ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ചെള്ളുപനി

ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്, ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങുന്ന കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങൾക്ക് ചെള്ളുപനി ബാധിക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത്.

ചെള്ളുപനി

കുട്ടികളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടുന്ന ഒരു സമയമാണിത്. പുല്ലില്‍ കളിക്കുമ്പോഴും മറ്റും കുട്ടികളുടെ ദേഹത്ത് ഇത്തരത്തിലുള്ള ചിഗ്ഗർ മൈറ്റ് കയറിക്കൂടിയേക്കാം. കഴിവതും കുട്ടികളെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും സൂക്ഷിക്കേണ്ടതുണ്ട്.

തുടക്കത്തിലേ ചികില്‍സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി.ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയില്‍ ചികില്‍സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും വിധത്തില്‍ ഗുരതരമാകുന്ന ഒന്നാണ്.എലി,പൂച്ച,അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല.ചെള്ളിന്റെ കടിയേല്‍ക്കുക വഴി ഇവയുടെ ലാര്‍വ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. റിക്കറ്റ്‌സിയേസി ടൈഫി വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണം.

ലക്ഷണങ്ങൾ:

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.

ചെള്ളുപനി

ചെള്ള് കടിയേറ്റ ഭാഗത്ത് കുഴിഞ്ഞ വ്രണം രൂപപ്പെട്ടത് കാണാം. പനി, പേശീവേദന, ചുമ, വയറ്റിലുള്ള അസ്വസ്ഥതകൾ, കരളും മജ്ജയും ചീർത്ത് വലുതാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ മസ്തിഷ്‌ക ജ്വരവും ഉണ്ടാകാം. നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ തേടുകയാണ് രോഗം ഗുരുതരമായി മരണത്തിലേക്ക് പോകാതിരിക്കാനുള്ള മാർഗം. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം:

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാര്‍ഗങ്ങള്‍

ചെള്ളുപനി

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ:

  • പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
  • പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
  • എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
  • ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
  • പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും നന്നായി കഴുകണം.
  • വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
  • രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.

Read 👉 എന്താണ്‌ ഈ തക്കാളിപ്പനി ? പകരുന്നതെങ്ങനെ? കൂടുതൽ അറിയാൻ സന്ദർശിക്കൂ …

Read 👉 മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌

മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌ അണുബാധ ഇന്ന് കുട്ടികളിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന കുരങ്ങ് പനിയുടെ (മങ്കിപോക്സ്‌) ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് മുതിര്‍ന്നവരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതി രോഗത്തെ ആരും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മങ്കിപോക്സ്‌

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

മങ്കിപോക്സ്‌

 

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

മങ്കിപോക്സ്‌

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.

മങ്കിപോക്‌സ് വ്യാപിക്കുന്ന കാലഘട്ടത്തിൽ കുട്ടികളെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും വേണം. മിതമായതും ഉയർന്നതുമായ പനി, തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.

മങ്കിപോക്സ്‌

മങ്കിപോക്‌സ് അണുബാധ ബാധിക്കുന്നവർക്ക് തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

മങ്കിപോക്‌സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 എ മുതൽ 102 എ അല്ലെങ്കിൽ താപനില അതിലും കൂടാൻ സാധ്യതയുണ്ട്.

കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കൈ ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കണം.
  • മാംസം നന്നായി വേവിക്കുക.
  • ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കണം.
  • രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം.

 

ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

ഗർഭകാല ബ്ലീഡിംഗ്

ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

ഗർഭകാല ബ്ലീഡിംഗ് അബോര്‍ഷന്‍ മാത്രമല്ല. ഗര്‍ഭകാലത്തെ ബ്ലീഡിംഗിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇതെക്കുറിച്ചറിയൂ.

ഗർഭകാല ബ്ലീഡിംഗ്

ഗര്‍ഭകാലത്തുണ്ടാകുന്ന ബ്ലീഡിംഗ്, പ്രത്യേകിച്ചും തുടക്കത്തിലുണ്ടാകുന്ന ബ്ലീഡിംഗ് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അബോര്‍ഷന്‍ എന്നതാണ് ഇത്തരം ഭയത്തിന് പുറകിലുളളത്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കാണപ്പെടുന്ന അബോര്‍ഷന്‍. കാരണം ആദ്യ മൂന്നു മാസങ്ങളിലാണ് അബോര്‍ഷന്‍ സാധ്യത ഏറെ കൂടുതലാകുന്നതും. എന്നു കരുതി ഗര്‍ഭകാലത്തുണ്ടാകുന്ന എല്ലാ രക്തസ്രാവവും അബോര്‍ഷനാകണമെന്നില്ല. ചിലത് രക്തസ്രാവം പോലുമാകില്ല. ഗര്‍ഭകാലത്ത് രക്തസ്രാവത്തിന് കാരണമാകുന്ന അബോര്‍ഷനല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ.

ഗര്‍ഭകാല ബ്ലീഡിംഗ്‌ അബോര്‍ഷനോ?

ട്യൂബല്‍ ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം അറിയപ്പെടുന്ന ഗര്‍ഭത്തിലും ഇത്തരം രക്തസ്രാവമുണ്ടാകാറുണ്ട്. ഇത്തരം സമയത്ത് കഠിനമായ വയറുവേദനയും അനുഭവപ്പെടും. ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ല.

