തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ

തലമുടി തഴച്ചു വളരാൻ മുടികൊഴിച്ചിൽ അകറ്റാൻ

തലമുടി തഴച്ചു വളരാൻ എല്ലാവരും ഇന്ന് മാർഗ്ഗങ്ങൾ തേടുകയാണ്. അതുപോലെ തന്നെ മുടി കൊഴിച്ചിലും എല്ലാവർക്കുമുള്ള ഒരുവലിയ പ്രശനം തന്നെ!
കേശസംരക്ഷണകാര്യത്തില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിൽ പലതരത്തിലും ഉണ്ടാവാം. സമ്മർദ്ദങ്ങൾ മൂലവും ആഹാരത്തിന്റെ പ്രശ്നങ്ങൾ മൂലവും വിറ്റമിന്സിന്റെ കുറവു കൊണ്ടുമൊക്കെ ഇന്ന് മുടികൊഴിച്ചിൽ കൂടി വരുന്നു. മുടികൊഴിച്ചില്‍ അകറ്റി തലമുടി തഴച്ചു വളരാൻ സഹായിക്കുന്ന പാര്‍ശ്വ ഫലമൊന്നുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ അറിയൂ…

ആര്യവേപ്പില:

ആര്യവേപ്പില തലമുടി തഴച്ചു വളരാൻ

ആര്യവേപ്പില ഒരു പിടി വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം, കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക. പിന്നെ വേറെ വെള്ളം ഒഴിക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച്‌ തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില.

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി:

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി തലമുടി തഴച്ചു വളരാൻ

അശ്വഗന്ധയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്.
ഇതിലൊന്നാണ് തലമുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നത്. തുല്യ അളവില്‍ അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവയെടുത്ത് വെള്ളത്തില്‍ കലക്കി തലയില്‍ തേയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകി കളയുക. ഇത് മുടികൊഴിച്ചില്‍ അകറ്റി, തലമുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ഉലുവ:

ഉലുവ തലമുടി തഴച്ചു വളരാൻ

ഉലുവ വറുത്ത് പൊടിക്കുക. ഇത് വെള്ളത്തില്‍ കലക്കി മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. മുടി വളരാന്‍ ഇത് ഏറെ നല്ലതാണ്. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി തേയ്ക്കുന്നതും തൈരില്‍ കലക്കി തേയ്ക്കുന്നതുമെല്ലാം തലമുടിയുടെ വളര്‍ച്ചയെ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍:

കറ്റാര്‍വാഴ ജെല്‍ തലമുടി തഴച്ചു വളരാൻ

അരകപ്പ് കറ്റാര്‍വാഴ ജെല്‍, മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച്‌ അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകി കളയുക. ഇത് മുടി വളരാന്‍ ഏറെ ഫലപ്രദമാണ്

തലമുടിയുടെ വളര്‍ച്ച ഇരട്ടിയാക്കാന്‍…

ആരോഗ്യവും തിളക്കുമാര്‍ന്ന തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍, ഇത് പലര്‍ക്കും പലപ്പോഴും വെറും സ്വപ്‌നം മാത്രമായി മാറാറുണ്ട്. കാരണം മുടി വളര്‍ച്ച പാരമ്പര്യം തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. എന്ന് കരുതി വിഷമിക്കാന്‍ വരട്ടെ, ചില നാടന്‍ പ്രയോഗങ്ങളുണ്ട്, തലമുടി വളര്‍ച്ച ഇരട്ടിയാക്കുന്നത്.

ഉലുവ ഇത്തരത്തിലൊന്നാണ്. ഉലുവ കൊണ്ടുള്ള ചില കൂട്ടുകളെക്കുറിച്ചറിയൂ… തലമുടി ഇരട്ടിയായി വളരാന്‍ ഇവയൊന്ന് പരീക്ഷിച്ച്‌ നോക്കൂ….

  • ഉലുവ കുതിര്‍ത്തിയരച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് തലമുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഉണങ്ങുമ്ബോള്‍ കഴുകിക്കാളയാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് മതിയാകും. മുടി വളരാന്‍ മാത്രമല്ല, താരനും പരിഹാരമാണ്.
  • ഉലുവ കുതിര്‍ത്തിയരച്ച്‌ തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ച്‌ പിടിപ്പിക്കാം. ഉണങ്ങുമ്പോൾ കഴുകാം. തലമുടി തഴച്ചു വളരാൻ ഇത് സഹായിക്കും.മാത്രവുമല്ല മുടിക്ക് തിളക്കവും ലഭിക്കും.
  • ഉലുവ അരച്ചതില്‍ നെല്ലിക്കപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുടിയില്‍ തേയ്ക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിക്കു തിളക്കവും കറുപ്പും ലഭിക്കും.
  • ഉലുവ അരച്ചതും പാലും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും മുടി നല്ല ഉള്ളില്‍ വളരാന്‍ സഹായിക്കും.
  • ഉലുവ അരച്ചതില്‍ മുട്ടവെള്ള ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് ഏറെ നല്‌ളതാണ്. മുടിക്ക് ചേര്‍ന്ന നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്.

കടപ്പാട് : കലാകൗമദി

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

താരൻ ഇല്ലാതാക്കാൻ

മുടികൊഴിച്ചിൽ

ചെറുപയർ ഒരുപിടി

പാഷൻ ഫ്രൂട്ട് – ഗുണങ്ങൾ 

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്