നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ

നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്. പ്രപഞ്ചം മുഴുവൻ അമ്മ എന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു. പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!. വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ.

നിങ്ങള്‍ക്കുമാകാം നല്ല അമ്മ 

അമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

കുഞ്ഞുങ്ങളോട് കരുതൽ വേണം!!

കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

ആദ്യ ആറുമാസം:

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.

കുഞ്ഞിന്റെ ആഹാരരീതികൾ:

അമ്മ

കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.

ഉറക്കം:

കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.

വസ്ത്രധാരണം:

കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുഞ്ഞിന്റെ ചുറ്റുപാടുകൾ:

കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.

കളിപ്പാട്ടങ്ങൾ:

അമ്മ

രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.

വേണം ശ്രദ്ധ  ഈ കാര്യങ്ങളിൽ കൂടി:

  • കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.
  • കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല.
  • ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക.
  • കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.

 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും  നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കുട്ടിയ്ക്ക് ആരോഗ്യം,ബുദ്ധി,തൂക്കം കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും തലവേദനയാണ്. മിക്കാവറും കുട്ടികള്‍ക്കു ഭക്ഷണം കഴിയ്ക്കുവാന്‍ ഏറെ മടിയുള്ളവരുമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളല്ലാതെ ജങ്ക് ഫുഡുകളോടായിരിയ്ക്കും പല കുട്ടികള്‍ക്കും താല്‍പര്യക്കൂടുതലും.

പാലിനൊപ്പം ഈ പൊടികളും 

കുട്ടികള്‍ക്കു നിര്‍ബന്ധമായും കൊടുത്തിരിയ്‌ക്കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യവും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം നിറഞ്ഞ ഒന്നാണിത്. കുട്ടികള്‍ക്കു വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നെന്നു പറയാം. പാലില്‍ പലപ്പോഴും പലതരം പൊടികളും,അതായത് ഹെല്‍ത് ഡ്രിങ്ക്‌സ് കലക്കിക്കൊടുക്കുന്നതു പതിവാണ്.

 

പരസ്യങ്ങള്‍ കണ്ട് തങ്ങളുടെ കുട്ടികള്‍ക്കും ഇതുപോലെ ഗുണമുണ്ടാകട്ടെയെന്ന ചിന്തയാണ് ഇതിനു മാതാപിതാക്കളെ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ കുറേ മധുരവും കൃത്രിമരുചിക്കൂട്ടുമല്ലാതെ ഇവയില്‍ കാര്യമായി എന്തെങ്കിലുമുണ്ടോയെന്നു സംശയമാണ്. കുട്ടികളുടെ പല്ലുകള്‍ കേടാകുകയും പോക്കറ്റ് കാലിയാകുകയും ചെയ്യുമെന്നല്ലാതെ ഇതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ലെന്നു ചുരുക്കും. ഇതിനുള്ള ഒരു പരിഹാരമാണ് വീട്ടില്‍ തന്നെ നമുക്കു തന്നെ തയ്യാറാക്കി നല്‍കാവുന്ന ഒരു പ്രത്യേക പൗഡര്‍.

 

വീട്ടില്‍ തന്നെ നല്ല ശുദ്ധമായ രീതിയില്‍ തയ്യാറാക്കി കുട്ടികള്‍ക്കു പാലില്‍ കലക്കി ഊ പൊടി നല്‍കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം എന്നിവയാണ് ഈ പ്രത്യേക പൗഡര്‍ തയ്യാറാക്കാന്‍ വേണ്ടത്. ബദാം ബദാം ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത് പലതരത്തിലും ആരോഗ്യപരമായി സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, മിനറലുകള്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കൊഴുപ്പാകട്ടെ, തീരെയില്ലതാനും. കുട്ടികളിലെ ഓര്‍മ, ബുദ്ധിശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.