ഗര്‍ഭത്തുടക്കത്തില്‍

ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാകും. ആര്‍ത്തവം പോലെ വജൈനല്‍ ബ്ലീഡിംഗ് തന്നെയാണ് ഇതിലൂടെ സംഭവിയ്ക്കുന്നത്. ഇതു ചിലപ്പോള്‍ ചെറിയ കുത്തുകളായാണ് കാണപ്പെടുക. ഇതിൽ ഭയപ്പെടാനൊന്നും തന്നെയില്ലെന്നു പറയാം. കാരണം, സ്‌പോട്ടിംഗ് എന്നാണ്  പൊതുവേ ഇത് അറിയപ്പെടുന്നത്. ഗര്‍ഭധാരണ ലക്ഷണമായും ഇതുണ്ടാകാം. ഗര്‍ഭത്തുടക്കത്തില്‍ വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാകാം.
ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്. അതായത് ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നത്. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്.

​ഇതല്ലാതെയും

ഗർഭകാല ബ്ലീഡിംഗ്

ഇതല്ലാതെയും ആദ്യ മൂന്നു മാസങ്ങളില്‍ ചില പ്രത്യേക കാരണങ്ങള്‍ വജൈനല്‍ ബ്ലീഡിംഗിനുണ്ട്. ഇതില്‍ പ്രധാനം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തു ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ചിലപ്പോള്‍ ഇത്തരത്തിലെ ബ്ലീഡിംഗുണ്ടാക്കും.ബ്ലീഡിംഗില്‍ രക്തത്തിനൊപ്പം മറ്റെന്തെങ്കിലും ഡിസ്ചാര്‍ജുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം ഘട്ടത്തില്‍ പെട്ടെന്നു തന്നെ ഡോക്ടറുടെ ഉപദേശം തേടുകയും വേണം. കാരണം ഇത് അടിയന്തിരമായി ചികിത്സ വേണ്ട ഘട്ടമാണ്. അബോര്‍ഷന്‍ പോലുള്ളവയാകുമാകാം.
ഇത് കൂടാതെ മോളാര്‍ പ്രഗ്‌നന്‍സി, എക്ടോപ്പിക് പ്രഗ്നന്‍സി എന്നിവയും ഗര്‍ഭകാല ബ്ലീഡിംഗിന് കാരണമാകാറുണ്ട്.
  • എക്ടോപിക് പ്രഗ്നന്‍സി യൂട്രസിലല്ലാതെ യൂട്രസിനു പുറത്തു ഗര്‍ഭധാരണം നടക്കുന്നതാണ്.
  • മോളാര്‍ പ്രഗ്നന്‍സിയില്‍ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമെങ്കിലും ഇതു കുഞ്ഞായി മാറുന്നില്ല.
ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗുണ്ടാകാം. എന്നാൽ അബോര്‍ഷന്‍ കാരണവും ഗര്‍ഭത്തുടക്കത്തില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ ബ്ലീഡിംഗുണ്ടാകാം. ബ്ലീഡിംഗ് അബോര്‍ഷനുള്ള  ലക്ഷണം കൂടിയാണ്. ഇത്തരം ഘട്ടത്തില്‍ ശരീരം പുറന്തള്ളുന്ന രക്തത്തിന്റെ അളവും കൂടുതലായിരിയ്ക്കും. 

സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍

  • ഗര്‍ഭത്തിന്റെ സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍, അതായത് നാലാം മാസം മുതലുണ്ടാകുന്ന ബ്ലീഡിംഗിന് മറ്റു പല കാരണങ്ങളുമുണ്ടാകാം.
  • സെര്‍വിക്‌സിനുണ്ടാകുന്ന അണുബാധകള്‍, യൂട്രൈന്‍ റപ്‌ച്ചെര്‍ എന്നിവ ഇതിന് കാരണമാകാം.
  • ഇതല്ലാതെ പ്ലാസന്റയ്ക്കുണ്ടാകുന്ന പ്ലാസന്റ പെര്‍വിയ പോലുള്ള പ്രശ്‌നങ്ങള്‍ ഇതിന് കാരണമാകും.
  • മാസം തികയാതെ പ്രസവം നടക്കുന്നതു പോലുളള സന്ദര്‍ഭങ്ങളിലും ഇതുണ്ടാകാം.
  • ഇന്‍കോംപെറ്റന്റ് സെര്‍വിക്‌സ് മറ്റൊരു ബ്ലീഡിംഗ് കാരണമാകാം. സെര്‍വിക്‌സില്‍ ഉണ്ടാകുന്ന ഒരു ദ്വാരമാണിത്. ഇതിനാല്‍ മാസം തികയാത്ത പ്രസവത്തിന് കാരണമാകും.
  • ഗര്‍ഭകാലത്തിന്റെ അവസാനത്തില്‍ മ്യൂകസ് കലര്‍ന്ന ബ്ലീഡിംഗ് വരുന്നത് പ്രസവ ലക്ഷണം കൂടിയാണ്‌.

 

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍ നല്‍കുമ്പോള്‍ പല സ്ത്രീകള്‍ക്കും നിപ്പിള്‍ മുറിഞ്ഞ് കഠിനമായ വേദനയുണ്ടാകാറുണ്ട്‌. ഇതിന് പരിഹാരമായി ചെയ്യാവുന്നത്.

