നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയുംകരുതലോടെയും ചെയ്യേണ്ടുന്ന ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായകമാകുന്ന എല്ലാ കാര്യങ്ങളും അവരുടെ ജനനത്തോടൊപ്പം കരുതൽ നൽകേണ്ടുന്നതാണ്.

നവജാതശിശു പരിചരണം ; അറിയാൻ ഓർമ്മിക്കാൻ 

റെം സ്ലീപ്

ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കൾ  ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാൽ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌ .
ഇത്രയുംനാള്‍ അമ്മയുടെ ഉദരത്തില്‍ അനുഭവിച്ചറിഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പുതിയ ഒരു അന്തരീക്ഷത്തിലേക്കാണ്‌ ഓരോ ശിശുക്കളും ജനിച്ചു വീഴുന്നത്‌. അതുകൊണ്ടു തന്നെ കുഞ്ഞിന്‌ ആദ്യനാളുകളില്‍ രാത്രിയും പകലും തിരിച്ചറിയില്ല. പകല്‍ ഉണര്‍ന്നു കളിക്കാനുള്ളതാണെന്നും, രാത്രി ഉറങ്ങാനുള്ളതാണെന്നും നമ്മള്‍ അവരെ പരിശീലിപ്പിച്ചെടുക്കണം.

ഉറക്കേണ്ട രീതി

ആദ്യത്തെ ഒരു വര്‍ഷത്തോളം കുഞ്ഞ്‌ മലര്‍ന്നു കിടന്നുറങ്ങുന്നതാണ്‌ നല്ലത്‌. സാമാന്യം കട്ടിയുള്ള മെത്തയില്‍ മാര്‍ദവമുള്ള തുണി വിരിച്ച്‌ അതില്‍ കുഞ്ഞിനെ കിടത്തുന്നതായിരിക്കും ഉത്തമം. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്കൂറിലധികം ഉറങ്ങാന്‍ അനുവദിക്കരുത്‌. ഉറങ്ങുന്നുവെങ്കില്‍ ഉണര്‍ത്തി കളിപ്പിക്കണം. രാത്രി അമ്മ ഉറങ്ങുന്ന നേരം പാല്‍ കൊടുക്കാതെ ശീലിപ്പിക്കുന്നതാണ്‌ നല്ലത്‌. മൂന്നു മാസം പ്രായമായ കുഞ്ഞ്‌ രാത്രി ആറോ, എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങണം.
പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കള്‍ ഒരു ദിവസം ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാല്‍ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌.

റെം സ്ലീപ്

കുഞ്ഞ്‌ ഉറങ്ങുന്ന സമയം കണ്ണ്‌ അടഞ്ഞിരിക്കുക യാണെങ്കിലും കണ്‍പോളകള്‍ക്കുതാഴെ കണ്ണ്‌ ചലിച്ചു കൊണ്ടിരിക്കും. ഈ സയം കുഞ്ഞ്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ പുഞ്ചിരിക്കുകയോ, കൈകാലുകള്‍ അനക്കുകയോ, മുഖം ചലിപ്പിക്കുകയോ ചെയ്യാറുണ്ട്‌. ഇതിനെ റെം സ്ലീപ്പ്‌ എന്നു പറയുന്നു.

നോണ്‍ റെം സ്ലീപ് 

മയക്കം, നേരിയ ഉറക്കം, നല്ല ഉറക്കം, വളരെ ഗാഢമായ ഉറക്കം എന്നിങ്ങനെ നോണ്‍ റെം സ്ലീപ്പിന്‌ നാല്‌ ഭാഗങ്ങളാണുള്ളത്‌. കുഞ്ഞു വളരുന്നതിന്‌ അനുസരിച്ച്‌ റെം സ്ലീപ്പ്‌ കുറയുകയും, നോണ്‍ റെം സ്ലീപ്പ്‌ കൂടുകയും ചെയ്യും.

