ഉരുളക്കിഴങ്ങ് ഗർഭിണികൾക്ക് കഴിക്കാമോ
ഉരുളക്കിഴങ്ങ് എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ്. തോരൻ വെച്ചും ചാറാക്കിയും മെഴുക്കുവരട്ടിയും ഫ്രൈ ചെയ്തുമൊക്കെ കഴിക്കാൻ വളറെ സ്വാദും ഉള്ളതാണിതിന്. എന്നാൽ ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. ഗര്‍ഭിണികളില്‍ വരുന്ന പ്രമേഹം ഏറെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. നല്ലൊരു ശതമാനം ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്.
ഏകദേശം 2-5% ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥയുണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കു്നനത്. ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. ചികിത്സിച്ചില്ലെങ്കില്‍ പ്രസവസമയത്തോ അതിനു മുന്‍പോ ഗര്‍ഭിണിക്ക് അപകടം സംഭവിക്കാവുന്ന അവസ്ഥ ആണിത്. മാത്രമല്ല ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യതയുമുണ്ട്. ഗര്‍ഭകാലത്ത് മാത്രം വരുന്ന അവസ്ഥയാണ് ജസ്റ്റേഷണല്‍ ഡയബറ്റിസ്. പ്രസവിച്ച ശേഷം 90 ശതമാനം ഗര്‍ഭിണികളിലും ജിഡിഎം അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ രണ്ടോ അഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ മിക്കവാറും എല്ലാ പെണ്‍കുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താം. അമിതവണ്ണം ഉള്ളവര്‍, വൈകിയുള്ള ഗര്‍ഭധാരണം, പാരമ്ബര്യമായി പ്രമേഹചരിത്രമുള്ളവര്‍ എന്നിവര്‍ ജസ്റ്റേഷണല്‍ ഡയബറ്റിസ് ഭയക്കണം. ഇതില്‍ ആഹാരരീതിയില്‍ ഉരുളക്കിഴങ്ങിന് ഏറെ പങ്കുണ്ട്.
ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗർഭകാലത്തെ പ്രമേഹത്തിന് കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം.
- വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് പ്ലാസ്മ ഗ്ലൂക്കോസ് അളവ് വര്‍ധിപ്പിക്കാനും പ്രമേഹം വര്‍ധിപ്പിക്കാനും കാരണമാകും.
- ഹൈ സ്റ്റാര്‍ച്ച് അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.
- ഹൈ സ്റ്റാര്‍ച്ച് അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.
രണ്ടു മണിക്കൂറില്‍ 140-ല്‍ താഴെ നില്ക്കണമെന്നു മറ്റു രോഗികളോടു പറയുമ്ബോള്‍ ജിഡിഎം ഉള്ള അമ്മമാര്‍ക്ക് ഇത് 120-ല്‍ താഴെയാണ്. ഫാസ്റ്റിങ് ഗ്ലൂക്കോസ് 90-ല്‍ താഴെയും. ഗര്‍ഭിണികള്‍ക്കുള്ള നോര്‍മല്‍ വ്യത്യസ്തമാണ്. ഇത്തരത്തില്‍ നോര്‍മല്‍ താഴെ നിര്‍ത്തുമ്ബോള്‍ പഞ്ചസാര കുറയാനും പാടില്ല. ഇത് കൂടാതെയും കുറയാതെയും കൊണ്ടുപോകുന്നത് ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അതീവ ശ്രമകരമാണ്.
മലയാളം ആരോഗ്യ ടിപ്സ്
Related Topic ;
പ്രെഗ്നൻസി – സ്ത്രീകൾ അറിയേണ്ടതെല്ലാം
ആർത്തവം പ്രസവശേഷം എപ്പോൾ ഉണ്ടാകും
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്