കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ ശ്രെദ്ധിക്കുക
കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും ചില ലക്ഷണങ്ങള്‍ അവരിലെ രോഗാവസ്ഥ അറിയിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക.
ശക്തി കുറഞ്ഞ നീണ്ടുനില്‍ക്കുന്ന പനി, ആലസ്യവും ക്ഷീണവും, തലവേദന, ചില കുട്ടികളില്‍ മണവും രൂചിയും നഷ്ടപ്പെടുക എന്നിവയാണ് കുട്ടികളിലെ പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപ്പെടും.
ലണ്ടനിലെ കിംഗ്സ് കോളജ്, ഗയ്സ്, സെന്റ് തോമസ് ആശുപത്രികള്‍, ഡാറ്റ സയന്‍സ് കമ്ബനിയായ സോയ് എന്നിവ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം മനസ്സിലായത്.
കൊവിഡ് പോസിറ്റീവായ 200 കുട്ടികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ മൂന്നിലൊരു കുട്ടിക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികളില്‍ മൂന്നാഴ്ച വരെ കൊറോണ വൈറസ് നിലനിന്നതായും കണ്ടെത്തിയിട്ടുണ്ട്.
Read :
രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്
ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!
മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ
കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ
അനീമിയ കുട്ടികളിൽ – ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്
കടപ്പാട് ;
@ Real News Kerala