നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ

നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്. പ്രപഞ്ചം മുഴുവൻ അമ്മ എന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു. പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!. വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ.

നിങ്ങള്‍ക്കുമാകാം നല്ല അമ്മ 

അമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

കുഞ്ഞുങ്ങളോട് കരുതൽ വേണം!!

കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

ആദ്യ ആറുമാസം:

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.

കുഞ്ഞിന്റെ ആഹാരരീതികൾ:

അമ്മ

കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.

ഉറക്കം:

കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.

വസ്ത്രധാരണം:

കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുഞ്ഞിന്റെ ചുറ്റുപാടുകൾ:

കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.

കളിപ്പാട്ടങ്ങൾ:

അമ്മ

രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.

വേണം ശ്രദ്ധ  ഈ കാര്യങ്ങളിൽ കൂടി:

  • കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.
  • കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല.
  • ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക.
  • കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.

 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞിന്റെ ചർമ്മസംരക്ഷണം

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – സോപ്പ് ആവശ്യമോ?

കുഞ്ഞിന്റെ ചർമ്മസംരക്ഷണം എങ്ങനെ?

ശരിയായ ചർമ്മ സംരക്ഷണം കുഞ്ഞുങ്ങൾക്ക് ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. കുഞ്ഞിന്റെ ചർമ്മത്തിന്റെ ഘടനയും ഘടനയും പ്രായപൂർത്തിയായവരിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ചർമ്മം മനുഷ്യശരീരത്തെ സംരക്ഷിക്കുകയും ഊഷ്മളത നൽകുകയും രോഗകാരികളുടെ നുഴഞ്ഞുകയറ്റത്തിന് ഒരു പ്രധാന തടസ്സവുമാണ്.

കുഞ്ഞിന്റെ ചർമ്മസംരക്ഷണം

ചൂടുള്ള വസ്ത്രം ധരിക്കുമ്പോൾ പോലും, കുഞ്ഞിന്റെ മുഖവും കൈകളും സുരക്ഷിതമല്ലാത്തതായി തുടരുകയും തണുത്ത വായുവിന്റെ കാരുണ്യത്തിലാണ്. തണുത്ത വായു, പ്രത്യേകിച്ച് വരണ്ട ചൂടാക്കൽ വായു എന്നിവ സെൻസിറ്റീവ് കുഞ്ഞിന്റെ ചർമ്മത്തെ പ്രകോപിപ്പിക്കുകയും വരണ്ടതാക്കുകയും ചെയ്യും. പുറത്തെ തണുപ്പും ചൂടുള്ള വായുവും തമ്മിലുള്ള മാറ്റം കാരണം ചർമ്മത്തിന്റെ വരണ്ടതിനെ പ്രതിരോധിക്കാൻ, നനഞ്ഞ തൂവാലകൾ ഹീറ്ററിന് മുകളിൽ സ്ഥാപിക്കാം, അങ്ങനെ ഈർപ്പം വർദ്ധിക്കും.

കുഞ്ഞുങ്ങളുടെ ചർമ്മം അന്തരീക്ഷ വായുവിലേക്ക് നിരന്തരം വെള്ളം നഷ്ടപ്പെടുന്നു. കൂടാതെ, താപനില പ്രത്യേകിച്ച് തണുപ്പുള്ളപ്പോൾ, ചർമ്മം സാധാരണയേക്കാൾ കുറഞ്ഞ കൊഴുപ്പ് ഉണ്ടാക്കുന്നു. ഇതിനർത്ഥം കുഞ്ഞിന്റെ ചർമ്മം തണുത്ത താപനിലയിൽ നന്നായി സംരക്ഷിക്കപ്പെടുന്നുവെന്നും കൂടുതൽ എളുപ്പത്തിൽ ആക്രമിക്കാനും പ്രകോപിപ്പിക്കാനും കഴിയും.

ശൈത്യകാലത്ത്, ചർമ്മസംരക്ഷണത്തിനായി മോയ്സ്ചറൈസിംഗ്, ഗ്രീസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. നിങ്ങളുടെ കുഞ്ഞിനോടൊപ്പം നിങ്ങൾ വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ അത് 10 ഡിഗ്രിക്ക് താഴെയായിരിക്കുമ്പോൾ, കുഞ്ഞിനെ  വസ്ത്രം ധരിക്കാനും മുഖത്ത് കൂടുതൽ ക്രീം പുരട്ടാനും നിങ്ങൾ എപ്പോഴും ഓർമ്മിക്കണം. ഒലിവ് അല്ലെങ്കിൽ ബദാം ഓയിൽ കൊണ്ട് സമ്പുഷ്ടമായ കെയർ ഉൽപ്പന്നങ്ങളും ചർമ്മത്തെ പോഷിപ്പിക്കുന്നതിനും മൃദുവും മിനുസമാർന്നതുമായ നിറം നൽകാൻ സഹായിക്കുന്നു.

