ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാൽ ഉള്ള ഗുണങ്ങൾ

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ

ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ പലതാണ്. ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും എല്ലാം മറികടന്നാണ് ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഗര്‍ഭം ധരിക്കുന്ന സമയത്ത് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടതായി വരും. ഭക്ഷണ കാര്യത്തിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണ്.

അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം അമ്മക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. എങ്ങനെയെന്ന് നോക്കാം.

ഗർഭിണികൾ ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ഗർഭിണികളും ഈത്തപ്പഴവും 

ഗർഭിണികൾ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് അമ്മയ്ക്കുമാത്രമല്ല അത് വഴി കുഞ്ഞിനും ആവശ്യമായ പ്രോടീനുകൾ നൽകുന്നുണ്ട്. ഗർഭകാലത്തെ ഈത്തപ്പഴത്തിന്റെ പ്രാധാന്യത്തെ കുറിച്‌ ആണ് താഴെ പറയുന്നത്.

ആദ്യമായി ഗർഭകാലത്ത്‌ ഈത്തപ്പഴം കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ പരിശോധിക്കാം :

1. ഗർഭിണികൾക്‌ ഡോക്റ്റർ മാർ ഫോളിക്‌ ആകിഡ്‌ (Folic acid) ഗുളികകൾ നിർദ്ദേശിക്കാറുണ്ട്‌. ഈത്തപ്പഴത്തിൽ  ധാരാളം ഇത്‌ അടങ്ങിയിട്ടുണ്ട്‌.

2. ഗർഭിണികൾക്‌ ശരീരത്തിൽ കുടുതൽ രക്തം ഉൽപാദിപ്പിക്കേണ്ടത്‌ / ഉണ്ടാകേണ്ടത്‌ ആവശ്യമാണു. ( കാരണം ഗർഭകാലത്‌ കുട്ടിക്കും രക്തം വേണമല്ലോ ). കൂടുതൽ രക്തം ഉണ്ടാകാൻ ഡോക്റ്റർ മാർ ഇരുമ്പ് സത്ത് (Fe) കൂടുതൽ  ഉള്ള ടോണിക്ക് നിർദ്ദേശിക്കാറുണ്ട്‌. എന്നാൽ ഇതും ഈത്തപ്പഴത്തിൽ സമൃദ്ധമാണ്.

3. നമ്മുടെ ശരീരത്തിൽ പല വിധത്തിൽ അടിഞ്ഞു കുടുന്ന വിഷ പദാർത്ഥങ്ങളാണു ഫ്രീ റാഡികൽസ്‌ ” . ഇവയിൽ നിന്നു ശരീരത്തെ ശുദ്ധീകരിക്കുന്ന വസ്തുക്കളാണു അന്റി ഓക്സിഡന്റുകൾ. ഈത്തപ്പഴമാകട്ടെ ആന്റി ഓക്സിഡന്റുകളുടെ ഒരു കേദാരമാണ്.

4. പ്രസവ സമയത്‌ ഗർഭാശയം ചുരുങ്ങി കുഞ്ഞിനെ പുറം തള്ളുവാൻ സഹായിക്കുന്ന ഒരു ഹോർമ്മോൺ ആണു ” ഓക്സിറ്റോസിൻ (oxytosin ). ഈ ഹോർമ്മോൺ പ്രസവസമയത്ത്‌ ശരീരത്തിൽ കുറവാണെങ്കിൽ കുഞ്ഞിനെ പുറത്തേക്‌ തള്ളാൻ മാതാവ്‌ കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല, ഇതേ ഹോർമ്മോൺ തന്നെയാണു പ്രസവശേഷം മുലപ്പാൽ ഉണ്ടാകുവാനും സഹായിക്കുന്നത്‌. ഈത്തപ്പഴത്തിലാകത്തെ ഈ വസ്തു ധാരാളം ഉണ്ട്‌.

Related Topic ;

>> ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

>> പോഷകസമൃദ്ധമായ ഭക്ഷണംഗർഭിണികൾക്ക്

മുലപ്പാൽ – ആദ്യ രുചി അമൃതം

പ്രസവം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ

ഉരുളക്കിഴങ്ങ് എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ്. തോരൻ വെച്ചും  ചാറാക്കിയും മെഴുക്കുവരട്ടിയും ഫ്രൈ ചെയ്തുമൊക്കെ കഴിക്കാൻ വളറെ സ്വാദും ഉള്ളതാണിതിന്. എന്നാൽ ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. ഗര്‍ഭിണികളില്‍ വരുന്ന പ്രമേഹം ഏറെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. നല്ലൊരു ശതമാനം ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്.

ഏകദേശം 2-5% ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥയുണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കു്നനത്. ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. ചികിത്സിച്ചില്ലെങ്കില്‍ പ്രസവസമയത്തോ അതിനു മുന്‍പോ ഗര്‍ഭിണിക്ക് അപകടം സംഭവിക്കാവുന്ന അവസ്ഥ ആണിത്. മാത്രമല്ല ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യതയുമുണ്ട്. ഗര്‍ഭകാലത്ത് മാത്രം വരുന്ന അവസ്ഥയാണ് ജസ്റ്റേഷണല്‍ ഡയബറ്റിസ്. പ്രസവിച്ച ശേഷം 90 ശതമാനം ഗര്‍ഭിണികളിലും ജിഡിഎം അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ രണ്ടോ അഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ മിക്കവാറും എല്ലാ പെണ്‍കുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താം. അമിതവണ്ണം ഉള്ളവര്‍, വൈകിയുള്ള ഗര്‍ഭധാരണം, പാരമ്ബര്യമായി പ്രമേഹചരിത്രമുള്ളവര്‍ എന്നിവര്‍ ജസ്റ്റേഷണല്‍ ഡയബറ്റിസ് ഭയക്കണം. ഇതില്‍ ആഹാരരീതിയില്‍ ഉരുളക്കിഴങ്ങിന് ഏറെ പങ്കുണ്ട്.

ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗർഭകാലത്തെ പ്രമേഹത്തിന് കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം.

  • വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് പ്ലാസ്മ ഗ്ലൂക്കോസ് അളവ് വര്‍ധിപ്പിക്കാനും പ്രമേഹം വര്‍ധിപ്പിക്കാനും കാരണമാകും.
  • ഹൈ സ്റ്റാര്‍ച്ച് അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.
  • ഹൈ സ്റ്റാര്‍ച്ച്‌ അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.

രണ്ടു മണിക്കൂറില്‍ 140-ല്‍ താഴെ നില്‍ക്കണമെന്നു മറ്റു രോഗികളോടു പറയുമ്ബോള്‍ ജിഡിഎം ഉള്ള അമ്മമാര്‍ക്ക് ഇത് 120-ല്‍ താഴെയാണ്. ഫാസ്റ്റിങ് ഗ്ലൂക്കോസ് 90-ല്‍ താഴെയും. ഗര്‍ഭിണികള്‍ക്കുള്ള നോര്‍മല്‍ വ്യത്യസ്തമാണ്. ഇത്തരത്തില്‍ നോര്‍മല്‍ താഴെ നിര്‍ത്തുമ്ബോള്‍ പഞ്ചസാര കുറയാനും പാടില്ല. ഇത് കൂടാതെയും കുറയാതെയും കൊണ്ടുപോകുന്നത് ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അതീവ ശ്രമകരമാണ്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

പ്രസവം

മുലപ്പാൽ – ആദ്യ രുചി അമൃതം

പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം

ഗർഭകാലം

ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം - ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം – ഗർഭിണികൾക്ക്‌

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം എല്ലാവര്ക്കും വേണ്ടുന്ന ഒരു അവശ്യ ഘടകം തന്നെയാണ്. എന്നാൽ അധികം ആരും ആ കാര്യത്തിൽ ശ്രദ്ധ നൽകാറില്ല എന്ന് മാത്രം. അതുപോലെ തന്നെയാണ് ഗര്ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കാര്യം. എന്താണെന്നാൽ അവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. ഗർഭിണികളുടെ ഉള്ളിലുള്ള കുഞ്ഞുവാവയ്ക്കും മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കും വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് അമ്മമാർ വഴിയാണ്.