മുലപ്പാല്‍

ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്. കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. മുലക്കണ്ണ് പൊട്ടി കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ചിലപ്പോള്‍ രക്തം വരെ ഈ മുറിവിലൂടെയുണ്ടാകാം

​ഇതിന്

ഇതിന് പല കാരണങ്ങളുണ്ട്. ഇംപ്രോപ്പര്‍ ലാച്ചിംഗ് എന്നത് ഒരു കാരണം, അതായത് കുഞ്ഞിന് മാറിടത്തില്‍ നിന്നും കൃത്യമായ രീതിയില്‍ പാല്‍ വലിച്ചു കുടിയ്ക്കാന്‍ സാധിയ്ക്കാത്തത്, രണ്ടാമത്തേത് ഇംപ്രോപര്‍ പൊസിഷനിംഗ്, അതായത് പാല്‍ കൊടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ കുഞ്ഞിനെ പിടിയ്ക്കാത്തതാണ് കാരണം. ഇതില്‍ മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് പ്രധാനപ്പെട്ട കാരണം രണ്ടാമത്തേതാണ്. കുഞ്ഞിനെ ശരിയായി പിടിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. കുഞ്ഞിനെ കൃത്യമായ പൊസിഷനില്‍ പിടിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

​ഇതൊഴിവാക്കാന്‍

മുലപ്പാല്‍

ഇതൊഴിവാക്കാന്‍ വേണ്ടത് കൃത്യമായ രീതിയില്‍ കുട്ടിയെ പിടിയ്ക്കുകയെന്നതാണ്. ഇതിനായി പല പൊസിഷനുകളുമുണ്ട്. ശരീരത്തോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായില്‍ എത്തുന്ന വിധത്തില്‍ പിടിയ്ക്കണം. ഇത് കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ സൗകര്യമാകും. അമ്മയ്ക്ക് നിപ്പിള്‍ ക്രാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇല്ല. നിപ്പിള്‍ മാത്രമല്ല, അതിന് ചുറ്റുമുള്ള ഏരിയോള അടക്കം വായ്ക്കുള്ളിലേയ്ക്ക് കടക്കണം. അതല്ലെങ്കില്‍ നിപ്പിള്‍ മാത്രമായാല്‍ നിപ്പിള്‍ ക്രാക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്.

മുലക്കണ്ണുകള്‍

ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിയ്ക്കും. ഇത്തരക്കാര്‍ക്കും ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് ഗര്‍ഭ കാലത്ത് തന്നെ എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഒരു പരിധി വരെ നിപ്പിള്‍ ക്രാക്കൊഴിവാക്കാന്‍ സഹായിക്കും. ചിലപ്പോള്‍ കുഞ്ഞ് നിപ്പിള്‍ പിടിയ്ക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസരത്തില്‍ കുഞ്ഞിന്റെ ചുണ്ടില്‍ പതുക്കെ മാറിടം തട്ടിക്കൊടുക്കുക. ഇതേ രീതിയില്‍ കുഞ്ഞ് വായ തുറന്ന് പാല്‍ കുടിയ്ക്കാന്‍ ആരംഭിയ്ക്കും.

പാല്‍ കുടിച്ച് കഴിഞ്ഞാല്‍

കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുലക്കണ്ണില്‍ നിന്ന് വായെടുത്തു കഴിഞ്ഞാലും പാല്‍ വരും. ഹൈന്റ് മില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ആദ്യത്തെ പാല്‍ കൊഴുപ്പ് കുറഞ്ഞ പാലാണ്. ഇത് ഫോര്‍ മില്‍ക്കാണ്. ഇതിന് ശേഷം വരുന്നത് ഹൈന്റ് മില്‍ക്കാണ്. ഈ പാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ആ പാല്‍ അല്‍പം മുലക്കണ്ണില്‍ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിയ്ക്കുക. കുഞ്ഞിന്റെ വായില്‍ ഫംഗസോ മറ്റോ ഉണ്ടെങ്കില്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഫംഗല്‍ ക്രീമുകള്‍ പുരട്ടാം. ഡോക്ടറോട് ചോദിച്ച ശേഷം ഇത്തരം ക്രീമുകള്‍ പുരട്ടുന്നതാണ് നല്ലത്. നിപ്‌കെയര്‍ പോലുള്ള ഓയിന്റ്‌മെന്റുകള്‍ ഇത്തരം പ്രശ്‌നത്തിനായുണ്ട്.

കുഞ്ഞിന് അടുത്ത തവണ പാല്‍ കൊടുക്കുന്നതിന് മുന്‍പായി ഇത് നല്ലതു പോലെ നീക്കം ചെയ്യുകയും വേണം. ഇത് അല്‍പം പഞ്ഞിയില്‍ ചൂടുവെള്ളം മുക്കി നല്ലതു പോലെ തുടച്ചാല്‍ മതിയാകും. സോപ്പിട്ട് കഴുകുന്നത് നല്ലതല്ല. ഇതു പോലെ രണ്ടു മാറിടത്തില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കുന്നതാണ് സാധാരണ വേണ്ടതെങ്കിലും നിപ്പിള്‍ ക്രാക്കെങ്കില്‍ ഒരു തവണ ഓയിന്റ്‌മെന്റ് പുരട്ടിയ മാറില്‍ നിന്നും പാല്‍ കൊടുക്കാതെ അടുത്ത മാറില്‍ നിന്നും നല്‍കുക. ഇതു പോലെ ഇത് ഉടന്‍ മാറുന്നില്ലെങ്കില്‍ നിപ്പിള്‍ ഷീല്‍ഡ് പോലുള്ളവ ഉപയോഗിയ്ക്കാം.

