Amniotic Fluid leakage: ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്

Amniotic Fluid leakage: ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്

Amniotic Fluid leakage: പ്രസവമടുക്കുമ്പോള്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കാകുന്നതിനെയാണ് വാട്ടര്‍ ബ്രേക്കിംഗ് എന്നു പറയുന്നത്. ഇത് തിരിച്ചറിയാന്‍ ചില വഴികളുമുണ്ട്.

വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിലാണ് കുഞ്ഞ് സുരക്ഷിതമായി കിടക്കുന്നത്. ഈ ഫ്‌ലൂയിഡ് പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല. കുഞ്ഞ് പുറത്തേയ്ക്ക് വരും. ഇതിനാല്‍ തന്നെയാണ് വാട്ടര്‍ ബ്രേക്കിംഗ് അഥവാ വെള്ളം പോകുന്നത് പ്രസവത്തിന്റെ ലക്ഷണമായി കാണുന്നതും.

Amniotic Fluid leakage

പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിയ്ക്കില്ലെന്നതാണ് സത്യം. ഇതിനാല്‍ തന്നെ ശരിയായ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കേജല്ലെങ്കില്‍ പോലും പ്രസവമടത്തുവെന്ന ഭയത്താല്‍ ഹോസ്പിറ്റലിലേക്ക് ഓടുന്നവരുണ്ട്. ചിലര്‍ക്ക് വജൈനല്‍ ഫ്‌ളൂയിഡും യൂറിന്‍ ലീക്കേജും അംമ്‌നിയോട്ടിക് ലീക്കേജും തമ്മില്‍ വേര്‍തിരിച്ച് അറിയാനും സാധിയ്ക്കില്ല. അംമ്‌നിയോട്ടിക് ലീക്കേജാണെങ്കില്‍ ഇത് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇത് കൃത്യമായി മനസിലായാല്‍ പിന്നെ അനാവശ്യ ഭയമോ ധൃതിയോ കാണിയ്‌ക്കേണ്ടി വരില്ല.
# മുലപ്പാൽ – Breast Milk എന്ന ഔഷധം

ദ്രാവകം

യൂട്രസിലെ അംമ്‌നിയോട്ടിക് സഞ്ചിയിലാണ് കുഞ്ഞ് വളരുന്നത്. ഇതിലുള്ളതാണ് ഈ ദ്രാവകം. ഇത് കുഞ്ഞിന് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്നു, ടെംപറേച്ചര്‍ കൃത്യമായി നില നിര്‍ത്തുന്നു. അംമ്‌നിയോട്ടിക് സഞ്ചിയുടെ പൊട്ടി ഈ ഫ്‌ളൂയിഡ് പുറത്ത് വരുന്ന പ്രക്രിയ വാസ്തവത്തില്‍ 15-20 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ അനുഭവവേദ്യമാകുന്നുള്ളൂവെന്നതാണ് വാസ്തവം. പ്രസവ സമയത്ത് ഇത് പൊട്ടുന്നു, എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇത് പൊട്ടില്ല, കുഞ്ഞ് ഈ സഞ്ചിയ്ക്കുള്ളിലേയ്ക്ക് തന്നെ പിറന്നു വീഴും.

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

Amniotic Fluid leakage

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പുറത്ത് വരുന്നുവെങ്കില്‍ ഇതിന്റെ നനവ് ഗര്‍ഭിണിയ്ക്ക് അറിയാന്‍ സാധിയ്ക്കും. ഇത് എത്രത്തോളം പൊട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും ഇതിന്റെ അളവും. കുഞ്ഞിന്റെ തലയ്ക്ക് താഴെയായാണ് ഇത പൊട്ടിയിരിയ്ക്കുന്നതെങ്കില്‍ ഫ്‌ളൂയിഡ് നല്ലതു പോലെ പുറത്തേയ്ക്ക് ചീറ്റി വരും. എന്നാല്‍ കൂടുതലും ഇത് സംഭവിയ്ക്കുന്നത് വയറ്റില്‍ തന്നെയാണ്. ഇതിനാല്‍ ഈ ഫ്‌ളൂയിഡ് അംമ്‌നിയോട്ടിക് സഞ്ചിയ്ക്കും യൂട്രസ് ലൈനിംഗിനും ഇടയില്‍ പെട്ടു പോകുന്നതിനാല്‍ തന്നെ സാവധാനമേ പുറത്തേയ്ക്ക് വരൂ. അംമ്‌നിയോട്ടിക് സ്രവം രണ്ടര, മൂന്ന് കപ്പിന് അടുത്തുണ്ടാകും. ഇത് സാനിറ്ററി പാഡ് പോലുള്ളവ വച്ച് നനവു പറ്റുന്നത് തടയാനാകും.

