയുടെ ആരോഗ്യം ഗണ്യമായി കൂടും. പാര്‍ലറില്‍ എന്തു ചികിത്സകള്‍ ചെയ്താലും പിന്നാലെ വീട്ടിലും സംരക്ഷണം നല്‍കിയാലേ ഗൂണമുണ്ടാവൂ. മുടിക്ക് ആരോഗ്യം കൂട്ടാന്‍ വീട്ടില്‍ നല്‍കാം ഹെയര്‍ ഫൂഡ് ട്രീറ്റ്‌മെന്റ്.

♥സാധാരണ മുടിക്ക് ♥

മുടിയുടെ ആരോഗ്യം

ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയുക. അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.

♥എണ്ണമയമുള്ള മുടിക്ക്♥

മുടിയുടെ ആരോഗ്യം

വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.

നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.

♥വരണ്ട മുടിക്ക്♥

മുടിയുടെ ആരോഗ്യം

വേനലില്‍ മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ വീട്ടില്‍ കൊടുക്കേണ്ട പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്. ഒരു ടേബിള്‍ സ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍, ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് അരച്ചത്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂ ഇവ നന്നായി മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് ഇരിക്കുക. ഇനി അല്‍പം ആവി കൊള്ളിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കാം. മുടി കഴുകി ഉണക്കുമ്പോള്‍ തിളക്കവും മൃദുത്വവും കൂടുന്നത് അറിയാന്‍ കഴിയും.

ഹെയർ കണ്ടീഷണർ

മുടിയുടെ ആരോഗ്യം

ഏതു മുടിക്കും പറ്റുന്ന ഒരു സൂപ്പർ കണ്ടീഷണർ ആണ് നമ്മുടെ കാറ്റാർവാഴ.മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം. മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് ഇത്.

മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയും. താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാർ വാഴ. കറ്റാർവാഴ ജെല്ല്, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. തലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ ജെല്ല് തേയ്ക്കാം.

രാത്രിയില്‍ ബ്രഷ് ചെയ്യാം

 

ഉറങ്ങുംമുമ്പ് മുടി ബ്രഷ് ചെയ്യുന്നത് നല്ലതാണോ?

ഉറങ്ങും മുമ്പ് പല്ലകലമുള്ള ചീപ്പോ ഹെയര്‍ ബ്രഷോ ഉപയോഗിച്ച് മുടി നന്നായി ചീകി കെട്ടിവയ്ക്കാം. രാത്രികാലത്ത് മുടി കൂടുതല്‍ വളരും. ചീകുന്നത് രക്തയോട്ടം കൂട്ടി മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും. എന്നാല്‍ നനഞ്ഞ മുടി ചീകുന്നത് വിപരീതഫലം ചെയ്യും.

 

Read :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കുഞ്ഞുവാവയുടെ സംരക്ഷണം

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.