പാലിനൊപ്പം ഈ പൊടികളും 

പിസ്ത : പാലിനൊപ്പം ഈ പൊടികളും 

പിസ്ത കുട്ടികള്‍ക്ക് ഏറെ നല്ലതുതന്നെ. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇത് ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും കുട്ടികളിലെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണിത്. കണ്ണിന്റെ ആരോഗ്യത്തിനും പിസ്ത ഏറെ ആരോഗ്യകരമാണ്.

കശുവണ്ടിപ്പരിപ്പ് : 

പാലിനൊപ്പം ഈ പൊടികളും 

കശുവണ്ടിപ്പരിപ്പും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിശക്തിയ്ക്കും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ മഗ്നീഷ്യം ധാരാളമുണ്ട്. കുട്ടികളിലെ എല്ലുകളുടെ ബലത്തിന് ഇത് ഏറെ സഹായകമാണ്. കുട്ടികളിലെ വളര്‍ച്ചയ്ക്ക അത്യാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ മഗ്നീഷ്യം സഹായിക്കും.

വാള്‍നട്‌സ് : പാലിനൊപ്പം ഈ പൊടികളും 

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ ഒന്നാണ് വാള്‍നട്‌സ്. കുട്ടികള്‍ക്കുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ സഹായകമാണ്.

കല്‍ക്കണ്ടം : 

പാലിനൊപ്പം ഈ പൊടികളും 

കല്‍ക്കണ്ടം കുട്ടികള്‍ക്കു നല്‍കാവുന്ന ആരോഗ്യകരമായ മധുരമാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്ന്. പല ആരോഗ്യഗുണങ്ങളുമൊത്തിണങ്ങിയ ഇത് പഞ്ചസാരയ്ക്കു പകരം കുട്ടികള്‍ക്കു നല്‍കാം.

പൊടികൾ എങ്ങനെ തയ്യാറാക്കാം 

  • പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് എന്നിവയെടുക്കുക. ഇതില്‍ പിസ്ത അല്‍പം കുറവെടുത്താന്‍ മതിയാകും. കാരണം ഇത് പൊടിയ്ക്കുമ്പോള്‍ എണ്ണമയം വന്നു പൊടി കട്ടയാകാന്‍ സാധ്യതയുണ്ട്.
  • ഡ്രൈ നട്‌സിന്റെ തൊലി കളയുക. ഇത് മിക്‌സിയിലിട്ടു നല്ലപോലെ പൊടിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി പല തവണയായി അടിച്ചു വേണം, എടുക്കാന്‍.
  • അല്‍പം ഓട്‌സ് കൂടി ചേര്‍ത്താല്‍ കട്ടി പിടിയ്ക്കാതെ പൊടിയ്ക്കാന്‍ സാധിയ്ക്കും.
  • ഈ പൊടി മാറ്റി ചീനച്ചട്ടിയിലെടുത്ത് ചൂടാക്കാം. ഇതിലെ എണ്ണമയമുണ്ടെങ്കില്‍ മാറ്റിക്കളയാന്‍ ഇത് സഹായിക്കും. നല്ലപോലെ ഇളക്കി ചൂടാക്കി വാങ്ങി വയ്ക്കാം.
  • കല്‍ക്കണ്ടം വേറെ നല്ലപോലെ പൊടിച്ചെടുക്കാം. ഇതും വറുത്തുവാങ്ങിയ പൊടിയുടെ ചൂടാറുമ്പോള്‍ കൂടെച്ചേര്‍ത്തിളക്കാം. ചൂടാറുമ്പോള്‍ ഇത് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം.

പാൽ നൽകേണ്ട വിധം 

പാലിനൊപ്പം ഈ പൊടികളും 

 

കുട്ടിയ്ക്ക് പാല്‍ ലേശം മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിയ്ക്കുക. ശേഷം ഇതില്‍ നിന്നും ഒന്നോ രണ്ടോ സ്പൂണ്‍ ചേര്‍ത്തിളക്കി കൊടുക്കാം. വേണമെങ്കില്‍ ലേശം തേനുമാകാം. മഞ്ഞള്‍പ്പൊടി കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒന്നാണിത്. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍ ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ മിശ്രിതമാണിത്.