തൊട്ടിൽ 

പണ്ട്‌ വീടുകളില്‍ അമ്മമാര്‍തന്നെ തുണി ഉപയോഗിച്ച്‌ തൊട്ടിൽ  കെട്ടി കുഞ്ഞിനെ ഉറക്കിയിരുന്നു. എന്നാല്‍ ഈ ആധുനിക യുഗത്തിൽ വ്യത്യസ്‌ത തരത്തിലും, വിവിധ വർണങ്ങളിലും വിലകളിലും തൊട്ടിലുകള്‍ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ കുഞ്ഞിനെ തൊട്ടിലിൽ തനിച്ചാക്കാതെ കഴിയുന്നതും അമ്മയോടു ചേർത്തു വേണം കിടത്താൻ. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. കൂടാതെ അമ്മയുടെ ചൂട്‌ കുഞ്ഞിന്‌ ഗുണം ചെയ്യുകയും ചെയ്യും.

മല മൂത്ര വിസർജ്ജനം 

കുഞ്ഞ്‌ മൂന്നു മണിക്കൂ ര്‍ ഇടവിട്ട്‌ മൂത്രമൊഴിക്കും. ചില സമയങ്ങളില്‍ ഇത്‌ നാലോ, ആറോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലാകാം. പനിയുള്ളപ്പോഴും ഉഷ്‌ണകാലത്തും മൂത്ര വിസര്‍ജ്‌ജനം കുറവായിരിക്കും. കുഞ്ഞുങ്ങളുടെ മൂത്രത്തിന്‌ ഇളം മഞ്ഞ നിറമായിരിക്കും.സാധാരണ കുഞ്ഞിന്റെ ആദ്യത്തെ മലത്തിന്‌ കറുപ്പോ, കടും പച്ചയോ നിറമായിരിക്കും. കാലക്രമേണ ഇത്‌ മഞ്ഞയും പച്ചയും കലര്‍ന്ന നിറമാകും.

ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പശുവിന്‍ പാല്‍ നല്ലതല്ല. എന്നാലും മിക്ക കുഞ്ഞുങ്ങളും പാല്‍കുടിച്ചു കഴിയുമ്പോള്‍ മലവിസര്‍ജ്‌ജനം ചെയ്യും. മുലയുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ചില സമയം മുന്നു നാലു ദിവസത്തിലൊരിക്കലായിരിക്കും മല വിസര്‍ജ്‌ജനം. ഇതില്‍ പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ ആവശ്യത്തിനു ജലാംശം ഇല്ലെങ്കില്‍ മലം മുറുകി കട്ടിയായി പോകാന്‍ സാധ്യതയുണ്ട്‌.

 

Read Related Topic :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പ്രസവം

ശിശു സംരക്ഷണം

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ ഇതാ 5 ടിപ്സ്.

ചില കുഞ്ഞുങ്ങൾ രാത്രി വളരെ വെെകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങൾ രാത്രിയിൽ നന്നായി ഉറങ്ങാൻ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കൾ ചോദിക്കാറുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിയിൽ കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

    1. മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ടെന്ന കാര്യം പലർക്കും അറിയില്ല. കുഞ്ഞുങ്ങളെ ഉറക്കുന്ന സമയം അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി അരണ്ട വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.
    2. ഉറക്കത്തിന് മുൻപായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.
    3. കുഞ്ഞുങ്ങളുടെ ഉറക്കം ഓരോ ദിവസം ഓരോ മുറിയിലാക്കരുത്. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കുക. കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
    4. രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ
      രാത്രി കാലങ്ങളിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണർന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണർന്നാൽ താരാട്ടു പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാൻ ശ്രമിക്കുക.
    5. കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാം. ആദ്യ ദിവസങ്ങളിൽ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും പതിയെ കുഞ്ഞ് രാത്രിയിലുടനീളം ഉറങ്ങാൻ ശീലിക്കും.പിന്നെ പാട്ട് വച്ച് കൊടുക്കാം. 

