അമ്മമാരുടെ ദേഷ്യം കുട്ടികളോട്

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

അമ്മമാരുടെ ദേഷ്യം എന്നും കൂടുതലും കാണിക്കുന്നത് കുട്ടികൾക്ക് നേരെയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ മക്കളോട് ദേഷ്യപ്പെടുന്ന അമ്മമാരുണ്ട്.നിങ്ങളൊക്കെ മക്കളോട് ദേഷ്യപ്പെടാറുണ്ടോ ???

ന്യൂ ജനറേഷൻ മമ്മിമാരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഈ കലിതുള്ളൽ. എത്ര വേണ്ടെന്നു വച്ചാലും ജോലി കഴിഞ്ഞ് മടുത്ത് കയറിവരുമ്പോൾ പൊട്ടിത്തെറികളുണ്ടാകുക സ്വാഭാവികമാണ്. ജോലിയും ജീവിതവും കുട്ടിയെ നോക്കലും എല്ലാം കൂടി ബാലൻസ് െചയ്ത് കൊണ്ടുപോകുന്നത് സൃഷ്ടിക്കുന്ന ആശങ്കകൾ, ഈ പിരിമുറുക്കം സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം…ഇതിനെല്ലാമിടയിൽ താൻ കുട്ടിയോട് നീതി പുലർത്തുന്നില്ല എന്ന കുറ്റബോധം… സ്ത്രീശരീരത്തിന്റേതായ ഹോർമോൺ താളംതെറ്റലുകൾ… ഇതെല്ലാം ചേർന്നാണ് അമ്മമാരെ മുൻകോപക്കാരാക്കുന്നത്.

കണക്കു പഠിപ്പിക്കാൻ കൂട്ടിരുന്നതാണ് അമ്മ. എത്ര പറഞ്ഞുകൊടുത്തിട്ടും കണക്കിലെ സമവാക്യം കുഞ്ഞിന്റെ തലയിൽ കയറുന്നില്ല. മൂന്നു നാലു തവണ ആയപ്പോഴേക്കും അമ്മയ്ക്കു ദേഷ്യം വന്നു. കൊടുത്തു കുഞ്ഞിത്തുടയിൽ ഒരു നുള്ള്!!!.

കുട്ടി ആർത്തലച്ച് കരയാൻ തുടങ്ങി. അതോടെ കോപാവേശിതയായി അമ്മ അലറി. “തിരുമണ്ടി… കാറാതെ എഴുന്നേറ്റു പോകുന്നുണ്ടോ?”. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് തിരിച്ചലറി. “നീയാ മണ്ടി… നീ ഇനി എന്നെ പഠിപ്പിക്കേണ്ട”.  ഇതൊക്കെ കാണുമ്പോൾ വീട്ടിലെ മുതിർന്നവർ പറയും. നീ കുട്ടിയോട് ചാടിക്കടിക്കല്ലേ…അതിനോട് ഇത്തിരി സമാധാനമായി സംസാരിക്കൂ എന്ന്.

ഇതിൽ അൽപം സത്യമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. മാതാപിതാക്കളുടെ വൈകാരികാവസ്ഥ കുട്ടികളുടെ വൈകാരികമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്.

ഇതിനായി മാതാപിതാക്കളെയും കുട്ടികളെയും കൂട്ടി ഒരു പസിൽ പൂർത്തിയാക്കാൻ ഏൽപിച്ചു. അവസാന അഞ്ചു മിനിറ്റിൽ മാത്രം മാതാപിതാക്കൾക്ക് കുട്ടിയെ സഹായിക്കാം എന്നായിരുന്നു നിർദേശം. ശാന്തതയോടെ അതു ചെയ്യാൻ ശ്രമിച്ച മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ പിരിമുറുക്കമില്ലാതെ സ്വയം നിയന്ത്രിക്കാൻ പരിശീലിപ്പിക്കാനായി.