പാലിനൊപ്പം ഈ പൊടികളും 

കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കാനും ഊര്‍ജവും ശക്തിയുമെല്ലാം നല്‍കാനും ഏറെ നല്ലത്. കുട്ടികളുടെ തൂക്കം കുട്ടികളുടെ തൂക്കം ആരോഗ്യകരമായ രീതിയില്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വിദ്യകൂടിയാണിത്.

Related searches:

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി കുറച്ചു രാജകീയമായി തന്നെ ആയിക്കോട്ടെ. കുഞ്ഞുവാവയെ വെറുതെ എണ്ണ തേച്ചു കുളിപ്പിച്ചാൽ പോരാ!. വളരെ ശ്രദ്ധയോടും ചിട്ടയോടും അവരുടെ ചര്മ സംരക്ഷണത്തിന് ഉതകുന്ന തരത്തിൽ വേണം കുഞ്ഞുവാവയുടെ കുളി.

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – വെറുതെ എന്ന തേപ്പിച്ചാൽ പോരാ!

കുഞ്ഞിനെ എപ്പോൾ മുതൽ എണ്ണ തേപ്പിക്കണം, എന്ത് എ ണ്ണ തേപ്പിക്കണം എന്നാണോ ചിന്ത. പ്രസവിച്ച് അഞ്ചു ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിച്ചു തുടങ്ങാം. എണ്ണ തേച്ചുള്ള കുളി ചർമത്തിലെ രക്തചംക്രമണം കൂട്ടുകയും വരണ്ട ചർമം പോലുള്ള പ്രശ്നങ്ങൾ വരാതെ കാക്കുകയും ചെയ്യും.

എണ്ണ തേച്ചുള്ള കുഞ്ഞുവാവയുടെ കുളി അവന്റെ അല്ലെങ്കിൽ അവളുടെ ചർമ്മത്തിനെ എങ്ങനെയെല്ലാം സംരക്ഷിക്കും എന്ന് നോക്കാം.

മൃദുത്വം സംരക്ഷിക്കാൻ

  • തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തല യിലും ദേഹത്തും തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്.
  • ആയുർവേദ എണ്ണകളിൽ ലാക്ഷാദി വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങ ളുടെ ശരീരത്തിലും തലയിലും തേച്ചു കുളിപ്പിക്കാൻ പറ്റിയ എണ്ണ.
  • മികച്ച വിഷഹാരിയായതിനാൽ തെച്ചിപ്പൂവിട്ട് എണ്ണ കാച്ചി കുഞ്ഞുങ്ങളെ തേപ്പിക്കുന്നത് ചർമ പ്രശ്നങ്ങൾ അകറ്റും.
  • ഏലാദി വെളിച്ചെണ്ണ തേയ്ക്കുന്നത് ചർമത്തിലെ അണുബാധകൾ തടയും.

രോമവളർച്ച കുറയ്ക്കാൻ

കുഞ്ഞുവാവയുടെ കുളി

നാൽപാമരാദിതൈലമോ ബലാ തൈലമോ ഉത്തമമമാണ്. ശരീരത്തിലെ രോമവളർച്ച കുറയ്ക്കുന്ന തൈലമായതിനാൽ അ മിത രോമമുള്ള കുഞ്ഞുങ്ങൾക്ക് നല്ലതാണ്. വരണ്ട ചർമമുള്ള വർക്കും ഇണങ്ങും. ഇതു തലയിൽ തേയ്ക്കരുത്.

മുടി വളരാൻ

മുടി വളരാൻ തലയിൽ ചെമ്പരത്യാദി എണ്ണ ഉപയോഗിക്കാം. കയ്യന്യാദി, നീലിഭൃംഗാദി പോലുള്ള എണ്ണകൾ മുടി വളരാൻ സഹായകമാണെങ്കിലും കുഞ്ഞുങ്ങൾക്ക് നല്ലതല്ല. അഞ്ച് വ യസ്സ് കഴിഞ്ഞ ശേഷം ഇത്തരം എണ്ണകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തേയ്ക്കാവുന്നതാണ്.

