മുലപ്പാൽ – ആദ്യ രുചി അമൃതം

മുലപ്പാൽ

ആദ്യ രുചി അമൃതം

കൊഴുത്തു തുടുത്ത് ഒാമനത്തമുള്ള കുഞ്ഞ്. എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. കുഞ്ഞു ജനിക്കുമ്പോൾ മുതൽ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാൽ  കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷി ച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാൽ  കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാലും , വിപണിയിൽ  കിട്ടുന്ന ടിൻഫുഡുകളും  , ബിസ്ക്കറ്റുകളും മറ്റു പലഹാരങ്ങളും തുടങ്ങിയ ഒരു നീണ്ട  മെനു ഉണ്ടാക്കിയെടുക്കും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു കൊച്ചുതടിയൻ ആകുകയും ചെയ്യും. അതിനു ശേഷമോ, കുഞ്ഞിനെപ്പോഴും അസുഖം തന്നെ!. പനി, കഫക്കെട്ട്, ശ്വാസംമുട്ടൽ , ചെവിവേദന തുടങ്ങി എന്നും ഒാരോരോ അസുഖങ്ങൾ. ഇതു പലപ്പോഴും മാരകരോഗങ്ങളിൽ വരെ എത്തിച്ചേരാം. അപ്പോഴും ഇതിനു കാരണം കുഞ്ഞിനെ ശീലിപ്പിച്ച തെറ്റായ ആഹാരരീതി യാണെന്ന് അമ്മമാർ  തിരിച്ചറിഞ്ഞെന്നുവരില്ല.

മുലപ്പാൽ

കൊടുക്കുന്തോറും ഏറിടും

കുഞ്ഞോമനയുടെ ആരോഗ്യത്തിനു പ്രകൃതി പകർന്നു  നല്‍കിയ അമൃതാണു മുലപ്പാൽ . ഇതു വേണ്ടവിധം ലഭിക്കാ തിരുന്നാല്‍ കുഞ്ഞിനു പലതരം അസുഖങ്ങളുണ്ടാകുകയും ചിലപ്പോള്‍ ശിശുമരണത്തില്‍പോലും കലാശിക്കുകയും ചെയ്യും. ജനിച്ചയുടന്‍ ഒരു മണിക്കൂറിനകം (സിസേറിയന്‍ പ്രസവമെങ്കില്‍ നാലുമണിക്കൂര്‍ വരെയാകാം) കുഞ്ഞിനു മുലപ്പാല്‍ നല്‍കണം. നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി പലരും അനുവര്‍ത്തിക്കാറുണ്ട്. ഇത് ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നാണു വിദഗ്ധമതം. പ്രസവശേഷം ആദ്യത്തെ ദിവസങ്ങളില്‍ അമ്മയ്ക്കു കുറച്ചു മുലപ്പാലേ ഉണ്ടാകൂ. കുഞ്ഞിന് ഇതു മതിയാകുമോ യെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. ഇൌ സമയത്ത് മുലപ്പാലിനു പകരമായി പൊടിപ്പാലോ പശുവിന്‍പാലോ കൊടുക്കരുത്. ആരോഗ്യവതി യായ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന് ആവശ്യമുള്ളതിലധികം മുലപ്പാല്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്ക പ്പെടും. മാത്രമല്ല കുഞ്ഞു കുടിക്കുന്തോറും പാല്‍ ഏറിവരികയും ചെയ്യും.

ആറു മാസം മുലപ്പാല്‍ മാത്രം

കുഞ്ഞിന് ആറുമാസമാകുംവരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കി ല്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. മാത്രമല്ല, മറ്റു ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുമ്പോള്‍ കുഞ്ഞിന് അസു ഖങ്ങളും അലര്‍ജികളും ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലും ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജിരോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. മാത്രമല്ല മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാ ല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.