അപസ്മാരം – കുട്ടികളിൽ
അപസ്മാരം കുട്ടികളില്‍ ചുരുക്കമായി മാത്രം കാണുന്ന ഒരു അസുഖമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ കുട്ടിക്കാലത്തേ ചികില്‍സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരപ്രശ്നങ്ങളായി വളരാനുമിടയുണ്ട്. അതിനാല്‍ കുട്ടികളിലെ അപസ്മാരങ്ങളെ വേര്‍തിരിച്ച് കൃത്യമായി ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷം, ശരിയായ ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം.
കുട്ടികളിലെ ഫിറ്റ്സ് അഥവാ അപസ്മാരം
✅കുട്ടികൾക്കുണ്ടാവുന്ന അസുഖങ്ങളിൽ വെച്ച്, മാതാപിതാക്കൾക്ക് ഏറ്റവുമധികം ആശങ്കയും മാനസിക പിരിമുറുക്കവും ഉണ്ടാക്കുന്ന ഒന്നാണ് ഫിറ്റ്സ് അഥവാ സന്നി.
✅കുട്ടികളിൽ പനിയോടൊപ്പമുണ്ടാവുന്ന സന്നി അഥവാ ജ്വരസന്നിയും (Febrile Seizures) ഇതിൽ നിന്നും വ്യത്യസ്തമല്ല.
✅തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്.
✅കുട്ടികളിലാണ് അപസ്മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിെൻറ പ്രവർത്തനത്തിൻറ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.
കുട്ടികളിൽ കാണുന്നത് ഒരു പ്രേത്യേക തരത്തിലുള്ള അപസ്മാരരോഗമാണ്… പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ.
✅ അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.
✅ജ്വരസന്നി സാധാരണയായി ആറു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. പൊതുവേ പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ തുടങ്ങുകയും 15 മിനുട്ടിൽ താഴെ മാത്രം സമയം നീണ്ടു നിൽക്കുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു ഫിറ്റ്സ് കൂടി വരികയുമില്ല. ഈ ഫിറ്റ്സ് ശരീര ഭാഗങ്ങളിലെല്ലാം തന്നെ പ്രകടമാവും. ലളിതമെന്ന ഗണത്തിലുൾപ്പെടുത്താവുന്ന ഈ ജ്വര സന്നി അത്ര ഭയപ്പെടേണ്ട ഒന്നല്ല.
✅എന്നാൽ, പനി തുടങ്ങി 24 മണിക്കൂറിനു ശേഷം ഉണ്ടാകുന്നതും 15 മിനുട്ടിൽ കൂടുതൽ നീണ്ടു നിൽക്കുന്നതുമായ ഫിറ്റ്സ് സങ്കീർണ്ണ സ്വഭാവമുള്ളതാണ്. ഇത് 24 മണിക്കൂറിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ ഉണ്ടാകുകയോ, ശരീരത്തിന്റെ ഒരു വശമോ ഒരു കയ്യോ കാലോ കേന്ദ്രീകരിച്ച് ഉണ്ടാകുകയോ ചെയ്യാം.
✅കേവലം 2-5 % മാത്രമാണ് കുട്ടികളിൽ ജ്വര സന്നി വരാനുള്ള സാധ്യത. ഇത്തരത്തിലുള്ള സന്നി കുട്ടികളിൽ ഭാവിയിൽ പെരുമാറ്റ/പഠന വൈകല്യമോ ബുദ്ധിമാന്ദ്യമോ അപസ്മാര രോഗമോ ഉണ്ടാക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ജ്വര സന്നി വന്ന കുട്ടികളിൽ ഭാവിയിൽ അപസ്മാര രോഗമുണ്ടാകാനുള്ള അധിക സാധ്യത 27 % മാത്രമാണ് .
✅കുടുംബത്തിൽ അപസ്മാര രോഗമുള്ളവരുണ്ടെങ്കിലും അല്ലെങ്കിൽ നേരത്തേ പറഞ്ഞ സങ്കീർണ ഗണത്തിൽ പെട്ട ജ്വര സന്നി വന്ന കുട്ടികളിലും തുടർന്നും ഫിറ്റ്സ് വരുന്നതിനും ഭാവിയിൽ അപസ്മാര രോഗം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ് .
രോഗലക്ഷണങ്ങൾ
✅∙ ശരീര താപനില 100.4 F(38 ℃) കൂടുതൽ
✅∙ ബോധം നഷ്ടപ്പെടുക
✅∙ ശരീരം അപസ്മാരം വന്ന് കൈകാലുകൾ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ വിറയൽ അനുഭവപ്പെടുക.
✅∙ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക
✅∙ ഛർദി
✅∙ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✅കുട്ടികൾക്ക് സന്നി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരായി മനോനില കൈവിടാതിരിക്കുക
✅വായിൽ നിന്നുള്ള നുരയും പതയും ശ്വാസകോശത്തിലേക്ക് കടന്ന് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ കുട്ടിയെ ചരിച്ചു കിടത്തുക. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും.
✅ശ്വാസോച്ഛാസത്തിന് തടസ്സം നേരിടാത്തവണ്ണം ഇറുകിയ വസ്ത്രങ്ങൾ അയച്ചിടുക.
