തേൻ ഉപയോഗം – ചെറുതേൻ ഗുണങ്ങൾ

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ

തേൻ ഉപയോഗം – ചെറുതേൻ ഗുണങ്ങൾ

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

തേൻ ഉപയോഗം: തേൻ ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ്. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേൻ തേനീച്ചകളുടെ രാസാഗ്നികളുടെ പ്രവർ ത്തനഫലമായി തേനായി മാറുന്നു.

തേൻ ചൂടുള്ള പദാർത്ഥങ്ങളിൽ ഉപയോഗിക്കാമോ

ജലാംശം കഴിഞ്ഞാൽ വിവിധയിനം പഞ്ചസാരകളാണ് തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്. ചില വിറ്റാമിനുകൾ, മൂലകങ്ങൾ, രാസഗ്നികൾ എന്നിവയും തേനിലടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ തേനുപയോഗിക്കാം. ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധമായും  ഉപയോഗിച്ചു വരുന്നു.

ചെറുതേൻ, വൻതേൻ

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ
ചെറുതേൻ

ഇന്ത്യയിൽ വിവിധയിനം തേനീച്ചകളുണ്ട്. ഈ തേനീച്ചകളിൽ നിന്നു ശേഖരിക്കുന്ന തേനുകൾ വ്യത്യാസമുള്ളതായിരിക്കും. കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്നവ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു. ഞൊടിയൽ, ഇറ്റാലിയൻ എന്നീ തേനിച്ച ഇനങ്ങളെ വളർത്തിയും തേൻ ശേഖരിക്കാറുണ്ട്. ഈ തേനുകളെല്ലാംതന്നെ അതാതു ഇനം തേനീച്ചകളുടെ പേരു ചേർത്താണ് സാധാരണയായി അറിയപ്പെടുന്നത്. ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും. ഒട്ടനവധി ഔഷധ സസ്യങ്ങളുടെ പൂക്കളിൽ നിന്നും തേൻ ശേഖരിക്കുന്നതിനാൽ ചെറുതേനിന് ഔഷധഗുണമുണ്ട്.

തേൻ ഉപയോഗം - വൻതേൻ ഗുണങ്ങൾ
വൻതേൻ

 

തേനും ചൂടുള്ള പദാർഥങ്ങളും

തേൻ ചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വയറു കുറയാനും വണ്ണം കുറയാനും ഒക്കെ നല്ലതാണെന്നു നമ്മൾ കേട്ടിട്ടുണ്ട്..എന്നാൽ
ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചൂടാക്കുന്നതും ഒക്കെ അപകടകരമാണെന്നാണ് ആയുർവേദം പറയുന്നത്! .

മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് പലരുടെയും ശീലമാണ്. പഞ്ചസാരയെക്കാള്‍ ഗുണമുള്ള വസ്തു എന്ന നിലയ്ക്കും ഇതു ചേര്‍ക്കാറുണ്ട്. ചൂടുപാലിലും വെള്ളത്തിലും തേന്‍ ചേര്‍ത്തു കുടിക്കുന്നത് പലർക്കുമൊരു ശീലമാണ്. അതിരാവിലെ ചൂടു വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നവരാണ്‌ നല്ലൊരു ശതമാനം ആളുകളും.

തേൻ ഉപയോഗം - ചെറുതേൻ ഗുണങ്ങൾ

ചൂടു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് നല്ലതാണെന്നാണ് വിശ്വാസം. ഇതു തെറ്റാണ്. കാരണം തേനിനെ പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ല‍. ഇതു ചൂടായാല്‍ ശരീരത്തിലെത്തുമ്പോള്‍  വിഷമാകും.

തേന്‍ എങ്ങനെയാണോ നമുക്ക് ലഭിക്കുന്നത് അതുപോലെ തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി പാലില്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. ഷുഗറിന്റെ അംശമുള്ള എന്തും ചൂടാക്കിയാല്‍ അത് 5-hydroxymethylfurfural ( HMF ) എന്ന രാസവസ്തുവുണ്ടാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ദീർഘകാലം സൂക്ഷിക്കാൻ

ചില സ്രോതസുകളിൽ നിന്നും ലഭിക്കുന്ന തേനുകൾ ദീർഘകാലം സൂക്ഷിക്കുകയോ ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്താൽ അടിയിൽ പഞ്ചസാര പരലുകൾ രൂപപ്പെടുന്നതായി കാണാം. ഇതു തേനിനു ഗുണനിലവാരമില്ലാത്തതിനാലല്ല. തേനിലുള്ള പഞ്ചസാരകൾ അടിഞ്ഞുകൂടി പരലുകളായി മാറുന്നതാണ്. ഇത്തരം തേനുകൾ പാത്രത്തോടെ ചെറുചൂട് വെള്ളത്തിൽ കുറച്ചു സമയം വച്ചിരുന്നാൽ പലരുകൾ അലിഞ്ഞ് പഴയ രീതിയിലായി കിട്ടും. സുക്രോസിന്റെ അംശം കൂടിയ സ്രോതസിൽ നിന്നുള്ള തേനിലാണ് ഈ പരൽ രൂപീകരണം കൂടുതലായി കാണുന്നത്.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

സപ്പോട്ട – ഇതിനു ഇത്രയേറെ ഗുണങ്ങളോ

ആന്റിബയോട്ടിക് ഗുളികകൾ – ചില പ്രധാന വസ്തുതകൾ

ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 7 ഗുണങ്ങള്‍

പാഷൻ ഫ്രൂട്ട്

പപ്പായ ഇല ക്യാൻസറിനെ പ്രതിരോധിക്കും

കൂടുതൽ അറിയാൻ:  മലയാളം ആരോഗ്യ ടിപ്സ്