Read More:

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌

കൃമി ശല്യം മാറാൻ

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌

കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പെട്ടെന്നു മാറ്റി എടുക്കാൻ വേണ്ടി കുട്ടികൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന നാട്ടുമരുന്നുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയുർവേദത്തിൽ നിന്നുള്ള നാട്ടുമരുന്നുകളാണ് ഇത്. വളരെയേറെ ആശ്വാസം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിലും മുതിർന്നവരിലും ഈ പ്രശ്നം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃമി ശല്യം മാറാൻ

വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ കളിക്കുന്നത്, പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്, കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്നിവ വഴി ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃമി ശല്യം ശരീരത്തിൽ ഉണ്ടാകുന്നത് മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അമിതമായ ക്ഷീണം രക്ത കുറവ് വിളർച്ച എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ശരീരത്തിലെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. അതിനു സഹായകമാകുന്നത് നമുക്ക് അറിയാവുന്ന വെറ്റില ആണ്. നമ്മുടെ ശരീരത്തിനു വേണ്ട ധാരാളം ഔഷധഗുണങ്ങൾ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ വളർത്തുന്നുണ്ട്. കൂടാതെ കടയിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന ഒന്നു കൂടിയാണ് ഇത്.

കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്‌:

പച്ചപ്പപ്പായ

കൃമി ശല്യം മാറാൻ

പച്ചപ്പപ്പായ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതു കറി വച്ചു കഴിയ്ക്കാം. ഇതുപോലെ പപ്പായയുടെ കുരു കഴിയ്ക്കുന്നതും വിര ശല്യത്തിന് ഉത്തമമാണ്. ഇതുപോലെ പച്ചപ്പപ്പായയുടെ കറ നല്ലതാണ്. ഇത് പപ്പടത്തിലോ മറ്റോ ആക്കി വറുത്തെടുത്ത് കുട്ടിയ്ക്കു ചോറിനൊപ്പമോ മറ്റോ നല്‍കാം.

തുമ്പ

നമ്മുടെ തുമ്പച്ചെടി, അതായത് ഓണത്തുമ്പ വിരശല്യത്തിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതിന്റെ സമൂലം അരച്ചു നീരെടുത്ത് ഇതില്‍ ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കാം. കൃമി ശല്യം മാറാൻ ഇതും വിരശല്യത്തില്‍ നിന്നും കുട്ടിയ്ക്കു മോചനം നല്‍കുന്ന ഒന്നാണ്. ഇത് രണ്ടു മൂന്നു ദിവസം കഴിയ്ക്കുന്നതു നല്ലതാണ്.

 

മലദ്വാരത്തിനു സമീപം ഓണത്തുമ്പയുടെ ഇലയും തണ്ടും കൂടി കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ വയ്ക്കുക. കൃമികള്‍ ഇറങ്ങി വരുന്ന ഈ രീതി പണ്ട് കൃമി ശല്യത്തിനു പരിഹാരമായി ഉപയോഗിച്ചിരുന്നു. ഈ വഴിയും കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും വിരശല്യത്തിന് പരിഹാരമായി ചെയ്യാം.

ആര്യവേപ്പില

കൃമി ശല്യം മാറാൻ

കുട്ടികളെ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് വിരലശ്യത്തില്‍ നിന്നും മോചനം നല്‍കുന്നു. ഇതു ദിവസവും ചെയ്യാവുന്നതാണ്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇതു ചെയ്യാം. ഇത് നല്ലൊരു അണുനാശിനിയാണ്

തേങ്ങാവെള്ളവും ചെറുതേനും 

കൃമി ശല്യം മാറാൻ

 

അര ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇതും വിരശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. തേങ്ങാവെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

മഞ്ഞൾ 

കൃമി ശല്യം മാറാൻ

മഞ്ഞളും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതിന് അണുനാശിനി സ്വഭാവമുള്ളതാണ് ഗുണകരമാകുന്നത്. രാവിലെയും വൈകീട്ടും ഇളംചൂടുവെള്ളത്തില്‍ ഒരു നുള്ളു വീതം മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ന്ല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍. ഒരു നുള്ളു മഞ്ഞള്‍പ്പൊടിയുടെ ആവശ്യമേയുള്ളൂ. മുതിര്‍ന്നവര്‍ക്കെങ്കില്‍ കാല്‍ ടീസ്പൂണ്‍ ഉപയോഗിയ്ക്കാം. ഇതു ശരീരത്തിനു പ്രതിരോധ ശേഷിയും നല്‍കുന്നു. വിര ശല്യം ഇല്ലെങ്കിലും കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം മരുന്നാണിത്

തുമ്പയില, തുളസി ഇല

തുമ്പയില, തുളസി ഇല എന്നിവയും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇവ രണ്ടിന്റെയും നീര് തുല്യമായി എടുക്കുക. ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. തുളസിയില നല്ലൊരു അണുനാശിനിയാണ്.

വെളുത്തുള്ളി

കൃമി ശല്യം മാറാൻ

വെളുത്തുള്ളി വിര ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലപോലെ ചതച്ച് ഇതില്‍ തേന്‍,അതും ചെറുതേന്‍ ചേര്‍ത്തു കൊടുക്കാം. ചെറിയ തേനീച്ചയുടെ തേനാണ് ചെറുതേന്‍. പൊതുവേ ചെറുതേനാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുള്ളത്.

മുരിങ്ങത്തൊലി

മുരിങ്ങത്തൊലിയുടെ നീര് 1 ടീസ്പൂണ്‍, വെളുത്തുളളി നീര് അര ടീസ്പൂണ്‍, ഇഞ്ചി നീര് ഒരു ടീസ്പൂണ്‍, നാരങ്ങാനീര് 1 ടീസ്പൂണ്‍, നാട്ടുമാങ്ങയുടെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍, കച്ചോല നീര് ഒരു ടീസ്പൂണ്‍ എന്നിവ ഒരു നുളളു കായപ്പൊടിയും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.