കുഞ്ഞിന്റെ മുഖത്ത് ചർമ്മസംരക്ഷണം സാധാരണയായി വളരെ സങ്കീർണ്ണമല്ല. ചട്ടം പോലെ, കുറവാണ് കൂടുതൽ. സാധാരണയായി, കുഞ്ഞിന്റെ ചർമ്മത്തിന് ഒരു രോഗമുണ്ടെങ്കിലോ മുഖത്തെ ചർമ്മം വളരെ വരണ്ടതാണെങ്കിലോ അധിക പിന്തുണ ആവശ്യമില്ല.

വിലയേറിയ സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങളുള്ള ഒരു പരിചരണം സാധാരണയായി ഇതുവരെ ആവശ്യമില്ല. സാധാരണയായി, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം വൃത്തിയാക്കാനും ഭക്ഷണ അവശിഷ്ടങ്ങൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാനും തുടച്ചുമാറ്റാനും ഇത് മതിയാകും. ശൈത്യകാലത്ത്, പ്രത്യേക കൊഴുപ്പ് ക്രീമുകൾ ഉപയോഗിക്കണം, ഇത് തണുത്ത വായുവിൽ നിന്ന് മുഖത്തെ സംരക്ഷിക്കുകയും വരണ്ടതാക്കുകയും ചെയ്യും.

കുഞ്ഞിന്റെ ചർമ്മസംരക്ഷണം

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – കുഞ്ഞിനു സോപ്പ് ആവശ്യമോ?

 

✅️നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും സോപ്പും ഡിറ്റര്‍ജന്‍റും അടങ്ങാത്ത, പി.എച്ച് മൂല്യം 5.5 ഉള്ള ദ്രവരൂപത്തിലുള്ള ക്ലീന്‍സറുകളാണ് നല്ലത്. പ്രത്യേകിച്ച് കുഞ്ഞിന്‍റേത് വരണ്ട ചര്‍മമോ എക്സിമ ഉള്ള ചര്‍മമോ ആണെങ്കില്‍.

✅️കൂടുതൽ ചര്‍മരോഗ വിദഗ്ധരും Cetaphil പോലെയുള്ള ഉല്‍പന്നങ്ങളാണ് നിര്‍ദേശിക്കാറ്.

✅️എസ്.എല്‍.എസ് അടങ്ങാത്ത ബേബി ഷാംപുകള്‍ കണ്ണില്‍ എരിച്ചിലും വെള്ളമൊഴുക്കലും ഉണ്ടാക്കില്ല. അതിനാല്‍ ദിവസവും ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്.സസ്യ എണ്ണയോ ലാനോലിനോ അടങ്ങിയ മോയിസ്ചറൈസറുകള്‍ ഗന്ധമില്ലാത്തതായിരിക്കണം.

✅️ വേനല്‍ക്കാലത്ത് ലോഷനുകളും തണുപ്പുകാലത്ത് ക്രീമുകളും ഉപയോഗിക്കുക. ബ്ലാന്‍ഡ് പെട്രോളിയം ജെല്ലി അല്ലെങ്കില്‍ കൊക്കോ ബട്ടര്‍ എന്നിവ വിഷമുക്തവും സംരക്ഷകങ്ങള്‍ ചേര്‍ക്കാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവ സെന്‍സിറ്റീവായ ചര്‍മക്കാര്‍ക്കും യോജിച്ചതാണ്.

✅️ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ സണ്‍സ്ക്രീന്‍ ശിപാര്‍ശ ചെയ്യാറില്ല. രണ്ട് വയസ്സുവരെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുപോകുമ്പോള്‍ കുട്ടിയെ തൊപ്പി അണിയിക്കുകയോ കുട ചൂടിക്കുകയോ ചെയ്യാം.

✅️സുഖകരമായ, ഭാരം കുറഞ്ഞ, വായുസഞ്ചാരം നല്‍കുന്ന ഫുള്‍ സ്ലീവ് വസ്ത്രങ്ങളാണ് അനുയോജ്യം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കലാമിന്‍ അല്ലെങ്കില്‍ സിങ്ക് അടിസ്ഥാനമായ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. രണ്ട് വയസ്സിന് ശേഷം കുട്ടികള്‍ക്ക് അനുയോജ്യമായ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കാം.

✅️ഡയപ്പര്‍ ധരിക്കുന്ന ഭാഗത്തെ ഈര്‍പ്പം വലിച്ചെടുക്കാന്‍ ടാല്‍ക്കം പൗഡര്‍ സഹായിക്കും. ചര്‍മമടക്കുകള്‍ അഴുകുന്നത് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. ടാല്‍ക്കം പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന ബോറിക് ആസിഡ് കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസകോശത്തില്‍ നീര്‍വീക്കം, അപസ്മാരം  എന്നിവയുണ്ടാക്കും. ടാല്‍ക്കം പൗഡര്‍ കുട്ടികള്‍ ശ്വസിക്കാനിടയാകുന്നത് അപകടമുണ്ടാക്കുമെന്നതിനാല്‍ പൗഡര്‍ പഫ് ഉപയോഗിക്കരുത്. കഴുത്തിലും കക്ഷത്തും പൗഡര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൈവിരല്‍ കൊണ്ട് പുരട്ടുക.

