കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന

കുട്ടികളിലെ ചെവിവേദന : കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളിലെ ചെവിവേദന വളരെയധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. അലര്‍ജി, അണുബാധ മുതലായ പല പ്രശ്നങ്ങൾ കൊണ്ടും കുട്ടികളിൽ ചെവിവേദന ഉണ്ടാവാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരംഭിക്കുന്ന് വേദന ചിലസമയങ്ങളില്‍ ശ്ക്തി പ്രാപിക്കുകയും ചെയ്യും. നവജാതശിശുക്കള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് ചെവിവേദനയുടെ ലക്ഷണങ്ങള്‍ കാരണമാകാം. പലപ്പോഴും ഇതിന് വഴിവയ്ക്കുന്നത് ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവം കാരണമാണ്.

കുട്ടികളിലെ ചെവിവേദന

ചെവിവേദന സ്ഥിരമായോ, കുറഞ്ഞും കൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചില്‍ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം. ചെവിവേദന മാറ്റാനായി വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. നിങ്ങള്‍ ഒരു ഡോക്ടറെ മരുന്നിനായി സമീപിക്കുകയാണെങ്കില്‍ പോലും മരുന്ന് കഴിച്ചുതുടങ്ങുന്നത് വരെ വേദന തടഞ്ഞ് നിര്‍‌ത്താന്‍ സഹായിക്കുന്ന വീട്ടുചികിത്സകള്‍ ചെയ്യാനാവും. അണുബാധയോ, വേദനയോ ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ചെവിവേദന

ചെറിയ മൂക്കൊലിപ്പും തുടര്‍ന്ന് രാത്രി കാതില്‍ പിടിച്ച് കരച്ചിലും ഉണ്ടെങ്കില്‍ കുഞ്ഞിനെ ചെവിവേദന അലട്ടുന്നുണ്ടാവാം.

ചെവിവേദന തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കണം. അല്ലെങ്കില്‍ ചെവിയില്‍നിന്ന് പഴുപ്പ് ഒഴുകുവാന്‍ ഇടയുണ്ട്. ചെവിവേദനയുടെ മരുന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയാല്‍ വേദന തീര്‍ന്നാലും മരുന്ന് നിര്‍ത്തരുത്. ആ കോഴ്സ് തീരുന്നതുവരെ തുടരണം.

കാരണങ്ങൾ 

അലര്‍ജി പോളിപ്പുകള്‍

അലര്‍ജി ഉണ്ടാകുന്ന സമയങ്ങളില്‍ മൂക്കില്‍ ദശ അഥവാ പോളിപ്പ് ഉണ്ടാകുന്നു. പോളിപ്പുകള്‍ മൂക്കിലുണ്ടാകുന്ന കഫത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ കഫം ചെവിയിലെത്തുന്നത് കാരണം ചെവിവേദന ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.

അണുബാധ സൂക്ഷിക്കുക

ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ട്യൂബായ യൂസ്ട്രേച്ചിന്‍ ട്യൂബില്‍ ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്ന് വേളയില്‍ കഫം ട്യൂബിലൂടെ ചെവിയിലെത്തുകയും അണുബാധ ഉണ്ടാക്കാനും ഇടയുണ്ട്. ഇത് കാരണവും ചെവിവേദന രൂക്ഷമാകാം.

ചെവിക്കായം നീക്കുമ്പോള്‍

ചെവിക്കായം നീക്കം ചെയ്യാനായി നാം പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്്. അങ്ങനെ കിട്ടുന്നതെന്തും ചെവിയിലിടുന്നതോടുകൂടി മുറിവ്് ഉണ്ടാകാനും സാധ്യതയേറെയാണ്. ചെവിയുടെ പുറത്തെ കനാലിലുള്ള ബാക്ടീരിയകള്‍ ഈ മുറിവിലൂടെ അകത്തു കടക്കാനും ഇടയാകുന്നു. അതിലുടെ അണുബാധ ഉണ്ടാകുന്നതോടെ ചെവിവേദന രൂക്ഷമാകാനും ഇടയുണ്ട്.

എല്ലിന് അകല്‍ച്ച

കീഴ്ത്താടിയും മേല്‍ത്താടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലിന് അകല്‍ച്ച ഉണ്ടാകുന്ന സാഹചര്യത്തിലും ചെവിവേദന ഉണ്ടാകാന്‍ ഇടയുണ്ട്.

പ്രാണികള്‍ ചെവിയില്‍ പോകുക, മൂക്കിന്റെ പാലത്തിനു വളവ്, മുച്ചുണ്ട് തുടങ്ങിയവ കുട്ടികളിലെ ചെവിവേദന വരുവാന്‍ കാരണമാകാം.

പരിഹാരങ്ങൾ 

ചൂട് നല്കല്‍

ചെവിയിലെ വേദന കുറയ്ക്കാന്‍‌ ചൂട് വെയ്ക്കുന്നത് ഫലപ്രദമാണ്. ചൂട് വേദനയുള്ള ഭാഗത്തിന് ആശ്വാസം നല്കുകയും, നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. ജലദോഷം മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഫലപ്രദമാണ്.

