പ്രസവം – നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

പ്രസവം

പ്രസവം നിങ്ങളൊക്കെ നിർത്തിയോ അമ്മമാരെ?

പ്രസവം - നിർത്തിയ ശേഷവും ഒരു കുഞ്ഞിനെ വേണോ?

രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവംനിർത്തൽ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാൽ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു തോന്നിയാൽ അതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും.

ഗർഭപാത്രത്തിൽ നിന്നുള്ള അണ്ഡവാഹിനിക്കുഴലിന്റെ തുടർച്ച തടയാൻ ഒന്നോരണ്ടോ സെന്റിമീറ്റർനീളത്തിൽ അണ്ഡവാഹിനിക്കുഴലിനെ മുറിച്ചുമാറ്റുകയും കെട്ടുകയും ചെയ്യുന്നതാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ഇതുമൂലം അണ്ഡോത്പാദനം നടന്നാലും അണ്ഡം ബീജവുമായുള്ള സംയോഗം നടക്കാതെ പോവുകയും ഗർഭധാരണം തടയപ്പെടുകയും ചെയ്യും.

വീണ്ടും ഗർഭധാരണം ആഗ്രഹിക്കുന്നുവെങ്കിൽ മുറിച്ചുകെട്ടിയ അണ്ഡവാഹിനിക്കുഴലിനെ വീണ്ടും യോജിപ്പിക്കണം. ലാപ്രോസ്കോപ്പി വഴിയും വയറുതുറന്നുള്ള ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഇപ്പോൾ നൂതനമായ റോബോർട്ടിക്ക് മിനിമൽ അക്സസ് സർജറിയും നിലവിലുണ്ട്. എന്നാൽ ശസ്ത്രക്രിയ വിജയകരമാകാൻ അണ്ഡവാഹിനിക്കുഴലിന്റെ മുകൾഭാഗത്തിനു ക്ഷതമില്ലാതിരിക്കുകയും കുഴലിന് നിശ്ചതയളവിൽ നീളമുണ്ടായിരിക്കുകയും വേണം. ശസ്ത്രക്രിയയ്ക്കു ശേഷം ഗർഭധാരണത്തിനുള്ള സാധ്യത 60 ശതമാനത്തോളമാണ്.

ഗർഭധാരണം അണ്ഡവാഹിനിക്കുഴലിൽ ആകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്കു താൽപ്പര്യം ഇല്ലെങ്കിൽ ഐ.വി.എഫ് രീതിയുണ്ട്. ഹോർമോണുകൾ നൽകി അണ്ഡോത്പാദനം നടത്തി അൾട്രാസൗണ്ട് സഹായത്തോടെ അണ്ഡത്തെ വേർതിരിച്ചെടുക്കുന്നു. ഇതിനെ ബീജവുമായി ചേർക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ഐ. വി. എഫ് വഴി ചെയ്യുന്നത്. 20 ശതമാനത്തോളം മുതൽ 30 ശതമാനത്തോളം വരെയാണ് ഈ ചികിത്സയയുടെ വിജയസാധ്യത. പ്രായം കൂടുന്നതിനു മുമ്പ് ഇവ ചെയ്യുന്നതാണ് ഉത്തമം.

Related Topic ;

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

പൊടിപ്പാൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.