 

കുഞ്ഞിന്റെ ചർമ്മസംരക്ഷണം – കുട്ടിയെ എണ്ണ തേപ്പിക്കണോ?

കുഞ്ഞിന്റെ ചർമ്മസംരക്ഷണം

 

✅️തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന ഒരു രീതിയാണ് കുട്ടികളെ എണ്ണ തേച്ച് മസാജ് ചെയ്യല്‍. മാതാവും കുട്ടിയും തമ്മിലെ വൈകാരിക ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന മികച്ച രീതിയാണിത്.

മാത്രമല്ല, ഇതിന് പലവിധ ആരോഗ്യ ഗുണങ്ങളുമുണ്ട്.

✅️ കുട്ടിയുടെ പേശികള്‍, സന്ധികള്‍ എന്നിവ ശക്തിപ്പെടുക, ദഹനം മെച്ചപ്പെടുക, വയറുവേദന, പല്ലുവേദന എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കുക, ഉറക്കം മെച്ചപ്പെടുക, രക്തപ്രവാഹം മെച്ചപ്പെടുക, അണുബാധകള്‍ക്കെതിരായ പ്രതിരോധശേഷി രൂപപ്പെടുക തുടങ്ങിയവ അവയില്‍ ചിലതാണ്. ശിശുക്കളെ എണ്ണ തേപ്പിക്കുന്ന രീതി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍നിന്ന് പഠിച്ചെടുക്കാം. അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ നിരവധി വിഡിയോകള്‍ നോക്കി പഠിക്കുകയും ചെയ്യാം.

✅️ സാധാരണ നാല്പ്പാമാരാദി എണ്ണ ആണ്. കുഞ്ഞുങ്ങളെ തേപ്പിക്കാൻ ഉപയോഗിക്കുക. വരണ്ട ചര്‍മമാണെങ്കില്‍ ഒലീവ് എണ്ണയോ ബദാം എണ്ണയോ ഉപയോഗിക്കാം. കുട്ടിയുടെ ചെവിയില്‍ എണ്ണ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എണ്ണതേപ്പിച്ചശേഷം കുട്ടിയെ കുളിപ്പിച്ച് അധികമുള്ള എണ്ണമയം നീക്കണം.

Related searches:

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഒലിവ് ഓയിൽ ഗുണങ്ങൾ 

നവജാതശിശു പരിചരണം

കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം

നവജാതശിശു പരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയുംകരുതലോടെയും ചെയ്യേണ്ടുന്ന ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായകമാകുന്ന എല്ലാ കാര്യങ്ങളും അവരുടെ ജനനത്തോടൊപ്പം കരുതൽ നൽകേണ്ടുന്നതാണ്.

നവജാതശിശു പരിചരണം ; അറിയാൻ ഓർമ്മിക്കാൻ 

റെം സ്ലീപ്

ഒരു ദിവസം പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കൾ  ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാൽ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌ .
ഇത്രയുംനാള്‍ അമ്മയുടെ ഉദരത്തില്‍ അനുഭവിച്ചറിഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പുതിയ ഒരു അന്തരീക്ഷത്തിലേക്കാണ്‌ ഓരോ ശിശുക്കളും ജനിച്ചു വീഴുന്നത്‌. അതുകൊണ്ടു തന്നെ കുഞ്ഞിന്‌ ആദ്യനാളുകളില്‍ രാത്രിയും പകലും തിരിച്ചറിയില്ല. പകല്‍ ഉണര്‍ന്നു കളിക്കാനുള്ളതാണെന്നും, രാത്രി ഉറങ്ങാനുള്ളതാണെന്നും നമ്മള്‍ അവരെ പരിശീലിപ്പിച്ചെടുക്കണം.

ഉറക്കേണ്ട രീതി

ആദ്യത്തെ ഒരു വര്‍ഷത്തോളം കുഞ്ഞ്‌ മലര്‍ന്നു കിടന്നുറങ്ങുന്നതാണ്‌ നല്ലത്‌. സാമാന്യം കട്ടിയുള്ള മെത്തയില്‍ മാര്‍ദവമുള്ള തുണി വിരിച്ച്‌ അതില്‍ കുഞ്ഞിനെ കിടത്തുന്നതായിരിക്കും ഉത്തമം. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്കൂറിലധികം ഉറങ്ങാന്‍ അനുവദിക്കരുത്‌. ഉറങ്ങുന്നുവെങ്കില്‍ ഉണര്‍ത്തി കളിപ്പിക്കണം. രാത്രി അമ്മ ഉറങ്ങുന്ന നേരം പാല്‍ കൊടുക്കാതെ ശീലിപ്പിക്കുന്നതാണ്‌ നല്ലത്‌. മൂന്നു മാസം പ്രായമായ കുഞ്ഞ്‌ രാത്രി ആറോ, എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങണം.
പതിനാറു മണിക്കൂറെങ്കിലും നവജാത ശിശുക്കള്‍ ഒരു ദിവസം ഉറങ്ങാറുണ്ട്‌. മൂന്നുമാസമായാല്‍ അത്‌ അഞ്ച്‌ മുതല്‍ എട്ട്‌ മണിക്കൂറായി ചുരുങ്ങും. കുഞ്ഞിന്റെ ഉറക്കത്തിന്‌ രണ്ട്‌ വ്യത്യസ്‌ത അവസ്‌ഥകളുണ്ട്‌.