 

Read : രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

ഗര്‍ഭനിരോധനം വന്ധ്യതയുണ്ടാക്കുമോ? അറിയൂ വാസ്തവം

നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ

നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്. പ്രപഞ്ചം മുഴുവൻ അമ്മ എന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു. പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!. വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ.

നിങ്ങള്‍ക്കുമാകാം നല്ല അമ്മ 

അമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

കുഞ്ഞുങ്ങളോട് കരുതൽ വേണം!!

കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

ആദ്യ ആറുമാസം:

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.

കുഞ്ഞിന്റെ ആഹാരരീതികൾ:

അമ്മ

കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.

ഉറക്കം:

കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.

വസ്ത്രധാരണം:

കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുഞ്ഞിന്റെ ചുറ്റുപാടുകൾ:

കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.

കളിപ്പാട്ടങ്ങൾ:

അമ്മ

രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.

വേണം ശ്രദ്ധ  ഈ കാര്യങ്ങളിൽ കൂടി:

  • കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.
  • കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല.
  • ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക.
  • കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.

 

ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

ആയുര്‍വേദ ചായ

ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍

ആയുര്‍വേദ ചായ

ആയുര്‍വേദ ചായ: തടിയേക്കാള്‍ വയറാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പെട്ടെന്ന് കൊഴുപ്പടിഞ്ഞ് കൂടുന്ന, അതേ സമയം പോകാന്‍ ബുദ്ധിമുട്ടുള്ള ഇടമാണ് വയര്‍. ഏറ്റവും അപകടകരമായ കൊഴുപ്പും ഇവിടുത്തെ തന്നെയാണ്. ഭക്ഷണവും വ്യായാമ, ജീവിത ശൈലികളുമെല്ലാം വയര്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ പ്രധാനം. ഒപ്പം ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നത് ഒരു പരിധി വരെ ഗുണം നല്‍കും. വയര്‍ കുറയ്ക്കാനും പല ആരോഗ്യ ഗുണങ്ങള്‍ക്കുമായി തയ്യാറാക്കാവുന്ന ഒന്നാണ് ആയുര്‍വേദ ചായ. ഇവിടെ മൂന്നു കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ചായ പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

ചാടുന്ന വയര്‍ വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. പലര്‍ക്കുമിത് സൗന്ദര്യ പ്രശ്‌നമെങ്കില്‍ പോലും ഇത് ആരോഗ്യത്തിന് വരുത്തുന്ന പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. പല രോഗങ്ങളുടേയും പ്രധാനപ്പെട്ട കാരണമാണ് ചാടിയ വയര്‍. ഇതിന് കാരണങ്ങള്‍ വ്യായാമക്കുറവ് മുതല്‍ ചില രോഗങ്ങള്‍ വരെയുണ്ട്. ക്രമമില്ലാത്ത ഭക്ഷണമാണ് മറ്റൊന്ന്. ചാടുന്ന വയറിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങള്‍ പലതാണ്. ഇതില്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമല്ലൊം പെടും. ഇതല്ലാതെ വയറിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ഗുണം നല്‍കുന്ന, വലിയ ചെലവുകളില്ലാത്ത, ആര്‍ക്കും അല്‍പം സമയമെടുത്ത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. ഇതിനെ അടുക്കള വൈദ്യം എന്നു തന്നെ പറയാം. കാരണം അടുക്കളയിലെ കൂട്ടുകളാണ് ഈ പ്രത്യേക വൈദ്യത്തില്‍ ഉപയോഗിയ്ക്കുന്നത്.

മഞ്ഞൾപ്പൊടി

ആയുര്‍വേദ ചായ

ഇതിനായി വേണ്ടത് മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട, തേന്‍ എന്നിവയാണ്. ഇവയെല്ലാം നല്ല ശുദ്ധമായതാണെങ്കില്‍ മാത്രമേ ഗുണം ലഭിയ്ക്കൂവെന്ന് കൂടി ഓര്‍ക്കുക. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്.

​കറുവാപ്പട്ട

ആയുര്‍വേദ ചായ

കറുവാപ്പട്ട രണ്ടു തരമുണ്ട്. കാസിയ സിന്നമണ്‍, സിലോണ്‍ സിന്നമണ്‍. ഇതില്‍ സിലോണ്‍ സിന്നമണ്‍ ആണ് കൂടുതല്‍ നല്ലത്. കാസിയ സിന്നമണ്‍ ആണ് കൂടുതല്‍ ലഭ്യമാകുന്നത്. ഇതിന് വേണ്ടത്ര ഗുണം ലഭിയ്ക്കില്ല. സിലോണ്‍ സിന്നമണിന് വില കൂടുതലാണ്. കറുവപ്പട്ട ചേർത്തു തയ്യാറാക്കുന്ന ചായ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഇതുമൂലം ഉണ്ടാവുന്ന വയർ ചാടുന്നത് അടക്കമുള്ള പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അധിക കലോറി നഷ്ടപ്പെടാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽപ്പെട്ട ഇത് ദഹനത്തെ സഹായിക്കാനും പേരുകേട്ടതാണ്. കറുവാപ്പട്ടയ്ക്ക് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.

