മുലപ്പാൽ – Breast Milk എന്ന ഔഷധം

മുലപ്പാൽ - Breast Milk

മുലപ്പാൽ – Breast Milk എന്ന ഔഷധം

മുലപ്പാൽ – Breast Milk കൃത്യമായി കുടിച്ച് വളരുന്ന കുഞ്ഞിന് രോ​ഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. അസുഖങ്ങളിൽ നിന്നും അലർജികളിൽ നിന്നും അണുബാധയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കും ഒരു ഔഷധമാണിത്.

മുലപ്പാൽ - Breast Milk

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് ഓ​ഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറുമാസം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോ​ഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. #മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുൻകാലതലമുറകൾ മുലപ്പാൽ മാത്രമാണ് ഊട്ടിയിരുന്നത്, എന്നാൽ ജോലിത്തിരക്കുകളും മറ്റും മൂലം പലർക്കും ഫോർമുല ഫുഡുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കൃത്യമായ അളവുകളിൽ പോഷകമൂല്യമുള്ള മുലപ്പാലിനോളം ഫോർമുല ഫു‍ഡുകൾ വരില്ലെന്നും കുഞ്ഞിന്റെ ആദ്യആറുമാസത്തിൽ മുലപ്പാൽ മാത്രമേ നൽകാവൂ എന്നും ​ഗൈനക്കോളജിസ്റ്റായ ഡോ‌. സുവർണ റായ് പറയുന്നു.

ദിവസത്തിൽ ഓരോ സമയത്തിന് അനുസരിച്ചും കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ചും പരിചരണത്തിന് അനുസരിച്ചും മുലപ്പാലിന്റെ അളവും ഘടനയും മാറുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അത് കുഞ്ഞിന്റെ ആരോ​ഗ്യകരമായ വളർച്ചയെ ഉറപ്പുവരുത്തുമെന്നും ഡോക്ടർ പറയുന്നു.

എല്ലാവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും അലർ‌ജികളിൽ നിന്നും അണുബാധയിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതാണ് മുലപ്പാലെന്ന് ഡോ.ചന്ദ്രശേഖർ മഞ്ചാലയും പറയുന്നു. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും എന്നത് മാത്രമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഡയബറ്റിസ്, ചെവിയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോർ‌മുല ഫുഡിനെ ആശ്രയിച്ച് വളരുന്ന കുട്ടികൾക്ക് മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികളേക്കാൾ ആരോ​ഗ്യവും വളർച്ചയും കൂടുതലായിരിക്കുമെന്നും ഡോ.ചന്ദ്രശേഖർ പറയുന്നു. #ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

എങ്ങനെ മുലയൂട്ടണം?

പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല.

മുലപ്പാൽ - Breast Milk

ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്. #മുലപ്പാൽ – ആദ്യ രുചി അമൃതം

സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.

മാനസികാവസ്ഥ പ്രധാനം

അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാൽ, മുലപ്പാലിന്റെ ലഭ്യതക്കുറവുകൊണ്ടാണെന്നു തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിൻപാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.

ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ – Breast Milk മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍ നല്‍കുമ്പോള്‍ പല സ്ത്രീകള്‍ക്കും നിപ്പിള്‍ മുറിഞ്ഞ് കഠിനമായ വേദനയുണ്ടാകാറുണ്ട്‌. ഇതിന് പരിഹാരമായി ചെയ്യാവുന്നത്.

മുലപ്പാല്‍

ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്. കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. മുലക്കണ്ണ് പൊട്ടി കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ചിലപ്പോള്‍ രക്തം വരെ ഈ മുറിവിലൂടെയുണ്ടാകാം

​ഇതിന്

ഇതിന് പല കാരണങ്ങളുണ്ട്. ഇംപ്രോപ്പര്‍ ലാച്ചിംഗ് എന്നത് ഒരു കാരണം, അതായത് കുഞ്ഞിന് മാറിടത്തില്‍ നിന്നും കൃത്യമായ രീതിയില്‍ പാല്‍ വലിച്ചു കുടിയ്ക്കാന്‍ സാധിയ്ക്കാത്തത്, രണ്ടാമത്തേത് ഇംപ്രോപര്‍ പൊസിഷനിംഗ്, അതായത് പാല്‍ കൊടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ കുഞ്ഞിനെ പിടിയ്ക്കാത്തതാണ് കാരണം. ഇതില്‍ മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് പ്രധാനപ്പെട്ട കാരണം രണ്ടാമത്തേതാണ്. കുഞ്ഞിനെ ശരിയായി പിടിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. കുഞ്ഞിനെ കൃത്യമായ പൊസിഷനില്‍ പിടിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