വീട്ടിലുള്ള വേദനാ സംഹാരമാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ക്ക് പെട്ടന്ന് ഡോക്ടറെ കാണാന്‍ സാധിക്കില്ലെങ്കില്‍ വേദന കുറയ്ക്കാന്‍ ഇനി പറയുന്നവ പ്രയോഗിക്കാം. ആസ്പിരിനോ അല്ലെങ്കില്‍ അസെറ്റാമിനോഫെനോ കഴിക്കുക. എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കരുത്. കുട്ടികള്‍ക്ക് മരുന്ന് നല്കുന്നതിന് മുമ്പ് ഒരു പീഡിയാട്രീഷ്യനെ സമീപിക്കുന്നതാണ് ഉചിതം.

ഒലിവ് ഓയില്‍

ചെവി വേദനയ്ക്ക് മികച്ച പ്രതിവിധിയാകുന്നതാണ് ചുടുള്ള ഒലിവ് ഓയില്‍. ഏതാനും തുള്ളി ഒലിവ് ഓയില്‍ ചൂടാക്കുക. ചുരുങ്ങിയ അഗ്രഭാഗമുള്ള ഒരു ബോട്ടിലില്‍ ഇത് ഒഴിച്ച് വേദനയുള്ള ചെവിയില്‍ ഏതാനും തുള്ളികള്‍ വീഴ്ത്തുക. ചെവിയില്‍ നിന്ന് എണ്ണ പുറത്തേക്ക് വരാതെ നോക്കണം.

മൂക്ക് വൃത്തിയാക്കുക

ചെവി വേദനയ്ക്കൊപ്പം മൂക്ക് അടയുന്നുമുണ്ടെങ്കില്‍ ജലദോഷം മൂലമാകാം. മൂക്ക് വൃത്തിയാക്കുന്നത് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. വായുവിന്‍റെ ശ്വസന മാര്‍ഗ്ഗങ്ങള്‍ വൃത്തിയായാല്‍ ചെവിയിലേക്കുള്ള പാതയിലുള്ള സമ്മര്‍ദ്ദം കുറയും. ഇത് വേദന കുറയാന്‍ സഹായിക്കും.

കര്‍പ്പൂര ഓയില്‍

ചെവിക്ക് പുറത്തുള്ള അസ്വസ്ഥതതകള്‍ക്ക് ഇത് ഉപയോഗിക്കാം. ചെവിക്ക് പുറമേ കര്‍പ്പൂര ഓയില്‍ പുരട്ടി തിരുമ്മുക. ഇടക്കിടെ ഇത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്കും.

ചെവി ചലിപ്പിക്കുക 

പ്രത്യേക വിധത്തില്‍ ചെവികള്‍ ചലിപ്പിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്കും. കുട്ടികളിലും ഇത് ഫലപ്രമാകും. കോട്ടുവായ ഇടുക, അല്ലെങ്കില്‍ ചെവി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് യൂസ്റ്റാചിയന്‍ ട്യൂബിനെ ഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം ഒഴിവാക്കുകയും കെട്ടിക്കിടക്കുന്ന ദ്രവങ്ങള്‍ പുറത്തേക്ക് പോവുകയും ചെയ്യും.

ആവിയും യൂക്കാലിപ്റ്റസ് ഓയിലും 

മൂക്കിലേക്കുള്ള ദ്വാരങ്ങളില്‍ നിന്ന് ദ്രവങ്ങള്‍ മാറ്റി വൃത്തിയാക്കിയാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് തിളച്ച വെള്ളത്തില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത് നാസാദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കും.

വൈറ്റമിനുകള്

ചെവിവേദന ജലദോഷം മൂലമാണെങ്കില്‍ ആഹാരത്തിലെ വൈറ്റമിനുകളുടെ കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണം. വൈറ്റമിന്‍ എ, സി, ഇ എന്നിവ കൂടുതലായി ഉപയോഗിക്കുക. നേരിട്ടുള്ള രോഗശമനമാര്‍ഗ്ഗമല്ലെങ്കിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

താടിയുടെ വ്യായാമങ്ങള്‍

ചെവിയിലേക്കുള്ള പാതകള്‍ തുറക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ചെയ്യാം. താടിയെല്ല് വേഗത്തില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. എല്ലാ ദിവസവും ഇതുപോലെ ചെയ്യുന്നത് ചെവിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ തുറന്നിരിക്കാന്‍ സഹായിക്കും.

ചെവിക്കുള്ളിലേക്ക് സാധനങ്ങള്‍ കടത്താതിരിക്കുക

ചെവിക്കുള്ളിലേക്ക് സാധനങ്ങളൊന്നും കടത്താതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മൂര്‍ച്ചയുള്ളവ, കോട്ടണ്‍ തുണി, അഴുക്ക് എന്നിവ ചെവിയില്‍ കടക്കാതെ ശ്രദ്ധിക്കുക.

Related searches:

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്