നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക്.

നേന്ത്രപ്പഴം പ്രകൃതിയുടെ ടോണിക്.

നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക്.

നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം.

ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.പ്രകൃതിയുടെ ടോണിക്.

രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്ര പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .
തിളക്കത്തിന് നേന്ത്രപ്പഴം

ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്ര പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.
അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ…

Related searches:

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

Related searches

ഓറഞ്ചിന്റെ ഗുണങ്ങൾ,
ഓറഞ്ച് ഗുണങ്ങൾ,
നേന്ത്ര പഴം,
ഇഞ്ചി ഗുണങ്ങൾ
ചെറുപയർ ഗുണങ്ങൾ

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വർഗ്ഗങ്ങൾ. ഉണക്കപ്പയർ, ചെറുപയർ, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കൽ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

ഇത്തരം പയർ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയർ. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം.

പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കു പ്രത്യേകിച്ചും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.

രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.