റെം സ്ലീപ്

കുഞ്ഞ്‌ ഉറങ്ങുന്ന സമയം കണ്ണ്‌ അടഞ്ഞിരിക്കുക യാണെങ്കിലും കണ്‍പോളകള്‍ക്കുതാഴെ കണ്ണ്‌ ചലിച്ചു കൊണ്ടിരിക്കും. ഈ സയം കുഞ്ഞ്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ പുഞ്ചിരിക്കുകയോ, കൈകാലുകള്‍ അനക്കുകയോ, മുഖം ചലിപ്പിക്കുകയോ ചെയ്യാറുണ്ട്‌. ഇതിനെ റെം സ്ലീപ്പ്‌ എന്നു പറയുന്നു.

നോണ്‍ റെം സ്ലീപ് 

മയക്കം, നേരിയ ഉറക്കം, നല്ല ഉറക്കം, വളരെ ഗാഢമായ ഉറക്കം എന്നിങ്ങനെ നോണ്‍ റെം സ്ലീപ്പിന്‌ നാല്‌ ഭാഗങ്ങളാണുള്ളത്‌. കുഞ്ഞു വളരുന്നതിന്‌ അനുസരിച്ച്‌ റെം സ്ലീപ്പ്‌ കുറയുകയും, നോണ്‍ റെം സ്ലീപ്പ്‌ കൂടുകയും ചെയ്യും.

തൊട്ടിൽ 

പണ്ട്‌ വീടുകളില്‍ അമ്മമാര്‍തന്നെ തുണി ഉപയോഗിച്ച്‌ തൊട്ടിൽ  കെട്ടി കുഞ്ഞിനെ ഉറക്കിയിരുന്നു. എന്നാല്‍ ഈ ആധുനിക യുഗത്തിൽ വ്യത്യസ്‌ത തരത്തിലും, വിവിധ വർണങ്ങളിലും വിലകളിലും തൊട്ടിലുകള്‍ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ കുഞ്ഞിനെ തൊട്ടിലിൽ തനിച്ചാക്കാതെ കഴിയുന്നതും അമ്മയോടു ചേർത്തു വേണം കിടത്താൻ. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. കൂടാതെ അമ്മയുടെ ചൂട്‌ കുഞ്ഞിന്‌ ഗുണം ചെയ്യുകയും ചെയ്യും.

മല മൂത്ര വിസർജ്ജനം 

കുഞ്ഞ്‌ മൂന്നു മണിക്കൂ ര്‍ ഇടവിട്ട്‌ മൂത്രമൊഴിക്കും. ചില സമയങ്ങളില്‍ ഇത്‌ നാലോ, ആറോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലാകാം. പനിയുള്ളപ്പോഴും ഉഷ്‌ണകാലത്തും മൂത്ര വിസര്‍ജ്‌ജനം കുറവായിരിക്കും. കുഞ്ഞുങ്ങളുടെ മൂത്രത്തിന്‌ ഇളം മഞ്ഞ നിറമായിരിക്കും.സാധാരണ കുഞ്ഞിന്റെ ആദ്യത്തെ മലത്തിന്‌ കറുപ്പോ, കടും പച്ചയോ നിറമായിരിക്കും. കാലക്രമേണ ഇത്‌ മഞ്ഞയും പച്ചയും കലര്‍ന്ന നിറമാകും.

ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പശുവിന്‍ പാല്‍ നല്ലതല്ല. എന്നാലും മിക്ക കുഞ്ഞുങ്ങളും പാല്‍കുടിച്ചു കഴിയുമ്പോള്‍ മലവിസര്‍ജ്‌ജനം ചെയ്യും. മുലയുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ചില സമയം മുന്നു നാലു ദിവസത്തിലൊരിക്കലായിരിക്കും മല വിസര്‍ജ്‌ജനം. ഇതില്‍ പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ ആവശ്യത്തിനു ജലാംശം ഇല്ലെങ്കില്‍ മലം മുറുകി കട്ടിയായി പോകാന്‍ സാധ്യതയുണ്ട്‌.

 

Read Related Topic :

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

പ്രസവം

ശിശു സംരക്ഷണം

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കുഞ്ഞുവാവയുടെ കുളി കുറച്ചു രാജകീയമായി തന്നെ ആയിക്കോട്ടെ. കുഞ്ഞുവാവയെ വെറുതെ എണ്ണ തേച്ചു കുളിപ്പിച്ചാൽ പോരാ!. വളരെ ശ്രദ്ധയോടും ചിട്ടയോടും അവരുടെ ചര്മ സംരക്ഷണത്തിന് ഉതകുന്ന തരത്തിൽ വേണം കുഞ്ഞുവാവയുടെ കുളി.

കുഞ്ഞുവാവയുടെ കുളി

കുഞ്ഞുവാവയുടെ കുളി – വെറുതെ എന്ന തേപ്പിച്ചാൽ പോരാ!