​ഈ ഫ്‌ളൂയിഡ്

ഈ ഫ്‌ളൂയിഡ് നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായിരിയ്ക്കും. ചിലരില്‍ ഇത് ലൈറ്റ് പിങ്ക് നിറമുണ്ടാകും. രക്തത്തിന്റെ ചെറിയ അംശമുണ്ടാകുന്നതിനാലാണ് ഈ നിറം. ഇതിനാല്‍ തന്നെയും പല സ്ത്രീകളും ഇത് ബ്ലീഡിംഗ് എന്ന് തെറ്റിദ്ധരിയ്ക്കാനും ഇടയുണ്ട്. എന്നാല്‍ ഇത് രക്തത്തെപ്പോലെയാകില്ല. കട്ടി കുറഞ്ഞ ദ്രാവകമായിരിയ്ക്കും. ചിലര്‍ക്ക് വേദനയില്ലാത്ത മര്‍ദം വയറ്റില്‍ അനുഭവപ്പെടാം. അപൂര്‍വം ചിലര്‍ക്ക് ചെറിയ ശബ്ദവും അംമ്‌നിയോട്ടിക് സഞ്ചി പൊട്ടുമ്പോള്‍ അനുഭവപ്പെടാം. ഈ ഫ്‌ളൂയിഡ് ധാരാളമായി പോകുന്നുവെങ്കില്‍, പ്രസവം അടുത്തുവെങ്കില്‍ ഗര്‍ഭപാത്ര സങ്കോച, വികാസങ്ങളും അനുഭവപ്പെടാം.
#കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

ക്ലിയര്‍ നിറമാണ്

ചിലര്‍ ഇത് മൂത്രം നിയന്ത്രണമില്ലാതെ പോകുന്നതായും തെറ്റിദ്ധരിച്ചേക്കാം. പ്രത്യേകിച്ചും യൂട്രസിനുണ്ടാകുന്ന സമ്മര്‍ദം കാരണം അവസാന മൂന്നു മാസം മൂത്രവിസര്‍ജനം കൂടുന്നതും നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതും കാരണം പലരും ഇത് മൂത്ര വിസര്‍ജനമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ മൂത്രത്തിന്റെ നിറവും ഈ സ്രവത്തിന്റെ നിറവും വ്യത്യസ്തമാണ്. മൂത്ര നിറം ഇളം മഞ്ഞ നിറത്തിലുള്ളതാകും. ക്ലിയര്‍ നിറമാണ് അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റേത്. ഇതല്ലെങ്കില്‍ പിങ്ക് നിറം.

വജൈനല്‍ ഡിസ്ചാര്‍ജ്

Amniotic Fluid leakage

വജൈനല്‍ ഡിസ്ചാര്‍ജില്‍ നിന്നും ഇത് വേര്‍തിരിച്ചറിയാന്‍ സാധിയ്ക്കും. വജൈനല്‍ ഡിസ്ചാര്‍ജ് കട്ടിയുളളതും പശിമയുളളതുമായിരിയ്ക്കും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കട്ടി തീരെ കുറഞ്ഞതായിരിയ്ക്കും. മാത്രമല്ല, ക്ലിയര്‍ നിറവുമാും. വജൈനല്‍ സ്രവത്തിന് പൊതുവേ കലങ്ങിയ നിറമാകും ഉണ്ടാകുക. അംമ്‌നിയോട്ടിക് സ്രവത്തിനൊപ്പം മ്യൂസക് പ്ലഗ് കൂടി പുറത്തു വരുന്നത് പ്രസവത്തോട് അനുബന്ധിച്ചാണ്. ഇതില്‍ ചിലപ്പോള്‍ രക്തവുമുണ്ടായേക്കാം. മ്യൂസക് കൂടി പുറത്തു വരുമ്പോള്‍ ഇത് ചിലപ്പോള്‍ വജൈനല്‍ സ്രവത്തിന്റെ തോന്നലുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.