ഇസിജി മോണിറ്ററിങ് വഴി രണ്ടുകൂട്ടരുടേയും വൈകാരിക അവസ്ഥ സൂക്‌ഷ്മമായി അപഗ്രഥിച്ചപ്പോൾ മാതാപിതാക്കളുടെ വൈകാരിക വിക്ഷോഭങ്ങൾ അബോധമായി കുട്ടികളിലേക്കും പടരുന്നതായി കണ്ടെത്തി. കോ–റെഗുലേഷൻ എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.
മാതാപിതാക്കളുടെ നാഡീസംവിധാനത്തിന്റെ പ്രവർത്തനം കുട്ടികളുടെ നാഡീവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അപ്പോൾ എന്താണ് പരിഹാരം? 

✅ആദ്യം ചെയ്യേണ്ടത് കുട്ടിയോട് പ്രതികരിക്കുന്നതിന് മുൻപ് ഈ പോസ്റ്റിനെ പറ്റി ഒന്നാലോചിക്കുക .എന്നിട്ട് 10 മിനിറ്റുനേരം ഒരു ബ്രേക്കെടുക്കുക. ഈ സമയം കൊണ്ട് തിളച്ചുമറിയുന്ന കോപം ഒന്നടങ്ങും. ശാന്തമായി പ്രതികരിക്കാനുള്ള മനസാന്നിധ്യമുണ്ടാകും.

✅ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്.

✅കുട്ടിയെ കുറ്റപ്പെടുത്താനാകും ആദ്യം തോന്നുക. പക്ഷേ നിങ്ങളിലെ നെഗറ്റിവിറ്റി കുട്ടിയിലേക്ക് കൂടി പകരാം എന്നതല്ലാതെ യാതൊരു കാര്യവുമില്ല. കൂർത്തവാക്കുകൾ കുട്ടിയെ മുറിവേൽപിക്കുകയും ചെയ്യും., ‘തറയിൽ ഇങ്ങനെ കുത്തിവരച്ച് വൃത്തികേടാക്കിയത് ശരിയായില്ല, അമ്മയുടെ മൊബൈൽ പൊട്ടിച്ചതും തെറ്റായിപ്പോയി ’ എന്നു കുട്ടിയോട് പറയാം.

✅എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത മാറ്റിവച്ചേക്കൂ. ഭിത്തികളിൽ കുറച്ച് കോറിവരയലുകൾ ഉണ്ടായാലോ പുസ്തകങ്ങളും കളിക്കോപ്പുകളും സ്ഥാനം തെറ്റി ഇരുന്നാലോ ലോകം കീഴ്മേൽ മറിയില്ല. കുട്ടികളുള്ള വീട്ടിൽ ഇതൊക്കെ സാധാരണം തന്നെയാണ്.

✅ഏതു കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ചിന്തിച്ചുറപ്പിക്കുക. അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക.

✅പങ്കാളിയേക്കൂടി വീട്ടുചുമതലകളിൽ പങ്കെടുപ്പിക്കുക. ചെറിയ സഹായങ്ങളെ പോലും അംഗീകരിക്കുക, അഭിനന്ദിച്ചു പറയുക. ചെറിയ സഹായം പോലും വലിയ ആശ്വാസമാകുന്നുവെന്ന് അറിയിക്കുക.

✅മറ്റ് അമ്മമാരോട് സംസാരിക്കുക. അവർ കാര്യങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് ചോദിച്ചറിയുക.

♥അമ്മമാർ സ്വന്തമായി അൽപസമയം മാറ്റിവയ്ക്കുക. ഒരു 10 മിനിറ്റായാലും മതി. നഖങ്ങളിലെ പഴയ പോളിഷ് മാറ്റി പുതിയതിടാം. എണ്ണ തേച്ചുള്ള കുളിയാകാം. അല്ലെങ്കിൽ പ്രിയപ്പെട്ട പാട്ടു കേട്ടുകൊണ്ട് നല്ലൊരു കാപ്പി കുടിക്കുന്നതാകാം. കുറച്ചുകൂടി സമയം കിട്ടുമെങ്കിൽ ജിം ക്ലാസ്സിനോ യോഗയ്ക്കോ ചേരാം. ചെറിയൊരു കാര്യം പോലും വലിയ സന്തോഷം തരും. ♥

മലയാളം ആരോഗ്യ ടിപ്സ്

Read More:

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

നവജാതശിശു പരിചരണം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Comments (1)

Helpful message

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.