ചെറുതേന്‍

ആയുര്‍വേദ ചായ

ചെറുതേന്‍ തടി കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. കൊഴുപ്പ് കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലാണ് ഉള്ളത്. ഈ തേന്‍ ഉണ്ടാക്കുന്ന തേനീച്ച പുഷ്പങ്ങളില്‍ നിന്നുള്ള തേന്‍ മാത്രമേ ശേഖരിക്കൂ. പൂക്കളില്‍ ധാരാളം അമോമാറ്റിക് മെഡിസിനല്‍ ഘടകങ്ങളുണ്ട്. തേനീച്ച തേനിനൊപ്പം ഇതും വലിച്ചെടുക്കും. ഇതേ രീതിയില്‍ ഇത് ചെറുതേനില്‍ അലിയുന്നു ഈ തേന്‍ ഗ്ലൂക്കോസ് ഉല്‍പാദനത്തിന് ലിവറിനെ സഹായിക്കുന്നു. ഇത് തലച്ചോറിലെ ഷുഗർ തോത് ഉയര്‍ന്ന അളവിലാക്കി കൊഴുപ്പ് ദഹിപ്പിയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതേ രീതിയില്‍ തടി കുറയുന്നു. തേനിലെ ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നവയാണ്. ഇതേ രീതിയിലാണ് ഇത് തടി കുറയ്ക്കുന്നത്.

ഇതിനായി;

ആയുര്‍വേദ ചായഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ ചെറുതീയില്‍ തിളപ്പിച്ചെടുക്കുക. ഇത് ഊറ്റിയെടുത്ത് ഇളം ചൂടാകുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കാം. തേന്‍ ഒഴിവാക്കണമെങ്കില്‍ അതാകാം. അതല്ലെങ്കില്‍ നാരങ്ങാനീരും പകരം ചേര്‍ക്കാം. ഇത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഗുണകരമാണ്. ഇതിനൊപ്പം ഭക്ഷണ നിയന്ത്രണവും വ്യായാമവും പ്രധാനമാണ്.

മറ്റു മാർഗങ്ങൾ;

ആയുര്‍വേദ ചായ ഉണ്ടാക്കുന്നതിനായി താഴെ പറയുന്നവയും ഉൾപ്പെടുത്താവുന്നതാണ്.

കുരുമുളക്

ആയുര്‍വേദ ചായ

ഇതിനായി വേണ്ടത് മഞ്ഞള്‍പ്പൊടി, ചുക്കുപൊടി, കുരുമുളക് പൊടി, കറുവാപ്പട്ടപ്പൊടി, ജീരകപ്പൊടി എന്നിവയാണ്. ഇവയെല്ലാം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം ആലില വയര്‍ കൂടി നല്‍കുന്നു. കുരുമുളക് പൊടിയിലെ പെപ്പറൈന്‍ എന്ന വസ്തുവാണ് ഗുണകരമാകുന്നത്. ഇത് ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. കൂടാതെ കറുത്ത കുരുമുളകിൽ വിറ്റാമിൻ സി, എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ, മറ്റ് ആന്റി ഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് ഉപാപചയം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ജീരകം

ആയുര്‍വേദ ചായ

ജീരകം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഭക്ഷണ ചേരുവകളില്‍ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

ചുക്ക്

ആയുര്‍വേദ ചായ

ഉണക്കിയ ഇഞ്ചിയാണ് ചുക്ക്. ഇതിനും ഇഞ്ചിയുടേയും ഇതിനേക്കാളേറെയും ഗുണമുണ്ട്. ഇത് ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ശരീരത്തിലെ കൊഴുപ്പു കളയാന്‍, ചൂടു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പല അസുഖങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് ഏറെ ഗുണം നല്‍കുന്നത്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് ഉപാപചയം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്. വയറിന് ഏറെ നല്ലൊരു മരുന്നാണ് ഇഞ്ചി.

രണ്ടാം മാസം മുതൽ രണ്ട് വയസ്സു വരെ; അറിയാം കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

രണ്ടാം മാസം മുതൽ രണ്ട് വയസ്സു വരെ; അറിയാം കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍ അറിഞ്ഞിരിക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. വജാതശിശുവിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ ശരിയായ നിലവാരത്തില്‍ വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന. ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളര്‍ച്ചയേയും, ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടതുണ്ട്. വളര്‍ച്ചയിലും വികാസത്തിലുമുള്ള വ്യതിയാനങ്ങള്‍ എത്ര എത്രയും നേരത്തെ കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമാണ് അത് വഴിയുള്ള ചികിത്സയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍ : വിവിധ ഘട്ടങ്ങൾ 

  • 2 മാസം തികയുമ്പോള്‍ മുഖത്ത് നോക്കി ചിരിക്കണം.
  • 4 മാസം തികയുമ്പോള്‍ കഴുത്ത് ഉറക്കണം.
  • 8 മാസം തികയുമ്പോള്‍ ഇരിക്കണം.
  • 12 മാസം തികയുമ്പോള്‍ നില്‍ക്കണം….

2 മാസം തികയുമ്പോള്‍…

2 മാസം തികയുമ്പോള്‍

അമ്മയുടെ മുഖം തിരിച്ചറിയുവാനും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങുന്നു.

ഏകദേശം 20 സെന്റിമീറ്റര്‍ ദൂരം വരെയുള്ള വസ്തുക്കള്‍ കാണുവാന്‍ സാധിക്കും.

കണ്ണുകള്‍ സാവധാനം അനങ്ങുന്ന സാധനങ്ങളെ പിന്തുടരാന്‍ ശ്രമിക്കുന്നു.

ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

3 മാസം തികയുമ്പോള്‍…

3 മാസം തികയുമ്പോള്‍

മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ ചിരിക്കാന്‍ ആരംഭിക്കുന്നു.