കഴിക്കാം പോഷകസമൃദ്ധമായ ഭക്ഷണം

ഗര്‍ഭിണികള്‍ നന്നായി ആഹാരം കഴിക്കണം. പക്ഷേ, എന്തു കഴിക്കണമെന്നുംഎങ്ങനെ കഴിക്കണമെന്നും വ്യക്‌തമായ ധാരണയുണ്ടാവില്ല. ഭക്ഷണകാര്യത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടാണ്.

ഗര്‍ഭിണി ഭക്ഷണം കഴിക്കുന്നത്‌ ഒരാള്‍ക്കു വേണ്ടിയല്ല. രണ്ടു പേര്‍ക്കു വേണ്ടിയാണ്‌. അതിനാല്‍ ഗര്‍ഭകാല ആഹാരക്രമം പോഷകസമ്പുഷ്‌ടമായിരിക്കണം. എന്നാൽ കണ്ണില്‍ കണ്ടെതെല്ലാം വാരിവലിച്ച്‌ കഴിക്കണമെന്ന്‌ അതിന്‌ അർഥമില്ല. ശരീരം ക്രമാതീതമായി വണ്ണവയ്‌ക്കുന്നതരത്തിലുള്ള അമിത കൊഴുപ്പടങ്ങിയ വിഭവങ്ങള്‍, നെയ്യ്‌ ഇവ ചേര്‍ത്തു തയാറാക്കിയ വിഭവങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭിണി ആഹാരം കഴിക്കുന്നത്‌ ഉദരത്തില്‍ വളരുന്ന പൊന്നോമനയ്‌ക്കു കൂടി വേണ്ടിയാണെന്ന തോന്നല്‍ ഉള്ളിലുണ്ടാകുമ്പോള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. ഗര്‍ഭസ്‌ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്‌ അമ്മ കഴിക്കുന്ന ആഹാരത്തിലൂടെയാണെന്ന്‌ മറക്കാതിരിക്കുക.

ഗര്‍ഭധാരണത്തിനുമുമ്പേ ശ്രദ്ധ

ഒരു സ്‌ത്രീ ഗര്‍ഭിണിയാകുന്നതിനുമുമ്പ്‌ തന്നെ ശാരീരികമായും മാനസികമായും തയാറെടുത്തു തുടങ്ങണം. നല്ല ആരോഗ്യവും ബുദ്ധിശക്‌തിയുമുള്ള കുഞ്ഞ്‌ പിറക്കാൻ ഈ തയാറെടുപ്പ്‌ സഹായിക്കും.

അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്‌ക്കണം. ഇത്‌ പ്രസവം സുഖകരമാക്കാനും ഗര്‍ഭകാല അസ്വസ്‌ഥതകള്‍ കുറച്ചു നിര്‍ത്താനും സഹായിക്കും. എന്നാല്‍ ശരീരം വളരെ മെലിഞ്ഞിരിക്കുന്നതും നന്നല്ല. അങ്ങനെയുള്ളവര്‍ ഭക്ഷണരീതി ക്രമീകരിച്ച്‌ ശരീരഭാരം വര്‍ധിപ്പിക്കണം. ബി.എം.ഐ 20 – 26 നും ഇടയിലാകുന്നതാണ്‌ ഉത്തമം.

പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം

പോഷക ഗുണമേറയുള്ള ആഹാരങ്ങള്‍ വേണം ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ ശീലമാക്കാന്‍. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരമാണ്‌ ഈ സമയത്ത്‌ ഏറ്റവും പ്രധാനം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഏതുതരം ഭക്ഷണവും കഴിക്കാവുന്നതാണ്‌. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവക്ക്‌ കൂടുതല്‍ മുന്‍ഗണന നല്‍കണം. ഗര്‍ഭകാലത്ത്‌ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണല്ലോ മലബന്ധം. ഇത്‌ ഒഴിവാക്കാന്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം (പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവ).

നാലാംമാസം മുതൽ:

ഗര്‍ഭിണിക്ക്‌ നാലാം മാസമാകുന്നതോടെ ഛര്‍ദി കുറയുന്നു. അതോടെ വിശപ്പ്‌ കൂടാം. ആ സമയത്ത്‌ കൂടുതല്‍ വിറ്റാമിനടങ്ങിയ ഭക്ഷണം വേണം കഴിക്കാന്‍. സാധാരണ സ്‌ത്രീകള്‍ക്ക്‌ ആവശ്യമുള്ളതിലും അധികം വിറ്റമിനുകള്‍ ഗര്‍ഭിണിക്ക്‌ ആവശ്യമുണ്ട്‌.

  • മാംസ്യം, കാത്സ്യം ഇവ കൂടുതലുള്ള ആഹാരങ്ങളാണ്‌ ഈ സമയത്ത്‌ പ്രാധാന്യം നല്‍കേണ്ടത്‌.
  • ഇലക്കറികള്‍, കാബേജ്‌, കോളിഫ്‌ളവര്‍, തക്കാളി, നെല്ലിക്ക തുടങ്ങിയ പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
  • ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ എന്ന രീതിയില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  • ദിവസവും 8-10 ഗ്ലാസ്‌ വെള്ളമെങ്കിലും ഗര്‍ഭിണി കുടിക്കണം.
  • ഗര്‍ഭകാലത്ത്‌ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ആഹാരം കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി കഴിക്കുന്നതാണ്‌ നല്ലത്‌.കൂടുതല്‍ സമയം വിശപ്പ്‌ പിടിച്ചുവച്ചശേഷം അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത്‌ ആരോഗ്യകരമല്ല.
  • ഭക്ഷണം കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ധൃതി പിടിക്കാതെ സാവകാശം ചവച്ചരച്ചു വേണം കഴിക്കാന്‍.
  • കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്ന ശീലവും നല്ലതല്ല. ഇത്‌ ദഹനക്കുറവിന്‌ കാരണമാകാം.
  • രാത്രി കിടക്കുന്നതിന്മുമ്പ്‌ ഒരു ഗ്ലാസ്‌ ചെറു ചൂടുള്ള പാല്‍ കുടിക്കുന്നത്‌ സുഖകരമായ ഉറക്കം പ്രദാനം ചെയ്യും.
  • അച്ചാറുകള്‍, ഉണക്കമീന്‍ തുടങ്ങിയവ അധികം ഉപയോഗിക്കാതിരിക്കുക.
  • സോഫ്‌റ്റ് ഡ്രിങ്ക്‌സ്, ചായ, കാപ്പി, ഫ്രിഡ്‌ജില്‍വച്ച ആഹാരങ്ങള്‍, സവാള, വെളുത്തുള്ളി, അധികം എരിവടങ്ങിയ ആഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.

കൃത്രിമ ആഹാരം ഒഴിവാക്കുക

ഗര്‍ഭകാലത്ത്‌ ഹോട്ടല്‍ ഭക്ഷണത്തോട്‌ അമിത താല്‌പര്യം തോന്നിയേക്കാം. എന്നാല്‍ ഫാസ്‌റ്റ് ഫുഡ്‌ ഭക്ഷണം പതിവായി കഴിക്കുന്ന ശീലം ഒഴിവാക്കണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ ക്രമാതീതമായി വര്‍ധിക്കാനും അമിതവണ്ണത്തിനും ഇത്‌ കാരണമാകാം. ഇത്‌ കുഞ്ഞിന്റെ ആരോഗ്യത്തിനുതന്നെ ഭീക്ഷണിയാകാം.
രാവിലെയും വൈകുന്നേരങ്ങളിലും പഴങ്ങളും, പച്ചക്കറികളും, പഴച്ചാറുകളും കഴിക്കുന്നത്‌ വിശപ്പ്‌ അമിതമാകുന്നത്‌ തടയും. മാത്രമല്ല അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യരക്ഷയയ്‌കാവശ്യമായ വിറ്റാമിന്‍, ഫോളിക്‌ ആസിഡ്‌ എന്നിവയും ഇതില്‍നിന്നു ലഭിക്കുന്നു.

