മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം 

മലബന്ധം

മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം

മലബന്ധം മുതിര്‍ന്നവരൈ മാത്രമല്ല, കുഞ്ഞുങ്ങളേയും അലട്ടുന്ന പ്രശ്‌നമാണ്. നവജാത ശിശുക്കള്‍ക്കു വരെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് ഏറെ അസ്വസ്ഥതകള്‍ നല്‍കുന്ന ഒന്നുമാണിത്. കുഞ്ഞുങ്ങളിലെ ഇത്തരം മലബന്ധം മാതാപിതാക്കള്‍ക്കും ഏറെ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും ഇത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളുടെ കുടല്‍ ആരോഗ്യം പൊതുവേ ദുര്‍ബലമായതാണ് കാരണം. എങ്കില്‍പ്പോലും, ഇത് കുഞ്ഞുങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കാം. കുടിയ്ക്കുന്ന പാല്‍ മുതല്‍ ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കട്ടി ഭക്ഷണം വരെ ഇതിനു കാരണമാകുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് നല്ലതുപോലെ മുലപ്പാലും വെള്ളവും നല്‍കുകയുമാകാം. തിളപ്പിച്ചാറ്റിയ വെളളം എന്നതു പ്രധാനം. കുഞ്ഞുങ്ങളുടെ ഇത്തരം പ്രശ്‌നത്തിന് പ്രകൃതിദത്തമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇതിനെക്കുറിച്ചറിയാൻ താഴേയ്ക്ക് വായിച്ചു നോക്കൂ .

മലബന്ധം എന്നാൽ എന്ത് ?

ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്നുദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത്. കൂടാതെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നാനും മലം പൂർണമായും പുറത്തുപോയില്ലെന്ന് തോന്നാനുമിടയുണ്ട്.

 

ഉണക്ക മുന്തിരി

മലബന്ധം

ഉണക്ക മുന്തിരി കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് കുഞ്ഞുങ്ങളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്തി കൈ കൊണ്ടു നല്ലതു പോലെ പിഴിഞ്ഞു ചേര്‍ത്ത് ഈ വെള്ളം കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലെ മലബന്ധം മാറ്റാനുളള നല്ലൊരു പരിഹാരമാണിത്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെങ്കില്‍ ഈ വെള്ളം നല്‍കാം. ഒരു വയസിന് മീതേ പ്രായമെങ്കില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയും ചെയ്യാം.

also read : മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

 

​വെളിച്ചെണ്ണ

മലബന്ധം

വെളിച്ചെണ്ണ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നാച്വറല്‍ ലാക്‌സേറ്റീവാണ്. 2 മില്ലി വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, അതായത് നല്ല ശുദ്ധമായ കോക്കനട്ട് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കാം. ഇത് ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങളിലാണ്. ഇതിലും താഴെയുള്ള കുഞ്ഞുങ്ങളുടെ മലദ്വാരത്തിന് സമീപമായി വെളിച്ചെണ്ണ ലേശം പുരട്ടിക്കൊടുക്കുന്നത് നല്ലതാണ്. നല്ല വൃത്തിയായി ചെയ്യുകയെന്നത് പ്രധാനം.

 

തക്കാളി ജ്യൂസ്

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തക്കാളി ജ്യൂസ് നല്‍കാം. ഇത് നല്ല ശോധനയ്ക്കു സഹായിക്കും. മലബന്ധം നീക്കാന്‍ സഹായിക്കും. തക്കാളി ജ്യൂസ് നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ലേശം ശര്‍ക്കരയും വേണമെങ്കില്‍ ചേര്‍ക്കാം. ശര്‍ക്കരയും നല്ല ശോധനയ്ക്കു നല്ലതാണ്. കുഞ്ഞിന് അയേണ്‍ സമ്പുഷ്ടമായ കോമ്പോ കൂടിയാണിത്. കൂടുതല്‍ നല്‍കരുത്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ നല്‍കിയാല്‍ മതിയാകും. കുഞ്ഞാവയുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

 

പപ്പായ

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്ല പഴുത്ത പപ്പായ നല്‍കുന്നതും നല്ലതാണ്. പപ്പായ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് നല്ലൊരു ലാക്‌സേറ്റീവാണ്. ഇതിലെ പാപ്പെയ്ന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇത് കഴിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ജ്യൂസായി നല്‍കാം. ശരീരത്തിന് ഏറെ പോഷണം നല്‍കുന്ന ഒന്നു കൂടിയാണിത്. പപ്പായയില്‍ പല തരത്തിലെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

​also read : ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം

മലബന്ധം

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം നിറച്ച് കുട്ടിയെ ഇതില്‍ 15 മിനിറ്റ് ഇരുത്തുന്നത് നല്ലതാണ്. വെള്ളത്തിന്റെ ചൂട് മലവിസര്‍ജനത്തിന് സഹായിക്കുന്ന മസിലുകളുടെ റിലാക്‌സേഷന് സഹായിക്കുന്നു. ഇതിലൂടെ ശോധന ലഭിയ്ക്കുന്നു. ഇതു പോലെ ചെറിയ ചൂടുളള കടുകെണ്ണയോ വെളിച്ചെണ്ണയോ കൊണ്ട് കുഞ്ഞിന്റെ വയര്‍ ഭാഗത്ത് അല്‍പനേരം ക്ലോക്ക് വൈസ്, അതായത് ഒരേ ദിശയില്‍ റൗണ്ട് ആയി മസാജ് ചെയ്യാം. ഇതും ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നാണ്.