പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് – വിറ്റാമിനുകളുടെ കലവറ

പാഷൻ ഫ്രൂട്ട് ജ്യൂസിലുണ്ട് ആർക്കും അറിയാത്ത ഗുണങ്ങൾ. ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്, ചുവപ്പ്, മഞ്ഞ.  മഞ്ഞയാണ് ജ്യൂസുണ്ടാക്കാനായി കൂടുതലായി ഉപയോഗിക്കുന്നത്.

ചുവപ്പ് പാഷൻ ഫ്രൂട്ട്
ചുവപ്പ് പാഷൻ ഫ്രൂട്ട്
മഞ്ഞ പാഷൻ ഫ്രൂട്ട്
മഞ്ഞ പാഷൻ ഫ്രൂട്ട്

വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷൻഫ്രൂട്ട് അഥവാ പാഷൻഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് ഇത്.

ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവർത്തിക്കുന്നു.

മഞ്ഞ പാഷൻ ഫ്രൂട്ട് ജ്യൂസ്

ഇവയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.

  1. പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്ക്ക് വിശ്രമം നല്‍കുന്നു.
  2. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
  3. മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
  4. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
  5. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു
  6. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു.
  7. ശ്വാസ കോശ രോഗികൾക്കു് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
  8. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.
  9. വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്ത്തി ക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ എളിയ പഴം ശരീരത്തില്‍ എത്തിക്കുന്നത്.

പാഷൻ ഫ്രൂട്ട് തോട്ടം

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

വിറ്റാമിന്‍ സിയും, കരോട്ടീനും, ക്രിപ്‌റ്റോസേന്തിനും അടങ്ങിയിരിക്കുന്നതിനാലാണ് പാഷന്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍ 30 ഗ്രാം വിറ്റാമിന്‍ സിയുണ്ട്. വിറ്റാമിന്‍ സി ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. മാത്രവുമല്ല ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ റാഡിക്കല്‍സിനെതിരെ പ്രവര്‍ത്തിക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുന്നത് മുതല്‍ ക്യാന്‍സറും ഹൃദ് രോഗവും വരെയുള്ള പല അസുഖങ്ങളും ശരീരത്തെ ആക്രമിക്കുന്നത് തടയുകയും ചെയ്യുന്നു.ഇതിനൊക്കെ പുറമെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഈ ഫലം ഉപയോഗപ്രദമാണെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നേത്രാരോഗ്യത്തിന്

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈ ഫലം നേത്രാരോഗ്യത്തിന് അത്യുത്തമമാണ്. പേശികളുടെ ബലക്കുറവിനും നിശാന്തതയ്ക്കും വെള്ളെഴുത്തിനുമൊക്കെയുള്ള ചെറുത്തുനില്പിനായി ഈ കൊച്ചുപഴത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സുന്ദരചര്‍മത്തിന്

വിറ്റമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റ്‌സിന്റെയും ഈ കലവറ ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനും അറിവുള്ളവര്‍ ഉപയോഗിക്കാറുണ്ട്. ചര്‍മത്തിന്റെ ചുളിവുകള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ, ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി തിളക്കം കൊടുക്കാനും പാഷന്‍ ഫ്രൂട്ട് സഹായകമാവുന്നു.

ദഹനം എളുപ്പമാക്കുന്നു

ദഹന പ്രക്രിയയെ എളുപ്പമാക്കുന്ന നാരുകള്‍ ധാരാളമായുണ്ട് പാഷന്‍ ഫ്രുട്ടില്‍. ഇത് ദഹനേന്ദ്രിയങ്ങളിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം എളുപ്പമാക്കുന്നു. അതോടൊപ്പം തന്നെ ശോധനയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമാകുന്നു.

ഹൃദയത്തിന് ഉത്തമം

പാഷന്‍ ഫ്രൂട്ടിന് ഹൈ ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുള്ള ശേഷിയുണ്ടെന്നതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാലാണിത്. പൊട്ടാസിയം രക്തധമനികള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം കൂട്ടുകയും ചെയ്യുന്നു.

Related Topic ;

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

താരൻ ഇല്ലാതാക്കാൻ

മുടികൊഴിച്ചിൽ

ചെറുപയർ ഒരുപിടി

വിളർച്ച

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്