ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

ഗർഭകാല ബ്ലീഡിംഗ്

ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

ഗർഭകാല ബ്ലീഡിംഗ് അബോര്‍ഷന്‍ മാത്രമല്ല. ഗര്‍ഭകാലത്തെ ബ്ലീഡിംഗിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇതെക്കുറിച്ചറിയൂ.

ഗർഭകാല ബ്ലീഡിംഗ്

ഗര്‍ഭകാലത്തുണ്ടാകുന്ന ബ്ലീഡിംഗ്, പ്രത്യേകിച്ചും തുടക്കത്തിലുണ്ടാകുന്ന ബ്ലീഡിംഗ് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അബോര്‍ഷന്‍ എന്നതാണ് ഇത്തരം ഭയത്തിന് പുറകിലുളളത്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കാണപ്പെടുന്ന അബോര്‍ഷന്‍. കാരണം ആദ്യ മൂന്നു മാസങ്ങളിലാണ് അബോര്‍ഷന്‍ സാധ്യത ഏറെ കൂടുതലാകുന്നതും. എന്നു കരുതി ഗര്‍ഭകാലത്തുണ്ടാകുന്ന എല്ലാ രക്തസ്രാവവും അബോര്‍ഷനാകണമെന്നില്ല. ചിലത് രക്തസ്രാവം പോലുമാകില്ല. ഗര്‍ഭകാലത്ത് രക്തസ്രാവത്തിന് കാരണമാകുന്ന അബോര്‍ഷനല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ.

ഗര്‍ഭകാല ബ്ലീഡിംഗ്‌ അബോര്‍ഷനോ?

ട്യൂബല്‍ ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം അറിയപ്പെടുന്ന ഗര്‍ഭത്തിലും ഇത്തരം രക്തസ്രാവമുണ്ടാകാറുണ്ട്. ഇത്തരം സമയത്ത് കഠിനമായ വയറുവേദനയും അനുഭവപ്പെടും. ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ല.

ഗര്‍ഭത്തുടക്കത്തില്‍

ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാകും. ആര്‍ത്തവം പോലെ വജൈനല്‍ ബ്ലീഡിംഗ് തന്നെയാണ് ഇതിലൂടെ സംഭവിയ്ക്കുന്നത്. ഇതു ചിലപ്പോള്‍ ചെറിയ കുത്തുകളായാണ് കാണപ്പെടുക. ഇതിൽ ഭയപ്പെടാനൊന്നും തന്നെയില്ലെന്നു പറയാം. കാരണം, സ്‌പോട്ടിംഗ് എന്നാണ്  പൊതുവേ ഇത് അറിയപ്പെടുന്നത്. ഗര്‍ഭധാരണ ലക്ഷണമായും ഇതുണ്ടാകാം. ഗര്‍ഭത്തുടക്കത്തില്‍ വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാകാം.
ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്. അതായത് ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നത്. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്.

​ഇതല്ലാതെയും

ഗർഭകാല ബ്ലീഡിംഗ്

ഇതല്ലാതെയും ആദ്യ മൂന്നു മാസങ്ങളില്‍ ചില പ്രത്യേക കാരണങ്ങള്‍ വജൈനല്‍ ബ്ലീഡിംഗിനുണ്ട്. ഇതില്‍ പ്രധാനം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തു ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ചിലപ്പോള്‍ ഇത്തരത്തിലെ ബ്ലീഡിംഗുണ്ടാക്കും.ബ്ലീഡിംഗില്‍ രക്തത്തിനൊപ്പം മറ്റെന്തെങ്കിലും ഡിസ്ചാര്‍ജുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം ഘട്ടത്തില്‍ പെട്ടെന്നു തന്നെ ഡോക്ടറുടെ ഉപദേശം തേടുകയും വേണം. കാരണം ഇത് അടിയന്തിരമായി ചികിത്സ വേണ്ട ഘട്ടമാണ്. അബോര്‍ഷന്‍ പോലുള്ളവയാകുമാകാം.
ഇത് കൂടാതെ മോളാര്‍ പ്രഗ്‌നന്‍സി, എക്ടോപ്പിക് പ്രഗ്നന്‍സി എന്നിവയും ഗര്‍ഭകാല ബ്ലീഡിംഗിന് കാരണമാകാറുണ്ട്.
  • എക്ടോപിക് പ്രഗ്നന്‍സി യൂട്രസിലല്ലാതെ യൂട്രസിനു പുറത്തു ഗര്‍ഭധാരണം നടക്കുന്നതാണ്.
  • മോളാര്‍ പ്രഗ്നന്‍സിയില്‍ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമെങ്കിലും ഇതു കുഞ്ഞായി മാറുന്നില്ല.
ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗുണ്ടാകാം. എന്നാൽ അബോര്‍ഷന്‍ കാരണവും ഗര്‍ഭത്തുടക്കത്തില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ ബ്ലീഡിംഗുണ്ടാകാം. ബ്ലീഡിംഗ് അബോര്‍ഷനുള്ള  ലക്ഷണം കൂടിയാണ്. ഇത്തരം ഘട്ടത്തില്‍ ശരീരം പുറന്തള്ളുന്ന രക്തത്തിന്റെ അളവും കൂടുതലായിരിയ്ക്കും. 

സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍

  • ഗര്‍ഭത്തിന്റെ സെക്കന്റ്, തേഡ് ട്രൈമെസ്റ്ററില്‍, അതായത് നാലാം മാസം മുതലുണ്ടാകുന്ന ബ്ലീഡിംഗിന് മറ്റു പല കാരണങ്ങളുമുണ്ടാകാം.
  • സെര്‍വിക്‌സിനുണ്ടാകുന്ന അണുബാധകള്‍, യൂട്രൈന്‍ റപ്‌ച്ചെര്‍ എന്നിവ ഇതിന് കാരണമാകാം.
  • ഇതല്ലാതെ പ്ലാസന്റയ്ക്കുണ്ടാകുന്ന പ്ലാസന്റ പെര്‍വിയ പോലുള്ള പ്രശ്‌നങ്ങള്‍ ഇതിന് കാരണമാകും.
  • മാസം തികയാതെ പ്രസവം നടക്കുന്നതു പോലുളള സന്ദര്‍ഭങ്ങളിലും ഇതുണ്ടാകാം.
  • ഇന്‍കോംപെറ്റന്റ് സെര്‍വിക്‌സ് മറ്റൊരു ബ്ലീഡിംഗ് കാരണമാകാം. സെര്‍വിക്‌സില്‍ ഉണ്ടാകുന്ന ഒരു ദ്വാരമാണിത്. ഇതിനാല്‍ മാസം തികയാത്ത പ്രസവത്തിന് കാരണമാകും.
  • ഗര്‍ഭകാലത്തിന്റെ അവസാനത്തില്‍ മ്യൂകസ് കലര്‍ന്ന ബ്ലീഡിംഗ് വരുന്നത് പ്രസവ ലക്ഷണം കൂടിയാണ്‌.