കുഞ്ഞിനെ എപ്പോൾ മുതൽ എണ്ണ തേപ്പിക്കണം, എന്ത് എ ണ്ണ തേപ്പിക്കണം എന്നാണോ ചിന്ത. പ്രസവിച്ച് അഞ്ചു ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിച്ചു തുടങ്ങാം. എണ്ണ തേച്ചുള്ള കുളി ചർമത്തിലെ രക്തചംക്രമണം കൂട്ടുകയും വരണ്ട ചർമം പോലുള്ള പ്രശ്നങ്ങൾ വരാതെ കാക്കുകയും ചെയ്യും.

എണ്ണ തേച്ചുള്ള കുഞ്ഞുവാവയുടെ കുളി അവന്റെ അല്ലെങ്കിൽ അവളുടെ ചർമ്മത്തിനെ എങ്ങനെയെല്ലാം സംരക്ഷിക്കും എന്ന് നോക്കാം.

മൃദുത്വം സംരക്ഷിക്കാൻ

  • തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തല യിലും ദേഹത്തും തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്.
  • ആയുർവേദ എണ്ണകളിൽ ലാക്ഷാദി വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങ ളുടെ ശരീരത്തിലും തലയിലും തേച്ചു കുളിപ്പിക്കാൻ പറ്റിയ എണ്ണ.
  • മികച്ച വിഷഹാരിയായതിനാൽ തെച്ചിപ്പൂവിട്ട് എണ്ണ കാച്ചി കുഞ്ഞുങ്ങളെ തേപ്പിക്കുന്നത് ചർമ പ്രശ്നങ്ങൾ അകറ്റും.
  • ഏലാദി വെളിച്ചെണ്ണ തേയ്ക്കുന്നത് ചർമത്തിലെ അണുബാധകൾ തടയും.

രോമവളർച്ച കുറയ്ക്കാൻ

കുഞ്ഞുവാവയുടെ കുളി

നാൽപാമരാദിതൈലമോ ബലാ തൈലമോ ഉത്തമമമാണ്. ശരീരത്തിലെ രോമവളർച്ച കുറയ്ക്കുന്ന തൈലമായതിനാൽ അ മിത രോമമുള്ള കുഞ്ഞുങ്ങൾക്ക് നല്ലതാണ്. വരണ്ട ചർമമുള്ള വർക്കും ഇണങ്ങും. ഇതു തലയിൽ തേയ്ക്കരുത്.

മുടി വളരാൻ

മുടി വളരാൻ തലയിൽ ചെമ്പരത്യാദി എണ്ണ ഉപയോഗിക്കാം. കയ്യന്യാദി, നീലിഭൃംഗാദി പോലുള്ള എണ്ണകൾ മുടി വളരാൻ സഹായകമാണെങ്കിലും കുഞ്ഞുങ്ങൾക്ക് നല്ലതല്ല. അഞ്ച് വ യസ്സ് കഴിഞ്ഞ ശേഷം ഇത്തരം എണ്ണകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തേയ്ക്കാവുന്നതാണ്.

നിറം ലഭിക്കാൻ

സ്നാന ചൂർണം കുളിപ്പിക്കാനായി ഉപയോഗിക്കാം. ചർമത്തിലെ അണുബാധകൾ തടയാൻ ഇതു സഹായകരമായിരിക്കും. ചന്ദനം, രക്തചന്ദനം, മഞ്ഞൾ, കരിങ്ങാലി എന്നിവ ചേർന്ന താണ് സ്നാനചൂർണം.

കടപ്പാട് : വനിത

Read More:

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

ശിശു സംരക്ഷണം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

വിറ്റാമിൻ

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം – ആധുനിക വൈദ്യശാസ്ത്രം പറയുന്നത്

കുഞ്ഞുവാവയുടെ സംരക്ഷണം നല്ല രീതിയിൽ ആവാൻ ഗര്‍ഭിണിയാകുന്നതു മുതല്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാവരും കൂടിയങ്ങ് സ്ത്രീകളെ ഉപദേശിക്കാന്‍ തുടങ്ങും. പ്രസവം കഴിഞ്ഞാലോ, പണ്ടുമുതല്‍ തുടര്‍ന്നുപോരുന്ന ചില ചിട്ടകള്‍ പറഞ്ഞാവും ഉപദേശം. കുഞ്ഞുവാവയുടെ സംരക്ഷണ കാര്യത്തില്‍ പഴമക്കാര്‍ പിന്തുടര്‍ന്നുപോന്ന പലതും അബദ്ധങ്ങള്‍ മാത്രമല്ല, അപകടം കൂടിയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞുവാവയുടെ സംരക്ഷണം എന്നതിനെ പറ്റി ആധുനിക വൈദ്യശാസ്ത്രം പറയുന്നത് നോക്കൂ ;

അതിലെ കുറച്ചു കാര്യങ്ങൾ നോക്കിയാലോ…

1. കുഞ്ഞിന്റെ തലയുടെ ആകൃതി

കുഞ്ഞുവാവയുടെ സംരക്ഷണം

ചില കുഞ്ഞുങ്ങളുടെ തല അല്‍പ്പം നീണ്ടും നെറ്റി ഉന്തിയും ഒക്കെ കാണാറുണ്ട്. സുഖപ്രസവമാണെങ്കില്‍ പ്രത്യേകിച്ചും. കുഞ്ഞിന്റെ തലയോട്ടി പല ഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നായിട്ടേയുള്ളൂ. ജനനസമയത്ത് തലയോട്ടിക്ക് ഉറപ്പുണ്ടാകില്ല. ഈ പ്രത്യേകത കൊണ്ടുതന്നെയാണ് കുഞ്ഞിന്റെ തലക്ക് ഗര്‍ഭാശയമുഖത്തിലൂടെ കടന്നുവരാന്‍ കഴിയുന്നത്.