നിറം ലഭിക്കാൻ

സ്നാന ചൂർണം കുളിപ്പിക്കാനായി ഉപയോഗിക്കാം. ചർമത്തിലെ അണുബാധകൾ തടയാൻ ഇതു സഹായകരമായിരിക്കും. ചന്ദനം, രക്തചന്ദനം, മഞ്ഞൾ, കരിങ്ങാലി എന്നിവ ചേർന്ന താണ് സ്നാനചൂർണം.

കടപ്പാട് : വനിത

Read More:

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

ശിശു സംരക്ഷണം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

വിറ്റാമിൻ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം

കുഞ്ഞുങ്ങളിലെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം മാതാപിതാക്കൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്. ആദ്യമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ആകെ ചെയ്യുന്ന പ്രവൃത്തികള്‍ ഉറക്കവും ആഹാരം കഴിക്കലും മാത്രമാണ്‌. കുഞ്ഞിന്‌ ആവശ്യമുള്ളപ്പോള്‍ ആഹാരം നല്‍കുകയാണ്‌ ഏറ്റവും നല്ലരീതി. മുലയൂട്ടുമ്പോഴും മറ്റ്‌ ആഹാരങ്ങള്‍ നല്‍കുമ്പോഴും ഇത്‌ പാലിക്കുക. സാധാരണ ഗതിയില്‍ എത്രതവണ കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം കൊടുക്കണമെന്നും എന്തുമാത്രം ആഹാരം കൊടുക്കണമെന്നും മനസ്സിലാക്കിയിരുന്നാല്‍ കുഞ്ഞ്‌ ആഹാരം കഴിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാനാകും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം; ആവശ്യമുള്ളപ്പോള്‍ ഊട്ടുക

കുഞ്ഞ്‌ വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കുക. വിശപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആഹാരം കൊടുക്കുക. കുഞ്ഞുങ്ങളുടെ ആഹാരക്രമം നിയന്ദ്രിക്കുന്നതിനുവേണ്ടി ഒരു സമയക്രമം ഉണ്ടാക്കി അതിനനുസരിച്ച്‌ ആഹാരം നല്‍കുന്നതിനേക്കാള്‍ നല്ലത്‌ ഈ രീതിയാണ്‌. കുഞ്ഞിന്‌ വിശപ്പില്ലാത്തപ്പോള്‍ ആഹാരം കൊടുക്കാന്‍ ശ്രമിക്കരുത്‌. വിശക്കുമ്പോള്‍ കുട്ടികള്‍ പാലികുടിക്കുന്നത്‌ പോലെ കാണിക്കുകയോ വായ്‌ തുറക്കുകയോ ചെയ്യും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം: ശ്രെദ്ധിക്കേണ്ടവ

1. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്‌സിനാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യ ഘടകമാണ്.

2. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ മലപ്പാല്‍ മൂക്കിലോ, ചെവിയിലോ കടന്ന് പിന്നീട് കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.

3. കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം?

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.

4. കുഞ്ഞിന് കട്ടി ആഹാരം കൊടുത്ത് ശീലിപ്പിക്കുന്നത് എങ്ങനെ?

തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്. കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

5. ഭക്ഷണം കഴിക്കുന്ന സമയത്ത് ടി വി കാണിക്കാമോ?

കുട്ടികളെ ടെലിവിഷന്‍ മുന്നിലിരുത്തി ഭക്ഷണം കൊടുക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുന്നതിന് പോലും ടി വി തടസമാകും. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും ടി വിക്ക് മുന്നില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നത് ദോഷം ചെയ്യും.

6. ആഹാരം മിക്‌സിയില്‍ അടിച്ചു കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കാമോ?

ഒരു കാരണവശാലും കുഞ്ഞിന് ഭക്ഷണം മിക്‌സിയില്‍ അടിച്ചു നല്‍കാന്‍ പാടില്ല. ആഹാരം സ്വയം കുഴച്ച് കഴിക്കുക എന്നത് കുട്ടി സ്വയം ശീലിക്കേണ്ട ഒന്നാണ്. ചില അവസരങ്ങളില്‍ കട്ടിയുള്ള ആഹാരം കുട്ടികളില്‍ ഛര്‍ദ്ദിക്ക് കാരണമാകാം. ഭക്ഷണ പദാര്‍ത്ഥം കൈകൊണ്ട് നന്നായി ഉടച്ച് നല്‍കുന്ന എന്നതാണ് ഇതിനുള്ള പ്രതിവിധി.

