കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്
കൃമി ശല്യം മാറാൻ നാട്ടുമരുന്ന് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കൃമിശല്യം അഥവാ വിരശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പെട്ടെന്നു മാറ്റി എടുക്കാൻ വേണ്ടി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നാട്ടുമരുന്നുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയുർവേദത്തിൽ നിന്നുള്ള നാട്ടുമരുന്നുകളാണ് ഇത്. വളരെയേറെ ആശ്വാസം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിലും മുതിർന്നവരിലും ഈ പ്രശ്നം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുട്ടികളിലെ കൃമി ശല്യം മാറാൻ നാട്ടുമരുന്ന്:
പച്ചപ്പപ്പായ
പച്ചപ്പപ്പായ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതു കറി വച്ചു കഴിയ്ക്കാം. ഇതുപോലെ പപ്പായയുടെ കുരു കഴിയ്ക്കുന്നതും വിര ശല്യത്തിന് ഉത്തമമാണ്. ഇതുപോലെ പച്ചപ്പപ്പായയുടെ കറ നല്ലതാണ്. ഇത് പപ്പടത്തിലോ മറ്റോ ആക്കി വറുത്തെടുത്ത് കുട്ടിയ്ക്കു ചോറിനൊപ്പമോ മറ്റോ നല്‍കാം.
തുമ്പ
നമ്മുടെ തുമ്പച്ചെടി, അതായത് ഓണത്തുമ്പ വിരശല്യത്തിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതിന്റെ സമൂലം അരച്ചു നീരെടുത്ത് ഇതില്‍ ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കാം. ഇതും വിരശല്യത്തില്‍ നിന്നും കുട്ടിയ്ക്കു മോചനം നല്‍കുന്ന ഒന്നാണ്. ഇത് രണ്ടു മൂന്നു ദിവസം കഴിയ്ക്കുന്നതു നല്ലതാണ്.
മലദ്വാരത്തിനു സമീപം ഓണത്തുമ്പയുടെ ഇലയും തണ്ടും കൂടി കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ വയ്ക്കുക. കൃമികള്‍ ഇറങ്ങി വരുന്ന ഈ രീതി പണ്ട് കൃമി ശല്യത്തിനു പരിഹാരമായി ഉപയോഗിച്ചിരുന്നു. ഈ വഴിയും കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും വിരശല്യത്തിന് പരിഹാരമായി ചെയ്യാം.
ആര്യവേപ്പില
കുട്ടികളെ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് വിരലശ്യത്തില്‍ നിന്നും മോചനം നല്‍കുന്നു. ഇതു ദിവസവും ചെയ്യാവുന്നതാണ്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇതു ചെയ്യാം. ഇത് നല്ലൊരു അണുനാശിനിയാണ്
തേങ്ങാവെള്ളവും ചെറുതേനും
അര ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇതും വിരശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. തേങ്ങാവെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.
മഞ്ഞൾ
മഞ്ഞളും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതിന് അണുനാശിനി സ്വഭാവമുള്ളതാണ് ഗുണകരമാകുന്നത്. രാവിലെയും വൈകീട്ടും ഇളംചൂടുവെള്ളത്തില്‍ ഒരു നുള്ളു വീതം മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ന്ല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍. ഒരു നുള്ളു മഞ്ഞള്‍പ്പൊടിയുടെ ആവശ്യമേയുള്ളൂ. മുതിര്‍ന്നവര്‍ക്കെങ്കില്‍ കാല്‍ ടീസ്പൂണ്‍ ഉപയോഗിയ്ക്കാം. ഇതു ശരീരത്തിനു പ്രതിരോധ ശേഷിയും നല്‍കുന്നു. വിര ശല്യം ഇല്ലെങ്കിലും കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം മരുന്നാണിത്
തുമ്പയില, തുളസി ഇല
തുമ്പയില, തുളസി ഇല എന്നിവയും കുട്ടികളിലെ കൃമി ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. ഇവ രണ്ടിന്റെയും നീര് തുല്യമായി എടുക്കുക. ഇത്ര തന്നെ ചെറുതേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. തുളസിയില നല്ലൊരു അണുനാശിനിയാണ്.
വെളുത്തുള്ളി
വെളുത്തുള്ളി വിര ശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലപോലെ ചതച്ച് ഇതില്‍ തേന്‍,അതും ചെറുതേന്‍ ചേര്‍ത്തു കൊടുക്കാം. ചെറിയ തേനീച്ചയുടെ തേനാണ് ചെറുതേന്‍. പൊതുവേ ചെറുതേനാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുള്ളത്.
മുരിങ്ങത്തൊലി
മുരിങ്ങത്തൊലിയുടെ നീര് 1 ടീസ്പൂണ്‍, വെളുത്തുളളി നീര് അര ടീസ്പൂണ്‍, ഇഞ്ചി നീര് ഒരു ടീസ്പൂണ്‍, നാരങ്ങാനീര് 1 ടീസ്പൂണ്‍, നാട്ടുമാങ്ങയുടെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍, കച്ചോല നീര് ഒരു ടീസ്പൂണ്‍ എന്നിവ ഒരു നുളളു കായപ്പൊടിയും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.
Read : രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്
കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