സമ്മര്‍ദ്ദം മൂലമാണ് ചിലപ്പോള്‍ തല നീളുന്നതും നെറ്റി ഉന്തുന്നതും. കുഞ്ഞ് കരയുമ്പോള്‍ ഉച്ചി പൊങ്ങിവരുന്നത് കണ്ടും പേടിക്കരുത്. ഇതൊക്കെ സാധാരണമാണെന്ന് ആദ്യം മനസ്സിലാക്കുക. കുഞ്ഞിന്റെ തലയോട്ടി പൂര്‍ണമായും ഉറയ്ക്കാന്‍ സത്യത്തില്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ എടുക്കാറുണ്ട്.

2. കുഞ്ഞു തലയില്‍ മുഴയോ തടിപ്പോ കാണുന്നുണ്ടോ?

പേടിക്കേണ്ടതില്ല. പ്രസവത്തിനിടയില്‍ ഞെങ്ങി ഞെരുങ്ങി കടന്നുവരുന്നതിനിടയില്‍ സംഭവിക്കുന്നതാണത്. കുറച്ച് ദിവസത്തിനകം മാറിക്കൊള്ളും. ഇതെല്ലാം തലയോട്ടിക്ക് പുറമെ കാണുന്ന ക്ഷതങ്ങളാണ്. ഇതുമൂലം കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിക്കുന്നില്ല.

3. കുഞ്ഞു മുഖത്തിന് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കുണ്ടോ?

മുഖം അല്‍പം വീര്‍ത്തതു പോലെയുണ്ടോ? മൂക്ക് ചപ്പിയിട്ടുണ്ടോ, ചെവി മടങ്ങിക്കിടക്കാണോ, താടി നീണ്ടിരിക്കാണോ, കുഞ്ഞിക്കണ്ണ് തുറക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടോ… – കാര്യമാക്കേണ്ട, എല്ലാം ദിവസങ്ങള്‍ക്കകം ശരിയാകും.

കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്ക് അല്‍പ്പം ചുവപ്പുനിറവും കണ്ടേക്കാം. ഇതിലും പേടിക്കാനൊന്നുമില്ല. ചെവി അല്‍പം വിടര്‍ന്നിരിക്കുകയോ മടങ്ങിയിരിക്കുകയോ ആയി കാണുകയാണെങ്കില്‍ മെല്ലെ തടവിക്കൊടുത്താല്‍ മതി. ശരിയായിക്കൊള്ളും.

4. ഇടയ്ക്കിടയ്ക്ക് തുമ്മുന്നുണ്ടോ?

കുഞ്ഞു വാവ തുമ്മുന്നത് അലര്‍ജി കൊണ്ടോ, അണുബാധ കൊണ്ടോ അല്ല. ഇതൊക്കെ സ്വാഭാവികം മാത്രമാണ്. അതുപോലെ കുഞ്ഞ് ശ്വസിക്കുമ്പോള്‍ മൂക്കടഞ്ഞതുപോലെയുള്ള ഒരു ചെറിയ ശബ്ദം കേള്‍ക്കുന്നുണ്ടോ.. ഇതിലും അസ്വാഭാവികത ഒന്നുമില്ലെന്ന് അറിയുക.

5. കുഞ്ഞിന്റെ സ്തനങ്ങള്‍ വീര്‍ത്തിരിക്കുകയും പാലുവരികയും ചെയ്യുന്നുണ്ടോ?

പെണ്‍കുട്ടിയായാലും കുഞ്ഞിന്റെ സ്തനങ്ങള്‍ ജന്മസമയത്ത് അല്‍പം വീര്‍ത്തിരിക്കുന്നതായും കല്ലിച്ചിരിക്കുന്നതായും ഞെക്കിയാല്‍ പാലുപോലുള്ള സ്രവം പുറത്തുവരുന്നതായും കാണാം. ഇത് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കാരണമാണ്. പേടിക്കേണ്ടതില്ല. ഞെക്കുകയും അമര്‍ത്തുകയും ഒന്നും വേണ്ട. ആദ്യ ആഴ്ചകളില്‍ തന്നെ തനിയെ മാറിക്കൊള്ളും.

6. കുഞ്ഞിന് ഉറക്കം കൂടുതലാണോ?