പോഷകസത്തുള്ള ആഹാരങ്ങള്‍

  1. ഇരുമ്പ്‌ : ഇലക്കറികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, ശര്‍ക്കര, മാംസം, പയര്‍വര്‍ഗങ്ങള്‍
  2. കാത്സ്യം : പാല്‍, തൈര്‌, മോരുവെള്ളം, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, റാഗി, ചീസ്‌
  3. മാംസ്യം : പാല്‍, മുട്ട, മാംസം, മത്സ്യം, പരിപ്പ്‌, പയര്‍വര്‍ഗങ്ങള്‍,
    സോയാബീന്‍, ചീസ്‌, പനീര്‍
ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണം
ഗർഭിണികൾ ഈന്തപ്പഴം കഴിച്ചാൽ
ഗർഭിണികൾ കഴിക്കേണ്ട പഴങ്ങൾ
ഗർഭകാല ഭക്ഷണം
ഗർഭിണികൾ ആപ്പിള്‍ കഴിച്ചാൽ
ഗർഭിണികൾ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം

Related Topic ;

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

പ്രസവം

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

 

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം, എങ്ങനെ സൂക്ഷിക്കാം, എങ്ങനെ കുഞ്ഞിന് കൊടുക്കാം?

ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുക. ചിലപ്പോൾ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ NICU വിൽ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കിൽ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാം വണ്ണം മുലയൂട്ടാൻ കഴിയാത്തതുകൊണ്ടുമാകാം.

എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉൽക്കടമായ ആഗ്രഹം ഒരു വശത്ത്.പോരാത്തേന് പാലുകെട്ടി വീർത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദർഭങ്ങളിൽ മുലപ്പാൽ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോൾ മുലപ്പാൽ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തിൽ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും.

മുലപ്പാൽ പിഴിഞ്ഞെടുക്കുന്നത് ഏറ്റവും ആവശ്യമായി വരുന്നത് അമ്മമാർ ജോലിക്ക് പോയിത്തുടങ്ങുമ്പോഴാണ്. പലരും പാൽപ്പൊടികൾ കൊടുത്തു തുടങ്ങുമെങ്കിലും ഒന്നു മനസ്സുവെച്ചാൽ കുഞ്ഞിനെ പരമാവധി മുലയൂട്ടാൻ സാധിക്കും.വീട്ടിൽ നിന്നിറങ്ങും മുമ്പ് മുലപ്പാൽ പിഴിഞ്ഞു വെക്കാം. തൊഴിലിടങ്ങളിലെ ഇടവേളകളിലും ഇതു ചെയ്യാം.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

 

    • മുലപ്പാൽ പിഴിയുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. ശേഖരിക്കേണ്ട പാത്രം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ഉണക്കണം. അടപ്പുള്ള ചെറിയ സ്റ്റീൽ പാത്രങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം.
    • സമ്മർദ്ദമേതുമില്ലാതെ, സമാധാനത്തോടെ വേണം പാൽ  എക്സ്പ്രസ് ചെയ്യാനിരിക്കാൻ. കുഞ്ഞാവയെക്കുറിച്ച് ഓർക്കുകയോ മൊബൈലിൽ കുഞ്ഞാവയുടെ പടം കാണുകയോ ചെയ്യുന്നത് പാൽ നന്നായി ചുരത്താൻ സഹായകമാകും. ആദ്യം മൃദുവായി മാറിടം മസാജ് ചെയ്യണം.തുടർന്ന് C ആകൃതിയിൽ തള്ളവിരലും ചൂണ്ടുവിരലും ഏരിയോളയ്ക്ക് (മുലക്കണ്ണിന് പുറകിൽ വൃത്താകൃതിയിൽ ഇരുണ്ടു കാണുന്ന ഭാഗം) പുറകിലായി പിടിക്കുക.
    • ആദ്യം പുറകിലോട്ട് നെഞ്ചോട് ചേർന്നും തുടർന്ന് മേൽപ്പറഞ്ഞ രണ്ട് വിരലുകൾ ചേർത്തും അമർത്തുക. മുലപ്പാൽ തുള്ളി തുള്ളിയായി വരുന്നത് കാണാം. മുലപ്പാലിന്റെ അളവനുസരിച്ച് ധാരയായി ഒഴുകിയും ശക്തിയോടെ ചീറ്റിയും പാൽ ലഭ്യമാവും. അത് ശ്രദ്ധയോടെ പാത്രത്തിൽ ശേഖരിക്കണം.
  • പാൽ  കിട്ടുന്നത് കുറഞ്ഞു തുടങ്ങുമ്പോൾ നാം വിരലുകൾ പിടിക്കുന്ന ദിശ മാറ്റി വീണ്ടും അമർത്തുക.
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുലക്കണ്ണിലോ അതിനോട് തൊട്ട് ചേർന്നോ അമർത്തിപ്പിഴിയരുത് എന്നതാണ്.വേണ്ടത്ര മേൽനോട്ടത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ കാര്യക്ഷമമായി മുലപ്പാൽ പിഴിഞ്ഞെടുക്കുവാനുള്ള ടെക്നിക് സ്വായത്തമാക്കാൻ കഴിയൂ.
  • പാൽ പിഴിഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ശാരീരികമായും മാനസികമായും ഏറെ ക്ലേശങ്ങൾ തരുന്ന ഒന്നാണത്.
  • കൂടുതൽ എളുപ്പത്തിൽ മുലപ്പാൽ പിഴിഞ്ഞെടുക്കാൻ ബ്രെസ്റ്റ് പമ്പുകളും ലഭ്യമാണ്. നമുക്ക് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മാന്വൽ ബ്രെസ്റ്റ് പമ്പുകൾക്ക് പുറമേ ഇലക്ട്രിക് ബ്രെസ്റ്റ് പമ്പുകളും വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് പോലെ ലളിതമായി ചാർജ് ചെയ്യാവുന്ന ഇവയിൽ ബാറ്ററിയും ഉപയോഗിക്കാം. മസേജ് ചെയ്യാനും സക്ഷൻ പ്രഷർ നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങളും ഇവയിലുണ്ട്.താരതമ്യേന വില കൂടുതലാണ് എന്നതാണ് ഒരു പോരായ്മ. എന്നാൽ ബ്രെസ്റ്റ് പമ്പുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണ് എന്നത് പ്രധാന മേന്മയാണ്. ഓരോ തവണ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കും മുമ്പും അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഒരാൾ ഉപയോഗിച്ചു കഴിഞ്ഞാലും അണുവിമുക്തമാക്കിയതിന് ശേഷം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയും ചെയ്യാം.
  • മാന്വൽ ബ്രെസ്റ്റ് പമ്പിന് ശരാശരി 600 – 1000 രൂപയും ഇലക്ട്രിക് ബ്രെസ്റ്റ് പമ്പിന് 1500-3000 രൂപയും ഒക്കെ ചിലവ് വരും. അവയുടെ സ്പെസിഫിക്കേഷൻ അനുസരിച്ച് വിലയിൽ വലിയ വ്യത്യാസം വരാം. വിവിധ മോഡലുകൾ ഓൺലൈനിലും ലഭ്യമാണ്.

മുലപ്പാൽ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ?

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

  • പിഴിഞ്ഞെടുത്ത പാൽ സാധാരണ ഊഷ്മാവിൽ ആറു മണിക്കൂർ നേരം സൂക്ഷിക്കാം. വീട്ടിലെ താരതമ്യേന ചൂട് കുറവുള്ള ഇടം പാൽ നിറച്ച പാത്രം സൂക്ഷിക്കാനായി തിരഞ്ഞെടുക്കണം.
  • പിഴിഞ്ഞെടുത്ത പാൽ റഫ്രിജറേറ്ററിൽ 24 മണിക്കൂറും ഫ്രീസറിൽ രണ്ടാഴ്ചയും സുരക്ഷിതമായി സൂക്ഷിക്കാം.
  • പാൽ ശേഖരിക്കുന്ന തിയതിയും സമയവും അതത് പാത്രങ്ങളിൽ എഴുതി ഒട്ടിക്കാൻ മറക്കരുത്. ആദ്യം ശേഖരിച്ച പാൽ ആദ്യമേ തന്നെ കുഞ്ഞിന് നൽകാൻ ഇത് സഹായകമാകും.
  • ഓഫീസിൽ വെച്ച് പാൽ ശേഖരിച്ച് ആറ് മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെങ്കിൽ പാൽ ശേഖരിച്ച പാത്രം അധികം ചൂട് തട്ടാത്തയിടത്ത്‌ സൂക്ഷിച്ചാൽ മതിയാവും. അല്ലെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതുണ്ട്.
  • ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽ കുഞ്ഞിന് നൽകും മുമ്പ് തണുപ്പ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി ചൂടുവെള്ളം നിറച്ച പാത്രത്തിൽ പാൽ പാത്രം മുക്കി വെക്കാം. അല്ലാതെ പാൽ തിളപ്പിക്കാനൊന്നും നിൽക്കരുത് കേട്ടോ.
  • തൊഴിലിടങ്ങളിൽ വെച്ച് ശേഖരിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിച്ച പാൽ വീട്ടിലെത്തി സ്റ്റോർ ചെയ്യാം. അമ്മ ജോലിക്കിറങ്ങിയാൽ ആദ്യം ശേഖരിച്ച പാൽ ആദ്യം എന്ന കണക്കിന് കുഞ്ഞിന് നൽകാം. ഗോകർണം, സ്പൂൺ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് പാലു കൊടുക്കുന്നതാണ് നല്ലത്.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ – കുഞ്ഞുങ്ങൾക്ക് 

“പൊടിപ്പാൽ ഞാൻ എന്റെ കൊടുത്തിട്ട് ഇല്ല”. “ഞാനൊക്കേ കുഞ്ഞിന് നാലു വയസ്സ് വരെ പാല് കൊടുത്തതാ”. ഇതൊക്കെ പറയാനും കേൾക്കാനും ഒക്കെ നല്ല രസമാ. പക്ഷെ ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയുള്ളു.
എന്നാൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ട് കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ പൊടിപ്പാലിനെ ആശ്രയിക്കേണ്ടി വരുന്ന അമ്മമാർ ഉണ്ടല്ലോ.. ഈ പോസ്റ്റ്‌ അവർക്കുള്ളതാണ്.

✅ഫസ്റ്റ് പോയിന്റ്, കുഞ്ഞിന് പൊടിപ്പാൽ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത് ഒരിക്കലും നിങ്ങളല്ല, ഡോക്ടറാണ്.

✅മുലപ്പാൽ കുറവ് പോലെയുള്ള പ്രശ്നങ്ങൾ തോന്നുന്നെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടുക. അതു പോലെ, കുഞ്ഞിന് മുലപ്പാലിതര ആഹാരങ്ങൾ കൊടുക്കാൻ ആരെങ്കിലും ആവശ്യപ്പെടുന്നെങ്കിൽ, അതു ആശുപത്രി ജീവനക്കാർ ആണെങ്കിൽ പോലും, അതിനുള്ള കാരണം വ്യക്തമായി ചോദിച്ചു മനസിലാക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്.

എന്താണ് മുലപ്പാലിതര പൊടികൾ?

കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരമായി കൊടുക്കാൻ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏതാണ്ട് അതേ അളവിൽ ക്രമീകരിച്ചു നിർമിച്ചിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ ആണിവ.

✅നമ്മുടെ നാട്ടിൽ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന പൊടികൾ (dry powder) ആയിട്ടാണ് മിക്കവാറും ലഭിക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിൽ ദ്രാവക രൂപത്തിലും (liquid formula) ഇവ ലഭ്യമാണ്. ഇവയിലെ അടിസ്ഥാന പ്രോട്ടീൻ ഘടകം ഏതാണ് എന്നത് അനുസരിച്ചു മൂന്നു തരത്തിലുള്ള പൊടികൾ ഉണ്ട്

1) പശുവിൻ പാലിൽ നിന്നുണ്ടാക്കുന്നവ

നമ്മൾ വിപണിയിൽ കാണുന്ന സാധാരണ പൊടികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. പശുവിൻ പാൽ സംസ്‌കരിച്ചു, മുലപ്പാലിലെ പോഷകഘടങ്ങൾക്കു ഏതാണ്ട് തുല്യമായ അവസ്ഥയിലേക്ക് അതിനെ മാറ്റിയാണ് പൊടി രൂപത്തിൽ ലഭ്യമാക്കുന്നത്. (പശുവിൻ പാലിൽ മുലപ്പാലിൽ ഉള്ളതിനേക്കാൾ 3 മടങ്ങു പ്രോട്ടീൻ അധികമുണ്ട്, അതു എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലും അല്ല. Lactose, കൊഴുപ്പു , മറ്റു മൂലകങ്ങൾ എന്നിവയിലെല്ലാം സമാനമായ മാറ്റങ്ങളുണ്ട്).

2) സോയ പ്രോട്ടീൻ അടങ്ങിയ പൊടികൾ

പാലിന് പകരം സോയാബീൻ എന്ന എണ്ണക്കുരുവിൽ അടങ്ങിയ പ്രോട്ടീൻ സംസ്കരിച്ചാണ് ഇതിൽ ഉപയോഗിക്കുന്നത്. പശുവിൻ പാലിൽ അടങ്ങിയ പ്രോട്ടീനോടുള്ള അലർജി,പാലിനു മധുരം നൽകുന്ന ഘടകമായ lactose ദഹിപ്പിക്കാനാവാത്ത അവസ്ഥകൾ (lactose intolerance) ഇവയിലൊക്കെ പകരമായി സോയ ഫോർമുലകൾ നിര്ദേശിക്കാറുണ്ട്. മേൽപറഞ്ഞ അവസ്ഥകളിൽ അല്ലാതെ സോയ ഫോർമുലകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല, രുചിയിലും ഗുണത്തിലും അതിനു പാലിന്റെ താഴെയാണ് സ്ഥാനം.

3) പ്രോട്ടീനിനെ അമിനോ ആസിഡുകളായി വിഘടിപ്പിച്ചു ഉപയോഗിക്കുന്ന ഫോർമുലകൾ

പാൽ, സോയ തുടങ്ങിയവയിലുള്ള എല്ലാത്തരം പ്രോട്ടീനുകളോടും അലർജിയുള്ള കുട്ടികൾക്ക് കൊടുക്കാവുന്നത്. വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്നതും പൊതു വിപണിയിൽ വ്യാപകമല്ലാത്തതുമായ ഈ പൊടികൾക്കു കനത്ത വിലയുമാണ്.

✅അടിസ്ഥാനപരമായി പൊടികളിൽ ഈ വ്യതാസമേ ഉള്ളുവെങ്കിലും, കുട്ടികളുടെ വളർച്ചക്ക് സഹായകമാണ് എന്നു കണ്ടെത്തിട്ടിട്ടുള്ള ചില പോഷകഘടകങ്ങൾ (DHA, Probiotics) അധികമായി ചേർത്തിരിക്കുന്നു എന്നവകാശപ്പെടുന്ന പൊടികൾ വിപണിയിലുണ്ട്, ഇവക്കു വില കൂടുതലുമാണ്.

ഏതാണ് നല്ലതു എന്നു പലരും ചോദിക്കാറുണ്ട്. ഉത്തരം ഒന്നുമാത്രം- ഉപ്പോളം ഇല്ലല്ലോ ഉപ്പിലിട്ടത്, ‼

✅ഇതൊന്നും മുലപ്പാലിനോളം പോന്നവയല്ല. ഒന്നൊന്നിനെക്കാൾ വളരെ മെച്ചം എന്നു പറയാനുമില്ല, നിങ്ങളുടെ കീശക്കൊതുങ്ങുന്ന, കുഞ്ഞിന്റെ ഇഷ്ടത്തിനിങ്ങുന്ന (ചില കുറുമ്പന്മാർക്കു ചില ബ്രാൻഡുകൾ പിടിക്കില്ല, തുപ്പി കളയും) ഒന്നു വാങ്ങുക. ഒരു കാര്യം മനസിൽ വക്കുക, നല്ല വണ്ണം പാൽ കുടിക്കുന്ന ആരോഗ്യവാനായ കുഞ്ഞിന് ഒരു പാക്കറ്റ് പൊടി കഷ്ടിച്ചു ഒരാഴ്ചകാലത്തേക്കെ കാണുകയുള്ളൂ. വലിയ വിലയുള്ള പൊടികൾ വാങ്ങി നിങ്ങളുടെ കീശ കീറാതെ നോക്കുക.

പൊടിപ്പാൽ കൊടുക്കുകയാണെങ്കിൽ എപ്രകാരമാണ് അതു കൊടുക്കേണ്ടത്?

✅തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ പൊടി കലക്കാൻ ഉപയോഗിക്കാവൂ. വെളളം തിളപ്പിക്കുമ്പോൾ 5 മിനിട്ടു വെട്ടി തിളക്കുന്നു എന്ന് ഉറപ്പിക്കുക, വളരെ ‘തൊലിക്കട്ടിയുള്ള’ hepatitis A പോലെയുള്ള ചില അണുജീവികൾ നശിക്കാൻ ഇതാവശ്യമാണ്. നേരിയ ചൂടുള്ള വെള്ളത്തിലെ കട്ടയില്ലാതെ പൊടി കലങ്ങുകയുള്ളൂ. മുലപ്പാൽ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് ശരീരോഷ്മാവിലാണ്(37℃) അതുകൊണ്ടു തീരെ തണുത്ത പാൽ കുട്ടികൾക്ക് ഇഷ്ടമാവുകയുമില്ല.

✅പാൽപ്പൊടിയും വെള്ളവും ഏതു അനുപാതത്തിലാണ് കൂട്ടിയോജിപ്പിക്കേണ്ടത് എന്നു പൊടിയുടെ കവറിൽ കൊടുത്തിട്ടുണ്ടാവും, നമ്മുടെ നാട്ടിൽ സാധാരണ ലഭ്യമായതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പൊടികളെല്ലാം 30 മില്ലി വെള്ളത്തിനു ഒരു നികരെ സ്കൂപ് (level scoop) എന്ന കണക്കിനാണ് കലക്കേണ്ടത്.

✅ ‘ഏകദേശ’ കണക്കുകൾ ഒഴിവാക്കുക, 30 മില്ലി വെള്ളം കടകളിൽ കിട്ടുന്ന നിലവാരമുള്ള അളവ് പാത്രങ്ങളിൽ(ounce glass പോലുള്ളവ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും) തന്നെ അളന്നെടുക്കുക.

✅ പൊടിയളക്കാൻ, അതിന്റെ കവറിനുള്ളിൽ തന്നെ ലഭ്യമായ സ്കൂപ് ഉപയോഗിക്കുക. ഇങ്ങനെ കലക്കുന്ന പാലിന് ‘കട്ടി’ കൂടുതലാണെന്നും, കുഞ്ഞിന് ദഹിക്കില്ലെന്നും ഉപദേശവുമായി വരുന്നവരോട് ഒന്നു മാത്രം ചോദിക്കുക- മുലപ്പാലിൽ വെള്ളം ചേർത്താണോ നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്, അതേ ‘കട്ടി’ തന്നെയാണ് മേൽപറഞ്ഞ രീതിയിൽ കൃത്യമായി കലക്കുന്ന പൊടിപ്പാലിനും.

✅അതു നേർപ്പിച്ചു ഉപയോഗിച്ചാൽ കടുത്ത പോഷകാഹാരക്കുറവായിരിക്കും പരിണിത ഫലം. കട്ടി കൂടിയാലോ കുഞ്ഞിന് ലഭിക്കുന്ന ജലാംശം കുറയുകയും മലബന്ധവും മറ്റും ഉണ്ടാവുകയും ചെയ്യും. അതു കൊണ്ടു തോന്നിയ രീതിയിലുള്ള പാൽ കലക്കൽ ഒരു കാരണവശാലും നഹി നഹി.

 

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം – ആധുനിക വൈദ്യശാസ്ത്രം പറയുന്നത്

കുഞ്ഞുവാവയുടെ സംരക്ഷണം നല്ല രീതിയിൽ ആവാൻ ഗര്‍ഭിണിയാകുന്നതു മുതല്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാവരും കൂടിയങ്ങ് സ്ത്രീകളെ ഉപദേശിക്കാന്‍ തുടങ്ങും. പ്രസവം കഴിഞ്ഞാലോ, പണ്ടുമുതല്‍ തുടര്‍ന്നുപോരുന്ന ചില ചിട്ടകള്‍ പറഞ്ഞാവും ഉപദേശം. കുഞ്ഞുവാവയുടെ സംരക്ഷണ കാര്യത്തില്‍ പഴമക്കാര്‍ പിന്തുടര്‍ന്നുപോന്ന പലതും അബദ്ധങ്ങള്‍ മാത്രമല്ല, അപകടം കൂടിയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞുവാവയുടെ സംരക്ഷണം എന്നതിനെ പറ്റി ആധുനിക വൈദ്യശാസ്ത്രം പറയുന്നത് നോക്കൂ ;

അതിലെ കുറച്ചു കാര്യങ്ങൾ നോക്കിയാലോ…

1. കുഞ്ഞിന്റെ തലയുടെ ആകൃതി

കുഞ്ഞുവാവയുടെ സംരക്ഷണം

ചില കുഞ്ഞുങ്ങളുടെ തല അല്‍പ്പം നീണ്ടും നെറ്റി ഉന്തിയും ഒക്കെ കാണാറുണ്ട്. സുഖപ്രസവമാണെങ്കില്‍ പ്രത്യേകിച്ചും. കുഞ്ഞിന്റെ തലയോട്ടി പല ഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നായിട്ടേയുള്ളൂ. ജനനസമയത്ത് തലയോട്ടിക്ക് ഉറപ്പുണ്ടാകില്ല. ഈ പ്രത്യേകത കൊണ്ടുതന്നെയാണ് കുഞ്ഞിന്റെ തലക്ക് ഗര്‍ഭാശയമുഖത്തിലൂടെ കടന്നുവരാന്‍ കഴിയുന്നത്.

സമ്മര്‍ദ്ദം മൂലമാണ് ചിലപ്പോള്‍ തല നീളുന്നതും നെറ്റി ഉന്തുന്നതും. കുഞ്ഞ് കരയുമ്പോള്‍ ഉച്ചി പൊങ്ങിവരുന്നത് കണ്ടും പേടിക്കരുത്. ഇതൊക്കെ സാധാരണമാണെന്ന് ആദ്യം മനസ്സിലാക്കുക. കുഞ്ഞിന്റെ തലയോട്ടി പൂര്‍ണമായും ഉറയ്ക്കാന്‍ സത്യത്തില്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ എടുക്കാറുണ്ട്.

2. കുഞ്ഞു തലയില്‍ മുഴയോ തടിപ്പോ കാണുന്നുണ്ടോ?

പേടിക്കേണ്ടതില്ല. പ്രസവത്തിനിടയില്‍ ഞെങ്ങി ഞെരുങ്ങി കടന്നുവരുന്നതിനിടയില്‍ സംഭവിക്കുന്നതാണത്. കുറച്ച് ദിവസത്തിനകം മാറിക്കൊള്ളും. ഇതെല്ലാം തലയോട്ടിക്ക് പുറമെ കാണുന്ന ക്ഷതങ്ങളാണ്. ഇതുമൂലം കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിക്കുന്നില്ല.

3. കുഞ്ഞു മുഖത്തിന് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കുണ്ടോ?

മുഖം അല്‍പം വീര്‍ത്തതു പോലെയുണ്ടോ? മൂക്ക് ചപ്പിയിട്ടുണ്ടോ, ചെവി മടങ്ങിക്കിടക്കാണോ, താടി നീണ്ടിരിക്കാണോ, കുഞ്ഞിക്കണ്ണ് തുറക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടോ… – കാര്യമാക്കേണ്ട, എല്ലാം ദിവസങ്ങള്‍ക്കകം ശരിയാകും.

കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്ക് അല്‍പ്പം ചുവപ്പുനിറവും കണ്ടേക്കാം. ഇതിലും പേടിക്കാനൊന്നുമില്ല. ചെവി അല്‍പം വിടര്‍ന്നിരിക്കുകയോ മടങ്ങിയിരിക്കുകയോ ആയി കാണുകയാണെങ്കില്‍ മെല്ലെ തടവിക്കൊടുത്താല്‍ മതി. ശരിയായിക്കൊള്ളും.

4. ഇടയ്ക്കിടയ്ക്ക് തുമ്മുന്നുണ്ടോ?

കുഞ്ഞു വാവ തുമ്മുന്നത് അലര്‍ജി കൊണ്ടോ, അണുബാധ കൊണ്ടോ അല്ല. ഇതൊക്കെ സ്വാഭാവികം മാത്രമാണ്. അതുപോലെ കുഞ്ഞ് ശ്വസിക്കുമ്പോള്‍ മൂക്കടഞ്ഞതുപോലെയുള്ള ഒരു ചെറിയ ശബ്ദം കേള്‍ക്കുന്നുണ്ടോ.. ഇതിലും അസ്വാഭാവികത ഒന്നുമില്ലെന്ന് അറിയുക.

5. കുഞ്ഞിന്റെ സ്തനങ്ങള്‍ വീര്‍ത്തിരിക്കുകയും പാലുവരികയും ചെയ്യുന്നുണ്ടോ?

പെണ്‍കുട്ടിയായാലും കുഞ്ഞിന്റെ സ്തനങ്ങള്‍ ജന്മസമയത്ത് അല്‍പം വീര്‍ത്തിരിക്കുന്നതായും കല്ലിച്ചിരിക്കുന്നതായും ഞെക്കിയാല്‍ പാലുപോലുള്ള സ്രവം പുറത്തുവരുന്നതായും കാണാം. ഇത് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കാരണമാണ്. പേടിക്കേണ്ടതില്ല. ഞെക്കുകയും അമര്‍ത്തുകയും ഒന്നും വേണ്ട. ആദ്യ ആഴ്ചകളില്‍ തന്നെ തനിയെ മാറിക്കൊള്ളും.

6. കുഞ്ഞിന് ഉറക്കം കൂടുതലാണോ?

കുഞ്ഞുവാവയുടെ സംരക്ഷണം

ആദ്യ ആഴ്ചകളില്‍ കുഞ്ഞിന് ഉറക്കം കൂടുതലായിരിക്കും. ഇത് സ്വാഭാവികമാണ്. പ്രസവസമയത്ത് വേദന കുറയ്ക്കാന്‍ കഴിച്ച മരുന്നിന്റേയും, സിസേറിയന്‍ ചെയ്തവരില്‍ അതിന് ഉപയോഗിച്ച മരുന്നുകളുടെയും സൈഡ് എഫക്ട് കൊണ്ടും കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കൂടുതലായി ഉറങ്ങിയേക്കാം. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ ഉണര്‍ത്തി മുലയൂട്ടാന്‍ മറന്നുപോകാതിരിക്കുക.

7. കുഞ്ഞ് ആവശ്യത്തിന് ശ്വസിക്കുന്നില്ലേ?

എപ്പോഴും ഉറങ്ങുന്നതിനാല്‍ കുഞ്ഞിന്റെ ശ്വാസഗതി അമ്മമാര്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണാം. കാരണം, ചില സമയം കുഞ്ഞുങ്ങളുടെ ശ്വാസഗതി കൂടുന്നതും, ചിലപ്പോള്‍ ശ്വാസഗതി നിലച്ച പോലെയും അമ്മമാര്‍ക്ക് തോന്നാറുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല. പക്ഷേ, കുഞ്ഞ് കൂടുതല്‍ സമയം ശ്വാസമെടുക്കാത്തതുപോലെ തോന്നുകയോ, കുഞ്ഞിന് നീലനിറം ഉണ്ടാകുന്നതുപോലെ തോന്നുകയോ ചെയ്താല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കണം.

8. കുഞ്ഞിന്റെ കാലിന് വളവുണ്ടോ?

ജനിച്ച് ആദ്യദിനങ്ങളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതെങ്ങനെയോ അങ്ങനെ തന്നെയായിരിക്കും കിടക്കുമ്പോള്‍. കൈകാലുകള്‍ മടക്കി അവരുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും. കുഞ്ഞ് വളര്‍ന്ന് കാലുകളില്‍ ശരീരത്തിന്റെ ഭാരം താങ്ങുമ്പോള്‍ ഈ അവസ്ഥ മാറിക്കൊള്ളും.

9. കുഞ്ഞുനഖംകൊണ്ട് കുഞ്ഞിന് മുറിയുന്നുണ്ടോ?

നഖം പെട്ടെന്ന് പെട്ടെന്ന് വളരും. ആ നഖം തട്ടി കുഞ്ഞിന്റെ മുഖത്തും മറ്റും മുറിയാനും രക്തം പൊടിയാനും പാടുവരാനും ഒക്കെ സാധ്യത ഏറെയാണ്. കുഞ്ഞുറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക നെയില്‍ കട്ടര്‍ കൊണ്ടോ, ചെറിയ കത്രിക കൊണ്ടോ നഖം മുറിച്ചെടുക്കാം.കയ്യിൽ വേണമെങ്കിൽ സോക്സ് ധരിപ്പിക്കാം.

10. കുഞ്ഞിന്റെ വയര്‍ പൊക്കിളിന്റെ ഭാഗത്ത് വല്ലാതെ വീര്‍ത്തിരിക്കുന്നുണ്ടോ?

വിഷമിക്കേണ്ടതില്ല. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണിരിക്കും. ആ ഭാഗം നന്നായി ഉണങ്ങുംവരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊക്കിളിന് താഴെവെച്ച് ഉടുപ്പിക്കണം. ഡയപ്പറില്‍ നിന്ന് നനവ് പൊക്കിള്‍കൊടിയിലേക്ക് പടരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഭാഗത്തുനിന്ന് ചുവപ്പുനിറമുണ്ടാകുകയോ സ്രവം പുറത്തുവരികയോ ദുര്‍ഗന്ധമുണ്ടാകുകയോ ചെയ്താല്‍ ഉടനെ ഡോക്ടറെ കാണുക.

മുക്കുമ്പോഴും ചില കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം പൊങ്ങിവരാറുണ്ട്. പൊക്കിളിനിടുത്തുള്ള വയറിന്റെ ഭിത്തിയിലെ ചെറുസുഷിരത്തിലൂടെ കുഞ്ഞിന്റെ കുടല്‍ ചെറുതായി തള്ളി വരുന്നതുമൂലം ഉണ്ടാകുന്ന ഹെര്‍ണിയ എന്ന അവസ്ഥയാണിത്. ഇത് നിരുപദ്രവകാരിയാണ്. ഇതുമൂലം കുഞ്ഞിന് വേദനയൊന്നുമുണ്ടാകില്ല. കുഞ്ഞിന് ഒന്ന് രണ്ട് വയസ്സാകുമ്പോഴേക്കും ഇത് താനേ അടഞ്ഞ് ശരിയായിക്കൊള്ളും. കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയും മാറ്റിയെടുക്കാം.

11. കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങളുടെ കാര്യത്തിലും വേണം അല്‍പം ശ്രദ്ധ.

ശിശുവിന്റെ ജനനേന്ദ്രിയം ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അല്‍പ്പം വലുതായും വീര്‍ത്തിരിക്കുന്നതായും തോന്നിയേക്കാം. പെണ്‍കുട്ടികളില്‍ യോനീദളങ്ങള്‍ വീര്‍ത്തിരിക്കുന്നതായും പിങ്ക്നിറത്തില്‍ ഒരു ചെറിയ ഭാഗം തള്ളിനില്‍ക്കുന്നതായും കണ്ടേക്കാം. ചില പെണ്‍കുട്ടികളില്‍ വെള്ള നിറത്തിലുള്ള യോനീസ്രവം പുറത്തുവരുന്നതും മറ്റു ചിലരില്‍ അല്‍പം രക്തസ്രാവവും കണ്ടേക്കാം. ആര്‍ത്തവം പോലെ തോന്നിപ്പിക്കുന്ന ഈ പ്രതിഭാസം അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണ്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല.

ആണ്‍കുഞ്ഞുങ്ങളില്‍ വൃഷണസഞ്ചിക്ക് വീക്കം കണ്ടുവരാറുണ്ട്. ഇത് വൃഷണസഞ്ചിയില്‍ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്ന ഹൈഡ്രോക്സിന്‍ എന്ന അവസ്ഥ കാരണമാകാം. മൂന്നുമുതല്‍ ആറ്മാസം പ്രായമാകുന്നതിനിടയില്‍ ഇത് തനിയെ മാറിക്കൊള്ളും. ഇല്ലെങ്കില്‍ മാത്രം ഡോക്ടറെ കാണുക.

ലിംഗം വളഞ്ഞിരിക്കുന്നതും ഉദ്ധാരണമുണ്ടാകുന്നതും, പ്രത്യേകിച്ച് മൂത്രമൊഴിക്കുന്നതിന് മുമ്പ് സാധാരണം മാത്രമാണ്. ചില ആണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ദ്വാരമില്ലെന്ന് തോന്നുമെങ്കിലും ഒഴിക്കുമ്പോള്‍ മൂത്രം ദൂരെ വീഴുന്നുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

12. കുഞ്ഞു ശരീരത്തിലെ മറുകുകള്‍

കുഞ്ഞ് ശരീരത്തില്‍ പല മറുകുകള്‍ കണ്ടേക്കാം. ഇവയില്‍ ഭൂരിഭാഗവും ഒരുവയസ്സിനുള്ളില്‍ മാഞ്ഞുപോകും. കുഞ്ഞു ചര്‍മ്മത്തില്‍ കാണുന്ന ചെറിയചെറിയ കുരുക്കളും പേടിക്കേണ്ടതില്ല. ആഴ്ചകള്‍ക്കുള്ളില്‍ തനിയെ മാറിക്കൊള്ളും.

13. കുഞ്ഞുങ്ങളിലെ മഞ്ഞനിറം

കാണപ്പെടുന്ന മഞ്ഞനിറം ഇപ്പോഴത്തെ കുഞ്ഞുങ്ങളില്‍ സാധാരണയാണ്. ജനിച്ച് രണ്ടാംദിവസം മുതല്‍ രണ്ടാഴ്ച വരെ ഇത് കണ്ടേക്കാം. രക്തത്തിലെ ചുവന്ന രക്താണുകോശങ്ങള്‍ വിഘടിക്കുമ്പോഴുണ്ടാകുന്ന ബിലിറുബിന്‍ പുറംതള്ളാന്‍ ആദ്യദിനങ്ങളില്‍ നവജാതശിശുവിന്റെ കുഞ്ഞി കരളിന് പൂര്‍ണമായും സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മഞ്ഞനിറം കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കാണണം. ബിലിറൂബിന്റെ അളവ് ക്രമാതീതമായാല്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിച്ചേക്കാം.

രാവിലെ കുറച്ചുനേരം സൂര്യപ്രകാശമുള്ളിടത്തു കിടത്തുക. ഫോട്ടോ തെറാപ്പി ചെയ്യുക എന്നതും പ്രതിവിധിയാണ്.

14. കുഞ്ഞിന്റെ കൈവെള്ളയിലും കാല്‍പാദത്തിലും നീലനിറമുണ്ടോ?

ആദ്യമണിക്കൂറുകളില്‍ ഇങ്ങനെ നീലനിറം കണ്ടേക്കാം. ഇത് ഈ ഭാഗങ്ങളില്‍ തണുപ്പടിക്കുന്നത് കൊണ്ടാണ്. പേടിക്കേണ്ട.

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും ശരീരം മുഴുവനും നീലനിറം കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെയാകുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് ഉടന്‍ ചികിത്സ ആവശ്യമുണ്ട്.

വൃത്തിയായി കുഞ്ഞിനെ സംരക്ഷിക്കുക. സോപ്പിട്ടു കൈകഴുകി മാത്രം കുഞ്ഞിനെ എടുക്കുക. കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പുപയോഗിച്ച് കഴുകി, വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. അണുനാശിനികള്‍ ഉപയോഗിക്കണമെന്നില്ല. കുഞ്ഞിന്റെ തുണികള്‍ ഇസ്തിരിയിട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. നേര്‍ത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം കുഞ്ഞിനെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.

 

Related Topic ;

മുലപ്പാൽ – ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

ഇലക്കറികൾ

ഇലക്കറികൾ – കുഞ്ഞുരുളയിൽ അല്പം

ഇലക്കറികൾ എന്നും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയ ഈ ഭക്ഷണം എന്നും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ, പ്രഷർ മുതാലായ അസുഖങ്ങളെ നമുക്ക് ഒരു പരിധി വരെ തടയാം.

കുഞ്ഞുരുളയിൽ ഇനിയെന്നും അല്പം ഇലക്കറികളും കൂടി ആകാം.

ഇലക്കറികളുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്നും നമുക്ക് ഇനി ഇത് ഒഴിവാക്കാൻ കഴിയില്ല.എങ്കിൽ പിന്നെ ഏത് കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം, എന്ന് കൂടി അറിഞ്ഞാലോ?

✅ വൈറ്റമിൻ എ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ എ വളർച്ചയിലും ബുദ്ധിവികാസത്തിലും ,രോഗ പ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നൂറു ഗ്രാം ചീരയിൽ നമുക്ക് ദിവസേന ആവശ്യമായ വൈറ്റമിൻ എ യുടെ 87% അടങ്ങിയിട്ടുണ്ട്.

✅ വൈറ്റമിൻ കെ യും ഇലക്കറികളിൽ ധാരാളമുണ്ട്.കൂടാതെ വൈറ്റമിൻ സി യും ചില ബി കോംപ്ലക്സ് വൈറ്റമിനുകളും ഇലക്കറികളുണ്ട്.

✅ ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇവ. വിളർച്ച ഒഴിവാക്കാൻ ഗർഭിണികൾക്കും കുട്ടികൾക്കും ഇവ എത്ര വിശേഷപ്പെട്ടതാണെന്ന് എടുത്തു പറയേണ്ടല്ലോ അല്ലേ ..

✅ ബലമുള്ള എല്ലിനും പല്ലിനും കാൽസ്യം വേണമെന്ന് നിങ്ങൾക്കറിയാമല്ലോ. അത്യാവശ്യത്തിന് കാത്സ്യവും മഗ്നീഷ്യവും ഇലക്കറികളിലുണ്ട്. കരുത്താർന്ന്‌ നമ്മുടെ കുട്ടികൾ വളരാൻ അത് സഹായകമാകും.

✅ നാരുകളാൽ സമ്പുഷ്ടമാണ് ഭക്ഷ്യയോഗ്യമായ ഇലകൾ. അത് ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.

✅ ഇലക്കറികളിൽ ഉള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡൻറുകളും നമ്മുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

✅ കൊഴുപ്പും കൊളസ്ട്രോളും തീരെ കുറവാണ് ഇലക്കറികളിൽ.

❓ എത്ര കഴിക്കണം? ❓

✅സ്ത്രീകൾ ദിവസേന 100 ഗ്രാമും ,ആണുങ്ങൾ ദിവസേന 40 ഗ്രാമും ,പ്രീ സ്കൂൾ ( 4-6 വയസ്സ് ) മുതൽ മേലോട്ട് ഉള്ള കുട്ടികൾ 50 ഗ്രാമും വെച്ച് പ്രതിദിനം ഇലക്കറികൾ കഴിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.

✅പക്ഷേ നമ്മൾ നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്ന ഇലക്കറികളുടെ അളവ് എത്രയോ തുച്ഛമാണ്.

❓ ഏതൊക്കെ ഇലക്കറികൾ കഴിക്കാം?❓

നമ്മുടെ നാട്ടിൽ എത്രയോ തരം ഇലകൾ പാകം ചെയ്യാനായി ലഭ്യമാണ്. വളളിച്ചീര ,പാലക് ചീര ,വേലിച്ചീര, സൗഹൃദച്ചീര, കുsകൻ ചീര തുടങ്ങി ചീരകൾ തന്നെ എത്ര തരം.

മുരിങ്ങയില ,പയറിന്റെ ഇല ,മത്തനില തഴുതാമ ,തകര തുടങ്ങി നിരവധി ഇലകളുണ്ട് ഭക്ഷ്യയോഗ്യമായവ.

❓ ഇലക്കറികൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?❓

✅ഇലകൾ ശുദ്ധജലത്തിൽ നന്നായി കഴുകിയെടുക്കണം.( അര മണിക്കൂർ ശുദ്ധജലത്തിൽ മുക്കിയിടുന്നതും നന്ന്). കീടനാശിനിയുടെ അംശം കളയാനും ചെറു കീടങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും.

✅▪ കൂടുതൽ സമയം പാകം ചെയ്യുന്നത് അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കും.

