ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?
പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഒരിക്കല്‍ ചൂടായ എണ്ണ ചൂടാകുമ്ബോള്‍ അത് ട്രാന്‍സ്ഫാറ്റുകളായും പോളാര്‍ സംയുക്തകങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോകാര്ബണുകളായും ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ഇത് ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കും.
ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇവ പലപ്പോഴും കാര്‍സിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.
അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നു. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. പലഹാരങ്ങളും മറ്റും ഉണ്ടാകുമ്ബോള്‍ ഫാറ്റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.
കുഞ്ഞുങ്ങൾക്ക് പാലിനൊപ്പം ഈ പൊടികളും
കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?
കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?
കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്
Tags Health OIL
from ഈസ്റ്റ് കോസ്റ്റ് ഡെയ്ലി