7.കുഞ്ഞ് സ്വന്തമായി ഭക്ഷണം കഴിച്ച് തുടങ്ങുന്നതെപ്പോള്‍?

ഒന്നര- രണ്ട് വയസ് ആകുമ്പോഴാണ് കുഞ്ഞുങ്ങള്‍ സ്വയം ഭക്ഷണം കഴിക്കാനുള്ള ശ്രമം തുടങ്ങുന്നത്. കുഞ്ഞിന് പ്രത്യേക പാത്രം നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം ഇരുത്തി ഭക്ഷണം നല്‍കാവുന്നതാണ്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് കുഞ്ഞില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും. ഭക്ഷണം എങ്ങനെ കഴിക്കണം എന്ന നിര്‍ദ്ദേശം കുഞ്ഞിന് നല്‍കേണ്ടതാണ്.

8. കുട്ടികള്‍ക്ക് മാംസാഹാരം നല്‍കേണ്ടതെപ്പോള്‍?

6 മാസം പ്രായമായ കുഞ്ഞിന് മുട്ടയുടെ മഞ്ഞക്കരു നല്‍കി മാംസാഹാരം പരിചയപ്പെടുത്തി തുടങ്ങാം. കുഞ്ഞ് സ്വന്തമായി ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ മത്സ്യം, മാംസം എന്നിവ നല്‍കാവുന്നതാണ്. മാംസാഹാരം കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് അമ്മ പ്രത്യേകം ഉറപ്പ് വരുത്തണം. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം കുറച്ച് കാലത്തേക്കെങ്കിലും കുഞ്ഞിന് നല്‍കാതെ ശ്രദ്ധിക്കണം. മുട്ടയ്ക്കും മാംസത്തിനും ഒപ്പം കുഞ്ഞിന് പാലും പാലുത്പന്നങ്ങളും നല്‍കേണ്ടതാണ്.

9. ജങ്ക് ഫുഡ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടോ?

കുഞ്ഞുങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും. ഇവ കുഞ്ഞുങ്ങളുടെ ആഹാരത്തോടുള്ള താത്പര്യത്തെ പോലും ഇല്ലാതാക്കും. മധുരം കൂടുതലുള്ള ഭക്ഷണം അമിതമായി നല്‍കുന്നതും ശരിയായ പ്രവണത അല്ല. കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുട്ടികള്‍ക്ക് അമിതമായി നല്‍കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബാല്യകാലം വളര്‍ച്ചയുടെ പ്രധാന ഘട്ടമായതിനാല്‍ കുഞ്ഞുങ്ങളുടെ ആഹാര രീതിയാല്‍ അതീവ ശ്രദ്ധ മാതാപിതാക്കള്‍ നല്‍കേണ്ടതാണ്. പഴം, പച്ചക്കറി, ഇല വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍, മാംസാഹാരം തുടങ്ങിയവ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്ക് അനിവാര്യ ഘടകങ്ങളാണ്.

10.പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം

മുതിര്‍ന്നവരില്‍ എന്ന പോലെ കുട്ടികളിലും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തെ സ്വാധീനിക്കുന്നതില്‍ പ്രാതലിന് മുഖ്യ പങ്കുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഏത് പ്രഭാത ഭക്ഷണവും കുട്ടികള്‍ക്കും നല്‍കാവുന്നതാണ്. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികളില്‍ ദിവസം മുഴുവന്‍ അമിത ക്ഷീണം, പഠിക്കാനുള്ള താത്പര്യക്കുറവ്, അലസത തുടങ്ങിയവ കണ്ടു വരാറുണ്ട്. ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ശരിയായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതുമാണ് ആദ്യ പോംവഴി.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ടോയ്‌ലറ്റ് പരിശീലനം കുട്ടികൾക്ക്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്