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ : പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്ൽ കുഞ്ഞുങ്ങൾ രാത്രി ഉണർന്ന് കരയുന്നത്.

1. ഒന്ന് മൂത്രമൊഴിച്ച് തുണി നനയുമ്പോൾ

2. വിശക്കുമ്പോൾ

ഇതിൽ മൂത്രമൊഴിച്ച് രാത്രി ഉണരുന്നതിന് നമ്മുടെ മുന്നിൽ രാത്രി ഡയപ്പർ കെട്ടിക്കുക എന്ന സിമ്പിൾ & ഇമ്മീഡിയറ്റ് സൊലൂഷൻ ഉണ്ട്. എന്നാൽ വിശപ്പിന്റെ കാര്യത്തിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്.

പകലാണെങ്കിലും രാത്രിയാണെങ്കിലും മുലയൂട്ടുമ്പോൾ ചില കുഞ്ഞുങ്ങൾ മുഴുവൻ പാലും കുടിക്കാറില്ല. എപ്പൊഴും കുറച്ച് പാൽ ബാക്കി വരും. കുറച്ച് പാൽ ഉള്ളിൽ ചെന്നാൽ പിന്നെ കളിയാണ്, അല്ലെങ്കിൽ ഉറങ്ങും. എത്ര കുലുക്കിയാലും മുലക്കണ്ണ് വായിൽ വച്ച് കൊടുത്താലും ഒന്നും മൈൻഡ് ചെയ്യില്ല. പിന്നെ അടുത്ത പാൽകുടിക്കലിലും ഇങ്ങനെ തന്നെ. ഇതേ പാറ്റേൺ തന്നെയായിരിക്കും രാത്രിയിലും, അതുകൊണ്ടാണ് അമ്മമാർക്ക് കണ്ടിന്യൂസ് ആയി ഉറങ്ങാൻ പറ്റാത്തതും

