കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?
കുഞ്ഞുവാവയുടെ കുളി കുറച്ചു രാജകീയമായി തന്നെ ആയിക്കോട്ടെ. കുഞ്ഞുവാവയെ വെറുതെ എണ്ണ തേച്ചു കുളിപ്പിച്ചാൽ പോരാ!. വളരെ ശ്രദ്ധയോടും ചിട്ടയോടും അവരുടെ ചര്മ സംരക്ഷണത്തിന് ഉതകുന്ന തരത്തിൽ വേണം കുഞ്ഞുവാവയുടെ കുളി.
കുഞ്ഞുവാവയുടെ കുളി – വെറുതെ എന്ന തേപ്പിച്ചാൽ പോരാ!
കുഞ്ഞിനെ എപ്പോൾ മുതൽ എണ്ണ തേപ്പിക്കണം, എന്ത് എ ണ്ണ തേപ്പിക്കണം എന്നാണോ ചിന്ത. പ്രസവിച്ച് അഞ്ചു ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിച്ചു തുടങ്ങാം. എണ്ണ തേച്ചുള്ള കുളി ചർമത്തിലെ രക്തചംക്രമണം കൂട്ടുകയും വരണ്ട ചർമം പോലുള്ള പ്രശ്നങ്ങൾ വരാതെ കാക്കുകയും ചെയ്യും.
എണ്ണ തേച്ചുള്ള കുഞ്ഞുവാവയുടെ കുളി അവന്റെ അല്ലെങ്കിൽ അവളുടെ ചർമ്മത്തിനെ എങ്ങനെയെല്ലാം സംരക്ഷിക്കും എന്ന് നോക്കാം.
മൃദുത്വം സംരക്ഷിക്കാൻ
- തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തല യിലും ദേഹത്തും തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്.
- ആയുർവേദ എണ്ണകളിൽ ലാക്ഷാദി വെളിച്ചെണ്ണയാണ് കുഞ്ഞുങ്ങ ളുടെ ശരീരത്തിലും തലയിലും തേച്ചു കുളിപ്പിക്കാൻ പറ്റിയ എണ്ണ.
- മികച്ച വിഷഹാരിയായതിനാൽ തെച്ചിപ്പൂവിട്ട് എണ്ണ കാച്ചി കുഞ്ഞുങ്ങളെ തേപ്പിക്കുന്നത് ചർമ പ്രശ്നങ്ങൾ അകറ്റും.
- ഏലാദി വെളിച്ചെണ്ണ തേയ്ക്കുന്നത് ചർമത്തിലെ അണുബാധകൾ തടയും.
രോമവളർച്ച കുറയ്ക്കാൻ
നാൽപാമരാദിതൈലമോ ബലാ തൈലമോ ഉത്തമമമാണ്. ശരീരത്തിലെ രോമവളർച്ച കുറയ്ക്കുന്ന തൈലമായതിനാൽ അ മിത രോമമുള്ള കുഞ്ഞുങ്ങൾക്ക് നല്ലതാണ്. വരണ്ട ചർമമുള്ള വർക്കും ഇണങ്ങും. ഇതു തലയിൽ തേയ്ക്കരുത്.
മുടി വളരാൻ
മുടി വളരാൻ തലയിൽ ചെമ്പരത്യാദി എണ്ണ ഉപയോഗിക്കാം. കയ്യന്യാദി, നീലിഭൃംഗാദി പോലുള്ള എണ്ണകൾ മുടി വളരാൻ സഹായകമാണെങ്കിലും കുഞ്ഞുങ്ങൾക്ക് നല്ലതല്ല. അഞ്ച് വ യസ്സ് കഴിഞ്ഞ ശേഷം ഇത്തരം എണ്ണകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തേയ്ക്കാവുന്നതാണ്.
നിറം ലഭിക്കാൻ
സ്നാന ചൂർണം കുളിപ്പിക്കാനായി ഉപയോഗിക്കാം. ചർമത്തിലെ അണുബാധകൾ തടയാൻ ഇതു സഹായകരമായിരിക്കും. ചന്ദനം, രക്തചന്ദനം, മഞ്ഞൾ, കരിങ്ങാലി എന്നിവ ചേർന്ന താണ് സ്നാനചൂർണം.
കടപ്പാട് : വനിത
Read More:
കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ
കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്