പനികൂർക്ക പനികൂർക്ക; ഇതിന്റെ ഉപയോഗം എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാലും എനിക്ക് അറിയാവുന്നത് പറഞ്ഞു തരട്ടെ. എല്ലാവരും ഈ ചെടി വീട്ടില്‍ നട്ടു വളര്‍ത്തുക. ചട്ടിയില്‍ നട്ടാലും പെട്ടെന്ന് തഴച്ചു വളരും. ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി അത്യാവശ്യമാണ്. പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. രണ്ടുമൂന്നു ഇല പറിച്ചു കൈവെള്ളയില്‍ ഞെരടി നീരെടുത്ത് പനിയുള്ള കുഞ്ഞിന്റെ നെറ്റിയില്‍ പുരട്ടുക. ആ കൈ ഒന്ന് നാക്കിലും തേച്ചു കൊടുക്കുക. പനി വേഗത്തില്‍ ശമിക്കും. പനി …