അവിടെ ആണ് breast pump ഒരു അനുഗ്രഹം ആകുന്നത്. ‼

  • തരത്തിലുള്ള ബ്രസ്റ്റ് പമ്പുകൾ ലഭ്യമാണ്. ഒന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. മെഡുല അല്ലെങ്കിൽ ഫിലിപ്സ് കമനിയുടെ അവെന്റ് എന്ന ബ്രാൻഡ് ആണ് എല്ലാവരും റെക്കമന്റ് ചെയ്തത്. ഇതാവുമ്പൊ ഈസിയാണ്, നമ്മൾ പണിയെടുക്കണ്ട, പമ്പിങ്ങ് മെഷീൻ തന്നെ നോക്കിക്കോളും.
  • ഓപ്ഷൻ മാനുവൽ പമ്പ് ആണ്. ഇതാവുമ്പൊ വിലയും കുറവാണ്. കറന്റ് വേണ്ടാത്തോണ്ട് എങ്ങോട്ടെങ്കിലും യാത്ര പോവുമ്പൊ ഒക്കെ എടുത്തോണ്ടൂം പോവാം. എവിടെ ഇരുന്നും ഉപയോഗിക്കുകയും ചെയ്യാം. –
  • പാൽ എയർ ടൈറ്റ് ആയി ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്ന നല്ല ക്വാളിറ്റി കുപ്പികൾ മൂന്നുനാലെണ്ണവും വേണം. സോപ്പും ഷാമ്പുവ്വും എണ്ണയും ഒക്കെയുള്ള സെറ്റുകൾ പലർ തന്നത് കുട്ടികളുള്ള വീട്ടിൽ വെറുതെ കുന്നുകൂടി കിടക്കുന്നത് കാണുമ്പൊഴൊക്കെ ആലോചിച്ചിട്ടുണ്ട് ബ്രസ്റ്റ് പമ്പ് നല്ലൊരു ഗിഫ്റ്റ് ഓപ്ഷനാണല്ലോ എന്ന്.
  • അത്ര നന്നായി കുടിക്കാത്ത സമയങ്ങളിൽ മുലയിൽ ബാക്കിയുള്ള പാൽ പമ്പ് ഉലയോഗിച്ച് എക്സ്പ്രസ് ചെയ്തെടുത്ത് എയർടൈറ്റ് ആയ കുപ്പിയിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കുക . ഒരു തവണ ഇങ്ങനെ കഷ്ടിച്ച് 10 മില്ലിയോ മറ്റോ പാലേ ബാക്കി കിട്ടാറുള്ളു. പക്ഷെ മൂന്നാലു തവണ ചെയ്യുമ്പോൾ അതൊരു നല്ല ക്വാണ്ടിറ്റി ആകും.
  • ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓരോ തവണയും എക്സ്പ്രസ് ചെയ്യുന്നതിനു മുൻപ് പമ്പും പാൽ സൂക്ഷിക്കാനുള്ള ബോട്ടിലും കൃത്യമായി സ്റ്റെറിലൈസ് ചെയ്ത് ക്ലീൻ ചെയ്യണം. വൃത്തിരഹിതമായി കൈകാര്യം ചെയ്ത് കുഞ്ഞിന് അസുഖം വരുത്തി വക്കരുത്. ഒരോ തവണ എക്സ്പ്രസ് ചെയ്യുന്ന പാലും വെവ്വേറേ ബോട്ടിലിൽ തന്നെ ഫ്രീസറിൽ സൂക്ഷിക്കുകയും വേണം.
  • കൊടുക്കുന്നതിനു ഒരു മണിക്കൂർ മുൻപ് പാൽക്കുപ്പികൾ പുറത്തെടുത്ത് പച്ച വെള്ളത്തിൽ ഇറക്കി വക്കുക . ഒരിക്കലും പാൽ ചൂടാക്കരുത്. പകരം സാവധാനം റൂ ടെമ്പറേച്ചറിലേക്ക് വരുത്തണം. ഇടയിൽ ഒന്നോ രണ്ടോ തവണ വെള്ളം മാറ്റേണ്ടി വരും. റൂം ടെമ്പറേച്ചർ ആയിക്കഴിഞ്ഞാൽ പല കുപ്പിയിലെ പാലെല്ലാം ഒരു കുപ്പിയിലേക്ക് മാറ്റാം.
  • നിന്ന് പാൽ വലിച്ച് കുടിക്കാൻ മടി കാണിക്കുന്ന കുഞ്ഞ് കുപ്പിയിൽ കൊടുക്കുന്ന ഈ പാൽ മുഴുവനും കുടിക്കാം . നിപ്പിളിൽ കൊടുക്കുന്നതിന് പകരം വൃത്തിയുള്ള ചെറിയ സ്പൂണിൽ കോരി കൊടുക്കുകയും ചെയ്യാം. നിപ്പിളിനേക്കാൾ നല്ലത് ഇങ്ങനെയാണെന്ന അഭിപ്രായം പലയിടത്തും കേട്ടിട്ടുണ്ട്.
  • പാൽ കുടിച്ചതിനു ശേഷം പിന്നീട് ഡയപ്പർ കെട്ടിച്ച് ഉറക്കിയാൽ മൂന്നുനാലു മണിക്കൂർ കുഞ്ഞു സുഖമായി ഉറങ്ങും.
  •  പാലും എക്സ്പ്രസ് ചെയ്ത് എടുത്താൽ പാൽ ഉണ്ടാവുന്നതിന്റെ അളവിലും വർദ്ധനയുണ്ടാവും എന്നും കേൾക്കുന്നു.

കുഞ്ഞ് കാരണം രാത്രി പകലാവുന്നവർ പരിചയത്തിലുണ്ടെങ്കിൽ ഈ ടെക്നിക് പറഞ്ഞു കൊടുക്കൂ. ഇതെങ്ങാനും ക്ലിക്കായാൽ കിട്ടാൻ പോവുന്നത് അത്ര വിലപിടിച്ച ഉറക്കമാണല്ലോ.

Read More;

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്