പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ
പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ എല്ലാ അമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ്. പ്രസവത്തിനു മുൻപ് ഇടതൂർന്ന കട്ടിയുള്ള മുടിയായിരിക്കും. എന്നാൽ പ്രസവശേഷം മുടിയുടെ ഭംഗിയും പോയി മുടികൊഴിച്ചിൽ സഹിക്കാനാവാതെ വരും. അങ്ങനെ ഉള്ളവർക്കായി ഇതൊന്നു വായിച്ചു നോക്കു.
പ്രസവ ശേഷമുള്ള മുടി കൊഴിച്ചിൽ മാറാൻ വിദ്യകൾ
90% സ്ത്രീകളും പ്രസവം കഴിഞ്ഞാൽ നേരിടുന്ന പ്രധാന പ്രശ്നം ആണ് മുടി കൊഴിച്ചിൽ. പ്രസവ കാലത്ത് കഴിക്കുന്ന മരുന്നുകളും പ്രസവശേഷം കഴിക്കുന്ന മരുന്നുകളും എല്ലാമാണ് പലപ്പോഴും ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിന് കാരണം. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പരിഹാരങ്ങള്‍ വീട്ടിൽ തന്നെ നമുക്ക് ചെയ്യാം.. 100% ഫലപ്രദം…
ഉലുവ
ഉലുവ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തെടുത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചു മസ്സാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ 3 പ്രാവശ്യം ചെയ്യാം.
നാരങ്ങ നീര്
നാരങ്ങ നീരാണ് മറ്റൊരു പരിഹാരമാർഗം. മുട്ടയുടെ വെള്ളയും നാരങ്ങാനീരും നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
തേങ്ങാപ്പാൽ
തേങ്ങാപ്പാലാണ് മറ്റൊരു പരിഹാരമാർഗം. തേങ്ങാപ്പാൽ തലയിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
ആര്യവേപ്പ്
ആര്യവേപ്പിലയുടെ നീര് ഇടിച്ചു പിഴിഞ്ഞെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചു അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടികൊഴിച്ചിൽ അകറ്റുന്നതോടൊപ്പം ഇത് തലയോട്ടിയിൽ ഉണ്ടാകുന്ന ചർമ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുകയും ഒരു ആന്റിബാക്റ്റീരിയൽ ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
നെല്ലിക്ക
മുടിവളർച്ചയെ സഹായിക്കുന്നതിൽ മുൻ നിരയിലാണ് നെല്ലിക്ക. നെല്ലിക്ക ഇട്ട് ചൂടാക്കിയ എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു കുളിക്കുക. ഇത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നു.
കറ്റാർവാഴ
കറ്റാർവാഴയുടെ ജെല്ലാണ് മറ്റൊരു പരിഹാരമാർഗ്ഗം. ഇത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും തലയോട്ടിയിലെ നിലനിർത്താനും സഹായിക്കുന്നു. ഇൻഫെക്ഷൻ ഒഴിവാക്കുന്നു.
ഓയിൽ മസ്സാജ്
ഓയിൽ മസ്സാജ് മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും മുടി വളരാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.
പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ
ജീരകവെള്ളം കുടിക്കുന്നതു കൊണ്ടുള്ള 7 ഗുണങ്ങള്‍
തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ
സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ
താരനും മുടികൊഴിച്ചിലും മാറാന്‍
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്