മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം 

മലബന്ധം

മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം

മലബന്ധം മുതിര്‍ന്നവരൈ മാത്രമല്ല, കുഞ്ഞുങ്ങളേയും അലട്ടുന്ന പ്രശ്‌നമാണ്. നവജാത ശിശുക്കള്‍ക്കു വരെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് ഏറെ അസ്വസ്ഥതകള്‍ നല്‍കുന്ന ഒന്നുമാണിത്. കുഞ്ഞുങ്ങളിലെ ഇത്തരം മലബന്ധം മാതാപിതാക്കള്‍ക്കും ഏറെ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും ഇത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളുടെ കുടല്‍ ആരോഗ്യം പൊതുവേ ദുര്‍ബലമായതാണ് കാരണം. എങ്കില്‍പ്പോലും, ഇത് കുഞ്ഞുങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കാം. കുടിയ്ക്കുന്ന പാല്‍ മുതല്‍ ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കട്ടി ഭക്ഷണം വരെ ഇതിനു കാരണമാകുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് നല്ലതുപോലെ മുലപ്പാലും വെള്ളവും നല്‍കുകയുമാകാം. തിളപ്പിച്ചാറ്റിയ വെളളം എന്നതു പ്രധാനം. കുഞ്ഞുങ്ങളുടെ ഇത്തരം പ്രശ്‌നത്തിന് പ്രകൃതിദത്തമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇതിനെക്കുറിച്ചറിയാൻ താഴേയ്ക്ക് വായിച്ചു നോക്കൂ .

മലബന്ധം എന്നാൽ എന്ത് ?

ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്നുദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത്. കൂടാതെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നാനും മലം പൂർണമായും പുറത്തുപോയില്ലെന്ന് തോന്നാനുമിടയുണ്ട്.

 

ഉണക്ക മുന്തിരി

മലബന്ധം

ഉണക്ക മുന്തിരി കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് കുഞ്ഞുങ്ങളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്തി കൈ കൊണ്ടു നല്ലതു പോലെ പിഴിഞ്ഞു ചേര്‍ത്ത് ഈ വെള്ളം കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലെ മലബന്ധം മാറ്റാനുളള നല്ലൊരു പരിഹാരമാണിത്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെങ്കില്‍ ഈ വെള്ളം നല്‍കാം. ഒരു വയസിന് മീതേ പ്രായമെങ്കില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയും ചെയ്യാം.

also read : മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

 

​വെളിച്ചെണ്ണ

മലബന്ധം

വെളിച്ചെണ്ണ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നാച്വറല്‍ ലാക്‌സേറ്റീവാണ്. 2 മില്ലി വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, അതായത് നല്ല ശുദ്ധമായ കോക്കനട്ട് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കാം. ഇത് ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങളിലാണ്. ഇതിലും താഴെയുള്ള കുഞ്ഞുങ്ങളുടെ മലദ്വാരത്തിന് സമീപമായി വെളിച്ചെണ്ണ ലേശം പുരട്ടിക്കൊടുക്കുന്നത് നല്ലതാണ്. നല്ല വൃത്തിയായി ചെയ്യുകയെന്നത് പ്രധാനം.

 

തക്കാളി ജ്യൂസ്

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തക്കാളി ജ്യൂസ് നല്‍കാം. ഇത് നല്ല ശോധനയ്ക്കു സഹായിക്കും. മലബന്ധം നീക്കാന്‍ സഹായിക്കും. തക്കാളി ജ്യൂസ് നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ലേശം ശര്‍ക്കരയും വേണമെങ്കില്‍ ചേര്‍ക്കാം. ശര്‍ക്കരയും നല്ല ശോധനയ്ക്കു നല്ലതാണ്. കുഞ്ഞിന് അയേണ്‍ സമ്പുഷ്ടമായ കോമ്പോ കൂടിയാണിത്. കൂടുതല്‍ നല്‍കരുത്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ നല്‍കിയാല്‍ മതിയാകും. കുഞ്ഞാവയുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

 

പപ്പായ

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്ല പഴുത്ത പപ്പായ നല്‍കുന്നതും നല്ലതാണ്. പപ്പായ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് നല്ലൊരു ലാക്‌സേറ്റീവാണ്. ഇതിലെ പാപ്പെയ്ന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇത് കഴിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ജ്യൂസായി നല്‍കാം. ശരീരത്തിന് ഏറെ പോഷണം നല്‍കുന്ന ഒന്നു കൂടിയാണിത്. പപ്പായയില്‍ പല തരത്തിലെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

​also read : ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം

മലബന്ധം

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം നിറച്ച് കുട്ടിയെ ഇതില്‍ 15 മിനിറ്റ് ഇരുത്തുന്നത് നല്ലതാണ്. വെള്ളത്തിന്റെ ചൂട് മലവിസര്‍ജനത്തിന് സഹായിക്കുന്ന മസിലുകളുടെ റിലാക്‌സേഷന് സഹായിക്കുന്നു. ഇതിലൂടെ ശോധന ലഭിയ്ക്കുന്നു. ഇതു പോലെ ചെറിയ ചൂടുളള കടുകെണ്ണയോ വെളിച്ചെണ്ണയോ കൊണ്ട് കുഞ്ഞിന്റെ വയര്‍ ഭാഗത്ത് അല്‍പനേരം ക്ലോക്ക് വൈസ്, അതായത് ഒരേ ദിശയില്‍ റൗണ്ട് ആയി മസാജ് ചെയ്യാം. ഇതും ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നാണ്.

 

 

 

സെർവിക്കൽ കാൻസർ : Cervical Cancer Symptoms

സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ : Cervical Cancer Symptoms

സെർവിക്കൽ കാൻസർ സ്ത്രീയിലെ ഗര്ഭപാത്രത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കാൻസറാണ്. സെർവിക്സ് മേഖലയിൽ അസാധാരണമായ സെൽ വളർച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറാണിത്.

സെർവിക്കൽ കാൻസർ

കാൻസർ ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയുള്ള ഒരു അവസ്ഥയാണ്. അത് വളരാൻ തുടങ്ങിയ ആ അവയവത്തിന്റെ അല്ലെങ്കിൽ സെല്ലിന്റെ പേരിലാണ് ഇതിന് പേര് നൽകുന്നത്.

ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണ് സെര്‍വിക്കല്‍ കാന്‍സര്‍. ലോകത്തിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദ(സെർവിക്കൽ കാൻസർ) (cervical cancer) കേസുകൾ ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും. ഇതിൽ ഏറ്റവും പ്രധാനം ലക്ഷണങ്ങൾ കണ്ടെത്തുക എന്നത് തന്നെയാണ്.

ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭപാത്രത്തിൻറെ ഏറ്റവും അടിവശത്തെ ഭാഗമായ സെർവിക്സിലാണ് ഈ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്. ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്. ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയിൽ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയെല്ലാം സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ, ദുർബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗർഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രത്യേകത

സെർവിക്കൽ കാൻസർ

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല. # നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?
  1. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
  2. കൂടുതല്‍ പ്രസവിക്കുന്നവര്‍.
  3. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
  4. ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
  5. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?
  1. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
  2. അമിതമായ വെള്ളപോക്ക്.
  3. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
  4. സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
  5. ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാം?

സെർവിക്കൽ കാൻസർ

  1. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയര്‍ പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്‌കോപ്പിനടിയില്‍ വെച്ചു നോക്കി കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. 30 വയസ്സില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.
  2. ഇതേ കോശങ്ങളില്‍ തന്നെ എച്ച്.പി.വി. ഡി.എന്‍.എ. ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവ് അല്പം കൂടുമെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇത് ചെയ്താല്‍ മതിയാവും. പാപ്‌സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എച്ച്.പി.വി.ഡി.എന്‍.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.
  3. പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പോസ്‌കോപ്പി. ഇത് എല്ലാ ആശുപത്രികളിലും ലഭ്യമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അയൊഡൈന്‍, അസെറ്റിക് ആസിഡ് തുടങ്ങിയവ സെര്‍വിക്‌സില്‍ പുരട്ടി സംശയം തോന്നുന്നിടത്തുന്നു മാത്രം ബയോപ്‌സി എടുത്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ക്കു മാത്രം കോള്‍പോസ്‌കോപ്പിയുടെ കൂടെ തന്നെ ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.

മേല്‍ പറഞ്ഞ സ്‌ക്രീനിങ് ടെസ്റ്റുകളൊക്കെ സെര്‍വിക്കല്‍ കാന്‍സര്‍ വന്നുകഴിഞ്ഞോ, അല്ലെങ്കില്‍ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ സ്റ്റേജിലോ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ്. 100 ശതമാനം ഫലവത്തായി സെര്‍വിക്കല്‍ കാന്‍സറിനെ ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.

വാക്‌സിനുകള്‍ മൂന്നുതരം ​

എച്ച്.പി.വി. വാക്‌സിന്‍ സെര്‍വിക്കല്‍ കാന്‍സറിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗമാണ്.

  1. ബൈവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 16,18 ന് എതിരായിട്ടുള്ളത്)
  2. ക്വാഡ്രിവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 6, 11, 16, 18)
  3. നാനോവാലന്റ് വാക്‌സിന്‍ (ഒന്‍പത് തരം എച്ച്.പി.വി. വൈറസിന് എതിരായിട്ടുള്ളത്)

സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും ഈ വാക്‌സിന്‍ പ്രതിരോധിക്കുന്നു.

എച്ച്.പി.വി. വാക്സിന്‍ നല്‍കേണ്ടത് ആര്‍ക്കാണ് ?

വാക്സിന്റെ തരം അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പു തന്നെ വാക്സിനേഷന് വിധേയരാകുന്നതാണ് ഏറ്റവും ഫലപ്രദം. ഒന്‍പത് വയസ്സു മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ ആറു മാസത്തെ വ്യത്യാസത്തില്‍ കൊടുക്കണം. 14 വയസ്സിനു മുകളിലാണെങ്കില്‍ 3 ഡോസ് വാക്‌സിനാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (0,1,6 മാസം).

ഒന്‍പത് മുതല്‍ 26 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് 45 വയസ്സു വരെയും കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

എച്ച്.പി.വി. വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടോ?

എച്ച്.പി.വി. വാക്സിനില്‍ വൈറസിന്റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛര്‍ദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം.

സെർവിക്കൽ കാൻസർ

സാംക്രമിക രോഗമുള്ളവര്‍, അലര്‍ജി ഉള്ളവര്‍, എസ്.എല്‍.ഇ. മുതലായ അസുഖമുള്ളവരും വാക്സിന്‍ എടുക്കാന്‍ പാടില്ല.

ലോകാരോഗ്യസംഘടന എച്ച്.പി.വി. വാക്സിന്‍ രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേയ്ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടിലാണ് ലോകാരോഗ്യസംഘടന. നമുക്ക് ഓരോരുത്തര്‍ക്കും അതില്‍ പങ്കുചേരാം.

നാം ചെയ്യേണ്ടത്

  1. പരമാവധി സ്ത്രീകള്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്കു വിധേയരാവുക.
  2. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്സിനേഷന്‍ നിര്‍ബന്ധമായും നല്‍കുക.