കുഞ്ഞുവാവയുടെ സംരക്ഷണം

ആദ്യ ആഴ്ചകളില്‍ കുഞ്ഞിന് ഉറക്കം കൂടുതലായിരിക്കും. ഇത് സ്വാഭാവികമാണ്. പ്രസവസമയത്ത് വേദന കുറയ്ക്കാന്‍ കഴിച്ച മരുന്നിന്റേയും, സിസേറിയന്‍ ചെയ്തവരില്‍ അതിന് ഉപയോഗിച്ച മരുന്നുകളുടെയും സൈഡ് എഫക്ട് കൊണ്ടും കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കൂടുതലായി ഉറങ്ങിയേക്കാം. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ ഉണര്‍ത്തി മുലയൂട്ടാന്‍ മറന്നുപോകാതിരിക്കുക.

7. കുഞ്ഞ് ആവശ്യത്തിന് ശ്വസിക്കുന്നില്ലേ?

എപ്പോഴും ഉറങ്ങുന്നതിനാല്‍ കുഞ്ഞിന്റെ ശ്വാസഗതി അമ്മമാര്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണാം. കാരണം, ചില സമയം കുഞ്ഞുങ്ങളുടെ ശ്വാസഗതി കൂടുന്നതും, ചിലപ്പോള്‍ ശ്വാസഗതി നിലച്ച പോലെയും അമ്മമാര്‍ക്ക് തോന്നാറുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല. പക്ഷേ, കുഞ്ഞ് കൂടുതല്‍ സമയം ശ്വാസമെടുക്കാത്തതുപോലെ തോന്നുകയോ, കുഞ്ഞിന് നീലനിറം ഉണ്ടാകുന്നതുപോലെ തോന്നുകയോ ചെയ്താല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കണം.

8. കുഞ്ഞിന്റെ കാലിന് വളവുണ്ടോ?

ജനിച്ച് ആദ്യദിനങ്ങളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതെങ്ങനെയോ അങ്ങനെ തന്നെയായിരിക്കും കിടക്കുമ്പോള്‍. കൈകാലുകള്‍ മടക്കി അവരുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും. കുഞ്ഞ് വളര്‍ന്ന് കാലുകളില്‍ ശരീരത്തിന്റെ ഭാരം താങ്ങുമ്പോള്‍ ഈ അവസ്ഥ മാറിക്കൊള്ളും.

9. കുഞ്ഞുനഖംകൊണ്ട് കുഞ്ഞിന് മുറിയുന്നുണ്ടോ?

നഖം പെട്ടെന്ന് പെട്ടെന്ന് വളരും. ആ നഖം തട്ടി കുഞ്ഞിന്റെ മുഖത്തും മറ്റും മുറിയാനും രക്തം പൊടിയാനും പാടുവരാനും ഒക്കെ സാധ്യത ഏറെയാണ്. കുഞ്ഞുറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക നെയില്‍ കട്ടര്‍ കൊണ്ടോ, ചെറിയ കത്രിക കൊണ്ടോ നഖം മുറിച്ചെടുക്കാം.കയ്യിൽ വേണമെങ്കിൽ സോക്സ് ധരിപ്പിക്കാം.

10. കുഞ്ഞിന്റെ വയര്‍ പൊക്കിളിന്റെ ഭാഗത്ത് വല്ലാതെ വീര്‍ത്തിരിക്കുന്നുണ്ടോ?

വിഷമിക്കേണ്ടതില്ല. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണിരിക്കും. ആ ഭാഗം നന്നായി ഉണങ്ങുംവരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊക്കിളിന് താഴെവെച്ച് ഉടുപ്പിക്കണം. ഡയപ്പറില്‍ നിന്ന് നനവ് പൊക്കിള്‍കൊടിയിലേക്ക് പടരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഭാഗത്തുനിന്ന് ചുവപ്പുനിറമുണ്ടാകുകയോ സ്രവം പുറത്തുവരികയോ ദുര്‍ഗന്ധമുണ്ടാകുകയോ ചെയ്താല്‍ ഉടനെ ഡോക്ടറെ കാണുക.

മുക്കുമ്പോഴും ചില കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം പൊങ്ങിവരാറുണ്ട്. പൊക്കിളിനിടുത്തുള്ള വയറിന്റെ ഭിത്തിയിലെ ചെറുസുഷിരത്തിലൂടെ കുഞ്ഞിന്റെ കുടല്‍ ചെറുതായി തള്ളി വരുന്നതുമൂലം ഉണ്ടാകുന്ന ഹെര്‍ണിയ എന്ന അവസ്ഥയാണിത്. ഇത് നിരുപദ്രവകാരിയാണ്. ഇതുമൂലം കുഞ്ഞിന് വേദനയൊന്നുമുണ്ടാകില്ല. കുഞ്ഞിന് ഒന്ന് രണ്ട് വയസ്സാകുമ്പോഴേക്കും ഇത് താനേ അടഞ്ഞ് ശരിയായിക്കൊള്ളും. കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയും മാറ്റിയെടുക്കാം.

11. കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങളുടെ കാര്യത്തിലും വേണം അല്‍പം ശ്രദ്ധ.

