കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്?

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതും അവർക്കു പറഞ്ഞു കൊടുക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

  • അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകൾ, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കുക.
  • വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തുക.
  • കുട്ടികൾ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
  • തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ആത്മവിശ്വാസം വളർത്തുക. അൽപം വലിയ കുട്ടികളാണെങ്കിൽ, അവരെ വ്യാജവാർത്തകൾ തിരിച്ചറിയുവാൻ പഠിപ്പിക്കുക.
  • കുട്ടികൾക്കും ഭീതിയുണ്ടാകാം. മാനസികമായ പിന്തുണ നൽകുക.
  • മുതിർന്ന കുട്ടികളെ കൊണ്ട് ചെറിയ കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക. ഇത് ഭയം കുറയ്ക്കുവാനും ഉത്തരവാദിത്തം കൂട്ടുവാനും സഹായിക്കും.
  • സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടത്തിൽ ചാടിക്കാതിരിക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
  • കൈ കഴുകുവാൻ (വെള്ളവും സോപ്പും ഉപയോഗിച്ച്, എല്ലാ ക്രമങ്ങളും പാലിച്ച്, 20 സെക്കന്റ് എങ്കിലും നീണ്ടു നിൽക്കുന്ന രീതിയിൽ) പഠിപ്പിക്കുക.
  • വെള്ളവും സോപ്പും ഇല്ലാത്ത അവസരങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുവാനും പറഞ്ഞ് കൊടുക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായക്കയ്യിലേക്കോ ചെയ്യുവാനോ തൂവാല ഉപയോഗിക്കുവാനോ നിഷ്കർഷിക്കുക.
  • മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കുവാൻ പഠിപ്പിക്കുക.
  • തൂവാലകൾ, പാത്രങ്ങൾ, കുപ്പികൾ, ഗ്ലാസ്സുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുവാൻ പറഞ്ഞു കൊടുക്കുക.
  • സ്നേഹവും കരുതലും അൽപം കൂടുതലായി പങ്കിടേണ്ട സമയം കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുക.
  • അസുഖം തോന്നിയാൽ തുറന്ന് പറയുവാൻ പ്രോത്സാഹിപ്പിക്കുക.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

read : കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ

കൊറോണ വൈറസ് രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയിലേക്ക് 

അവധി നൽകിയത് കറങ്ങി നടക്കുവാനല്ല, വീട്ടിൽ ഇരിക്കുവാനാണ്. കഴിയുന്നത്ര വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. ആരോഗ്യകരമായ ചിട്ട നിശ്ചയിക്കുക, നടപ്പിൽ വരുത്തുക. പൊതു സ്ഥലങ്ങൾ ഒഴിവാക്കി സുരക്ഷിതമായ കളികളിൽ ഏർപ്പെടാം. പുതിയ ഹോബികൾ കണ്ടെത്താം.

വീട്ടിലെ ജോലികളിൽ പങ്കെടുപ്പിക്കുക, കൃത്യമായ ഇടവേളകളിൽ കൈകൾ… സോപ്പുപയോഗിച്ചു ശരിയായ രീതിയിൽ കഴുകാൻ നിഷ്കർഷിക്കുക…. വേനൽക്കാലത്ത് സാധാരണ കണ്ടുവരാറുള്ള മറ്റു രോഗങ്ങൾക്കെതിരെയും കരുതൽ വേണം. മുതിർന്നവർ വീട്ടിലുണ്ടെങ്കിൽ കുട്ടികളുടെ കൂടെ സമയം ചെലവിടുക, അവരുടെ കളികളിലും കാര്യങ്ങളിലും പങ്കാളികളാവുക.

കുട്ടികളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും, അവർ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മൂമ്മക്കും പകർന്ന് കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അതിനാൽ അത്തരം ഒരു സാഹചര്യം ഒഴിവാക്കുക. അനാവശ്യ യാത്രകൾ എന്തായാലും ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

നൂതന ആശയവിനിമയ മാർഗങ്ങൾ പരമാവധി ഉപയോഗിക്കുക.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

എല്ലാ ജലദോഷപ്പനികളും ഭയപ്പെടേണ്ടവയല്ല. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവ ഒരുമിച്ച് വന്നാൽ എന്തായാലും ആശുപത്രിയിൽ പോവുക. പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രത്യേകിച്ച് ഒരു വയസ്സ് വരെ നൽകുന്നവ, നിഷ്കർഷിച്ചിരിക്കുന്ന സമയത്തുതന്നെ നൽകുക.