​ഇതൊഴിവാക്കാന്‍

മുലപ്പാല്‍

ഇതൊഴിവാക്കാന്‍ വേണ്ടത് കൃത്യമായ രീതിയില്‍ കുട്ടിയെ പിടിയ്ക്കുകയെന്നതാണ്. ഇതിനായി പല പൊസിഷനുകളുമുണ്ട്. ശരീരത്തോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായില്‍ എത്തുന്ന വിധത്തില്‍ പിടിയ്ക്കണം. ഇത് കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ സൗകര്യമാകും. അമ്മയ്ക്ക് നിപ്പിള്‍ ക്രാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇല്ല. നിപ്പിള്‍ മാത്രമല്ല, അതിന് ചുറ്റുമുള്ള ഏരിയോള അടക്കം വായ്ക്കുള്ളിലേയ്ക്ക് കടക്കണം. അതല്ലെങ്കില്‍ നിപ്പിള്‍ മാത്രമായാല്‍ നിപ്പിള്‍ ക്രാക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്.

മുലക്കണ്ണുകള്‍

ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിയ്ക്കും. ഇത്തരക്കാര്‍ക്കും ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് ഗര്‍ഭ കാലത്ത് തന്നെ എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഒരു പരിധി വരെ നിപ്പിള്‍ ക്രാക്കൊഴിവാക്കാന്‍ സഹായിക്കും. ചിലപ്പോള്‍ കുഞ്ഞ് നിപ്പിള്‍ പിടിയ്ക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസരത്തില്‍ കുഞ്ഞിന്റെ ചുണ്ടില്‍ പതുക്കെ മാറിടം തട്ടിക്കൊടുക്കുക. ഇതേ രീതിയില്‍ കുഞ്ഞ് വായ തുറന്ന് പാല്‍ കുടിയ്ക്കാന്‍ ആരംഭിയ്ക്കും.

പാല്‍ കുടിച്ച് കഴിഞ്ഞാല്‍

കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുലക്കണ്ണില്‍ നിന്ന് വായെടുത്തു കഴിഞ്ഞാലും പാല്‍ വരും. ഹൈന്റ് മില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ആദ്യത്തെ പാല്‍ കൊഴുപ്പ് കുറഞ്ഞ പാലാണ്. ഇത് ഫോര്‍ മില്‍ക്കാണ്. ഇതിന് ശേഷം വരുന്നത് ഹൈന്റ് മില്‍ക്കാണ്. ഈ പാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ആ പാല്‍ അല്‍പം മുലക്കണ്ണില്‍ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിയ്ക്കുക. കുഞ്ഞിന്റെ വായില്‍ ഫംഗസോ മറ്റോ ഉണ്ടെങ്കില്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഫംഗല്‍ ക്രീമുകള്‍ പുരട്ടാം. ഡോക്ടറോട് ചോദിച്ച ശേഷം ഇത്തരം ക്രീമുകള്‍ പുരട്ടുന്നതാണ് നല്ലത്. നിപ്‌കെയര്‍ പോലുള്ള ഓയിന്റ്‌മെന്റുകള്‍ ഇത്തരം പ്രശ്‌നത്തിനായുണ്ട്.

കുഞ്ഞിന് അടുത്ത തവണ പാല്‍ കൊടുക്കുന്നതിന് മുന്‍പായി ഇത് നല്ലതു പോലെ നീക്കം ചെയ്യുകയും വേണം. ഇത് അല്‍പം പഞ്ഞിയില്‍ ചൂടുവെള്ളം മുക്കി നല്ലതു പോലെ തുടച്ചാല്‍ മതിയാകും. സോപ്പിട്ട് കഴുകുന്നത് നല്ലതല്ല. ഇതു പോലെ രണ്ടു മാറിടത്തില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കുന്നതാണ് സാധാരണ വേണ്ടതെങ്കിലും നിപ്പിള്‍ ക്രാക്കെങ്കില്‍ ഒരു തവണ ഓയിന്റ്‌മെന്റ് പുരട്ടിയ മാറില്‍ നിന്നും പാല്‍ കൊടുക്കാതെ അടുത്ത മാറില്‍ നിന്നും നല്‍കുക. ഇതു പോലെ ഇത് ഉടന്‍ മാറുന്നില്ലെങ്കില്‍ നിപ്പിള്‍ ഷീല്‍ഡ് പോലുള്ളവ ഉപയോഗിയ്ക്കാം.

Read More: