പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കുട്ടികളുടെ ആരോഗ്യവും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് ചുരുക്കമാണ്. പേന മുതൽ വെള്ളം കുടിക്കുന്ന കുപ്പികൾ വരെ ഇന്ന് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിതമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം.

ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക്

നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം. ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.

1 –PET (Poly Ethylene Terephathalate)

2 – HDPE (High Density poly Ethylene)

3 – V (vinyl or PVC)

4 – LDPE (Low Density polyethylene)

5 – PP (Poly Propylene)

6 – PS (Polystyrene)

7 – others

ഇതിൽ 2,4,5 നമ്പറുകൾ ഉള്ള കുപ്പികൾ പാത്രങ്ങൾ എന്നിവ മാത്രമാണ് സുരക്ഷിതം. ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകൾ നമ്മുടെ ശരീരത്തിലെത്തിക്കുന്നു.ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല.

PET (Poly Ethylene Terephathalate)

ഇത് പെറ്റ് ആണ് (PET – Poly Ethylene Terephthalate). സാധാരണയായി കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും PET ബോട്ടിലിൽ ആണ് എത്തുന്നത്. ഒട്ടും ചൂടാവാത്ത സാധനം ഒരേയൊരു പ്രാവശ്യം നിറക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ചൂട് വെള്ളം നിറച്ചാൽ ഇതിലുള്ള Bisphinol A, Antimony Trioxide തുടങ്ങിയ കെമിക്കലുകൾ ശരീരത്തിൽ കടന്ന് ക്യാൻസറിനും വന്ധ്യതയ്ക്കും വഴി തെളിക്കുന്നു.

നിർഭാഗ്യവശാൽ ഇന്ന് ചെറിയ കടകളിലും സൂപ്പർമാർക്കറ്റുകളിലും വരെ കുട്ടികളെ കാത്തിരിക്കുന്നത് PET ബോട്ടിലുകളും ഫുഡ് കണ്ടയനിറകളും ആണ്. അല്ലങ്കിൽ എത് കാറ്റഗറിയിലാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത ഇവയിലാണ് അമ്മമാർ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്. ഒരു പ്രാവശ്യം ഉപയോഗിക്കേണ്ട ഈ പാത്രമാണ് ചൂടാറാത്ത ഭക്ഷണവും വെള്ളവും നമ്മുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങൾക്ക് വർഷം മുഴുവൻ കൊടുത്തു വിടുന്നത്

മറ്റ് വസ്തുക്കൾ വാങ്ങുമ്പോൾ ഫ്രീയായി കിട്ടുന്നവയും പരിശോധിക്കുക. നിലവാരമില്ലാത്തവ ഉപേക്ഷിക്കുക. നമ്മൾ അറിയാതെ തന്നെ ശരീരം ആഹാരസാധനങ്ങളിലൂടെയും മറ്റും പലതരത്തിൽ കെമിക്കലുകളാൽ അപകടത്തിലാകുന്നുണ്ട്. എന്നാൽ ഇതുപോലെ ഒഴിവാക്കാനാകുന്ന അപകടങ്ങളെ നമുക്ക് തിരിച്ചറിയാം. ഒഴിവാക്കാം.

നമുക്ക് വലുത് നമ്മുടെ ആരോഗ്യം, വരും തലമുറയുടെ ആരോഗ്യം.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.