ശിശുവിന്റെ ജനനേന്ദ്രിയം ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അല്‍പ്പം വലുതായും വീര്‍ത്തിരിക്കുന്നതായും തോന്നിയേക്കാം. പെണ്‍കുട്ടികളില്‍ യോനീദളങ്ങള്‍ വീര്‍ത്തിരിക്കുന്നതായും പിങ്ക്നിറത്തില്‍ ഒരു ചെറിയ ഭാഗം തള്ളിനില്‍ക്കുന്നതായും കണ്ടേക്കാം. ചില പെണ്‍കുട്ടികളില്‍ വെള്ള നിറത്തിലുള്ള യോനീസ്രവം പുറത്തുവരുന്നതും മറ്റു ചിലരില്‍ അല്‍പം രക്തസ്രാവവും കണ്ടേക്കാം. ആര്‍ത്തവം പോലെ തോന്നിപ്പിക്കുന്ന ഈ പ്രതിഭാസം അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണ്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല.

ആണ്‍കുഞ്ഞുങ്ങളില്‍ വൃഷണസഞ്ചിക്ക് വീക്കം കണ്ടുവരാറുണ്ട്. ഇത് വൃഷണസഞ്ചിയില്‍ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്ന ഹൈഡ്രോക്സിന്‍ എന്ന അവസ്ഥ കാരണമാകാം. മൂന്നുമുതല്‍ ആറ്മാസം പ്രായമാകുന്നതിനിടയില്‍ ഇത് തനിയെ മാറിക്കൊള്ളും. ഇല്ലെങ്കില്‍ മാത്രം ഡോക്ടറെ കാണുക.

ലിംഗം വളഞ്ഞിരിക്കുന്നതും ഉദ്ധാരണമുണ്ടാകുന്നതും, പ്രത്യേകിച്ച് മൂത്രമൊഴിക്കുന്നതിന് മുമ്പ് സാധാരണം മാത്രമാണ്. ചില ആണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ദ്വാരമില്ലെന്ന് തോന്നുമെങ്കിലും ഒഴിക്കുമ്പോള്‍ മൂത്രം ദൂരെ വീഴുന്നുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

12. കുഞ്ഞു ശരീരത്തിലെ മറുകുകള്‍

കുഞ്ഞ് ശരീരത്തില്‍ പല മറുകുകള്‍ കണ്ടേക്കാം. ഇവയില്‍ ഭൂരിഭാഗവും ഒരുവയസ്സിനുള്ളില്‍ മാഞ്ഞുപോകും. കുഞ്ഞു ചര്‍മ്മത്തില്‍ കാണുന്ന ചെറിയചെറിയ കുരുക്കളും പേടിക്കേണ്ടതില്ല. ആഴ്ചകള്‍ക്കുള്ളില്‍ തനിയെ മാറിക്കൊള്ളും.

13. കുഞ്ഞുങ്ങളിലെ മഞ്ഞനിറം

കാണപ്പെടുന്ന മഞ്ഞനിറം ഇപ്പോഴത്തെ കുഞ്ഞുങ്ങളില്‍ സാധാരണയാണ്. ജനിച്ച് രണ്ടാംദിവസം മുതല്‍ രണ്ടാഴ്ച വരെ ഇത് കണ്ടേക്കാം. രക്തത്തിലെ ചുവന്ന രക്താണുകോശങ്ങള്‍ വിഘടിക്കുമ്പോഴുണ്ടാകുന്ന ബിലിറുബിന്‍ പുറംതള്ളാന്‍ ആദ്യദിനങ്ങളില്‍ നവജാതശിശുവിന്റെ കുഞ്ഞി കരളിന് പൂര്‍ണമായും സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മഞ്ഞനിറം കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കാണണം. ബിലിറൂബിന്റെ അളവ് ക്രമാതീതമായാല്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിച്ചേക്കാം.

രാവിലെ കുറച്ചുനേരം സൂര്യപ്രകാശമുള്ളിടത്തു കിടത്തുക. ഫോട്ടോ തെറാപ്പി ചെയ്യുക എന്നതും പ്രതിവിധിയാണ്.

14. കുഞ്ഞിന്റെ കൈവെള്ളയിലും കാല്‍പാദത്തിലും നീലനിറമുണ്ടോ?

ആദ്യമണിക്കൂറുകളില്‍ ഇങ്ങനെ നീലനിറം കണ്ടേക്കാം. ഇത് ഈ ഭാഗങ്ങളില്‍ തണുപ്പടിക്കുന്നത് കൊണ്ടാണ്. പേടിക്കേണ്ട.

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും ശരീരം മുഴുവനും നീലനിറം കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെയാകുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് ഉടന്‍ ചികിത്സ ആവശ്യമുണ്ട്.

വൃത്തിയായി കുഞ്ഞിനെ സംരക്ഷിക്കുക. സോപ്പിട്ടു കൈകഴുകി മാത്രം കുഞ്ഞിനെ എടുക്കുക. കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പുപയോഗിച്ച് കഴുകി, വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. അണുനാശിനികള്‍ ഉപയോഗിക്കണമെന്നില്ല. കുഞ്ഞിന്റെ തുണികള്‍ ഇസ്തിരിയിട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. നേര്‍ത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം കുഞ്ഞിനെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.

 

Related Topic ;

മുലപ്പാൽ – ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്