✅ജ്വര സന്നി ഉണ്ടാകാതിരിക്കാൻ, പനി വരുമ്പോൾ നൽകാനായി നിർദ്ദേശിക്കപ്പെടുന്ന മരുന്നും പനിക്കുള്ള മരുന്നും ഏതു യാത്രയിലും കൂടെ കരുതുക .
✅പനിയുടെ മരുന്നും ,സന്നി വരാതിരിക്കാനുള്ള മരുന്നും അമ്മയുടെ ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം
✅സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
, ✅സംശയത്തിെൻറ പേരിൽ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക
✅അഞ്ചുവയസ്സിന് താഴെ പനി വരുമ്പോൾ കണ്ടുവരുന്ന അപസ്മാരത്തിന് സ്ഥിരമായ ചികിത്സ ആവശ്യമില്ല.
✅ഡോക്ടർ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതൽ 36 വരെ മാസം കഴിക്കേണ്ടിവരും.
✅മരുന്ന് കഴിക്കുമ്പോൾ രണ്ടുമൂന്ന് മാസത്തിനുള്ളിൽ അപസ്മാരം നിൽക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിർത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിർത്തിയാൽ അപകടകരമായ അപസ്മാരം ഉണ്ടാകുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.
✅അപസ്മാരത്തിനുള്ള കുപ്പിമരുന്നാണെങ്കിൽ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കിൽ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞുകൂടി മരുന്നിെൻറ അളവ് തെറ്റിപ്പോകാം.
✅സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മരുന്ന് സമയാസമയം കൊടുക്കാൻ മറക്കരുത്.
✅ യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാൻ മറക്കരുത്.
✅ഡോക്ടർ പറയുന്നതുപോലെ രണ്ടുമൂന്ന് മാസത്തിൽ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിെൻറ അളവ് കുട്ടിയുടെ തൂക്കത്തിനനുസരിച്ച് മാറ്റം വരുത്താനും അപൂർവമായി മരുന്നുകൊണ്ടുള്ള പാർശ്വഫലങ്ങൾ നേരത്തേ മനസ്സിലാക്കാനും സഹായിക്കുന്നു.
✅അപസ്മാരത്തിെൻറ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. അതിനാൽ, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയിൽ തടിപ്പ്, ചൊറിച്ചിൽ, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാൽ മരുന്ന് ഉടൻ നിർത്തി ഡോക്ടറെ സമീപിക്കണം.
അപസ്മാരം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.
✅ഒരു അപസ്മാര ഡയറി (Epilepsy Diary) എഴുതിക്കുന്നത് നല്ലതാണ്. ഇതിൽ കുട്ടികൾക്ക് അപസ്മാരം വരുന്ന തീയതി, സമയം, അപസ്മാരത്തിെൻറ സമയപരിധി (Duration) തുടങ്ങിയവ രേഖപ്പെടുത്താം.
ഡോക്ടറെ വേറെ അസുഖത്തിനു വേണ്ടി കാണിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടി കഴിക്കുന്ന അപസ്മാരത്തിെൻറ മരുന്നിെൻറ കുറിപ്പും കൊണ്ടുപോകണം. മറ്റുചില മരുന്നുകൾ അപസ്മാരത്തിനുള്ള മരുന്നിെൻറ കൂടെ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ കൂടുമെന്നതിനാലാണ് ഇത്.
✅സ്കൂളിലെ ക്ലാസ് ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.
✅അപകടം ഉണ്ടാകാൻ സാധ്യതയുള്ള ചുറ്റുപാടിൽ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകൾ, നീന്തൽക്കുളം.
അപസ്മാര രോഗത്തിെൻറ മരുന്നുകൾ അമ്മ എടുത്തുകൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാൻ പാടുള്ളതല്ല.
✅അപസ്മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിെൻറ വളർച്ചയുടെ അപാകതകൾകൊണ്ടായിരിക്കാം.
✅അപസ്മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.
✅കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിെൻറ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം.
✅മെച്ചപ്പെട്ട നവജാതശിശു പരിപാലനംകൊണ്ട് ഇത്തരത്തിലുള്ള അപസ്മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.
✅ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.
പരിശോധനകൾ
✅∙ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കാം.
✅∙ തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG(Electroencephalography) എടുക്കുവാൻ ഡോക്ടർ നിർദേശിക്കാം.
✅∙ നട്ടെല്ല് കുത്തി CSF പരിശോധിക്കുവാൻ ഡോക്ടർ നിർദേശിക്കാം.
❗ പച്ചവെള്ളത്തിൽ തുണി മുക്കി ദേഹം തുടയ്ക്കുക. ചൂടു കുറയാൻ ഇത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുമ്പോൾ ചൂട് കുറയേണ്ടതാണ്. എന്നിട്ടും കുറയുന്നില്ലെങ്കിൽ ആശുപത്രിയിൽ ഉടനെ എത്തിക്കുക.
❗Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം.
❗പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.
❗കുട്ടികളിൽ പനി കൂടി ഫിറ്റ്സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്സ് വന്നാൽ 5 വയസ്സു വരെ പനി വരുമ്പോൾ ഫിറ്റ്സ് വീണ്ടും വരാമെന്നതിനാൽ ഫിറ്റ്സ് വരാതെ നോക്കുകയാണ് ഉത്തമം. കുട്ടികളിൽ ശരീര താപനില കൂടാതെ ശ്രെദ്ധിക്കുക.
മലയാളം ആരോഗ്യ ടിപ്സ്
Read Related Topic :
മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്