ലോക്ക് ഡൗൺ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്ത അവസരത്തിൽ നൽകുക. ക്വാറന്റീനിൽ കഴിയുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ക്വാറന്റീൻ പരിധി കഴിയും വരെ നീട്ടി വയ്ക്കുന്നതാണ് ഉചിതം. കുത്തിവയ്പ്പിനായി കാത്തിരിക്കുന്ന സ്ഥലത്തും, എടുക്കുന്ന സ്ഥലത്തും, അതിനു ശേഷം ഒബ്സർവേഷൻ ആയി ഇരിക്കുന്ന സ്ഥലത്തും വ്യക്തി ശുചിത്വം പാലിക്കുവാനും തിരക്ക് ഒഴിവാക്കുവാനും സുരക്ഷിതമായ അകലം പാലിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ഇതിനായി വേണ്ട സജ്ജീകരണങ്ങൾ ചെയ്യണം. പ്രതിരോധ കുത്തിവയ്പ്പുകൾക്കായി വരുന്ന കുട്ടികൾക്ക് അസുഖമുള്ള കുട്ടികളുമായി സമ്പർക്കം ഇല്ലാത്ത സ്ഥലം, തിരക്ക് കുറയ്ക്കുവാനായി ടോക്കൺ സംവിധാനം മുതലായവ ഒരുക്കാൻ ശ്രമിക്കുക.

Read : കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക

സ്കൂളുകൾ തുറന്നാലും കരുതൽ തുടരണം. സ്കൂളുകളും ചില കാര്യങ്ങളൾ ശ്രദ്ധിക്കണം.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ

  • ആവശ്യത്തിന് ശുചിമുറികളും കൈ കഴുകുവനുള്ള സൗകര്യങ്ങളും ഉറപ്പാക്കണം.
  • സുഖമില്ലാത്ത കുട്ടികളെയും അധ്യാപകരെയും വീട്ടിലിക്കുവാൻ പ്രോത്സാഹിപ്പിക്കണം. (Full attendance award ഒഴിവാക്കാം).
  • സ്കൂളുകൾ വൃത്തിയാക്കുവാൻ നയം രൂപീകരിക്കണം.
  • ഒരു ആരോഗ്യനയം എഴുതി തയാറാക്കാണം. പിന്തുടരണം.
  • അസുഖങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൾ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാകണം. അതുപോലെ തന്നെ മഹാമാരികളും ലോകം അവയെ നേരിട്ട ചരിത്രവും.

കൊറോണ വൈറസിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം.

  • അവരുടെ മുഖത്ത് സ്പർശിക്കാതിരിക്കുക.
  • ഉമ്മ വയ്ക്കുന്നത് ഒഴിവാക്കുക.
  • കാണുന്നവരെല്ലാം കൈമാറി എടുക്കുന്നത് വാവകളെ പ്രശ്നത്തിലാക്കും.
  • ശിശുക്കളെ പരിചരിക്കുന്നവർ കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകണം.
  • മുലയൂട്ടുന്ന അമ്മയ്ക്കു കോവിഡ്– 19 സ്ഥിരീകരിച്ചാൽ തന്നെയും കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റേണ്ട ആവശ്യമില്ല. മുലയൂട്ടൽ തുടരുകയും ആവാം. മാസ്ക് ഉപയോഗിക്കുവാനും കൈകൾ ഇടയ്ക്കിടെ കഴുകുവാനും ശ്രദ്ധിക്കുക.

കടപ്പാട് ;
@manoramaonline

Read :

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

 

പേരയ്ക്ക – രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്ക - രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ – പേരയ്ക്ക

പേരയ്ക്ക : നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട കേട്ടോ. വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്.

വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേര. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക് വീതം കഴിച്ചാൽ മതി. മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

പേരയ്ക്ക - രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

ദന്താരോഗ്യത്തിനു പേരയില

ദന്തരോഗങ്ങൾക്കു പ്രതിവിധിയായി പേരയിലയെ കൂട്ടു പിടിക്കാം. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.

ഹൃദയാരോഗ്യത്തിനു പേരക്ക

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

അതിസാരം നിയന്ത്രിക്കാൻ

അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.

പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക

പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരക്ക കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരക്ക കഴിക്കാം.

കാഴ്ചശക്തി കൂട്ടാൻ

കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്ക ജ്യൂസ് കുടിക്കാം.

ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ

Related searches:

നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക്.

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്