ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് ചെയ്യാറുണ്ടോ നിങ്ങളൊക്കെ?

ഫ്ലോസിങ് എന്നതിനെപറ്റി നിങ്ങൾ കേട്ടിട്ടില്ലേ, നമ്മുടെ ബ്രഷിങ്ങിനെ തന്നെയാണ് ഫ്ലോസിങ് എന്ന് പറയുന്നത്.

ഫ്ലോസിങ് എന്താണെന്നും എങ്ങനെയാണെന്നും എന്തിന് ചെയ്യണമെന്നും അറിയാമോ? 

ദന്തലോകത്തെ “ഇളയ ദളപതി” ആണ് ഫ്ലോസിങ്! രണ്ടു പല്ലുകളുടെ ഇടയിൽ പ്രത്യേക തരം നൂലുകളോ(ഫ്ലോസ്സ്) തനതായി നിർമ്മിച്ച കുഞ്ഞു ഉപകരണങ്ങളോ(ഫ്ലോസ്സർ) ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയയാണ് ഫ്ലോസിംഗ് എന്ന് പറയപ്പെടുന്നത്.

30% ബ്രഷിംഗിന്റെ ജോലി ആണ് ഫ്ലോസ്സിംഗ് ചെയ്യുന്നത്. ബ്രഷുകൾക്ക് എത്തി ചേരാനാകാത്ത പല്ലിന്റെ പ്രതലങ്ങൾ വൃത്തിയാക്കാതിരുന്നാൽ അവിടങ്ങളിൽ കേടും മോണരോഗവും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ദന്തക്ഷയം ചെറുക്കുന്നതിൽ ഫ്ലോസ്സിംഗിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. പല്ലുകൾ തമ്മിൽ അടുത്തിരുക്കുന്ന കുട്ടികൾ ഇത് ചെയ്ത് ശീലിക്കുന്നത് നല്ലതാണ്.

ഇത് ചെയ്യുമ്പോൾ പല്ലിനിടയിൽ ഗ്യാപ് ഉണ്ടാകില്ലേ എന്നൊരു സംശയം നിങ്ങൾക്കുണ്ടോ? എങ്കിൽ അതിനുള്ള മറുപടി വായിച്ചോളൂ.

ഫ്ളോസിംഗ് ചെയ്യുമ്പോൾ പല്ലിനിടയിൽ ഗ്യാപ് ഉണ്ടാകുമോ?

ഫ്ളോസിംഗ് ചെയ്യുമ്പോൾ പല്ലിനിടയിൽ ഗ്യാപ് ഉണ്ടാകില്ല എന്നാണ് ഡെന്റിസ്റ് പറയുന്നത്. ഈർക്കിൽ പോലുള്ള സാധനങ്ങൾ ഇട്ട് കുത്തുമ്പോഴാണ് വിടവുണ്ടാകുന്നത്. ഇത് തീരെ നൈസ് ആയിട്ടുള്ള നൂലാണ്.

ബ്രഷ് പോലെ തന്നെ ദിനചര്യയുടെ ഭാഗമാക്കേണ്ട ഒന്നാണ് ഫ്ലോസ്സ്. യഥാർത്ഥത്തിൽ കുട്ടികളിലാണ് ഫ്ലോസ്സിംഗ് ശീലമാക്കേണ്ടത്. പല്ലു തേക്കാൻ പഠിക്കുന്നതു പോലെ തന്നെ ഫ്ലോസു ചെയ്യാനും കുട്ടികളെ പഠിപ്പിക്കണം.

കുട്ടികളെ ഫ്ലോസ്സിംഗ് പഠിപ്പിക്കാനും ശീലമാക്കാനും ചില സാരോപദേശങ്ങൾ.

✌1. നേരത്തെ തുടങ്ങാം. രണ്ടു പല്ലുകൾ അടുത്തു വന്നതു മുതൽ കുട്ടികൾക്ക് ഫ്ലോസ് കോടുക്കൂ. ഫ്ലോസ്സിംഗിന്റെ ആദ്യ പാഠം കുഞ്ഞിന്റെ ഡെന്റിസ്റ്റിൽ നിന്നും ആവുന്നത് ശാസ്ത്രീയമായ രീതിയിൽ അത് പഠിക്കാൻ അവരെ സഹായിക്കും.

✌2.ഫ്ലോസ്സറുകൾ ഉപയോഗിക്കൂ. വിവിധ ഡിസൈനുകളിൽ നിർമ്മിക്കപ്പെട്ട ഫ്ലോസ്സറുകൾ ഇന്ന് ലഭ്യമാണ്. എളുപ്പമാണവ, ഉപയോഗിക്കാനും സൂക്ഷിക്കാനും!

✌3.രക്ഷിതാക്കളുടെ മേൽ നോട്ടത്തിൽ ഫ്ലോസ്സിംഗ് തുടങ്ങുക. എന്റെ അഞ്ചു വയസ്സുകാരൻ ഇപ്പോഴേ അടിപൊളിയായി ഫ്ലോസ് ചെയ്തു തുടങ്ങി. എട്ടു വയസ്സു വരെ അവരുടെ മേൽ “ഒരു കണ്ണു” ണ്ടാവുന്നത് നല്ലത്!

✌4. കയ്യകലത്തിൽ ഫ്ലോസുണ്ടാകുക. കാറിലും ബാഗിലും ബാത്ത്റൂമിലും അവ കരുതുക. ഇടയ്ക്കിടെ കണ്ടു കൊണ്ടിരുന്നാൽ കുട്ടികൾക്ക് അവയെ മറന്നു പോകാതിരിക്കാൻ എളുപ്പമാവും. കല്യാണത്തിന് പോയി തിരിച്ചു വരുന്ന വഴി കാറിലിരുന്നും പല്ലിടകൾ വൃത്തിയാക്കാം!

✌5.മുന്നിൽ നടന്ന് കുട്ടികൾക്ക് മാതൃകയാവുക. ഡിജിറ്റൽ യുഗത്തിലെ കുഞ്ഞുങ്ങളാണ്. ആദ്യം അപ്പനും അമ്മയും നന്നാകട്ടെ എന്നിട്ട് ഞങ്ങളെ ഉപദേശിച്ചാ മതിയെന്ന് അവർ പറയാനുള്ള ഇട വരുത്താതിരിക്കുക!

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

Read :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കുഞ്ഞുവാവയുടെ സംരക്ഷണം

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.