കണ്ണിനു മുകളില്‍ കാണിക്കുന്ന കളിപ്പാട്ടത്തെ ഒരു വശത്തു നിന്നും മറുവശം വരെ പിന്തുടരുന്നു.

ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തല തിരിക്കുന്നു.

സ്വന്തം കൈ നോക്കി രസിക്കുന്നു.

കമിഴ്ത്തി കിടത്തുമ്പോള്‍ കൈമുട്ടുകള്‍ താങ്ങി തലയും നെഞ്ചും പൊക്കി പിടിക്കാന്‍ ശ്രമിക്കുന്നു.

4 മാസം തികയുമ്പോള്‍…

4 മാസം തികയുമ്പോള്‍

കഴുത്ത് ഉറച്ചിരിക്കും.

രണ്ട് കൈകളും ശരീരത്തിന്റെ മധദ്ധ്യഭാഗത്ത് നേര്‍ക്ക് ചേര്‍ത്ത് പിടിച്ച് കളിക്കുന്നു.

വലിയ ശബ്ദം ഉണ്ടാക്കി ചിരിക്കാനുള്ള കഴിവ് ഉണ്ടാകുന്നു.

കയ്യില്‍ കളിപ്പാട്ടം കൂടുതല്‍ സമയം പിടിച്ച് കളിക്കുന്നു.

 

5 മാസം തികയുമ്പോള്‍…

5 മാസം തികയുമ്പോള്‍...

കൈ നീട്ടി സാധനങ്ങള്‍ വാങ്ങുന്നു.

ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

നിര്‍ത്തുമ്പോള്‍ കാലുകള്‍ നിലത്തുറപ്പിക്കുന്നു.

കണ്ണാടിയില്‍ നോക്കി രസിക്കുന്നു.

കാലില്‍ പിടിച്ച് കളിക്കുന്നു.

6 മാസം തികയുമ്പോള്‍…

6 മാസം തികയുമ്പോള്‍...

കമിഴ്ന്നുകിടന്ന് കൈ കുത്തി തലയും നെഞ്ചും ശരീരത്തിന്റെ മുന്‍ഭാഗവും ഉയര്‍ത്തുന്നു.

പരസഹായത്തോടു കൂടി അല്‍പസമയം ഇരിക്കുന്നു.

കമിഴ്ത്തി കിടത്തുമ്പോള്‍ മലര്‍ന്ന് വീഴുന്നു.

അപരിചിതരെ ഭയക്കുന്നു.

മറ്റുള്ളവരെ അനുകരിച്ച് ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്നു.

7 – 9 മാസം തികയുമ്പോള്‍…

7 മാസം തികയുമ്പോള്‍...

ഒരു കയ്യില്‍ നിന്നും മറു കയ്യിലേക്ക് സാധനങ്ങള്‍ മാറ്റുന്നു.

പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നു.

തപ്പു കൊട്ടല്‍, ‘ഒളിച്ചേ കണ്ടേ’ പോലുള്ള കളികള്‍ കളിക്കുന്നു.

മുട്ടില്‍ ഇഴയുന്നു.

പപപ… ബബബ… മമമ… പോലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

പിടിച്ച് നില്‍ക്കാന്‍ ആരംഭിക്കുന്നു.

9 – 12 മാസം തികയുമ്പോള്‍…

9 - 12 മാസം തികയുമ്പോള്‍

ബൈ – ബൈ – ടാറ്റാ കാണിക്കാന്‍ തുടങ്ങുന്നു.

ആവശ്യമുള്ള സാധനങ്ങള്‍ കരച്ചില്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളിലൂടെ മുതിര്‍ന്നവരെ അറിയിക്കുന്നു.

സാധനങ്ങള്‍ നുള്ളി എടുക്കാന്‍ ആരംഭിക്കുന്നു.

മറ്റുള്ളവരെ ചിരിപ്പിക്കാന്‍ പ്രവൃത്തികള്‍ ആവര്‍ത്തിച്ചു കാണിക്കുന്നു.

കളിപ്പാട്ടങ്ങള്‍ കുലുക്കുക, അടിക്കുക, എറിയുക തുടങ്ങിയ രീതിയില്‍ ഉപയോഗിക്കുന്നു.

പിടിക്കാതെ നില്‍ക്കാനും തനിയെ എഴുന്നേറ്റു നില്‍ക്കാനും ആരംഭിക്കുന്നു.

കപ്പില്‍ നിന്നു സ്വന്തമായി വെള്ളം കുടിക്കാന്‍ ആരംഭിക്കുന്നു.

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍;

ഒരു വയസ്സ് തികയുമ്പോള്‍.

പാട്ടിനൊപ്പം ശരീരം അനക്കാന്‍ (നൃത്തം) ആരംഭിക്കുന്നു.

ഒരു വാക്കെങ്കിലും സംസാരിക്കും (‘അമ്മ’ എന്ന വാക്കിനു പുറമേ).

മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നു.

സ്വന്തമായി എഴുന്നേറ്റ് രണ്ടു സെക്കന്‍ഡ് നില്‍ക്കുന്നു.

12 – 15 മാസമാകുമ്പോള്‍…

പരസഹായമില്ലാതെ നടക്കാന്‍ ആരംഭിക്കുന്നു.

കുനിഞ്ഞ് സാധനങ്ങള്‍ എടുക്കുന്നു (മുട്ട് മടക്കാതെ).

വസ്തുക്കള്‍ ചൂണ്ടിക്കാണിക്കാന്‍ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു.