✅▪ ഇലകൾ പാകം ചെയ്ത വെള്ളം ഊറ്റിക്കളയരുത്.

✅▪ കുട്ടികൾക്ക് എല്ലാവർക്കും ഇലക്കറികളുടെ രുചി ഇഷ്ടമാവണമെന്നില്ല. അതു കൊണ്ടു തന്നെ വൈവിധ്യമാർന്ന രുചികൾ പരീക്ഷിക്കാം. ചീര തിന്ന് മസിൽ പെരുപ്പിച്ച് നിൽക്കുന്ന പോപ്പോയെ കാണിച്ചു കൊടുക്കുകയും ചെയ്യാം വികൃതിക്കുട്ടന്മാർക്ക്.

✅▪ സൂപ്പർ മാർക്കറ്റിൽ നിന്നും വില കൂടിയ ഇലക്കറികൾ വാങ്ങണമെന്നില്ല കേട്ടോ. പ്രാദേശികമായി ലഭ്യമായ ഇലക്കറികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വീട്ടിൽ ഇവ കൃഷി ചെയ്യുകയുമാവാം. ശുദ്ധമായ ഇലക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം.

Related Topic ;

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

പൊടിപ്പാൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

ഗർഭകാലം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

മുലപ്പാൽ – ആദ്യ രുചി അമൃതം

മുലപ്പാൽ

മുലപ്പാൽ

ആദ്യ രുചി അമൃതം

കൊഴുത്തു തുടുത്ത് ഒാമനത്തമുള്ള കുഞ്ഞ്. എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. കുഞ്ഞു ജനിക്കുമ്പോൾ മുതൽ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാൽ  കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷി ച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാൽ  കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാലും , വിപണിയിൽ  കിട്ടുന്ന ടിൻഫുഡുകളും  , ബിസ്ക്കറ്റുകളും മറ്റു പലഹാരങ്ങളും തുടങ്ങിയ ഒരു നീണ്ട  മെനു ഉണ്ടാക്കിയെടുക്കും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു കൊച്ചുതടിയൻ ആകുകയും ചെയ്യും. അതിനു ശേഷമോ, കുഞ്ഞിനെപ്പോഴും അസുഖം തന്നെ!. പനി, കഫക്കെട്ട്, ശ്വാസംമുട്ടൽ , ചെവിവേദന തുടങ്ങി എന്നും ഒാരോരോ അസുഖങ്ങൾ. ഇതു പലപ്പോഴും മാരകരോഗങ്ങളിൽ വരെ എത്തിച്ചേരാം. അപ്പോഴും ഇതിനു കാരണം കുഞ്ഞിനെ ശീലിപ്പിച്ച തെറ്റായ ആഹാരരീതി യാണെന്ന് അമ്മമാർ  തിരിച്ചറിഞ്ഞെന്നുവരില്ല.

മുലപ്പാൽ

കൊടുക്കുന്തോറും ഏറിടും

കുഞ്ഞോമനയുടെ ആരോഗ്യത്തിനു പ്രകൃതി പകർന്നു  നല്‍കിയ അമൃതാണു മുലപ്പാൽ . ഇതു വേണ്ടവിധം ലഭിക്കാ തിരുന്നാല്‍ കുഞ്ഞിനു പലതരം അസുഖങ്ങളുണ്ടാകുകയും ചിലപ്പോള്‍ ശിശുമരണത്തില്‍പോലും കലാശിക്കുകയും ചെയ്യും. ജനിച്ചയുടന്‍ ഒരു മണിക്കൂറിനകം (സിസേറിയന്‍ പ്രസവമെങ്കില്‍ നാലുമണിക്കൂര്‍ വരെയാകാം) കുഞ്ഞിനു മുലപ്പാല്‍ നല്‍കണം. നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി പലരും അനുവര്‍ത്തിക്കാറുണ്ട്. ഇത് ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നാണു വിദഗ്ധമതം. പ്രസവശേഷം ആദ്യത്തെ ദിവസങ്ങളില്‍ അമ്മയ്ക്കു കുറച്ചു മുലപ്പാലേ ഉണ്ടാകൂ. കുഞ്ഞിന് ഇതു മതിയാകുമോ യെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. ഇൌ സമയത്ത് മുലപ്പാലിനു പകരമായി പൊടിപ്പാലോ പശുവിന്‍പാലോ കൊടുക്കരുത്. ആരോഗ്യവതി യായ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന് ആവശ്യമുള്ളതിലധികം മുലപ്പാല്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്ക പ്പെടും. മാത്രമല്ല കുഞ്ഞു കുടിക്കുന്തോറും പാല്‍ ഏറിവരികയും ചെയ്യും.

ആറു മാസം മുലപ്പാല്‍ മാത്രം

കുഞ്ഞിന് ആറുമാസമാകുംവരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കി ല്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. മാത്രമല്ല, മറ്റു ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുമ്പോള്‍ കുഞ്ഞിന് അസു ഖങ്ങളും അലര്‍ജികളും ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലും ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജിരോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. മാത്രമല്ല മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാ ല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പ്രസവം – നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

പ്രസവം - നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

പ്രസവം

പ്രസവം നിങ്ങളൊക്കെ നിർത്തിയോ അമ്മമാരെ?

പ്രസവം - നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവംനിർത്തൽ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാൽ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു തോന്നിയാൽ അതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും.

ഗർഭപാത്രത്തിൽ നിന്നുള്ള അണ്ഡവാഹിനിക്കുഴലിന്റെ തുടർച്ച തടയാൻ ഒന്നോരണ്ടോ സെന്റിമീറ്റർനീളത്തിൽ അണ്ഡവാഹിനിക്കുഴലിനെ മുറിച്ചുമാറ്റുകയും കെട്ടുകയും ചെയ്യുന്നതാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ഇതുമൂലം അണ്ഡോത്പാദനം നടന്നാലും അണ്ഡം ബീജവുമായുള്ള സംയോഗം നടക്കാതെ പോവുകയും ഗർഭധാരണം തടയപ്പെടുകയും ചെയ്യും.

വീണ്ടും ഗർഭധാരണം ആഗ്രഹിക്കുന്നുവെങ്കിൽ മുറിച്ചുകെട്ടിയ അണ്ഡവാഹിനിക്കുഴലിനെ വീണ്ടും യോജിപ്പിക്കണം. ലാപ്രോസ്കോപ്പി വഴിയും വയറുതുറന്നുള്ള ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഇപ്പോൾ നൂതനമായ റോബോർട്ടിക്ക് മിനിമൽ അക്സസ് സർജറിയും നിലവിലുണ്ട്. എന്നാൽ ശസ്ത്രക്രിയ വിജയകരമാകാൻ അണ്ഡവാഹിനിക്കുഴലിന്റെ മുകൾഭാഗത്തിനു ക്ഷതമില്ലാതിരിക്കുകയും കുഴലിന് നിശ്ചതയളവിൽ നീളമുണ്ടായിരിക്കുകയും വേണം. ശസ്ത്രക്രിയയ്ക്കു ശേഷം ഗർഭധാരണത്തിനുള്ള സാധ്യത 60 ശതമാനത്തോളമാണ്.

ഗർഭധാരണം അണ്ഡവാഹിനിക്കുഴലിൽ ആകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്കു താൽപ്പര്യം ഇല്ലെങ്കിൽ ഐ.വി.എഫ് രീതിയുണ്ട്. ഹോർമോണുകൾ നൽകി അണ്ഡോത്പാദനം നടത്തി അൾട്രാസൗണ്ട് സഹായത്തോടെ അണ്ഡത്തെ വേർതിരിച്ചെടുക്കുന്നു. ഇതിനെ ബീജവുമായി ചേർക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ഐ. വി. എഫ് വഴി ചെയ്യുന്നത്. 20 ശതമാനത്തോളം മുതൽ 30 ശതമാനത്തോളം വരെയാണ് ഈ ചികിത്സയയുടെ വിജയസാധ്യത. പ്രായം കൂടുന്നതിനു മുമ്പ് ഇവ ചെയ്യുന്നതാണ് ഉത്തമം.

Related Topic ;

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

പൊടിപ്പാൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്