ചിത്രങ്ങള്‍ 2 മിനിറ്റോളം ശ്രദ്ധിക്കുന്നു.

രണ്ടു വാക്ക് സംസാരിക്കുന്നു.

മറ്റുള്ളവരെ അനുകരിക്കാന്‍ ആരംഭിക്കുന്നു.

15 – 18 മാസം തികയുമ്പോള്‍…

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നു.

ചെറിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നു.

പേന / പെന്‍സില്‍ / ക്രയോണ്‍ ഉപയോഗിച്ച് കുത്തി വരയ്ക്കുന്നു.

5 – 6 വാക്കുകള്‍ സംസാരിക്കുന്നു.

കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ കളിക്കുന്നു (ഉദാഹരണത്തിന് പാവയെ ഉറക്കുന്നു).

കൂടുതല്‍ സമയവും ഒറ്റയ്ക്ക് കളിക്കാനായിരിക്കും ഇഷ്ടം.

ശരീര ഭാഗങ്ങള്‍ തിരിച്ചറിയുന്നു.

ഓടാനും പുറകിലോട്ട് നടക്കാനും നടക്കാനും ആരംഭിക്കുന്നു.

18 – 24 മാസം തികയുമ്പോള്‍.

വസ്ത്രങ്ങള്‍ സ്വന്തമായി മാറ്റാന്‍ ആരംഭിക്കുന്നു.

ബുക്കുകളില്‍ നോക്കി ചിത്രങ്ങള്‍ തിരിച്ചറിയാന്‍  ആരംഭിക്കുന്നു.

പരസഹായത്തോട് കൂടി പല്ലുതേയ്ക്കാന്‍ ആരംഭിക്കുന്നു.

ഒളിച്ചു വയ്ക്കുന്ന സാധനങ്ങള്‍ കണ്ടെത്തുന്നു.

കാല് കൊണ്ട് പന്ത് തട്ടുന്നു.

20 വാക്കുകളോളം സംസാരിക്കുന്നു.

നിറങ്ങളും ആകൃതിയും അനുസരിച്ച് വേര്‍തിരിക്കാന്‍ ആരംഭിക്കുന്നു (Sorting).

പരസഹായമില്ലാതെ പടിക്കെട്ട് കയറാന്‍ ആരംഭിക്കുന്നു.

മുകളില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് വഴി ബുദ്ധി വികാസം വ്യതിയാനം കണ്ടുപിടിക്കാനും പ്രായത്തിനനുസരിച്ചുള്ള ചികിത്സ നല്‍കാനും കഴിയുന്നതാണ്. കുഞ്ഞിന്റെ ബുദ്ധി വികാസം അമ്മയും കുഞ്ഞുമായുള്ള ഇടപഴകലിനേയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നു (വീട്ടിലുള്ള മുതിര്‍ന്നവര്‍) അതിനാല്‍ കുഞ്ഞിനൊപ്പം ചിലവിടാനായി കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

Read : രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

 

കടപ്പാട്: മനോരമ ഓൺലൈൻ  (https://www.manoramaonline.com)

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം

മുഖക്കുരു വരാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്ര​ദ്ധിക്കാം

മുഖക്കുരു വരാതിരിക്കാന്‍ : മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങള്‍ മുഖക്കുരു തടയാന്‍ ശ്രദ്ധിക്കണമെന്ന് അറിയാം…

1. എണ്ണ പലഹാരങ്ങള്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതാകാം. എന്നാല്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു കുറയ്ക്കാന്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.

2. പാലില്‍ വളര്‍ച്ചാ ഹോര്‍മോണുകള്‍ ധാരാളമുണ്ട്. ഉദാഹരണത്തിന് (IGF-1 ഉം Bovine ഉം ഉള്‍പ്പെടെ). ഈ ഹോര്‍മോണുകള്‍ പാലില്‍ നിന്ന് ആഗിരണം ചെയ്യുമ്ബോള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മോശമായേക്കാം. പാല്‍ ഉല്‍പന്നങ്ങളില്‍ ആന്‍ഡ്രോജെനിക് ഇത് മുഖക്കുരുവിനും മുഖത്തെ രോമങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

3. അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മുക്കറിയാം. മാത്രമല്ല, മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. കാരണം, ഉപ്പിലെ അയോഡിന്‍ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.

4. പൂരിതവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ സെബം ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഫലമായി മുഖക്കുരു ഉണ്ടാകാം. അതിനാല്‍ പാനീയങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഉപ്പിട്ടതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്

5. പഞ്ചസാര, സോസുകള്‍, ക്യാച്ചപ്പ്, സോഡകള്‍, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, പ്രോസസ് ചെയ്ത മാംസം എന്നിവ പോലുള്ള ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകും.

6. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് സമ്മര്‍ദ്ദത്തിലാക്കും. ഇത് ഹോര്‍മോണുകളുടെ അസാധാരണമായ ഉത്പാദനത്തിനും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.

Related searches:

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

source from : Real news kerala

ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഒരിക്കല്‍ ചൂടായ എണ്ണ ചൂടാകുമ്ബോള്‍ അത് ട്രാന്‍സ്ഫാറ്റുകളായും പോളാര്‍ സംയുക്തകങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളായും ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ഇത് ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കും.

ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇവ പലപ്പോഴും കാര്‍സിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.

അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നു. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. പലഹാരങ്ങളും മറ്റും ഉണ്ടാകുമ്ബോള്‍ ഫാറ്റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.

Related searches:

കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

Tags Health OIL

from ഈസ്റ്റ് കോസ്റ്റ് ഡെയ്ലി